ദേവീ ജയ ജയ
ദേവീ ജയ ജയ ദേവീ ജയ ജയ
മോഹന രൂപേ കരുണാനിലയേ
അധിവിനാശിനി പാപവിമോചിനി
ദേവീ ജയ ജയ ദേവീ ജയ ജയ
ദുഷ്ടതചേര്‍ന്നൊരു ദൈത്യരെ വെന്നും
ശിഷ്ടരിലാര്‍ദ്രദ യാര്‍ന്നും മിന്നും
ഭദ്രേ ജയ സകലാഗമസാരേ
ദുഷ്കൃത നാശിനി ദേവീ ജയ ജയ
വിമലേ സല്‍ഗുണ വസതേ മഞ്ജുള
ചരിതേ! മഹിതേ! ത്വല്‍പദമനിശം
കരുതി വസിക്കും ഞങ്ങളിലാര്‍ദ്രദ
കവിയണമംബേ ദേവീ ജയ ജയ
ഗിരി വര കന്യേ ശ്രിതജന വന്ദ്യേ
സുരവര പൂരിത മംഗള രൂപേ
മഹിതഗുണോജ്വല ചരിതേ!വരദേ
കരുണാപൂര്‍ണ്ണേ ജയ ജയ ദേവീ
ഭംഗമെഴാതതി സല്‍കൃപ തിങ്ങും
സുന്ദര വീക്ഷണ മതിനാല്‍ പ്പാരില്‍
മംഗല്യക്കതിര്‍ വീശി വിളങ്ങും
ദേവീ ജയ ജയ ദേവീ ജയ ജയ
ആര്‍ത്തത്രാണന ശീലേ പാവന
കീര്‍ത്തി പരത്തിന താവക ചരിതം
ഓര്‍ത്തു വസിക്കും ഭക്തര്‍ക്കാശം
പൂര്‍ത്തി വരുത്തും ദേവീ ജയ ജയ
ജയ ജയ കരുണാനിലയേ ദേവീ
ജയ ജയ താപവിമോചിനി ദേവീ
ജയ ജയ മോഹന രൂപേ ദേവീ
ദേവീ ജയ ജയ ദേവീ ജയ ജയ
No comments:
Post a Comment