ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഉമക്കും മഹേശ്വരനും ഒരു വലം വക്കുമ്പോള്‍
ഉലകത്തിനൊക്കെയും നിന്‍ പ്രദക്ഷിണമായ് (ഉമക്കും )
ഹരിശ്രീയെന്നെഴുതുമ്പോള്‍ ഗണപതിയേ കാണും
അടിയന്റെ വിഘ്നങ്ങള്‍ ഒഴിപ്പിക്കും ഒന്നായ് നീ (ഹരിശ്രീ )
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
ഗണപതി ഭഗവാനെ
എവിടെയും എപ്പോളും ആദിയില്‍ പ്രണമിക്കും
അവിടുത്തേക്കുടക്കുവാന്‍ എന്‍ നാളികേരങ്ങളായ് (എവിടെയും )
അടുത്തേക്ക് വരുമ്പോള്‍ നീ അനുഗ്രഹിക്കില്ലേ
ഒരു ധന്തവും തുമ്പി കരവും ചേര്‍ത്തെന്നെന്നും
അനന്ത പുരിയില്‍ വാഴും അനന്തശായിയും നിന്റെ
അനുപമ ഗുണങ്ങള്‍ കണ്ടതിശയം കൂറുമ്പോള്‍
ഗണപതി ഭഗവാനെ
ഉണരും പ്രഭാതത്തിന്‍ ഹവിസ്സില്‍ നിന്നുയിര്‍ക്കും പഴവങ്ങാടി ഉണ്ണി ഗണപതിയെ
ഗണപതി ഭഗവാനെ നമാമി ഗണപതി ഭഗവാനെ
=======================
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവവിഘേനൊപശാന്തയേ
ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം.
ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം.
അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം.
സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം.
യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം.
≠====================
ഗജാനനം ഭൂതഗണാതി സേവിതം
കപിത്ഥജംബുഭല സാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജ്ം
=====================
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം
വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ
മംഗള മൂര്‍ത്തിയാകും നിന്‍ പാദാരവിന്ദങ്ങള്‍
മനസ്സില്‍ ധ്യാനിച്ചു കുമ്പിടുന്നേന്‍
പാപങ്ങളൊക്കെയും മാറ്റുകെന്‍ നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്‍
ആദിമൂലപ്പൊരുളാകും നിന്നെ ഞാന്‍
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം
സങ്കടമോചനനേ, ശ്രീ പാര്‍വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്‍ക്കുന്ന നീ മംഗളമൂര്‍ത്തിയല്ലോ
സതതം ചൊരിയുക നിന്‍ ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.
____________________________
ഗണപതി സ്തുതി
വന്ദനം, ഉണ്ണിഗണപതിയേ, ശിവ-
നന്ദനനേ, ഗണനായകനേ.
വിഘ്നമകറ്റി തുണച്ചീടേണം നിത്യം
വിഘ്നവിനാശകാ, നീ ശരണം.
സിദ്ധമായുള്ള കഴിവിനെ കാത്തീടാൻ
സിദ്ധി നിറയ്ക്കണേ വിനായകാ.
മോദമുണ്ടേറെയായ് നിന്നെ സ്തുതിക്കുവാൻ
മോദകപ്രിയനേ, ലംബോദരാ.
എന്നിൽ നിറയുമഹങ്കാരത്തെ നീക്കാൻ
നിന്നുടെ കാരുണ്യം വേണം, ദേവാ.
ശോകമകറ്റണം ശ്രീഗണേശാ, സർവ്വ
ലോകർക്കും മംഗളമേകീടേണം.
_________________________
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവാനേ ശരണം
വിഘ്നങ്ങളകറ്റി നീ കാത്തിടേണമേ
വിഘ്നേശ്വരാ ദേവാ വിനായകനേ
മംഗള മൂര്‍ത്തിയാകും നിന്‍ പാദാരവിന്ദങ്ങള്‍
മനസ്സില്‍ ധ്യാനിച്ചു കുമ്പിടുന്നേന്‍
പാപങ്ങളൊക്കെയും മാറ്റുകെന്‍ നാഥാ
പാലും പഴങ്ങളും നേദിച്ചിടാം ഞാന്‍
ആദിമൂലപ്പൊരുളാകും നിന്നെ ഞാന്‍
ആരതി ചെയ്തു വണങ്ങിടുന്നു നിത്യം
സങ്കടമോചനനേ, ശ്രീ പാര്‍വ്വതി നന്ദനനേ
സകലവിഘ്നങ്ങളും തീര്‍ക്കുന്ന നീ മംഗളമൂര്‍ത്തിയല്ലോ
സതതം ചൊരിയുക നിന്‍ ദയാകടാക്ഷം ദേവാ
സകല ദുരിതവിനാശകനേ ശ്രീ ഗണപതി ദേവാ
ഗണപതി ഭഗവാനേ ശരണം
ഗജമുഖ ഭഗവനേ ശരണം.
________________________
No comments:
Post a Comment