ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, December 17, 2014

നാരായണീയ ദിനം

നാരായണീയ ദിനം ഇന്ന്
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 18000ഓളം ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്.

തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്.

നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് വിശ്വാസം...

കൊല്ലവർഷം 762 വൃശ്ചികമാസം 28 നു് ഞായറാഴ്ചയാണ്--
ചോതിയും കൃഷ്ണദ്വാദശിയും കൂടിയ ശുഭദിനത്തിലാണു്--
മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാടു് നാരായണീയസ്തോത്രം സമാപ്തി വരുത്തി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചതു്.
സ്തോത്രനിർമ്മാണത്തിൽ സന്തുഷ്ടനായിത്തീർന്ന ഭഗവാൻ
തൻറെ ദിവ്യകോമളരൂപം ആ പുണ്യാത്മാവിനു്
പ്രത്യക്ഷമാക്കിക്കൊടുത്തു...
സർവ്വരോഗങ്ങളിൽ നിന്നുംവിമുക്തനായിത്തീർന്ന മേൽപ്പത്തൂർ താൻ ദർശിച്ച ഭഗവത് സ്വരൂപത്തെ നിത്യം മറ്റു ഭക്തന്മാർക്കു ധ്യാനിക്കുവാൻ വേണ്ടി ഭഗവാൻറെ കേശാദിപാദം വർണ്ണിച്ചു് സ്തോത്രം ഉപസംഹരിക്കുകയാണ്.

ഭട്ടതിരിപ്പാടു് "ആയുരാരോഗ്യസൌഖ്യം" എന്നു അവസാന
ശ്ലോകത്തിൽ പ്രാർത്ഥിക്കുന്നതു് തനിക്കു മാത്രമല്ല
സ്തോത്രം ചൊല്ലുന്നവർക്കും; കേൾക്കുന്നവർക്കും,
ആയുഷ്ക്കാലത്തിൽ ദീർഘായുസ്സിനെയും ആരോഗ്യ-
ത്തെയും, അന്ത്യത്തിൽ മോക്ഷത്തെയും പ്രദാനം
ചെയ്യണമേ എന്നാണ്.

ഇവിടെയുള്ള ഓരോ അംഗങ്ങള്‍ക്കും ഈ നാരായണീയ ദിനത്തില്‍ ആയുരാരോഗ്യ സൗഖ്യം നേരുന്നു.....കൂട്ടത്തില്‍ ഒരു പ്രാര്‍ത്ഥനയും കൂടി..."ലോകാ സമസ്താ സുഖിനോ ഭവന്തു..." ഭഗവാന്‍ ശ്രീ ഹരിയുടെ കരുണാ കടാക്ഷം എപ്പോളും ഉണ്ടാകുമാറാവട്ടെ...ഹരി ഓം..

No comments:

Post a Comment