ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, May 6, 2019

സുമിത്ര

രാമായണത്തില്‍ വളരെകുറച്ചുമാത്രം സംസാരിച്ചിട്ടുള്ള ഒരു കഥാപാത്രമാണ് സുമിത്ര. ശരിക്കും ജ്ഞാനിയാണ് ദശരഥന്റെ ഈ മൂന്നാം ഭാര്യ. രാമന്‍ രാജാവായാലും ഭരതന്‍ രാജാവായാലും അവര്‍ക്കും തുല്യംതന്നെ. എന്നാല്‍ സ്വപുത്രനായ ലക്ഷ്മണനെ പൂര്‍ണമായും രാമസേവകനായി ആ അമ്മ വിട്ടുകൊടുത്തിരുന്നു. വനയാത്രയ്ക്കായി അമ്മയുടെ അനുഗ്രഹം ചോദിക്കുമ്പോള്‍ അവര്‍ ലക്ഷ്മണന് കൊടുക്കുന്ന ഉപദേശം ഏറ്റവും ശ്രേഷ്ഠമാണ്. 


സൃഷ്ടസ്ത്വം വനവാസായ സ്വനുരക്തഃ സുഹൃജ്ജനേ രാമേ പ്രമാദം മാ കാര്‍ഷീഃ പുത്ര ഭ്രാതരി ഗച്ഛതി വ്യസനീ വാ സമൃദ്ധോ വാ ഗതിരേഷ തവാനഘ ഏഷ ലോകേ സതാം ധര്‍മ്മോ യജ്ജേ്യഷ്ഠവശഗോ ഭവേത് ഇദം ഹീ വൃത്തമുചിതം കുലസ്യാസ സനാതനം ദാനം ദീക്ഷാ ച യജ്ഞേഷു തനുത്യാഗോ മൃധേഷുച ജേഷ്ഠസ്വാപ്യനുവൃത്തിശ്ച രാജവംശസ്യ ലക്ഷണം. 

(സുഹൃജ്ജനങ്ങളേ അത്യധികം സ്‌നേഹിക്കുന്ന നിന്നെ വനവാസത്തിനു വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. മകനേ! രാമന്‍ പോകുന്ന സമയത്ത് നീ യാതൊരശ്രദ്ധയും കാണിക്കരുത്. പാപങ്ങളില്ലാവനേ! സുഖാവസ്ഥയിലും ദുഃഖാവസ്ഥയിലും ജ്യേഷ്ഠന്‍ തന്നെയാണ് നിനക്കു ഗതി. ജ്യേഷ്ഠന്‍ പറയുന്നതെന്തും അനുസരിക്കുകയെന്നത് ലോകത്തില്‍ സജ്ജനങ്ങള്‍ അനുഷ്ഠിച്ചുവരുന്ന ധര്‍മ്മമാണ്. ഇതാണ് ഈ വംശത്തിന്റെ ഏറ്റവും പൗരാണികവും ശ്രേഷ്ഠവുമായ നടപടിക്രമം. ദാനവും യജ്ഞങ്ങളില്‍ ദീക്ഷയും, യുദ്ധങ്ങളില്‍ ദേഹത്യാഗവും, ജ്യേഷ്ഠനെ അനുസരിക്കലും ഈ വംശത്തിന്റെ ഉത്കൃഷ്ടമായ ആചാരണമാണ്) 

No comments:

Post a Comment