ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 4, 2014

ഗുരുവായൂര്‍  ഏകാദശി

എന്റെ ഉണ്ണിക്കണ്ണാ....
ഇന്ന് കണ്ണന്ടെ ഏകാദശിയല്ലേ ? എന്താവും ഗുരുവായൂരില്‍ കണ്ണനെ കാണാന്‍ വരുന്ന ഭക്തരുടെ ഒരു തിരക്ക്. ഹോ...
ആ തിരക്കിനിടയില്‍ ഞാനും ഉണ്ടാവും ട്ടോ...ശരീരം കൊണ്ടല്ല-മനസ്സോണ്ട്...

ഗുരുവായൂര്‍  ഏകാദശി ന്ന് വച്ചാല്‍ ശ്ശി കേമം തന്ന്യല്ലേ?
 അത് മാത്രോ ??
*നാളെതന്നെയല്ലേ അവിടുത്തെ പ്രതിഷ്ഠാദിനം!!
*കണ്ണന്‍ അഅര്‍ുനന് ഗീതാമൃതം പകര്‍ന്നതും ഈ ദിവസം തന്നെയല്ലേ ?
ഭഗവാനെ വണങ്ങാതെപോയ ശങ്കരാചാര്യര്‍ ക്ഷേത്രംകൊടിമരത്തിനടുത്ത് വീണതും പ്രായ്ശ്ചിത്തമായി  ശയനപ്രദക്ഷിണം നടത്തിയതും ഈ ദിവസമല്ലേ?
ഭക്തോത്തമന്‍മാരായ വില്വമംഗലം, പൂന്താനം, മേല്‍പ്പത്തൂര്‍, കുറൂരമ്മ തുടങ്ങിയവര്‍ക്ക് ഭഗവാന്‍ ദര്‍ശനംകൊടുത്തതും, ഗജോത്തമനായ ഗുരുവായൂര്‍ കേശവന്‍ സ്വര്‍ഗം പൂകിയതും ഏകാദശി നാളിലല്ലേ?
എല്ലാം കൂടി ഒത്തു വന്ന ഈ ഏകാദശി വളരെ വളരെ മഹാത്മ്യമേറിയത് തന്നെ.
എന്‍റെ കണ്ണാ...ഉണ്ണിക്കണ്ണാ. !
ഇത്രയും പുണ്യം നിറഞ്ഞ ദിവസം അവിടുത്തേക്ക്‌ തരുവാനായി എന്‍റെ കയ്യില്‍ ഒന്നുമില്ലല്ലോ കൃഷ്ണാ!
എന്നാലും ഒന്നു നല്‍കാം.
പൊന്‍ കദളിപ്പഴത്തിന്ടെയും നറുവെണ്ണയുടെയും സ്വാദും ആരെയും ആകര്‍ഷിക്കുന്ന ആ പഞ്ചാരപ്പായസത്തിന്ടെ മാധുര്യവും അത്ര വരുമോ എന്നൊന്നും നിക്ക് നിശ്ച്യല്ല്യ...ന്നാലും എന്നെക്കൊണ്ട് ഇതേ പറ്റൂ....
മനസ്സ് നിറഞ്ഞ് ഉള്ളുരുകി വിളിക്കും....
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!"
ഈ ഏകാദശി ദിനം നാമസങ്കീര്‍ത്തനത്താല്‍ മുഖരിതമാവട്ടെ........
ഏവര്‍ക്കും നല്ലൊരു ഏകാദശി ദിനം ആശംസിച്ചുകൊണ്ട്
-കണ്ണന്ടെ അനിൽ

No comments:

Post a Comment