ആബൽബാന്ധവനായ അയ്യപ്പനും ശബരിമലയും മലയാളിയുടെയും മലയാളക്കരയുടെയും പുണ്യവും അന്നദാതാവും തന്നെ, എല്ലാ അർത്ഥത്തിലും!
ഇതാ ശബരിമല സീസന്‍ തുടങ്ങി കഴിഞ്ഞു. ഇനി മുതല്‍ ദിനം പ്രതിയായി 10 കോടി, 20 കോടി, 50 കോടി, 100 കോടി എന്നൊക്കെയായി ശബരിമല വരുമാന വിവരങ്ങൾ കൊണ്ട് പത്രങ്ങളും മറ്റു മാധ്യമങ്ങളും ഇറങ്ങും. ചിലര്‍ കുറച്ചു കൂടി ഉദാരമാനസ്കരാകും. കേരളത്തിനു ആയിരം കോടി രൂപയുടെ വരുമാനം ലഭിക്കും എന്നാകും അവരുടെ വാര്‍ത്ത.. എന്നാല്‍ സത്യത്തില്‍ എന്താണ് ശബരിമല ക്ഷേത്രവും അയ്യപ്പനും കാരണം കേരളത്തിനു ലഭ്യമാകുന്ന ഏകദേശം വരുമാനം, അല്ലെങ്കില്‍ കേരളത്തിൽ നടക്കുന്ന ക്രയവിക്രയങ്ങൾ? (നമുക്കാ കണക്കിലെക്കൊന്നു നോക്കാം.. ഓര്‍ക്കുക ഒരു ഏകദേശ കണക്കു മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ തീര്‍ച്ചയായും യഥാര്‍ത്ഥ വരുമാനം ഈ കണക്കില്‍ കൂടുന്നതല്ലാതെ ഒട്ടും കുറയില്ല എന്ന് മാത്രം ഉറപ്പിച്ചു പറയാം.)
ഏകദേശം മൂന്നു കോടി സ്വാമിമാര്‍ ആണ് കഴിഞ്ഞ വര്ഷം മല കയറിയത് എന്നാണു ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 50 ലക്ഷത്തോളം മലയാളികള്‍ ഉണ്ടായിരിക്കും എന്ന് ഒരൂഹം വച്ച് നമുക്ക് കണക്കിലേക്ക് കടക്കാം..
ഒരു സ്വാമി, മലക്ക് പോകാന്‍ മാലയിടുമ്പോള്‍ ചിലവാകുന്നത് മുണ്ട്, മാല തുടങ്ങിയവക്കായി ഏകദേശം 150 രൂപ. അപ്പോള്‍ 50 ലക്ഷം പേര്‍ക്ക് 75 കോടി രൂപയുടെ ചെലവ്. അതിനു ശേഷം കെട്ട് നിറക്കുമ്പോള്‍, സാധനങ്ങള്‍ക്ക് മാത്രമായി, കുറഞ്ഞ പക്ഷം ചിലവാകുന്നത് 1000 രൂപ.. അതായത് 500 കോടി രൂപ കെട്ടുനിറക്കായി മാത്രം ചിലവാകുന്നു. യാത്ര ചെലവ് ഏകദേശം എടുത്തു നോക്കിയാല്‍ ഏറ്റവും കുറഞ്ഞത് 1000 രൂപ. വീണ്ടും ഒരു 500 കോടി. അങ്ങനെ മൊത്തം 1000 കോടി രൂപ.
കന്നി അയ്യപ്പന്മാര്‍ പോകുമ്പോള്‍ ഭൂരിഭാഗം വീടുകളിലും ചില പ്രത്യേക ചടങ്ങുകളും അയ്യപ്പന്‍ പാട്ടുകളും നടത്തപെപ്ടാരുണ്ട്... 50 ലക്ഷം അയ്യപ്പന്മാരില്‍ അഞ്ചു ലക്ഷത്തിന്റെ എങ്കിലും വീട്ടില്‍ പല വിധ പൂജകളും അന്നദാനവും നടത്തിയിട്ടാണ് പോകുന്നത്. അതിനുള്ള തുക പലപ്പോഴും ആയിരങ്ങളും പതിനായിരങ്ങളും ആകാറുണ്ട്. അതിനുള്ള ചെലവ് കുറഞ്ഞത് 5000 രൂപ വച്ച് കൂട്ടിയാല്‍ തന്നെ ചെലവ് 250 കോടി രൂപ. പോകുന്ന വഴിക്ക് ഒരു വിധ എല്ലാ ക്ഷേത്രങ്ങളിലും ഈ 50 ലക്ഷം പേരും കയറിട്ടാണ് പോകുന്നത്... അവിടങ്ങളില്‍ നടത്തുന്ന വഴിപാടുകള്‍ ഒരാള്‍ക്ക് 100 രൂപ വച്ച് കൂട്ടിയാല്‍ പോലും വരുന്നത് 50 കോടി രൂപ. ശബരിമലയില്‍ സ്വാമിമാര്‍ സമര്‍പ്പിക്കുന്ന (വീട്ടില്‍ നിന്ന് ലഭിക്കുന്ന വഴിപാട് പണം ഉള്‍പ്പെടെ) പണത്തിന്റെ ഒരു ഏകദേശ കണക്കെടുത്താല്‍ തന്നെ ആളോഹരി 100 രൂപ കൂട്ടിയാല്‍ പോലും കിട്ടുന്നത് 50 കോടി രൂപ.
ഇനി ശബരിമല സീസണില്‍ നടക്കുന്ന ദേശ വിളക്കുകളുടെ ചെലവ് കൂട്ടി നോക്കിയാല്‍ ലഭിക്കുന്ന കണക്കോ? ഒരു നല്ല അയ്യപ്പന്‍ വിളക്ക് നടത്തുമ്പോള്‍ ചിലവാകുന്നത് ലക്ഷക്കണക്കിന് രൂപയാണ്. കേരളത്തിലെ എല്ലാ ദേശങ്ങളിലും അയ്യപ്പന്‍ വിളക്കുകള്‍ നടത്തപ്പെടാറുണ്ട്.. അതും നൂറു കണക്കിന് ദേശ വിളക്കുകള്‍. അതിന്റെ മൊത്തം ചെലവ് കുറഞ്ഞത് 100 കോടി രൂപ വരും.
ഇങ്ങനെ എല്ലാം കൂടി നോക്കിയാല്‍ കേരളത്തിലെ സ്വാമിമാരുടെ കയ്യില്‍ നിന്ന് ചിലവാകുന്നത് കുറഞ്ഞത് 1500 കോടി രൂപ!! മൂന്നു കോടി സ്വാമിമാരിൽ 50 ലക്ഷത്തിന്റെ കണക്കാണ് 1500 കോടി രൂപ എന്നുള്ളത്. കേരളത്തിനു പുറത്തു നിന്ന് വരുന്ന ബാക്കി രണ്ടര കോടി സ്വാമിമാര്‍ ചിലവാക്കുന്ന തുക ഇതിന്റെ എത്രയോ ഇരട്ടി വരും.. അങ്ങനെ നോക്കുമ്പോള്‍ കുറഞ്ഞത് "10000 കോടി" രൂപയുടെ ക്രയവിക്രയങ്ങള്‍ ആണ് ശബരിമല കാരണം ഭാരതത്തില്‍ നടക്കുന്നത്..
ചില കാര്യങ്ങള്‍ കൂടി..
1) ലോകത്തില്‍ എവിടെയൊക്കെ മലയാളികള്‍ ഉണ്ടോ അവിടെ എല്ലാം അയ്യപ്പന്‍ വിളക്കുകളും ആഘോഷങ്ങളും നടക്കാറുണ്ട്.. അതിന്റെ കണക്കും ആയിരക്കണക്കിന് കോടികള്‍ തന്നെ വരും..
2) എല്ലാ മലയാള മാസവും ആദ്യ അഞ്ചു ദിവസങ്ങളില്‍ ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം സാധ്യമായത് കൊണ്ട് ഇപ്പോള്‍ ആ ദിവസങ്ങളിലും അസാമാന്യ തിരക്കുണ്ടാകാരുണ്ട്. ഒരു മാസം അഞ്ചു ദിവസം വച്ച് നോക്കുമ്പോള്‍ വര്‍ഷത്തില്‍ 60 ദിവസം. അതില്‍ ഉത്സവം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളില്‍ മണ്ഡല കാലത്തേതു പോലെ തന്നെ സ്വാമിമാര്‍ ദര്‍ശനതിനെത്തുന്നുണ്ട്. ഇവരുടെ യാത്രയിലും കുറഞ്ഞത് ഒരു ആയിരം കോടി രൂപയുടെ വരുമാനം കേരളത്തിനു ലഭ്യമാകുന്നുണ്ട്..
കേരളത്തിലെ ഏറ്റവും വരുമാനമുള്ള കമ്പനികള്ക്ക് പോലും ശബരിമലയിലെ വരുമാനത്തിനൊപ്പമെത്താൻ കഴിയില്ല. ഈ ക്രയവിക്രയങ്ങളാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയും വന്കിട ചെറുകിട കച്ചവടക്കാരെയും തൊഴിലാളികളെയും വാഹനുടമകളെയും ഒരു പരിധി വരെ ജീവിച്ചു പോകുവാൻ സഹായിക്കുന്നതും.
അവസാനമായി ശബരിമലയും മണ്ഡലകാലവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന, അത് കൊണ്ട് ഉപജീവനം കഴിയുന്ന "ചിലരെ" കൂടി പരിചയപ്പെടാം..
1. സർക്കാർ - KSRTC, KSEB, റെയിൽവേ, പോലീസ്, ഫയർ ഫോഴ്സ് , ആരോഗ്യ വകുപ്പ്
2. സ്വകാര്യ വാഹന ഉടമകൾ, ഡ്രൈവർമാർ
3. പെട്രോൾ പാമ്പുകൾ
4. ചെറുകിട വർക്ക് ഷോപ്പുകൾ, പഞ്ചർ കടകൾ
5. വന്കിട, ചെറുകിട ഹോട്ടൽ ഉടമകൾ, തൊഴിലാളികൾ
6 . തുണിമില്ലുകൾ
7 . പൂജാ ദ്രവ്യങ്ങളുടെ നിർമാതാക്കൾ
8 . തമിഴ്നാട്ടിലെ പൂകൃഷിക്കാർ
9 . ഗ്രാമീണരായ പശുവളർത്തലുകാർ
10 . അയ്യപ്പൻ പാട്ട് കലാകാരന്മാർ, മേളക്കാർ
11. ഗാനരചയിതാക്കൾ
12. സംഗീത സംവിധായകന്മാർ,
13. ഗായകർ,
14. നിർമാതാക്കൾ
15. സ്റ്റുഡിയോ ഉടമകൾ, തൊഴിലാളികൾ
16. ചാനലുകൾ, ഇതര മാധ്യമങ്ങൾ അങ്ങനെയങ്ങനെ മത ജാതി ഭേദമെന്യേ ഏതെല്ലാം മേഖലകൾ ശബരിമലയും അയ്യപ്പനും കാരണം നിലനില്ക്കുന്നു എന്നുള്ളത് മറക്കരുത് എന്നുള്ള ഒരു അഭ്യര്ത്ഥന കൂടിയുണ്ട്
2. സ്വകാര്യ വാഹന ഉടമകൾ, ഡ്രൈവർമാർ
3. പെട്രോൾ പാമ്പുകൾ
4. ചെറുകിട വർക്ക് ഷോപ്പുകൾ, പഞ്ചർ കടകൾ
5. വന്കിട, ചെറുകിട ഹോട്ടൽ ഉടമകൾ, തൊഴിലാളികൾ
6 . തുണിമില്ലുകൾ
7 . പൂജാ ദ്രവ്യങ്ങളുടെ നിർമാതാക്കൾ
8 . തമിഴ്നാട്ടിലെ പൂകൃഷിക്കാർ
9 . ഗ്രാമീണരായ പശുവളർത്തലുകാർ
10 . അയ്യപ്പൻ പാട്ട് കലാകാരന്മാർ, മേളക്കാർ
11. ഗാനരചയിതാക്കൾ
12. സംഗീത സംവിധായകന്മാർ,
13. ഗായകർ,
14. നിർമാതാക്കൾ
15. സ്റ്റുഡിയോ ഉടമകൾ, തൊഴിലാളികൾ
16. ചാനലുകൾ, ഇതര മാധ്യമങ്ങൾ അങ്ങനെയങ്ങനെ മത ജാതി ഭേദമെന്യേ ഏതെല്ലാം മേഖലകൾ ശബരിമലയും അയ്യപ്പനും കാരണം നിലനില്ക്കുന്നു എന്നുള്ളത് മറക്കരുത് എന്നുള്ള ഒരു അഭ്യര്ത്ഥന കൂടിയുണ്ട്
No comments:
Post a Comment