ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, August 24, 2016

ശ്രീകൃഷ്ണ ജന്മാഷ്ടമി.

ശ്രീകൃഷ്ണ ജന്മാഷ്ടമി.

പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷകല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുൻപ് 3228 നാണ്. ഈ ദിവസം ജന്മാഷ്ടമി എന്ന പേരിലറിയപ്പെടുന്നു.കൃഷ്ണൻ മഥുരയിലെ രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ(യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ കംസൻ പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട
കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു.തുടർന്ന് ദേവകി പ്രസവിച്ച എട്ട് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതീഹ്യം. അലറി പെയ്യുന്ന പേമാരിയും, അഗ്നിത്തൂണുകൾപ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമർക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ മഹാവിഷ്ണു സമ്പൂർണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തിൽ പിറവി കൊണ്ടത്.
കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു.ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടായ നന്ദഗോപരുടേയും ദേവകിയുടേയും പുത്രി) രക്ഷപെടുന്നു.
വൃന്ദാവനത്തിലെ ഗോപാലന്മാരുടെ(കാലിയെ വളർത്തുന്നവർ) നേതാവാണ് നന്ദഗോപർ. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും വെണ്ണക്കള്ളനായി മാറുന്നതും, കംസനയച്ച പൂതനയും ശകടാസുരനേയും പോലുള്ള രാക്ഷസന്മാരെ നിഗ്രഹിക്കുന്നതിനേയും പറ്റി വർണ്ണിച്ചുകാണാം.യമുന(കാളിന്ദി) വിഷമയമാക്കി കാലിക്കൂട്ടങ്ങളുടെ മരണത്തിനിടയാക്കിയ കാളിയൻ എന്ന സർപ്പശ്രേഷ്ടനെ മർദ്ദിച്ചതും കൃഷ്ണന്റെ ബാല്യകാലകഥകളിൽ പ്രമുഖമാണ്. ക്ഷേത്രകലാരൂപങ്ങളിൽ കാളിയമർദ്ദനം വളരെ വിശേഷപ്പെട്ട സന്ദർഭമാണ്. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ഗോവർദ്ദനപർവ്വതത്തെ കൃഷ്ണൻ ഉയത്തിയതായും വിശ്വസിക്കുന്നു.
അവതാരലക്ഷ്യം
ഭഗവാൻ വിഷ്ണു മനുഷ്യ ലോകത്തിൽ നന്മയ്ക്കു അപചയം സംഭവിക്കുമ്പോൾ ധർമ സംരക്ഷണത്തിനായി അവതരിക്കുന്നു. ഭൂമിദേവിയുടെ അപേക്ഷ പ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാൻ ഭഗവാൻ അവതരിച്ചുഎന്നാണ് വിശ്വാസം.

കുരുക്ഷേത്രയുദ്ധവും ഭഗവദ് ഗീതയുടെ അവതരണവും
പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ടിക്കാൻ അർജ്ജുനനെ നിർബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത.

ഭാര്യമാർ
രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, സത്വ, ഭദ്ര, ലക്ഷണ, കൂടാതെ നരകാസുരന്റെ അധീനതയിൽ നിന്നും മോചിപ്പിച്ച പതിനാറായിരം പേരും ചേർന്ന് പതിനാറായിരത്തി എട്ട്.

ഭക്തി എന്നത് ഏതെങ്കിലും ഒരു ദൈവവിശ്വാസവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്നതല്ല. എങ്കിലും ഹൈന്ദവവിശ്വാസത്തിൽ, പ്രത്യേകിച്ചും വൈഷ്ണവഭേദത്തിൽ ഭക്തിപ്രകാരവും നിർവൃതികാരകവുമായ ദൈവസങ്കല്പം കൃഷ്ണന്റേതാണ്.കൃഷ്ണഭക്തർ പ്രപഞ്ചത്തിന്റെ ആധാരം തന്നെ കൃഷ്ണലീലയിൽ അധിഷ്ടിതമാണെന്ന് വിശ്വസിക്കുന്നു.എല്ലാ കൂട്ടുകാര്‍ക്കും ഭക്തിയുടെ നിറവില്‍ ജന്മാഷ്ടമി ആശംസകള്‍ നേരുന്നു

No comments:

Post a Comment