ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Sunday, November 5, 2017
ഭദ്ര കാളീ സ്തുതി
കണ്ഠേ കാളാത്മജേ ദേവി
കണ്ഠേ കാളി മഹേശ്വരീ
ഭഗവത്യഖിലാ ധാരേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
മഹാവിദ്യേ മഹാമായേ
മഹാകാളി മഹാമതേ
മഹാസുര വധോദ്യുക്തേ
ഭദ്ര കാളീ നമോസ്തുതേ
സർവ്വലോകാവനോനിദ്രേ
സർവ്വലോക സിവങ്കരി
സർവ്വദേ സർവ്വ ദേഹിഭ്യോ
ഭദ്ര കാളീ നമോസ്തുതേ
മഹാ ശക്തി സ്വരൂപായൈ
മഹാ ബ്രഹ്മ മയാത്മജേ
മഹാവീര്യ പ്രഭാവായൈ
ഭദ്ര കാളീ നമോസ്തുതേ
ബ്രഹ്മാവിഷ്ണ്ണു മഹേശാനാ
മന്യോഷാം ച ദിവൗകസാം
തേജഃ സംഭാര സംഭുതേ
ഭദ്ര കാളീ നമോസ്തുതേ
ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ
വിശ്വസ്ഥിതിലയോത്പത്തി
ഹേതുഭൂതേ സനാതനി
വിശ്വ വിഷ്രുത വിക്രാന്തേ
ഭദ്ര കാളീ നമോസ്തുതേ
ജഗന്മാതർ ജ്ജഗന്നാഥേ
ജഗദ് വന്ദ്യേ ജഗത് പ്രിയേ
ജഗദ് മ്മൂർതേ ജഗദ്രക്ഷേ
ഭദ്ര കാളീ നമോസ്തുതേ
സകാരേ f പി നിരാകാരേ
സാശ്രയേ f പി നിരാശ്രയേ
സ്സംഭ്രതേ f പ്യ സംഭ്രതേ
ഭദ്ര കാളീ നമോസ്തുതേ
സഗുണേ f പ്യഗുണേ സാക്ഷാത്
സാഹങ്കാരേ f നഹങ്കൃതേ
സൂക്കഷ്മേ f പി സുമഹാ മുർത്തേ
ഭദ്ര കാളീ നമോസ്തുതേ
പ്രണതാ ഭയതേ ദേവി
പ്രണവാത്മ സ്വരൂപിണി
പ്രണി ബർഹിത ദുഷെ്ടൗഘേ
ഭദ്ര കാളീ നമോസ്തുതേ
ആദി വ്യാധി മഹാമോഹ
ദ്രോഹ ദോഷ വിനാശിനി
അഹിതാഗ്നി ഭിരാരാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ
ബ്രഹ്മാനന്ദാത്മികേ ദേവി
ബ്രഹ്മി ബ്രാഹ്മണ വത്സലേ
ബ്രഹ്മഗോ രക്ഷണോന്നിദ്രേ
ഭദ്ര കാളീ നമോസ്തുതേ
അഞ്ജാനാദ്രി സമാകാരേ
ഖഞ്ജരീട വിലോചനേ
കഞ്ജനാഭാദി ഭിർവ്വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ
ചന്ദ്രബിംബാനനേ ദേവി
ചന്ദ്രികാ ധവളസ്മിതേ
ചന്ദ്ര ചൂധാക്ഷി സംഭൂതേ
ഭദ്ര കാളീ നമോസ്തുതേ
സൂര്യ കോടി പ്രഭാപൂരേ
സൂര്യ ചന്ദ്രാഗ്നി ലോചനേ
സൂര്യ ഭിഷ്ടുതസത് കീർത്തേ
ഭദ്ര കാളീ നമോസ്തുതേ
കുംഭി കുംഭ കുചഭോഗേ
കുംഭി കുണ്ഡല മണ്ഡിതേ
കുംഭീന്ദ്ര മന്ദഗമനേ
ഭദ്ര കാളീ നമോസ്തുതേ
കാളിന്ദി ലോലകല്ലോല
സ്നിഗ്ധമുഗ്ധ ശിരോരുഹേ
കാളി കാള ഘന ശ്യമേ
ഭദ്ര കാളീ നമോസ്തുതേ
ബന്ധൂ ക്രത മഹാഭൂതേ
ബന്ധൂക രുചിരാ ധരേ
ബന്ധൂരാകൃതി സംസ്ഥാനേ
ഭദ്ര കാളീ നമോസ്തുതേ
ബാലചന്ദ്ര കലാ പീഡേ
ഫാല ജഗ്രദ് വിലോചനേ
നീല കണ്ഠ പ്രിയ സുതേ
ഭദ്ര കാളീ നമോസ്തുതേ
ദംഷ്ടാ ചതുഷ്ട ലസച്ചാരു
വകത്ര സരോരുഹേ
ദ്വഷ്ട ബാഹുലതേ ദേവി
ഭദ്ര കാളീ നമോസ്തുതേ
സ്ഥൂലദോർമ്മ്ണ്ഡലോ ദുഗ്രേ
ശൂല ഖഢ്ഗാദി ഹേതികേ
നീലാശ്ച രുചിരച്ഛായേ
ഭദ്ര കാളീ നമോസ്തുതേ
കംബു ക്മ്ര ഗളാലംബി
കൽഹരാം ബുജ മാലികേ
അംബുദ ശ്യമളോ ദഗ്രേ
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി കൃതി പടാ വീത
വിപുല ശ്രോണി മണ്ഡലേ
സ്വസ്തിദേ സർവ്ഭൂതാനാം
ഭദ്ര കാളീ നമോസ്തുതേ
കടീ തട ദൃഡോ ദശ്ച
ച്ചലത് കാഞ്ചന കാഞ്ചികേ
കദളീ സ്തംഭകമ്രോരൂ
ഭദ്ര കാളീ നമോസ്തുതേ
സുവർണ്ണ കാഹളീ ജംഘീ
സുവർണ്ണ മണി ഭുഷണേ
സുവർണ്ണാബ്ജ സമാനാംഘ്രേ
ഭദ്ര കാളീ നമോസ്തുതേ
ആ പാദ ചൂഡ മത്യന്ത
അഭിരാമ കളേബരേ
ആപന്നാർത്തി ഹരേ ദേവി
ഭദ്ര കാളീ നമോസ്തുതേ
ചമുണ്ഡേ ചാരു സർവാംഗി
ചാപ ബാണാസി ധാരിണി
ചരാ ചര ജഗദ്ധാത്രി
ഭദ്ര കാളീ നമോസ്തുതേ
ഖണ്ഡിതാ രാതി സംഘാതേ
മണ്ഡിതാ വനി മണ്ഡലേ
ചണ്ഡികേ ചന്ദ്ര വദനേ
ഭദ്ര കാളീ നമോസ്തുതേ
വേതാള വാഹനേ ഭൂമി
പാതാള സ്വർഗ്ഗ പാലികേ
മാതംഗ കുണ്ഡലധരേ
ഭദ്ര കാളീ നമോസ്തുതേ
കേളിഷു വാഹനീ ഭൂത
കൂളീ പാളീ സമന്വിതേ
കളായാളിരുചേ കാളി
ഭദ്ര കാളീ നമോസ്തുതേ
ന കാളിക നയനേ നാഥേ
നാളീ കാലാപ ശാലിനി
നാളികാസ്ത്ര ജിതഃ പുത്രി
ഭദ്ര കാളീ നമോസ്തുതേ
വിശ്വ വന്ദ്യ പ്ദാം ഭോജേ
വിശ്വ രക്ഷാ വിചക്ഷണേ
വിശ്വാസിനാം സതാം പ്ത്ഥ്യേ
ഭദ്ര കാളീ നമോസ്തുതേ
കാരുണ്യ കല്പകതരോ
കല്യേ കല്യാണി ഭൈരവി
കരുണാരുണ താരാക്ഷി
ഭദ്ര കാളീ നമോസ്തുതേ
ഏതാ വ ന്നിശ്ചയാശക്യേ
ഏന സ്തൂല ഭവാനലേ
ഏക ദ്ന്തസ്യ ഭഗനി
ഭദ്ര കാളീ നമോസ്തുതേ
ഈശാന പ്രിയ സന്താനേ
ഈഷാം ദംഷ്ട്രാ ഭയങ്കരി
ഈദൃഗ് വിധാവിരഹിതേ
ഭദ്ര കാളീ നമോസ്തുതേ
ലക്ഷ്മി ധരാർച്ചിതേ ദേവി
ലക്ഷാസുര വിനാശിനി
ലക്ഷ്യ ലക്ഷണ ഹീനായൈ
ഭദ്ര കാളീ നമോസ്തുതേ
ഹ്രിങ്കാര വേദ്യേ ത്രിപുരേ
ഹ്രീമതി സുര സുന്ദരി
ഹ്രിങ്കാര മന്ത്രാർണ്ണപരേ
ഭദ്ര കാളീ നമോസ്തുതേ
ഹര പങ്കേരുഹ ഭവ ഹരി
മൂർത്തി ത്ര യാത്മികേ
ഹലാ ഹല സമുത്പന്നേ
ഭദ്ര കാളീ നമോസ്തുതേ
സമാന വസ്തു രഹിതേ
സമാനേ സർവ്വ ജന്തുഷു
സമാനേ ദൈത്യ മഥനേ
ഭദ്ര കാളീ നമോസ്തുതേ
കണ്‌ജനാഭാദിഭിർ വന്ദ്യേ
കണ്‌ജായുധ ഹരാത്മജേ
കം ജനം നാവസി സ്മത്വം
ഭദ്ര കാളീ നമോസ്തുതേ
ഹസ്തി ക്രിത്തി പരീധാനെ
ഹസ്തി കുണ്ഡല മണ്ഡിതേ
ഹർഷദേ സർവ്വ ജഗതാം
ഭദ്ര കാളീ നമോസ്തുതേ
സനാതനി മഹാമായേ
സകാര ദ്വയ മണ്ഡിതേ
സനത് കുമാരാദി വന്ദ്യേ
ഭദ്ര കാളീ നമോസ്തുതേ
കഠോര ദാരു കവചഃ
കദർഥി കൃത്യ യാ സ്വയം
കണ്ഠം ഛേത്സ്യ തസ്യൈ
ഭദ്ര കാളീ നമോസ്തുതേ
ലലന്തി കാലസത് ഫാലേ
ലകാര ത്രയ മാതൃകേ
ലക്ഷ്മീ സസാക്ഷിണി ലോകസ്യ
ഭദ്ര കാളീ നമോസ്തുതേ
ശ്രിത ഭക്താ വനചണേ
ശ്രീ സന്താന വിവർദ്ധ നി
ശ്രീ പതി പ്രമുഖാ രാദ്ധ്യേ
ഭദ്ര കാളീ നമോസ്തുതേ
അത്യാ പദി സ്മൃതാ ഭക്തൈഃ
സ്വപ്നാ ദൂർത്ഥായ സത്വരം
വന ധുർഗ്ഗാ f ഭയം ധത്സേ
ഭദ്ര കാളീ നമോസ്തുതേ
ത്രി ശൂല ഭിന്ന ദൈത്യേന്ദ്ര
വക്ഷ സ്ഥല വികസ്വരം
രുധിരം യാ പിബത്യസ്യൈ
ഭദ്ര കാളീ നമോസ്തുതേ
പാതാള ഭദ്രകാളിത്വം
വേതാള ഗള സംസ്ഥിതാ
മഹാ ഭൈരവ കാളീച
ഭദ്ര കാളീ നമോസ്തുതേ
നന്ദേശ്വരീ കൃഷ്ണ കാളീ
തിരസ്കരണ സാക്ഷിണി
ത്വരിയാ ശൂലിനി ച ത്വം
ഭദ്ര കാളീ നമോസ്തുതേ
ഉഗ്രകൃത്യേ പക്ഷി ദുർഗ്ഗേ
ഭ്രമ ദുർഗ്ഗേ മഹേശ്വരീ
രക്തേശ്വരീ ശ്രീ മാതാംഗി
ഭദ്ര കാളീ നമോസ്തുതേ
കുബ്ജികേ രക്ത ചമുണ്ഡേ
വാരാഹി ശ്യാമളേ ജയ
ശ്മശാന കാളീ ശ്രീവിദ്യേ
ഭദ്ര കാളീ നമോസ്തുതേ
അശ്വാരൂഢേ അന്നപൂർണ്ണേ
ബാലേ തൃപുര സുന്ദരീ
സ്വയംവരേ വിഷ്ണുമായേ
ഭദ്ര കാളീ നമോസ്തുതേ
ബ്രഹ്മ വിഷ്ണു ശിവസ്കന്ദ
യമേന്ദ്രംശ സമുദ്ഭവാഃ
മാതരോ യദവശേ തസ്യയ്
ഭദ്ര കാളീ നമോസ്തുതേ
സുര മനുജ കലാപ പൂജുതായൈ
ഭനുജ ഭടാളി സമൂലഖണ്ഡിതായൈ
മനുജ സുര സമൂഹ പാലിതായൈ
പ്രതി ദിന മംബനമോ f സ്തു ചണ്ഡികായൈ
സകല ധരണി ദേവ സേവിതായൈ
സതത മമർത്ത്യകുലേന സംസ്തുതായൈ
തദനുകൃത സമസ്തരുദ്ര കാള്യൈ
സമധിക്മംബ നമോ f സ്തു ഭദ്രകാള്യൈ
പരിമഥിത വിരോധി മണ്ഡലായൈ
പരി കലിതോത്തമ ഹസ്തികുണ്ഡലായൈ
സമരവിഹരണൈ കലോഭവത്യൈ
സവിനയമസ്തു നമോ നമോ ഭവത്യൈ
തത്പ്രസീദ മഹാദേവി കണ്ഠേ കാളീ കലാവതി
ഭദ്രം ദേഹിത്വമസ്മഭ്യം ഭദ്രകാളി
(ശ്രീമദ് ഭാഗവതം

നിഗമകൽപതരോർഗളിതം ഫലം
ശുകമുഖാദമൃതദ്രവസംയുതം
പബിത ഭാഗവതം രസമാലയം
മുഹുരഹോ രസിക ഭുവിഭാവുകഃ
വേദമാകുന്ന കൽപ്പവൃക്ഷത്തിന്റെ പരിപക്വമായ ഫലമായിരിക്കുന്നതും ശുകബ്രഹ്മർഷിയുടെ മുഖ കമലത്തിലൂടെ നിർഗ്ഗമിച്ചതും അമ്യത രസ സംയുക്തവുമായ ശ്രീമദ് ഭാഗവതത്തെ രസജ്ഞൻമാരും, ഭാഗ്യവാന്മാരുമായ നിങ്ങൾ പിന്നെയും പിന്നെയും പാനം ചെയ്താലും.
(ശ്രീമദ് ഭാഗവതം 1 - 1 - 3)
Saturday, November 4, 2017
പുരാണകഥകൾ - പ്രഹ്ളാദൻ
മാതാ-പിതാ, ഗുരു, ദൈവം എന്ന സങ്കൽപ്പത്തിൽ ദൈവസങ്കൽപ്പത്തിന്റെ വ്യാപ്തി മനസ്സിലാക്കിത്തരുന്ന ഒരു കഥയാവാം. സർവ്വവും ഈശ്വര സൃഷ്ടിയാണെന്നും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും, സർവ്വചരാചരങ്ങളിലും ദൈവമുണ്ടെന്നുമുള്ള സന്ദേശം....
കശ്യപന്റെ പുത്രന്മാരായിരുന്നു ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. ഹിരണ്യാക്ഷൻ കഠിന തപസ്സിലൂടെ ബ്രഹ്മാവിൽ നിന്ന് അനേകം വരങ്ങൾ നേടുകയും അവ ദുരുപയോഗപ്പെടുത്തി ഭൂമിയിൽ നാശം വിതക്കുകയും ചെയ്തു. തുടർന്ന് മഹാവിഷ്ണു വരാഹാവതാരം എടുത്താണ് അവനെ നിഗ്രഹിച്ചത്. അസുരരാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. ഹിരണ്യകശിപു ക്രൂരനായിരുന്നു. തന്റെ സഹോദരനായ ഹിരണ്യാക്ഷനെ വധിച്ചതിനാൽ മഹാവിഷ്ണുവിനോട് അടങ്ങാത്ത പക അയാൾക്കുണ്ടായിരുന്നു. നാരദന്റെ ഭക്തയായിരുന്നു പ്രഹ്ലാദന്റെ മാതാവ് കയാധു. പ്രഹ്ലാദനെ ഗർഭം ധരിച്ചിരുന്ന അവസരത്തിൽ നാരദർ ഗർഭസ്ഥശിശുവിന് ആത്മജ്ഞാനതത്വങ്ങളും വേദതത്വങ്ങളും ധർമ്മനീതിയും ഉപദേശിച്ചു. പ്രഹ്ലാദൻ ബാല്യം മുതൽക്കേ തന്നെ വലിയ വിഷ്ണുഭക്തനായിരുന്നു.
പ്രഹ്ലാദന്റെ വിദ്യാഭ്യാസത്തിനുള്ള സമയം വന്നെത്തി. ഹിരണ്യകശിപു കൊട്ടാരത്തിലെ ചുമതലപ്പെട്ടവരെ വിളിച്ച് പ്രഹ്ലാദന്റെ വിദ്യാഭ്യാസ ചുമതല ഏൽപ്പിച്ചു. ‘നാരായണ നമഃ’ എന്ന ശബ്ദം ഉരുവിട്ടുപോകരുതെന്നും അതിനു പകരം ‘ഹിരണ്യായ നമഃ’ എന്നു മാത്രമേ ചൊല്ലി പഠിപ്പിക്കാവൂ എന്ന നിർദ്ദേശവും കൊടുത്തു. മാത്രമല്ല, വിഷ്ണുനാമം ആ രാജ്യത്തു നിന്നു തന്നെ തുടച്ചുനീക്കി. പ്രഹ്ലാദൻ ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച് വിദ്യ അഭ്യസിച്ചുപോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഗുരുവിന്റെ കൂടെ അച്ഛനെ കാണാനായി കൊട്ടാരത്തിൽ എത്തി. തന്റെ കാൽക്കൽ വീണു വണങ്ങിയ തേജസ്വിയായ പുത്രനെ ആലിംഗനം ചെയ്തു കൊണ്ട് ഹിരണ്യകശിപു, അതുവരെ പഠിച്ച സുഭാഷിതങ്ങളിൽ ഒന്ന് ചൊല്ലി കേൾപ്പിക്കാൻ ആവശ്യപ്പെട്ടു. പ്രഹ്ലാദൻ ഇങ്ങനെ പറഞ്ഞു, “ആദിമദ്ധ്യാന്തങ്ങളില്ലാത്തവനും ഉൽപ്പത്തി-വൃദ്ധി-ക്ഷയരഹിതനും സർവ്വപ്രപഞ്ചത്തെയും രക്ഷിച്ചു ഭരിക്കുന്നവനും സർവ്വത്തിന്റെയും മൂലകാരണമായിട്ടുള്ളവനുമായ മഹാവിഷ്ണുവിനെ ഞാൻ നമസ്കരിക്കുന്നു”
വിഷ്ണുസ്തുതി കേട്ട് ഹിരണ്യൻ കോപം കൊണ്ട് ജ്വലിച്ചു. എന്നിട്ട് ഗുരുവിന്റെ നേർക്ക് ആക്രോശിച്ചു. ഭയന്നു വിറച്ച ഗുരു, പ്രഹ്ലാദനെ താൻ വിഷ്ണുസ്തുതിയൊന്നും പഠിപ്പിച്ചിട്ടില്ലെന്നു സത്യം ചെയ്തു. പിന്നെ ആരാണ് ഈ ബാലനെ ഇത് പഠിപ്പിച്ചതെന്ന് പ്രഹ്ലാദനോടു തന്നെ ചോദിച്ചു. മഹാവിഷ്ണു തന്റെ ഹൃദയത്തിൽ തോന്നിക്കുന്നതാണ് ഇതൊക്കെയെന്ന് പ്രഹ്ലാദൻ മറുപടി പറഞ്ഞു. തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി രൂക്ഷമായ വാദപ്രതിവാദം തന്നെ നടന്നു. അവനെ ഒന്നുകൂടി നന്നാക്കാൻ ശ്രമിക്കാൻ പറഞ്ഞ് ഒരിക്കൽ കൂടി ഗുരുവിനൊപ്പം കൂട്ടിവിട്ടു.
വളരെ നാൾ കഴിഞ്ഞ് ഹിരണ്യൻ പ്രഹ്ലാദനെ വിളിച്ചു വരുത്തി. പഠിച്ചതൊക്കെ അറിയാനായി ഒന്നുരണ്ട് ശ്ലോകം ചൊല്ലാൻ ആവശ്യപ്പെട്ടു. പ്രഹ്ലാദൻ വിഷ്ണുസ്തുതിപരമായ ശ്ലോകങ്ങൾ ചൊല്ലി. മഹാവിഷ്ണുവിനോടുള്ള കോപം മൂലം അന്ധനായ ഹിരണ്യന്റെ മുന്നിൽ പുത്രസ്നേഹം തന്നെ ഇല്ലാതായി. വിഷ്ണുഭക്തനായതിനാൽ പ്രഹ്ലാദനെ വധിക്കാൻ തന്നെ അദ്ദേഹം ഉത്തരവിട്ടു.
രാജാവിന്റെ ആജ്ഞ കേട്ടയുടൻ തന്നെ പടയാളികൾ ആയുധങ്ങളുമായി പ്രഹ്ലാദനെ വളഞ്ഞു. പ്രഹ്ലാദൻ വളരെ ശാന്തനായി അവരെ നോക്കി പറഞ്ഞു, “സുഹൃത്തുക്കളേ, മഹാവിഷ്ണു ഈ ആയുധത്തിലുണ്ട്, നിങ്ങളിലുണ്ട്, എന്നിലുമുണ്ട്. അതിനാൽ നിങ്ങളുടെ ആയുധങ്ങൾ എന്നെ മുറിപ്പെടുത്താതിരിക്കട്ടെ”. ഇതൊന്നും പ്രഹ്ലാദനെ ബാധിച്ചില്ല; മാത്രമല്ല അദ്ദേഹം കൂടുതൽ ബലവാനാകുകയും ചെയ്തു. . മഹാവിഷ്ണുവിനോടുള്ള വിരോധം ഒന്നുകൊണ്ടു മാത്രം പിന്നെയും പലപല തരത്തിൽ ഹിരണ്യൻ പ്രഹ്ലാദനെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എല്ലാം വിഫലമാകുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കോപം കൊണ്ട് ജ്വലിച്ച ഹിരണ്യൻ, ആക്രോശിച്ചുകൊണ്ട് പ്രഹ്ലാദനോട്, ഇത്രയൊക്കെ ശക്തനാണെങ്കിൽ നിന്റെ വിഷ്ണു എവിടെയുണ്ടെന്ന് കാട്ടിത്തരാൻ പറഞ്ഞു. വളരെ ശാന്തനായി പ്രഹ്ലാദൻ, “ഭഗവാൻ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഉണ്ട്” എന്നു പറഞ്ഞു. “ഈ തൂണിലും ഉണ്ടോ?”, ഹിരണ്യകശിപു കോപം കൊണ്ട് ജ്വലിച്ചു. “തീർച്ചയായും, ഭഗവാൻ സർവ്വവ്യാപിയാണ്” പ്രഹ്ലാദൻ പറഞ്ഞു. എന്നാൽ പിന്നെ കാണണമല്ലോ എന്നാക്രോശിച്ചു കൊണ്ട് ഹിരണ്യൻ തന്റെ വാളെടുത്ത് അടുത്ത് കണ്ട തൂണിൽ ആഞ്ഞു വെട്ടി. ഉടൻ തന്നെ മഹാവിഷ്ണു, ഉഗ്രമൂർത്തിയായ നരസിംഹത്തിന്റെ രൂപത്തിൽ ആ തൂണിൽ നിന്ന് പുറത്തേയ്ക്ക് വന്നു.
ആ ഉഗ്രരൂപത്തെ നോക്കിനിൽക്കാൻ പ്രഹ്ലാദനു മാത്രമേ കഴിഞ്ഞുള്ളു. നരസിംഹം ഹിരണ്യകശിപുവിന്റെ മേൽ ചാടിവീണ്, മാറുപിളർന്ന് അവനെ നിഗ്രഹിച്ചു. ക്ഷണനേരം കൊണ്ട് എല്ലാം അവസാനിച്ചു. അനന്തരം, പ്രഹ്ലാദനെ അനുഗ്രഹിച്ച ശേഷം, അവതാരോദ്ദേശം നിറവേറ്റിയതിനാൽ അന്തർധാനം ചെയ്തു.
തിന്മയ്ക്കുമേൽ നന്മയുടെ ആത്യന്തിക വിജയവും, ദൈവം സർവ്വവ്യാപിയാണെന്നുമുള്ള സന്ദേശമാണ് ഈ കഥ. ആരെയും അനാവശ്യമായി അവഹേളിക്കുകയും അപായപ്പെടുത്തുകയും ചെയ്യാതിരിക്കുക. ഗർഭാവസ്ഥയിൽ തന്നെ നാരദനിൽ നിന്ന് പകർന്നു കിട്ടിയ ജ്ഞാനമാണല്ലോ പ്രഹ്ലാദനെ ഇത്രേം സാത്വികനാക്കിയത്. അതായത് വളരെ കുഞ്ഞുനാളിൽ തന്നെ, വാക്കുകൊണ്ടും, പ്രവൃത്തി കൊണ്ടും, എന്തിന്, ചിന്തകൊണ്ടു പോലും നല്ലത് ചെയ്താൽ, എന്നും അതിന്റെ ഫലം നന്മതന്നെ ആയിരിക്കും.
Friday, November 3, 2017
കടാങ്കോട് മാക്കം (മാക്ക പോതി)
കുഞ്ഞിമംഗലം കടാങ്കോട്ട് നായര്‍ തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം. കോലത്തിരി രാജാവിന്റെ പട നായകരായ 12 സഹോദരന്മാര്ക്കിJടയില്‍ ഏക പെണ്ത രി. 12 ആണ്‍ മക്കള്ക്ക്ം ശേഷം ഒരു പാട് പ്രാര്ത്ഥംനകളും വഴിപാടുകളും നടത്തി കിട്ടിയ അതീവ തേജസ്സോടു കൂടി ജനിച്ച മകളാണ് മാക്കം. 12 ആങ്ങിളമാരുടെ കണ്ണിലുണ്ണിയായി അവള്‍ വളര്ന്നു .
മച്ചുനനായ കുട്ടി നമ്പറുമായുള്ള വിവാഹത്തില്‍ മാക്കത്തിന് ഇരട്ടക്കുട്ടികള്‍- ചാത്തുവും ചീരുവും. മരുമക്കത്തായ സമ്പ്രദായപ്രകാരം മാക്കത്തെ അവര്‍ തറവാട്ടില്‍ തന്നെ താമസിപ്പിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇത് നാത്തൂന്മാരര്ക്ക് ഇഷ്ടമാകുന്നില്ല.
അവര്‍ പലപ്പോഴായി മാക്കത്തെ പല തരത്തില്‍ കുറ്റപ്പെടുത്തി പറഞ്ഞുവെങ്കിലും ആങ്ങിളമാര്‍ അതൊന്നും ചെവിക്കൊള്ളാന്‍ പോയില്ല. തങ്ങളുടെ ഭര്ത്താലക്കന്മാര്ക്ക് മാക്കത്തോടുള്ള അമിത വത്സല്യത്തില്‍ അസൂയാലുക്കളായ നാത്തൂന്മാര്‍ (സഹോദര ഭാര്യമാര്‍) മാക്കത്തെ ചതിയില്പ്പെ ടുത്താന്‍ തീരുമാനിക്കുന്നു.
ആയിടക്കാണ് കോലത്തിരിയുടെ ആജ്ഞ പ്രകാരം ആങ്ങളമാര്ക്ക്ു പടക്ക് പോകേണ്ടി വന്നത്. ഈ തക്കം നോക്കി നാത്തൂന്‍മാര്‍ കരുക്കള്‍ നീക്കി. എന്നും വീട്ടിലേക്ക് എണ്ണയുമായി വരുന്ന വാണിയനെയും മാക്കത്തെയും ചേര്ത്ത് അവര്‍ അപവാദ കഥകള്‍ പറഞ്ഞുണ്ടാക്കി. മാക്കത്തിന്റെ ആങ്ങിളമാര്‍ പോര് കഴിഞ്ഞു തിരിച്ചു വരുന്ന സമയവും വാണിയന്‍ എണ്ണയും കൊണ്ട് വന്ന സമയം ഒന്നായിരുന്നു.
ആ തക്കം നോക്കി അവര്‍ മാറി നിന്നു. ആരും എണ്ണ വാങ്ങാന്‍ ഇല്ലാതെ വന്നപ്പോള്‍ ഋതുവായി മുറിക്കുള്ളില്‍ ഇരിക്കുന്ന മാക്കം വാണിയനോടു എണ്ണ അകത്ത് പടിഞ്ഞാറ്റയില്‍ വെച്ചോളാന്‍ പറഞ്ഞു. എണ്ണ അകത്തു വെച്ച് വാണിയന്‍ പുറത്ത് ഇറങ്ങുമ്പോഴേക്കും ഭര്ത്താ ക്കന്മാ രെയും കൂട്ടി നാത്തൂന്മാര്‍ അവിടെ എത്തിയിരുന്നു.
അങ്ങിനെ പടയ്ക്കുപോയി തിരിച്ചെത്തുന്ന ഭര്ത്താ ക്കന്മാരോട് മാക്കം പിഴച്ചതായി ആരോപണം ഉന്നയിക്കുകയാണ് നാത്തൂന്മാര്‍. അവരുടെ ദ്വയാര്ത്ഥോത്തോട് കൂടിയുള്ള ചിരി ആങ്ങിള മാരുടെ ദ്വേഷ്യം പിടിപ്പിച്ചു. ഭാര്യയുടെ വാക്കില്‍ എല്ലാം മറന്നുപോയവര്‍ മാക്കത്തെ കൊല്ലാന്‍ തീരുമാനിക്കുന്നു. എന്നാല്‍ അതിനു കൂട്ടു നില്ക്കാ ന്‍ ഇളയ ആങ്ങിളയും ഭാര്യയും നില്ക്കാുതെ വീട് വിട്ടിറങ്ങി പോവുന്നു.
കോട്ടയം വിളക്കുകാണാനെന്നും പറഞ്ഞ് മാക്കത്തെയും മക്കളെയും കൂട്ടി 11 ആങ്ങളമാരും യാത്രയാകുന്നു. അവരുടെ ദുരുദ്ദേശം മാക്കത്തിന് മനസ്സിലായി കുളിച്ചു തന്റെ കുടുംബദേവതയായ വീര ചാമുണ്ടിയുടെ കൊട്ടിലകത്ത് കയറി വിളക്ക് വെച്ച് തന്റെ നിരപരാധിത്വം മാലോകര്ക്ക് കാട്ടിക്കൊടുക്കണം എന്ന് പ്രാര്ഥിയച്ചു ആങ്ങിളമാരുടെ കൂടെ യാത്രയാകുന്ന മാക്കം വഴിയില്‍ മാടായിക്കവിലമ്മയെയും, കളരിവാതില്ക്കകല്‍ ഭഗവതിയെയും, കടലായി കൃഷ്ണനെയും തൊഴുതു നടന്നു.
യാത്രയ്ക്കിടെ ദാഹിച്ചുവലഞ്ഞ മാക്കം മക്കളെയും കൂട്ടി ചാലയില്‍ പുതിയവീട്ടില്‍ കയറി. ഈ വീട്ടിലെ അമ്മയുടെ കൈയില്നിലന്ന് പാല് വാങ്ങി കുടിച്ചാണ് മാക്കം യാത്രയാകുന്നത്. തേജസ്വിനിയായ മാക്കത്തെയും മക്കളെയും കണ്ട അവിടുത്തെ അമ്മ അവര്ക്ക് ദാഹം തീര്ക്കാ ന്‍ കിണ്ടിയില്‍ പാല്‍ നല്കി . അവരോടുള്ള നന്ദി സൂചകമായി തന്റെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരി കിണ്ടിയില്‍ ഇട്ടുകൊടുത്തു.
പിന്നീട് അവര്‍ നടന്നു മമ്പറം കടവ് കടന്നു. മമ്പറം കടന്നു അച്ചങ്കരപ്പള്ളിയില്‍ ഒരു പൊട്ടക്കിണറ്റിന്നടുത്ത് എത്തിയപ്പോള്‍ ‘നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ മാക്കേ?’ എന്ന സഹോദരന്മാരുടെ ചോദ്യംകേട്ട് നോക്കിയ മാക്കത്തെയും രണ്ടുകുഞ്ഞുങ്ങളെയും ആങ്ങളമാര്ചുരികയൂരി കഴുത്തറത്ത് കിണറ്റില്‍ തള്ളി. സംഭവത്തിന് സാക്ഷിയായ ഒരു മാവിലനെയും കൊലക്കത്തിക്കിരയാക്കി. ഏറ്റവും ഇളയ ആങ്ങളയായ കുട്ടിരാമന്‍ മാത്രം ജ്യേഷ്ഠന്മാരുടെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നില്ല.
സംഹാരരുദ്രയായ മാക്കത്തിന്റെ പ്രതികാരമാണ് പിന്നീട്. കുഞ്ഞിമംഗലത്തെ തറവാട് കത്തിച്ചു ചാമ്പലാക്കി. വീരചാമുണ്ടിയുടെ സാന്നിധ്യമുള്ള കൊട്ടിലകം മാത്രം കത്താതെ നിന്നു. കുട്ടിരാമനും ഭാര്യയും ഒഴികെയുള്ള ആങ്ങളമാരും അവരുടെ ഭാര്യമാരും ദുര്മിരണം പൂകി. (സഹോദരന്മാര്‍ താമസിയാതെ തമ്മില്‍ കലഹിച്ചു തമ്മില്‍ തമ്മില്‍ തന്നത്താന്‍ മറന്നു വാള്‍ കൊണ്ട് കൊത്തി മരിച്ചു.
കടാങ്കോട്ടെ വീട്ടില്‍ നാത്തൂന്മാാര്‍ ഏഷണി പറഞ്ഞു ഭ്രാന്തു വന്നു അവര്‍ തൂങ്ങി മരിച്ചു). മാക്കത്തിന്റെ നിരപരാധിത്വം മാലോകര്ക്ക്ള ബോധ്യമായി.
സംഹാരതാണ്ഡവത്തിനുശേഷം മാക്കം മക്കളുമായി ചാലയില്‍ പുതിയവീട്ടിലെ പടിഞ്ഞാറ്റയില്‍ ചെന്നിരുന്നു എന്നാണ് കഥ.
ദൈവക്കരുവായി മാറി തന്റെ ചാരിത്ര ശുദ്ധി തെളിയിച്ച മാക്കത്തിനും മക്കള്ക്കും കൂടെ മരണമടഞ്ഞ മാവിലാനും താമസിയാതെ കോല രൂപം നല്കിാ കോലം കെട്ടി ആരാധിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു. അങ്ങിനെ ചാരിത്ര ശുദ്ധി തെളിയിച്ച കടാങ്കോട്ട് മാക്കം മാലോകരുടെ ആരാധ്യ ദേവതകളില്‍ പ്രധാനിയായി മാറി.
(മാക്കത്തിനെയും മക്കളെയും കൊന്നിട്ടു എന്നുകരുതുന്ന അച്ചങ്കരപ്പള്ളി കിണര്‍ അടുത്തകാലത്താണ് മൂടിപ്പോയത്. കൂത്തുപറമ്പിനടുത്ത കായലോടാണ് അച്ചങ്കരപ്പള്ളി).
ബിജു നിള്ളങ്ങല്‍...
ആരാണ് ഛത്രപതിശിവാജി
1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി
ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ- പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായായി വളർന്നു .
ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക
വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം നേടി.
ധാർമ്മിക ബോധത്തിന്റെ നിറകുടമായ ശ്രീരാമചന്ദ്രനും യുദ്ധതന്ത്രങ്ങളുടെ മൂർത്തിമദ് ഭാവമായ ശ്രീകൃഷ്ണനും ചെറുപ്പത്തിൽ തന്നെ
ശിവാജിയെ ആകർഷിച്ചു . തന്റെ ആരാധനാമൂർത്തിയായ ഭവാനീ ദേവിയുടെ അനുഗ്രഹാശിസ്സുകളോടെ സ്വരാജ്യം സ്ഥാപിക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ആഗ്രഹിച്ചു. ഇത് സംബന്ധിച്ച് ദാദാജി
നരസ് ദേവിന് ശിവാജി അയച്ച കത്ത് പ്രസിദ്ധമാണ് .
ശിവാജിക്ക് കേവലം 29 വയസ്സുള്ളപ്പോഴാണ് അഫ്സൽഖാനുമായുള്ള ചരിത്ര രേഖകളിൽ ഇടം പിടിച്ച പ്രതാപ് ഗഡ് യുദ്ധം നടന്നത് . തന്ത്രപരമായ സേനാ നീക്കങ്ങൾ കൊണ്ട് ഉജ്ജ്വലമായ വിജയം നേടാൻ കഴിഞ്ഞത് ശിവാജിയുടെ ആത്മവിശ്വാസം വർദ്ധിച്ചു . സാമ്രാജ്യസ്ഥാപനത്തിന്റെ ആദ്യ പടിയായി
പ്രതാപ്ഗഢ് യുദ്ധം മാറി. മറാത്തൻ പോരാട്ട വീര്യത്തെ തോൽപ്പിക്കാൻ
ബീജാപ്പൂർ സുൽത്താൻ വീണ്ടും സൈന്യത്തെ അയച്ചു . എന്നാൽ കോൽഹാപ്പൂരിൽ നടന്ന യുദ്ധത്തിൽ സുൽത്താന്റെ സൈന്യം ശിവാജിയുടെ കുതിരപ്പടയുടെ മിന്നലാക്രമണത്തിൽ
തോൽപ്പിക്കപ്പെട്ടു. തന്റെ മൂക്കിന് താഴെ വളർന്നു വരുന്ന മറാത്താ
സാമ്രാജ്യത്തിന്റെ ശക്തി മുഗൾ ചക്രവർത്തി ഔറംഗസീബിനെ അസ്വസ്ഥനാക്കി. ഷായിസ്ഥാഖാന്റെ നേതൃത്വത്തിൽ ഒന്നര ലക്ഷം സൈനികരെ ശിവാജിയെ ആക്രമിക്കാനയച്ചു. അനവധി കേന്ദ്രങ്ങൾ പിടിച്ചടക്കി മുന്നേറിയ ഷായിസ്ഥഖാനെ പൂനേയിൽ വച്ച് ശിവാജി
മിന്നലാക്രമണത്തിലൂടെ നേരിട്ടു. ഷായിസ്ഥാഖാന്റെ വിരലിന് വെട്ടേറ്റു .ശിവാജിക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട ഷായിസ്ഥാ ഖാനേ
ഔറംഗസീബ് സ്ഥലം മാറ്റി.
1665 ൽ രാജാ ജയ്സിംഗിന്റെ നേതൃത്വത്തിൽ ആക്രമണത്തിനെത്തിയ മുഗൾ സൈന്യത്തോട് ശിവാജിയുടെ സൈന്യത്തിന് പിടിച്ചു നിൽക്കാനായില്ല . സന്ധിക്ക് സമ്മതിക്കുകയാണ് ബുദ്ധിയെന്ന് മനസിലാക്കിയ ശിവാജി
മുഗളന്മാരുമായി പുരന്ദറിൽ വച്ച് സന്ധി ചെയ്തു. 1666 ൽ ആഗ്രയിൽ വച്ച് ഔറംഗസീബുമായി നടന്ന കൂടിക്കാഴ്ചക്കിടെ ശിവാജിയും ഒൻപത് വയസ്സുള്ള
പുത്രൻ സാംബാജിയും വീട്ടു തടവിലാക്കപ്പെട്ടു . എന്നാൽ സമര തന്ത്രങ്ങളിൽ അദ്വിതീയനായ ശിവാജി മകനോടൊപ്പം അവിടെ നിന്ന്
രക്ഷപ്പെട്ടു.
1670 ൽ നഷ്ടമായ കോട്ടകളെല്ലാം തിരിച്ചു പിടിക്കാൻ അദ്ദേഹം തയ്യാറെടുത്തു. അതികഠിനമായ യുദ്ധങ്ങൾ നടത്തി നഷ്ടപ്പെട്ട നല്ലൊരു
ശതമാനം കോട്ടകളും തിരിച്ചു പിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . അതിൽ പ്രധാനപ്പെട്ടതായിരുന്നു മറാത്തയുടെ അഭിമാനമായ സിഹ ഗഡ് പിടിച്ചെടുത്ത യുദ്ധം . സിംഹഗഡെന്ന കൊണ്ടാന കോട്ട നഷ്ടമായത്
ശിവാജിയുടെ അമ്മയെ വളരെയധികം ദുഖിപ്പിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട , മറാത്തയുടെ അഭിമാനമായ കൊണ്ടാന കോട്ട മുഗളന്മാരുടെ കാൽച്ചുവട്ടിലായത് സഹിക്കാൻ ജീജാബായിക്ക് കഴിഞ്ഞില്ല . ഭഗവദ്ധ്വജം ഉയർന്നു പാറേണ്ട കോട്ടയിൽ ശത്രുവിന്റെ പതാക പാറുകയോ ?
ജീജാഭായി ഉടൻ തന്നെ മകനെ വിളിപ്പിച്ചു. കൊണ്ടാന കോട്ട ശത്രുവിന്റെ
അധീനതയിലായിരിക്കുന്നിടത്തോളം കാലം തനിക്കുറങ്ങാനാവില്ലെന്ന് മകനെ അറിയിച്ചു. തന്റെ എല്ലാ ഉയർച്ചയ്ക്കും കാരണമായ
സംസ്കാരം പകർന്നു നൽകിയ അമ്മയെ വിഷമിപ്പിക്കുകയോ ? കോട്ട പിടിച്ചെടുക്കാൻ തന്നെ ശിവാജി തീരുമാനിച്ചു. മറാത്ത യോദ്ധാക്കളിൽ പ്രധാനിയായ താനാജി മാൻസുരേയെ കോട്ട പിടിക്കാൻ നിയോഗിച്ചു.
മകന്റെ കല്യാണാഘോഷത്തിനിടയിലാണ് കോട്ട പിടിക്കാൻ തന്നെ നിയോഗിച്ച വാർത്ത താനാജി അറിയുന്നത്. വ്യക്തിപരമായ സന്തോഷമല്ല
രാഷ്ട്രത്തിന്റെ താത്പര്യമാണ് പ്രധാനമെന്ന് പ്രഖ്യാപിച്ച് താനാജി ശിവാജിക്ക് മുന്നിലെത്തി . കേവലം മുന്നൂറിൽ താഴെ വരുന്ന
യോദ്ധാക്കളുമായു 1670 ഫെബ്രുവരി 4 ന് രാത്രി അദ്ദേഹം കോട്ടയിലേക്ക് കുതിച്ചു. തെരഞ്ഞെടുത്ത സൈനികരുമായി ഉടുമ്പിനെ ഉപയോഗിച്ച് താനാജി കോട്ടയുടെ ഭിത്തിയിലൂടെ മുകളിലെത്തി. സഹോദരൻ സൂര്യാജിയും മാതൃസഹോദരനും കോട്ടയുടെ പ്രധാന കവാടം തകർത്ത് അകത്തേക്ക് കയറാനായിരുന്നു തീരുമാനം. കോട്ടയിലെത്തിയ മറാത്ത യോദ്ധാക്കൾ മൂന്നിരട്ടിയിലധികം വരുന്ന മുഗൾ സൈന്യത്തോട്
ഘോരമായി യുദ്ധം ചെയ്തു. മുഗൾ സൈന്യത്തിന് വളരെയധികം നാശം വരുത്താൻ കഴിഞ്ഞെങ്കിലും താനാജി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. എന്നാൽ കൃത്യസമയത്ത് കോട്ടയ്ക്കുള്ളിൽ കടക്കാൻ കഴിഞ്ഞ സൂര്യാജിയും
മറ്റ് യോദ്ധാക്കളും താനാജിയുടെ മരണത്തിന് പകരം വീട്ടി . കൊണ്ടാന കോട്ട മറാത്ത വീര്യത്തിനു മുന്നിൽ നമസ്കരിച്ചു. കോട്ടയ്ക്ക് മുകളിൽ സുവർണ അരികുകകോട് ചേർന്ന കാവി പതാക ഉയർന്നു പാറി.
കോട്ട പിടിച്ച വിവരമറിഞ്ഞെത്തിയ ശിവാജി തന്റെ ഉറ്റ സുഹൃത്തിന്റെ മരണവാർത്തയിൽ അത്യധികം ദുഖിച്ചു. വീരചരമമടഞ്ഞ താനാജിയുടെ
പോരാട്ടവീര്യത്തെ കണ്ണീരോടെ ജീജാഭായിയും അഭിനന്ദിച്ചു.നമുക്ക് കോട്ട ലഭിച്ചു . പക്ഷേ സിഹത്തെ നഷ്ടമായി എന്ന് ശിവജി വേദനയോടെ
പറഞ്ഞു . താനാജിയുടെ സ്മരണയ്ക്കായി കൊണ്ടാന കോട്ട അന്നു മുതൽ സിഹഗഡ് എന്നറിയപ്പെട്ടു. ശിവനേരിയിലെ സിംഹഗർജ്ജനം അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ ഉത്തേജിതരാക്കിത്തുടങ്ങി . ശിവാജിയുടെ സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു.
അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന് തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം പൊരുതി നിന്നു. രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി
ഭരണം നയിച്ചു. അദ്ദേഹത്തിന്റെ സൈനികർ നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ കാവൽഭടന്മാരായി നിലകൊണ്ടു. സാധാരണ
ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും.
ഭരണ നിർവ്വഹണത്തിൽ വ്യക്തി താത്പര്യങ്ങൾക്കോ ബന്ധുത്വത്തിനോ യാതൊരു പ്രാധാന്യവും കൊടുത്തില്ല . മുന്നൂറോളം കോട്ടകൾക്ക് അധിപതിയായിരുന്നെങ്കിലും ഒരിടത്തു പോലും ബന്ധുക്കളെ തലപ്പത്ത്
നിയമിച്ചില്ല . പൂർണമായും ജനതയുടെ വിപ്ളവമായിരുന്നു . അതെ യഥാർത്ഥ ഹിന്ദു സ്വരാജ്.
1674ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് ഹിന്ദു സ്വാഭിമാനത്തിന്റെ ആ സിംഹഗർജ്ജനം മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു. സപ്തനദികളിൽ നിന്നുള്ള പുണ്യജലം ശിവാജിക്ക് മേൽ അഭിഷേകം ചെയ്തു. ഗംഗയും യമുനയും ഗോദാവരിയും സരസ്വതിയും നർമ്മദയും സിന്ധുവും
കാവേരിയും ആ ഭാരതപുത്രനെ തങ്ങളുടെ ജലകണങ്ങളാൽ ആശ്ളേഷിച്ചു.
അതെ നൂറ്റാണ്ടുകളുടെ അടിമത്തത്തിൽ നിന്നും ഭാരതം പുതിയൊരു ലോകത്തേക്ക് കാല്വയ്ക്കുകയായിരുന്നു
ഹിന്ദു സാമ്രാജ്യ ദിനം ശുഭകരമായ ഒരു ഓർമപ്പെടുത്തലാണ്. മുഗളരുടെ ധിക്കാരത്തെ വെല്ലുവിളിച്ച് , ഹൈന്ദവ സ്വാഭിമാനം വാനോളം ഉയർത്തിയ മഹദ് ദിനം. ഒന്നുമില്ലായ്മയിൽ നിന്നൊരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ ഛത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ
ജൈത്രയാത്ര ഒരോ രാഷ്ട്രസ്നേഹിക്കും പകരുന്ന ഊർജം ചെറുതല്ല.
ശിവജിയുടെ ഹൈന്ദവ സാമ്രാജ്യം മതാധിഷ്ഠിതമായ ഒരു സങ്കൽപ്പമായിരുന്നില്ല. മറിച്ച് സനാതനമായ ഒരു പരമ സത്യത്തെ
ഉദ്ഘോഷിക്കുന്ന രാഷ്ട്രമാതൃകയായിരുന്നു.ആത്മദീപം തെളിയിച്ച്
അന്ധകാരത്തെ അകറ്റുവാൻ നിയുക്തമായ ഒരു സംസ്കൃതിക്ക് നാശമില്ലെന്നതായിരുന്നു ആ സത്യ സന്ദേശം. റായ്ഗഢിന്റെ ഉന്നത ഗിരിയിൽ
നിന്നുയർന്ന ആ നാദം ദിഗന്തങ്ങൾ ഭേദിച്ച് വിശ്വമെങ്ങും മാറ്റൊലി കൊണ്ടു.
സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം ധർമ്മത്തിന്റെ അടിത്തറയിലാണ് ശിവാജി പടുത്തുയർത്തിയത്. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന് എന്നതിലുപരി
രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നു
ശിവാജി.അദ്ദേഹത്തിന് വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു.
ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്.
മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ പേരില് അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത് അതിനാലാണ്. ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്ട്രത്തിന്റെ
ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി
ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. ആത്മ വിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്ക്ക് അമൃതത്വം നൽകിയതിൽ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു
പങ്കുണ്ട്. ഒരർഥത്തിൽ ആധുനിക കാലഘട്ടത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ തുടക്കം തന്നെ ശിവാജിയിൽ നിന്നാണ്...
സ്വാമി വിവേകാനന്ദൻ പറഞ്ഞതെത്ര ശരി ... ശിവാജി.. ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ .. ഹിന്ദുത്വത്തെ രക്ഷിച്ചവൻ .. ഹിന്ദു ധർമ്മത്തെ പുന പ്രതിഷ്ഠിച്ചവൻ.. !!!
മംഗളാദേവി ക്ഷേത്രം
കേരളത്തിലെ ഇടുക്കി ജില്ലയിലെകുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ്മംഗളാദേവി ക്ഷേത്രം. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം.
മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിസ്വാസ യോഗ്യമായ അറിവുകളൊന്നുമില്ല. രാജക്കന്മാരുടെ പടയോട്ട സമയത്ത് ( ഉദാ:-ടിപ്പു) നശിപ്പിച്ചതാണെന്നു കരുതാൻ വയ്യ. ഭൂകമ്പം ഒരു കാരണമായിട്ടുണ്ടാകം. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്നപെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്
ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് - തമിഴ്‌നാട്,ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു
Thursday, November 2, 2017
പാമ്പുമേക്കാട്ടുമന
കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ് “പാമ്പു മേക്കാട്” എന്നറിയപ്പെടാൻ തുടങ്ങിയത്.
ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ, ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനം ആരംഭിച്ചു.
ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ചോദിച്ചു കൊള്ളാൻ ആവശ്യപ്പെടുകയുംചെയ്തു.
സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.
മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം.
ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.
മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു.
വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടത്രേ
#ഭാരതീയചിന്തകൾ
വൈശാഖ മാസം
ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളിലെല്ലാം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്ന മാസമാണ് വൈശാഖപുണ്യമാസം
ഈശ്വരാരാധനയ്ക്ക് വിശിഷ്യാ വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.
ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.
മാധവന് (വിഷ്ണുവിനു) പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം.
വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല.
വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു.
ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്.
ഗ്രീഷ്മ ഋതുവില്‍(വേനല്‍ക്കാലം) ആണു വൈശാഖ മാസം. വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് എന്തെന്ന് മനസ്സിലാക്കിയാണു വൈശാഖ മാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വൈശാഖ മാസം കേരളത്തിലും ഭക്തി പൂര്‍വം ആചരിച്ചിരുന്നു. ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള വൈഷ്ണവ ക്ഷേത്രങ്ങളില്‍ വൈശാഖപുണ്യകാലം ആചരിക്കുന്ന പതിവുണ്ട്.
വൈശാഖക്കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഉടനീളം ശ്രീമദ് ഭാഗവത സപ്താഹങ്ങള്‍ നടത്തിക്കാണാറുണ്ട്.
ഭാഗവത പാരായണത്തിന് ഏറ്റവും ഉത്തമമെന്നു കരുതപ്പെടുന്ന ഈ കാലത്ത് ഇത് ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ സജ്ജനങ്ങള്‍ക്കും തുടങ്ങാം….
#ഭാരതീയചിന്തകൾ
ശുഭചിന്ത
|
||||
|
|
||||
Wednesday, November 1, 2017
തിടപ്പള്ളി
ക്ഷേത്രത്തിലെ അടുക്കളയെ തിടപ്പള്ളിഎന്നു പറയുന്നു. ഇത് തടപ്പള്ളി, മടപ്പള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രനിവേദ്യങ്ങളായ ഉണക്കലരിച്ചോറ്, പലതരം പായസങ്ങൾ, അപ്പം, അടതുടങ്ങിയവ ഉണ്ടാക്കുന്നത് ഇവിടെ വച്ചാണ്. ചുറ്റമ്പലത്തിന്റെ തെക്കേക്കെട്ടിൽ കിഴക്കേ പകുതിയാണ് സാധാരണ തിടപ്പള്ളിയായി രൂപാന്തരപ്പെടുത്തുക. ഇതിനായി ആ ഭാഗം കെട്ടിയടച്ച് അടുപ്പ് സ്ഥാപിക്കും. ചുറ്റമ്പലത്തിന്റെ വടക്കുകിഴക്കേ മൂലയിലുള്ള കിണറ്റിൽ നിന്നാണ് തിടപ്പള്ളിയിലേക്ക് വെള്ളമെടുക്കുക. തിടപ്പള്ളിയിൽ നിന്ന് തയ്യാറാക്കിയ നിവേദ്യം ശ്രീകോവിലിലേക്ക് പകർന്നുകൊണ്ടു പോകുന്ന വഴിയിൽ ആരും നിൽക്കാൻ പാടില്ല എന്ന വിശ്വാസവും നിലവിലുണ്ട്.
ഹരി ഓം
ശ്രീബലി
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ് സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലിയത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും, സപ്തമാതൃക്കളും, ഭൂതഗണങ്ങളും, ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം.
ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിലോ കയ്യിലോ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയുമാണ് ശീവേലിക്ക് എഴുന്നള്ളിക്കുന്നത്. നാലമ്പലത്തിനുള്ളിൽ അഷ്ടദിക്പാലകർക്കും, സപ്തമാതൃക്കൾക്കും, പുറത്ത് ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലും ബലി തൂവും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഈ സമയം ക്ഷേത്രേശനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.
ഹരി ഓം
Subscribe to:
Posts (Atom)