ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 6, 2014

മറ്റൊരു ഓണം കൂടി ....

മറ്റൊരു ഓണം കൂടി ....
കള്ളവും കളവും പൊളി വചനവും ഇല്ല .. കഴിഞ്ഞു പോയ നല്ലൊരു കാലത്തിന്റെ ഓര്മ ,ഇന്നിന്റെ ചിന്തയില്‍ കടന്നു വരുന്നത് ഓണച്ചന്തകളും ഓണക്കാലപൂക്കളങ്ങളും -
തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത ഒരു കാലം മുമ്പ്‌ ഉണ്ടായിരുന്നു എന്ന് ആവേശത്തോടെ പറയുന്ന ഒരു ആഘോഷം ഇന്ന് നടത്തപ്പെടുന്നതു സമ്പൂര്‍ണ്ണ വെട്ടിപ്പും ചതിയും നടത്തിയാണ് ,
വിപണിയില്‍ കിട്ടുന്ന ഏതെന്കിലും ഒരു സാധനം വാങ്ങുമ്പോള്‍ നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ അതില്‍ മായം ഇല്ല .. തട്ടിപ്പില്ല . എന്ന് ?

നിങ്ങള്‍ വാങ്ങുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ഓണത്തിന് വേണ്ടി ദിവസങ്ങള്‍ക്ക് മുമ്പേ കൃഷിയിടത്തു നിന്നും കയറിപോന്നതാണ് -നിങ്ങളുടെ കയ്യില്‍ എത്തുമ്പോഴും ഒരു കുഴപ്പവും ഇല്ലാതെ -അതെങ്ങനെ സാധിക്കുന്നു ? നിങ്ങള്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ വിളവെടുപ്പിനു ശേഷം
കുറഞ്ഞ സമയത്തിനുള്ളില്‍ വാടിപ്പോകുകയും ,തമിഴ്‌ നാട് പോലുള്ള ദൂരസ്ഥലങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍ ദിവസങ്ങളോളം കേട് വരാതെ ഇരിക്കുകയും ചെയ്യുന്നു എങ്കില്‍ എന്താണ് അതില്‍ നിന്നും നാം മനസിലാക്കേണ്ടത് ,,
വിഷം ,,വിഷമയം , അതാണ് നാം കഴിക്കുന്നത്‌ ,, നമ്മുടെ കുട്ടികള്‍ക്കും കൊടുക്കുന്നത് അത് തന്നെ ,കരുതിയിരിക്കുക,മറ്റൊരു എന്ടോസള്‍ഫാന്‍ ദുരന്തം ,പേര് വേറെ എന്തെങ്കിലും ആയിരിക്കാം ,നാമത് കണ്ടു പിടിച്ചു വരുമ്പോഴേക്കും കൈവിട്ടു പോയിരിക്കും -

നിങ്ങളോര്‍ക്കുക നിങ്ങളും കുടുംബവും കഴിക്കുന്നത്‌ മാരക വിഷാംശം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ് ,, ഇവിടെയാണ് ''ഹരിത ഭവനം വിഷ മുക്ത ഭക്ഷണ''ത്തിന്റെ പ്രസക്തി - നിങ്ങള്ക്ക് കഴിയുന്ന വിധത്തില്‍ കൃഷി ചെയ്യൂ .. സ്വയം ഉള്പാതിപ്പിച്ചു മറ്റുള്ളവര്‍ക്കും മാതൃകയാവൂ ..അടുത്ത ഓണത്തിന് നമ്മുടെ സ്വന്തം പ്രയത്നം കൊണ്ട് ഉണ്ടാക്കിയ വിഷരഹിതമായ പച്ചക്കറികള്‍ കഴിക്കാന്‍ വേണ്ട ശ്രമങ്ങള്‍ തുടങ്ങൂ ...

വിഷ ഭക്ഷണം ഞങ്ങള്‍ക്ക് വേണ്ട ,, ഞങ്ങളുടേത് വിഷരഹിത കൃഷി മാത്രം , ഈ മഹത്തായ ആഘോഷ അവസരത്തില്‍ നമുക്ക് പ്രതിഞ്ജ ചെയ്യാം ,,

എല്ലാ കൃഷി സ്നേഹികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

ചെമ്പരത്തിയും മഞ്ഞകോളമ്പിയും വേലിയാക്കി നിൽക്കണ ആ വീട്ടിലേക്കു പോകുന്നമുന്നെ ഒരു തോടുകടക്കണം. തോട്‌ നിറഞ്ഞോഴുകുകയാവും എല്ലാ ഓണക്കാലത്തും.അതിനിരുവശത്തും കഞ്ഞുണ്ണിയും, ബ്രമ്മിയും,പൂവാംകുരുന്നിലയും പടർന്ന പാടവരമ്പ്.തോടിൽ ബ്രാലിനെ പിടിക്കാൻ തോർത്തുമുണ്ടും വലയാക്കി നിക്കുന്ന കൗമാരങ്ങൾ .. പാടാവരമ്പിലെ വഴുക്കിനെ സമർത്ഥമായി നേരിട്ടുപിന്നേം മുന്നോട്ടു നടന്നാൽ ആ പടിപ്പുര കാണാം.ആ വീട് .... ഓണക്കാലത്ത്‌ ആ വീടിനോടു വല്ലാത്ത ഇഷ്ടാണ്. പൂക്കൾ നിറഞ്ഞ ആ മുറ്റം.... വേലിപടർപ്പിലും പറമ്പിന്റെ അതിരിലും വസന്തം പരിലസിക്കുന്നതു കാണാം. ജമന്തിയും മന്ദാരവും സുഗന്ധമോഹിനിയും നന്ദ്യാർവ്വട്ടവും പിന്നെ എന്നും കൊതിപ്പിക്കാറുള്ള ആ പനിനീർപ്പുക്കളും..അവിടെ ഒരു അമ്മമ്മ ഉണ്ടായിരുന്നു..പൊടുണ്ണിയില കുമ്പിളുക്കുത്തി അതു നിറച്ചും പൂക്കളിരുത്തു തരാറുള്ള ,നല്ല ഭംഗിലു പൂക്കളം ഒരുക്കണംട്ടൊ എന്നു ഓർമ്മിപ്പിക്കുന്ന ആ സ്നേഹം...അവരാണ് എന്നെ ഒരു കാര്യം പഠിപ്പിച്ചു തന്നത്‌. പൂക്കളങ്ങൾ തീർക്കേണ്ടതു അരിമാവുകൊണ്ടു അണിഞ്ഞ മുറ്റങ്ങളിൽ അല്ല... മറിച്ച്‌ നമ്മുടെ മനസ്സുകളിൽ ആണെന്നു....

നന്മയും സാഹോദര്യവും നിറഞ്ഞ ഓണം എല്ലാ ഹൃദയങ്ങളിലും പൂക്കൾങ്ങൾ ത്‌Iർക്കട്ടെ എന്നു ആശംസിക്കുന്നു.

No comments:

Post a Comment