അനേകം കഥകളിലൂടെ ഭാരതത്തിന്റെ ആചാര്യന്മാര്‍ നമ്മെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത് ദൃഷ്ടങ്ങളെക്കുറിച്ചല്ല........
മാനവന്റെ ബുദ്ധി പരാജയപ്പെട്ടു പോകുന്ന,
വളരെ കേമനാണന്നു വിചാരിക്കുന്നവന്‍ തളര്‍ന്നു പോകുന്ന,
നിശ്ചയങ്ങളെയൊക്കെ മാറ്റി മറിക്കുന്ന
ഒരു ഘടകം.—
അതിനു ഗീതാകാരന്‍ അദൃഷ്ടം അല്ലെങ്കില്‍ ദൈവം എന്നാണ് പറയുന്നത്.
ഭാരതീയ ചിന്തയില്‍ ദൈവം എന്ന ശബ്ദം ഉണ്ടാകുന്നതു തന്നെ ഈ അര്‍ത്ഥത്തിലാണ്.
അധിഷ്ടാനം, കര്‍ത്താവ്, കര്‍മ്മം, ചേഷ്ട, ഇതൊന്നുമല്ല കര്‍മ്മത്തെ നിയന്ത്രിക്കുന്നത് എന്ന് ഗീതാകാരനായ ഭഗവാന്‍ ശ്രീകൃഷ്ണ പരമാത്മാവ് അര്‍ജ്ജുനനോട് പറയും; അത് ദൈവമാണ്. “ദൈവം ചൈവാത്ര പഞ്ചമം. “ഏതു കര്‍മ്മത്തിലും ദൈവം അല്ലെങ്കില്‍ അദൃഷ്ടം – അജ്ഞേയമായ ഒരുവന്‍ പിന്നിലുണ്ട്.
മഹാഭാരതത്തില്‍ ഒരു കഥയുണ്ട്.-
പ്രസിദ്ധനായ ഒരു ഋഷിയുടെ വംശം പക്ഷിയായി പോയത്.. തള്ളപ്പക്ഷി പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുട്ടകളുമായി മഹാഭാരതയുദ്ധക്കളത്തിനു മുകളിലൂടെ പറക്കുമ്പോള്‍ ഭഗദത്തന്റെ അമ്പു കൊള്ളുന്നു. മുട്ട പക്ഷിയുടെ വയറ്റില്‍ നിന്ന് താഴെ വീഴുന്നു, അത് വീഴുന്നതു ഒരു ആനയുടെ വസയിലാണ്. അതുകൊണ്ട് മുട്ട പൊട്ടിയില്ല. ഉടന്‍ തന്നെ നാക്ക് പോയ ഒരു മണി അതിന്റെ മുകളില്‍ കവചമായി വന്നു വീഴുന്നു., അതിനെ സംരക്ഷിക്കാന്‍.. ഇങ്ങനെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ ഉണ്ടാവും.
അപൂർവ്വങ്ങളും, യാദൃശ്ചികങ്ങളും, ആനന്ദപ്രദങ്ങളുമായ കാര്യങ്ങള്‍. അവിടെ മനുഷ്യന്റെ ശക്തി ഒന്നും ഇല്ല.
എന്റെ ബുദ്ധി എന്നെ സംരക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
എന്റെ മനസ്സ് എന്നെ സംരക്ഷിക്കാന്‍ കൊള്ളുന്നതാണന്നു എനിക്കുറപ്പില്ല.
എന്റെ കരണങ്ങള്‍, കലവികള്‍, എന്റെ ഇന്ദ്രിയങ്ങള്‍, പരിമിതങ്ങള്‍ ആണ്.
അവയൊന്നും എനിക്ക് കവചം തീര്‍ക്കുമെന്ന് ഒരിക്കലും എനിക്ക് വിശ്വാസം പോരാ.
ഭഗവാന്‍, അങ്ങ്, അല്‍പ്പപ്രാണനായ എന്നെയും, എന്റെ കർമ്മങ്ങളെയും, എന്റെ സങ്കല്‍പ്പങ്ങളെയും, സംരക്ഷിക്കുമാറാകേണമേ –
ഞാന്‍ അതുകൊണ്ട് ഈ ലൌകീക നിയമങ്ങളില്‍, ഈ ധര്‍മ്മങ്ങളില്‍, വിശ്വസിക്കുന്നില്ല.
അങ്ങയില്‍ ആച്ഛാദിതമായ ഈ ജഗത്ത് അദൃഷ്ടമായ അങ്ങയുടെ ശക്തിവിശേഷം ഒന്നുകൊണ്ടു മാത്രം സംരക്ഷിക്കപ്പെടുന്നതാണെന്ന് ഞാന്‍ അറിയുന്നൂ ഭഗവാനെ....
ഇങ്ങനെ പഠിക്കാനാണ് വ്യാസാദികള്‍ ഇതിഹാസ പുരാണങ്ങളെ നമുക്കായി രൂപാന്തരപ്പെടുത്തി തന്നത്. അതിന്റെ മുഖ്യധാര അദൃഷ്ടം അല്ലെങ്കില്‍ ദൈവം ആണ്.
ഈ ലോകത്തെ നിയന്ത്രിക്കുന്ന ഏറ്റവും ചാരുവും, ഏറ്റവും ഉദാത്തവുമായ രഹസ്യം അനിശ്ചിതത്വമാണ്.
നിർമ്മലാനന്ദം
No comments:
Post a Comment