ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 29, 2014

ചെറുതേന്‍ ഗുണങ്ങള്‍

ചെറുതേന്‍ ഗുണങ്ങള്‍

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.

#തേന്‍ വ്യാജന്‍ പരിശോധന-ഒരു കഷ്ണം തുണി എടുക്കുക (വിളക്കിന് തിരി വെക്കാന്‍ ഉള്ള അത്രേം).അത് തേന്‍ കൊണ്ട് നനക്കുക,എന്നിട്ട് പിഴിയുക (മറക്കാതെ പിഴിയുക ,കൂടുതല്‍ തേന്‍ ഉണ്ടെങ്കില്‍ ഇ പരിശോധന ഫലം തരില്ല ).ശേഷം കത്തിച്ചു വച്ച ഒരു മെഴുകു തിരിയിലോ ,എന്തെങ്ങിലും തരാം തീയിലോ ഇ തിരി കത്തുമോ എന്ന് നോക്കുക .

കടകളില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു കമ്പോള തേനും ഇ പരിശോധനയില്‍ വിജയിക്കില.കാരണം ശര്‍ക്കരയും നിറങ്ങളും ചേര്‍തതുകൊണ്ട് ജലം (water) തീ പിടിക്കില്ല .അത് കൊണ്ട് തേന്‍ മേടിക്കുകയാനെങ്ങില്‍ കുടുംബശ്രീ യുനിറ്റില്‍ നിന്നോ,സര്‍കാരിന്റെ ഖാദി കടകളില്‍ നിന്നോ ,സര്‍കാരിന്റെ ഗാന്ധി ഗ്രാമം കടകളില്‍ നിന്നോ,അല്ലെങ്ങില്‍ ഏതെങ്കിലും ചെറുകിട കര്‍ഷകരില്‍ നിന്നോ മാത്രം മേടിക്കുക(ഇതും പരിശോധന വിജയിച്ചാല്‍ മാത്രം ഉപയോഗിക്കുക)

വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതി രോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

തീപൊള്ളലേറ്റാല്‍ തേന്‍ ധാരകോരിയാല്‍ 15 മിനിറ്റിനകം നീറ്റല്‍ മാറിക്കിട്ടും. മലശോധനമില്ലായ്മക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒഴിച്ചു രാവിലെ എഴുന്നേറ്റാലുടന്‍ കുടിച്ചാല്‍ മതി. വയറ്റിലെ അസ്വസ്ഥതക്കും ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കൊടുക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്. തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.

‍ഗര്‍ഭകാലത്ത് സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും. മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും. വൃദ്ധരിലെ ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സുഖനിദ്ര കിട്ടും.

തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും വിക്കിനുമെല്ലാം നല്ലതാണ്. ഒരു സ്പൂണ്‍ തേനിനൊപ്പം രണ്ടു ബദാംപരിപ്പ്, ഒരു നെല്ലിക്കയുടെ അളവ് ശര്‍ക്കര എന്നിവ ദിവസവും കഴിച്ചാല്‍ ധാതുപുഷ്ടിയേറും. മാതളച്ചാറില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും. രക്തസമ്മര്‍ദ്ദത്തിന് നല്ലൊരു ഔഷധമാണ് തേന്‍. തലകറക്കം അനുഭവപ്പെട്ടാല്‍ അര ഔണ്‍സ് തേനില്‍ അത്രയും വെള്ളവും ചേര്‍ത്ത് അകത്താക്കിയാല്‍ ഉന്മേഷം കൈവരും. കാന്‍സറിന് തേന്‍ ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. തേന്‍ നിത്യവും കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാവുകയില്ല.

സൌന്ദര്യവര്‍ധകവസ്തുക്കളില്‍ തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് കവിളുകളുടെ അരുണാഭ വര്‍ധിക്കുന്നു. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും. ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തിനു തേജസും കാന്തിയും സ്നിഗ്ധതയും വര്‍ധിക്കും. സ്ഥൂലഗാത്രികള്‍ തേനില്‍ വെള്ളം ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.

തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്‍ത്തും. സമ്പൂര്‍ണ്ണാഹാരമായ തേന്‍ രോഗങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കുന്നു.

Thursday, October 23, 2014

ഒരു പാട്ടു പിന്നെയും

ഒരു പാട്ടു പിന്നെയും
......................................
ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-

ടിയാ ചിറകു ചെറുതിളക്കി

നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ

പാവം പണിപ്പെട്ടു പാടിടുന്നു

ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ

ഇണയില്ല കൂട്ടിനു കിളികളില്ല

പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌

മേയ്‌ ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍

ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും

കാറ്റും മനസ്സില്‍ കുടിയിരുത്തി

വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു -

കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം

ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി

ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ

മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്

നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ

വഴിമര ചോട്ടിലെ പുല്ലുമുണ്ട്

ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്

താരുകളുണ്ട് താരങ്ങളുണ്ട്

ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും

സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്

ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു

ചിറകിന്റെ നോവ്‌ മറന്നു പോകെ

ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ

വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ

വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌

ഒറ്റചിറകിന്റെ താളമോടെ

ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ

ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി.
=================================

സുഗതകുമാരിയുടെ കവിതകൾ

Wednesday, October 22, 2014

I need to tell you something

I need to tell you something. I hope you don't mind. You see, what I have to tell you might not be something you want to know. But here goes, "You are not always right." This is my polite way of telling you that sometimes you are wrong. It's OK. Believe it or not, we all are wrong about something. We are wrong reg­u­larly and re­peat­edly. It is the nature of who we are. I am not asking you to dwell on when you are wrong or what it is you are wrong about. I ask you to consider how are you wrong? Trans­la­tion, when you are wrong about something, how do you behave and how does this impact your team? Perhaps you do this because you come from a culture where ad­mit­ting an error is a sign of weakness or you are afraid of losing face. When you are wrong and you hide it, you are teaching your team to engage in the same be­hav­ior. This makes it very dif­fi­cult to proac­tively solve issues When you try to cover up the fact that you are wrong about something you damage your integrity. . When you look for someone else to blame, you are hiding the fact that you are wrong PLUS telling a lie about someone else. This is even worse for your in­tegrity and your cred­i­bil­ity. Now you are teach­ing your team to use other team mem­bers as human shields. This makes it very dif­fi­cult to build any kind of high per­form­ing team. When you are wrong and you admit it, you model re­spon­si­bil­ity and in­tegrity for your team. You can proac­tively ad­dress is­sues, you can demon­strate how to be­have like an adult pro­fes­sional and you can all move for­ward. So here goes, "You are not al­ways right." This is my po­lite way of telling you that some­times you are wrong. It's OK. Be­lieve it or not, we all are wrong about some­thing.

http://​www.​margaretmeloni.​com

ദീപാവലി- ദീപങ്ങളുടെ ഉത്സവം

Image result for deepavali

ദീപാവലി- ദീപങ്ങളുടെ ഉത്സവം ​​ഭാരതമൊട്ടാകെ ആചാരമാക്കിയിട്ടുള്ളോരു ദീപോത്സവമാണ് തുലാമാസത്തില്‍ അരങ്ങേറാറുള്ള ദീപാവലി. ഈ ആഘോഷത്തിനു പിന്നില്‍ ഐതിഹാസ്യപരമായും ആത്മീയപരമായും പല പല കഥകള്‍ പ്രചാരത്തിലുണ്ട് . 


അവയില്‍ ആത്മീയപരമായി പ്രചാരത്തിലുള്ള കഥ നരകാസുരനെ ഭഗവാ൯ ശ്രീ മഹാവിഷ്‌ണു നിഗ്രഹിച്ചു എന്നുള്ളതാണ്. പത്നിസമേതനായിട്ടാണ് ഭഗവാ൯ ആ കൃത്യം നിര്‍വഹിച്ചത്. അന്ന് തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയായിരുന്നു. നരകാസുരവധത്തോടെ ആ ദിനത്തിനു നരകചതുര്‍ദ്ധശി എന്നും പേരായി. ഭൂമി പുത്രനായിരുന്നെങ്കിലും അതിക്രൂരനും അതിനിഷ്ടൂരനുമായിരുന്ന ഒരസുരനായിരുന്നു നരകാസുര൯. പണ്ട് ഹിരണ്യാക്ഷ൯ എന്ന അസുര൯ സ്വന്തം കായബലത്താല്‍ അഹങ്കരിച്ചു ഭൂലോകവാസികളേയും ദേവലോകവാസികളേയും കണ്ടമാനം ഉപദ്രവിച്ചിരുന്നു. ഭീകരനായ ഒരു കാട്ടു പന്നിയുടെ രൂപം ധരിച്ചു കൊണ്ടു സ്വന്തം ഗദാ പ്രയോഗത്താല്‍ അവ൯ സമുദ്രമാകെ ഇളക്കി മറിച്ചു . ദേഹമാകെ മുറിവേറ്റ വേദനയാല്‍ വരുണദേവ൯ ശ്രീ മഹാവിഷ്ണുവിന്റെ മു൯പില്‍ ചെന്ന് തന്റെ സങ്കടമുണര്‍ത്തിച്ചു. അധര്‍മ്മം മനസ്സിലാക്കിയ ഭഗവാ൯ രോഷത്തോടെ ഹിരണ്യാക്ഷ നിഗ്രഹത്തിനായി യോഗനിദ്രയില്‍ നിന്നുണര്‍ന്നു. കാര്യം മനസ്സിലാക്കിയ ഹിരണ്യാക്ഷ൯ ശീഘ്രം തന്റെ നീണ്ട തേററയാല്‍ ഭൂമി ദേവിയെ കോരിയെടുത്ത് കൊണ്ട് അപ്രത്യക്ഷനായി. പാതാളത്തിലേയ്ക്കായിരുന്നു അവ൯ കടന്നത് . ആ സമത്ത് ഭൂമി ദേവിയുടെ മേനിയും ഹിരണ്യാക്ഷന്റെ കൊമ്പുമായി സമ്പര്‍ക്കമുണ്ടായി. അതോടെ ഗര്‍ഭിണിയായ ഭൂമിദേവി ഉടനെ പ്രസവിക്കുകയും ചെയ്തു. പിറവിയെടുത്തത് അതി ശക്തനായ ഒരസുര ശിശുവായിരുന്നു. ഭൂമിദേവിയുടെ ദയനീയത കണ്ടു മനമലിഞ്ഞ ശ്രീ മഹാവിഷ്ണു അസുരനില്‍ നിന്നും ദേവിയെ മോചിതനാക്കി. 


അശുദ്ധിയില്‍ നിന്നാണ് ജനനമെങ്കിലും തന്റെ കുഞ്ഞിനെ രക്ഷിക്കണെ എന്ന് ഭൂമിദേവി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. ഭഗവാ൯ അവന് നരക൯ എന്നു പേരിട്ടു. എന്നിട്ടു ആ ബാലന് നാരായണാസ്ത്രം നല്‍കി അനുഗ്രഹിച്ചു. ആ ആയുധം കയ്യിലുള്ളിടത്തോളം പത്നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു. എന്നാല്‍ ഭഗവാനില്‍ നിന്നുള്ള വരലബ്ധിയില്‍ നരക൯ മഹാഅഹങ്കാരിയായി മാറി. ദേവന്മാരോട് അവന് കൊടുംപകയായിരുന്നു. ദേവസ്ത്രീകളെ ബലാല്‍ക്കാരം ചെയ്യാനും കാണുന്ന മാത്രയില്‍ ദേവന്മാരെ ഉപദ്രവിക്കാനും അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു അവന്റെ രാജ്യതലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദവും നരക൯ കൊടുത്തിരുന്നില്ല. ഒരു ദിവസം സ്വശക്തിയില്‍ മദോന്മത്തനായ് അവ൯ ദേവേന്ദ്രന്റെ വാസസ്ഥലത്ത് ചെന്ന് അദ്ദേഹത്തിന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും കൈയ്ക്കലാക്കുകയും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു. പ്രാണഭീതിയോടെ ഇന്ദ്ര൯ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. 




ഭഗവാ൯ മഹാലക്ഷ്മിയോടൊപ്പം ഗരുഢാരുഢനായിപ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന്‍ തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ പാടെയാണ് ഭഗവാ൯ നരകാസുരനെ വധിച്ചത് പിന്നെ ബ്രാഹ്മമുഹൂര്‍ത്തം കഴിയവെ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി . വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും തന്റെ ആശ്രിതനായ ദേവേന്ദ്രനെ തിരിച്ചേല്പിക്കുകയും ചെയ്തു . അസുര വധത്താല്‍ അത്യാഹ്ലാദം പൂണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കി. ആ സ്മരണയുടെ ചുവടുപിടിച്ചാണ് ദീപാവലി ഭൂമിയിലും പ്രകാശപൂര്‍ണമായ ഒരാചാരമായി മാറിയത്‌. 




മറ്റൊരൈതിഹ്യം ഭഗവാ൯ ശ്രീരാമചന്ദ്രന്റെ ദുഷ്ടനിഗ്രഹത്തിനെ ആധാരപ്പെടുത്തിയുള്ളതാണ്. രാവണ നിഗ്രഹത്തിനു ശേഷം അഗ്നിശുദ്ധി വരുത്തിയ സീതാദേവിയോടൊപ്പം ഭഗവാ൯ അയോദ്ധ്യയിലേയ്ക്ക്‌ മടങ്ങിയത് തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു. പത്നി സമേതനായി തിരിച്ചെത്തിയ മഹാരാജാവിനെ അത്യാഘോഷ പൂര്‍വ്വമായാണ് അയോദ്ധ്യാവാസികള്‍ സ്വീകരിച്ചത്. ആ ഓര്‍മ്മ പുതുക്കലിലുടെ അത് ഭാരതത്തിലാകമാനമുള്ള ദേശീയോത്സവമായിത്തീര്‍ന്നു. 


രണ്ട് ഐതിഹ്യങ്ങളിലേയും പൊരുള്‍ ഒന്നുതന്നെ. ദുഷ്ട നിഗ്രഹത്തിലുടെ ഭൂമി പ്രകാശമാനമാക്കി എന്ന തത്വം. ആ പ്രകാശം ദീപോത്സവമാക്കി നമ്മള്‍ ആഘോഷിക്കുന്നു. ഇവ കുടാതെ മഹാബലിയുമായി ബന്ധപ്പെട്ടു കൊണ്ടും ഒരു ദീപാവലിയാഘോഷം ചിലയിടങ്ങളില്‍ നടത്താറുണ്ട്. അതുകുടുതലും ഉത്തരേന്ത്യയിലെ ബ്രാഹ്മണ കുടുംബങ്ങളിലെ ചടങ്ങ് ആണ്. "വലിയ ചന്ദ്രനെ വരുത്തല്‍" എന്ന കര്‍മ്മത്തിലൂടെ മഹാബലി പൂജ നടത്തി അവര്‍ അദ്ദേഹത്തെ കളത്തില്‍ വരുത്തും എന്നാണ് സങ്കല്പം. പൂജകള്‍ക്ക്‌ ശേഷം ബലി ചക്രവര്‍ത്തിയെ പാതാളത്തിലേയ്ക്ക്‌ തിരിച്ചയയ്ക്കല്‍ ചടങ്ങുമുണ്ടാകും . ഒന്നാം ദിവസം കിണറ്റില്‍ നിന്നെടുക്കുന്ന ജലം എല്ലാ പൂജകള്‍ക്കും ശേഷം മൂന്നാം ദിവസം അതേ കിണറ്റിലേയ്ക്കു തന്നെ തിരിച്ചോഴിക്കും. തിന്മയെ ശുദ്ധീകരിച്ചു നന്മയാക്കി മാറ്റുകയും അതു നമ്മള്‍ സ്വീകരിക്കുകയും ചെയ്യുന്നു എന്നുള്ള തത്വമായിരിക്കും ഒരു പക്ഷെ ഇതിലെല്ലാം അടങ്ങിയിരിക്കുന്ന മൂലാധാരം. 


പ്രകാശം നല്‍കുക എന്നുള്ളതാണല്ലോ ദീപങ്ങളുടെ ധര്‍മ്മം. അതിലുടെ നമ്മള്‍ പലതും കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു. ദീപാവലിക്കു തൊട്ടു മു൯പുള്ള അമാവാസി ദിനം പിതൃബലിക്കും പുണ്യതീര്‍ത്ഥസ്നാനത്തിനും ഉത്തമമായിട്ടാണ് കണക്കാക്കുന്നത്. വ്രതാനുഷ്ടാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും തൈല സേചനം അപൂര്‍വ്വമാണെന്നാണ് ആചാരം എന്നാല്‍ ദീപാവലിയില്‍ പരമപ്രധാനം അംഗപ്രത്യംഗ എണ്ണ തേച്ചു കൊണ്ടുള്ള പ്രഭാത സ്നാനമാണ് എന്തെന്നാല്‍ ആ പുണ്യ ദിനത്തില്‍ മഹാലക്ഷ്മി എണ്ണയിലും ഗംഗാ ദേവി ജലത്തിലും സാന്നിദ്ധ്യപ്പെടും. മാത്രമല്ല ചതുര്‍ദ്ദശിയിലെ പ്രഭാത സ്നാനം സര്‍വ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതിലൂടെ അപമൃത്യുവും അകാലമൃത്യുവും കീഴടക്കാം. നരകലോകം അന്യമാക്കാം. 




ദീപാവലിയുടെ അനുഷ്ഠാനങ്ങളെക്കുറിച്ച് ശ്രീ പരമേശ്വര൯ പുത്ര൯ ഷണ്മുഖനെ ഉപദേശിക്കുന്നത് പത്മ പുരാണത്തില്‍ വിവരിക്കുന്നുണ്ട് . തൈലേ ലക്ഷ്മിര്‍ ജലേ ഗംഗാ ദീപാവല്യാം ചതുര്‍ദ്ദശീം പ്രാത സ്നാനാം ഹിയ കുത്യാത് യമലോകം നപശുതി . മേല്‍പ്പറഞ്ഞ അനുഷ്ഠാനങ്ങള്‍ മാത്രമല്ല ദീപാവലിയുടെ പ്രത്യേകതകള്‍. എണ്ണ തേച്ചുകുളി വിഭവ സമൃദ്ധമായ സദ്യ പ്രകാശമയമായ അന്തരീക്ഷം ഇവ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നതിലുപരി ആന്തരികമായ തമസ്സിനേയും ഇല്ലാതാക്കുന്നു. അധര്‍മ്മത്തിനെ ഇല്ലാതാക്കാനുള്ള നിയോഗം ധര്‍മ്മത്തിന്റെതാണല്ലോ. മനുഷ്യരാശികളില്‍ സ്വയമേവ അന്തര്‍ലീനമായിരിക്കുന്നു. ആസുരിക ശക്തികളെ അന്യമാക്കാനും സമഭാവനതകളും കാരുണ്യത്തിന്റെ ത്രിമാനങ്ങളും അവിടെ നിറയ്ക്കാനും ദീപാവലിയുടെ അനുഷ്ഠാനങ്ങള്‍ ഉപയുക്തമാകുന്നുണ്ട് . നരകാസുരനും രാവണനും തിന്മയുടെ പ്രതിബിംബങ്ങളാണല്ലോ. അവരെ ഇല്ലാതാക്കി നിത്യമായ സ്വച്ഛതയും സമാധാനവും ഭൂമിയില്‍ വിതറാ൯ ഭഗവാ൯ നിയുക്തനായതും ധര്‍മ്മ സംരക്ഷണം മു൯നിര്‍ത്തിക്കൊണ്ടാണ്. 





ഇവയൊന്നും കുടാതെ ജൈനമതക്കാരുടെ ഇടയില്‍ മറ്റൊരു കഥ കുടി ദീപാവലിയെക്കുറിച്ച് പ്രചാരത്തിലുണ്ട്. ജൈനമത സ്ഥാപകനായ വര്‍ദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹം നഷ്ട ശരീരനായിതീര്‍ന്നെങ്കിലും ജൈനമതക്കാര്‍ ഇപ്പോഴും ആ വെളിച്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് ജൈനമതക്കാര്‍ ദീപാവലി കൊണ്ടാടുന്നത്. പ്രകാശം തമോമയമായതെന്തും ഇല്ലാതാക്കും എന്നാ തത്വത്തില്‍ അവര്‍ അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. ദീപാവലി ദിനത്തില്‍ ദേഹശുദ്ധിയോടെ മീനാക്ഷി പഞ്ചരത്നവും ഭവാനി അഷ്ടകവും ജപിക്കുന്നത് ഐശ്വര്യദായകവും അഭിഷ്ട സിദ്ധി പ്രദവുമാണ്. ഒ൯പതു തിരിയുള്ള നെയ്യ് വിളക്ക് തെളിയിച്ചു അതിനു മുന്നിലിരുന്നു വേണം അത് ജപിക്കാ൯. ഏതു നിഷ്ഠയിലൂടെയാണെങ്കിലും ദീപാവലി മനുഷ്യരാശിയിലെ തിന്മകളെ തൊട്ടു വെളുപ്പിക്കുന്നൊരു പ്രകാശ ബിന്ദുവാണ്. നമുക്കത് നിത്യ പ്രഭയുടെ ജാജ്ജ്വലുതയോടെ ആസ്വദിക്കാം - അനുഭവിക്കാം . ​നന്മയുടെ പുതു വെളിച്ചം നല്കാന് ഒരു ദീപാവലി കൂടി കടന്നു വരുന്നു.. ഉള്ളിലുള്ള സ്നേഹമെന്ന വിളക്കിന് തിരിവെച്ചും സാഹോദര്യത്തിന്റെ ഒരായിരം പൂത്തിരികള് കത്തിച്ചും നമുക്കൊന്ന്നായി ഒരു മനസ്സോടെ കൊണ്ടാടാം .. 

ഏവര്‍ക്കും ഐശ്വര്യ പൂര്ണമായ ദീപാവലി ആശംസകള്‍..!!​ ​

Sunday, October 12, 2014

പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം.

''പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം.
ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും
ഒരു പേനയ്ക്കും ഈ ലോകത്തെ മാറ്റിമറിക്കാനാകും.
വിദ്യാഭ്യാസമാണ് ഏക പരിഹാരം.''- മലാല യൂസഫ്‌സായി

മലാലയുടെ ദുരന്തമറിഞ്ഞ് വിഖ്യാത ഹോളിവുഡ് നടിയും സാമൂഹികപ്രവര്‍ത്തകയുമായ ആഞ്ചലീന ജോളി ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രത്തിലെഴുതിയ ലേഖനം.

ബുധനാഴ്ചത്തെ പ്രഭാതം, പോകാന്‍ ഇഷ്ടമില്ലെന്ന പതിവു പരാതി കേട്ടില്ലെന്നു നടിച്ചുകൊണ്ട് കുട്ടികളെ സ്‌കൂളിലേക്കൊരുക്കുകയായിരുന്നു ഞാന്‍. അതിനിടയിലാണ് ന്യൂയോര്‍ക്ക് ടൈംസിലെ തലവാചകം ശ്രദ്ധയില്‍ പെട്ടത്. 'അവകാശങ്ങള്‍ക്കായി നിലകൊണ്ട പെണ്‍കുട്ടിയെ താലിബാന്‍ വെടിവെച്ചു വീഴ്ത്തി. പതിനാലുകാരിയായ മലാല തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു, ഇതല്ലാതെ മറ്റൊരു സാധ്യതയും അവള്‍ അവശേഷിപ്പിച്ചില്ല' - താലിബാന്‍ വാദിക്കുന്നു. സ്‌കൂള്‍ ബസ്സിനകത്തേക്ക് കയറി മലാലയെ പേരുചൊല്ലി വിളിച്ച് തിരിച്ചറിഞ്ഞശേഷം തലയ്ക്കു നിറയൊഴിക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു അവള്‍ ചെയ്ത കുറ്റം.

പത്രം വായിച്ചതിനുശേഷം മലാലയുടെ കഥ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് എനിക്ക് നിര്‍ബന്ധം തോന്നി. സ്‌കൂളില്‍ പോകണമെന്നു മോഹിച്ച 'കുറ്റത്തിന്' ഒരു പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്ന ലോകത്തെക്കുറിച്ചുള്ള കഥ മനസ്സിലാക്കിയെടുക്കാന്‍ അവര്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

മലാലയുടെ കഥ ദിവസംമുഴുവന്‍ അവരുടെ കൂടെത്തന്നെയുണ്ടായിരുന്നു. രാത്രിയായപ്പോള്‍ ഒരുപാടു ചോദ്യങ്ങളുമായി അവര്‍ എന്റെ ചുറ്റും കൂടി. മലാലയുടെ അഭിമുഖം കണ്ടും ഡയറിക്കുറിപ്പുകള്‍ വായിച്ചും ഞങ്ങളൊരുമിച്ച് അവളെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. ബി.ബി.സിക്കു വേണ്ടി ബ്ലോഗെഴുത്ത് ആരംഭിക്കുമ്പോള്‍ 11 വയസ്സായിരുന്നു മലാലയുടെ പ്രായം. താലിബാന്റെ കീഴിലുള്ള ജീവിതത്തെക്കുറിച്ചാണ് അവള്‍ ഏറെയും എഴുതിയിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച് സാധാരണവേഷത്തില്‍ സ്‌കൂളിലേക്ക് പോയതും തട്ടത്തിനടിയില്‍ പുസ്തകങ്ങള്‍ ഒളിപ്പിച്ചതും ഏറ്റവുമൊടുവില്‍ സ്‌കൂളിലേക്കുള്ള പോക്ക് പൂര്‍ണമായി മുടങ്ങിയതുമെല്ലാം.

മലാലയുടെ വലിയൊരു പ്രതിമ സ്ഥാപിക്കാന്‍ ലോകം മുന്‍കൈയെടുക്കണം, അതിനടുത്ത് ഒരു വായനാമൂലയും- ഞങ്ങളുടെ എട്ടു വയസ്സുകാരിയുടെ നിര്‍ദേശമതായിരുന്നു. മലാല നോക്കിവളര്‍ത്തുന്ന അരുമമൃഗങ്ങളുണ്ടെങ്കില്‍ ഇപ്പോള്‍ ആരുണ്ടാകും അതിനെയൊക്കെ സംരക്ഷിക്കാന്‍? പ്രായോഗികമായ ഈ ചോദ്യമുന്നയിച്ചത് ഞങ്ങളുടെ ആറു വയസ്സുകാരി. മലാലയുടെ മാതാപിതാക്കളെക്കുറിച്ച് തിരക്കിയ അവള്‍ ഇപ്പോഴവര്‍ കരയുന്നുണ്ടാകുമോ എന്നും ആശങ്കപ്പെട്ടു. അവര്‍ തീര്‍ച്ചയായും കരയുന്നുണ്ടാകുമെന്ന് ഞാന്‍ മറുപടി നല്കി. സ്വന്തം മകളുടെ വിധിയോര്‍ത്തല്ല മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ലോകം മുഴുവനുമുള്ള കുഞ്ഞുങ്ങളെയോര്‍ത്താവും അവര്‍ കണ്ണീര്‍ വാര്‍ക്കുന്നത്. മലാലയെപ്പോലെ അവളുടെ മാതാപിതാക്കളും ധീരതയുടെയും കരുത്തിന്റെയും പ്രതീകങ്ങള്‍ തന്നെ. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്ന മലാലയുടെ പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും കവിയുമാണ്.
പിറ്റേദിവസം രാവിലെ മുതല്‍ ടിവി ചാനലുകള്‍ പാകിസ്താനിലെ പെണ്‍കുട്ടികള്‍ മലാലയ്ക്കായി പ്രാര്‍ഥിക്കുന്നതും തെരുവുകളില്‍ പ്രകടനം നടത്തുന്നതും ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്നു. മലാലയ്‌ക്കൊപ്പം നില്ക്കുന്ന ഈ കുട്ടികളെയും ആരെങ്കിലും വെടിവെക്കുമോയെന്ന് എന്റെ മകന്‍ ആധി പൂണ്ടു. അപകടത്തെക്കുറിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ മലാലയ്‌ക്കൊപ്പം നില്ക്കുന്നതെന്ന് ഞാനവനോടു പറഞ്ഞു. മലാല തങ്ങള്‍ക്കെത്രമാത്രം പ്രിയപ്പെട്ടവളാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് അവര്‍ ഈ ധൈര്യം കാട്ടുന്നത്. മലാലയുടെ ധീരത ആ കുട്ടികളുടെ ധീരതയെ ഉണര്‍ത്തിയിരിക്കുന്നു.

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ട് എന്റെ കുട്ടികള്‍ വീണ്ടും ചോദിച്ചു, എന്തിനാണവര്‍ മലാലയെ കൊല്ലണമെന്ന് തീരുമാനിച്ചത്? 'വിദ്യാഭ്യാസം അതിശക്തിയേറിയ കാര്യമായതുകൊണ്ടുതന്നെ' - ഞാന്‍ മറുപടി നല്കിയത് ഇങ്ങനെയായിരുന്നു.

മലാലയ്ക്കു നേരേയുതിര്‍ന്ന വെടിയുണ്ടകള്‍ ഒരു രാഷ്ട്രത്തിന്റെ ഹൃദയത്തിലാണ് തറച്ചിരിക്കുന്നത്. താലിബാന്‍ പിന്‍മാറാന്‍ വിസ്സമതിച്ചാല്‍ പാകിസ്താനിലെ മുഴുവന്‍ പേര്‍ക്കും ആ വെടിയുണ്ടകളുടെ പരിക്കേല്ക്കും. അതിനിന്ദ്യവും ഹിംസാത്മകവുമായ ആ നടപടി ഉദ്ദേശിച്ചതിന്റെ നേരേവിപരീതഫലമാണ് ഉളവാക്കിയിരിക്കുന്നത്. മലാലയുടെ ആദര്‍ശങ്ങള്‍ ഏറ്റെടുത്തുകൊണ്ട് അവളുടെ പിന്നില്‍ അണിനിരന്ന് ഭീതിയുടെ ദുര്‍ഭരണത്തെ എതിര്‍ക്കാന്‍ പാകിസ്താനികള്‍ ഒന്നടങ്കം തീരുമാനിച്ചത് അതിന്റെ തെളിവു തന്നെ.

പാകിസ്താനി താലിബാന്‍ വക്താവ് പറഞ്ഞത് 'ഇതൊരു പാഠമായിരിക്കട്ടേ' എന്നാണ്. ശരി. ഇതൊരു പാഠമായിരിക്കട്ടെ- വിദ്യാഭ്യാസം പ്രാഥമികമായ അവകാശമാണെന്ന പാഠം. ആ അവകാശം പാകിസ്താനി പെണ്‍കുട്ടികള്‍ക്കു മാത്രം നിഷേധിക്കരുതെന്ന പാഠം.

'ഞാന്‍ മലാലയാണ്' എന്ന് ഒരു പാകിസ്താനി പെണ്‍കുട്ടി എഴുന്നേറ്റു നിന്ന് പ്രഖ്യാപിക്കുമ്പോള്‍ അവള്‍ ഒറ്റയ്ക്കല്ല എന്നോര്‍ക്കുക. ലോകമെങ്ങുമുള്ള അമ്മമാരും അധ്യാപകരും അവരുടെ മക്കളോടും വിദ്യാര്‍ഥികളോടും മലാലയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മലാല തുടങ്ങിവെച്ച പോരാട്ടത്തില്‍ പങ്കുചേരാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കാനും പെണ്‍കുട്ടികളടക്കം എല്ലാവര്‍ക്കും വിദ്യ ഉറപ്പുവരുത്താനുമായി പാകിസ്താനിലുടനീളം ഒരു ദേശീയപ്രസ്ഥാനം ഉയര്‍ന്നുവന്നുകഴിഞ്ഞു. സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനിവാര്യമായൊരു വിപ്ലവത്തിന് നാന്ദികുറിക്കുകയാണ് മലാലയ്ക്കുണ്ടായ ദാരുണാനുഭവം.

എണ്ണമില്ലാത്തത്ര മനുഷ്യരെ പ്രചോദിപ്പിക്കാന്‍ ഒരൊറ്റ ധീരസ്വരത്തിന് സാധിക്കും എന്നതിന്റെ തെളിവാണ് മലാല. ക്ലാസ്മുറികളിലും അടുക്കളമേശകളിലുമായി ലോകമെങ്ങുമുള്ള അമ്മമാരും അച്ഛന്‍മാരും ആണ്‍മക്കളും പെണ്‍മക്കളും മലാലയുടെ ജീവമുക്തിക്കായി പ്രാര്‍ഥിക്കുകയും അവളേന്തിയ ദീപശിഖ ഏറ്റെടുക്കാന്‍ സന്നദ്ധത കാട്ടുകയും ചെയ്യുന്നു. അടുത്ത വര്‍ഷത്തെ നൊബേല്‍ സമാധാനസമ്മാനജേതാവിനെ കണ്ടെത്താനായി നോബല്‍ സമിതി യോഗംചേരുമ്പോള്‍ മലാലയെ ഗൗരവമായി പരിഗണിക്കുന്ന കാര്യം ഞാന്‍ ഭാവനയില്‍ കാണുകയാണ്.

(ഞാന്‍ മലാല എന്ന പുസ്തകത്തില്‍ നിന്ന്

Saturday, October 11, 2014

കൃഷ്ണ മുക്തങ്ങൾ (ഓം നമോ ഭഗവതേ വാസുദേവായ)



കൃഷ്ണാശരീരി 

കണ്ണൻ പോയി മറഞ്ഞതെങ്ങു ? നിറയും കണ്ണോടെ കാളിന്ദി തൻ
മണ്ണിൽ തേടിയലഞ്ഞു കാലുകൾ തളിർ പോലാകെ വാടീടവേ;
നെഞ്ചിൽ തേങ്ങലുയർന്ന രാധിക മുദാ  കേൾക്കുന്നു ഹൃത്തിൻ ഗുഹയ്-
ക്കുള്ളിൽ നി "ന്നമലേ, നതാർത്തഹൃദയംതാനെന്നൊളിത്താവളം !!!”

കൃഷ്ണജലദം

മേഘത്തിൻ നീലവർണ്ണം ചുരുൾമുടി നിറയെച്ചൂടിനിൽക്കും മുരാരേ !
മേഘം  പെയ് യുന്ന പോൽ നിൻ മുരളികയരുളീടുന്നിതാ രാഗവർഷം !
*മേഘജ്യോതിസ്സുപോൽ നിൻ ചിരിയുടെ പരമോദാരമാം ഉർവ് വരത്വം
പേർത്തും പോക്കുന്നു വേഗം നമിതജനമനോഭൂമിതന്നൂഷരത്വം  !

കൃഷ്ണബാഷ്പം

"രാവെത്തീ ഹരികൃഷ്ണ ! നിർത്തുക കളിക്കൂത്തൊക്കെയും സത്വരം
മേലോക്കെക്കഴുകാം, വിളക്കു തെളിയിച്ചീടാം, തുടങ്ങാം ജപം;"
ഈ വാക്കിൻ മുനയേറ്റു നീറി, യരുമക്കൂട്ടാളികൾ പോയ്   മറ----
ഞ്ഞീടും കാഴ്ച നിനച്ചു കണ്ണനണിയും കണ്ണീർ തുടയ് ക്കാവു നാം !!

കൃഷ്ണാഹ്വാനം

കണ്ണാ ! നീ വരികെന്റെ ഹൃത്തി,  ലവിടം ഭാവസ്ഥിരം;  രാധികാ --
നാമത്തിൻ  തുളസീശതം വളരുമാ ഭൂവിന്നു വൃന്ദാവനം !
ഓടപ്പൊൻകുഴലിന്റെ ഗീതമവിടെക്കേൾക്കാവു നിത്യം ഹരേ !
ഗോപസ്ത്രീജനനൂപുരദ്ധ്വനി ചുഴന്നീടാവു  നിൻ ഗീതിയെ  !!

കൃഷ്ണദയ 

ഗൌരോരസ്സിലെയംശുകം മുറുകിയാത്ത്വക്കിൽ  തുടുപ്പേറവേ,
രാധയ് ക്കൊട്ടുളവായ നീറ്റലുടനേ പാടേ കുളിർപ്പിയ് ക്കുവാൻ
ചാണക്കല്ലിലരച്ചു താമരയിലക്കിണ്ണത്തിൽ  മാലേയമോ ----
ടാലേപത്തിനു  തൂവലും കനിവുമായെത്തും ഹരേ,  പാഹി മാം !

കൃഷ്ണനാമധേയം 

മേഘം മൂടിയിരുണ്ടു നേരം;  ഇളകും മാർഗ്ഗപ്രദീപങ്ങളിൽ
സ്നേഹം വറ്റി;  യണഞ്ഞു കാറ്റിലകലെ  സ്തംഭത്തിലെദ്ദീപവും;
പേടിപ്പാന്പുകൾ കാലിലേറിയിഴയുന്പോഴെൻ ഹരേ ! നിന്റെയാ---
പ്പേരെൻ നാവിൽ നിറച്ചു പോംവഴിയകക്കണ്ണിൽ തെളിച്ചീടണേ !!!

കൃഷ്ണമഞ്ജീരം

കൈലാസേശ്വരവാദിതം  ഡമരുവിൻ ഗംഭീര നാദങ്ങളും
വാഗ് ദേവീധൃതവല്ലകീ വിരചിതം രാഗങ്ങളും, ശ്രീഹരേ !
യാഗത്തിൽ വരസാമവേദിയരുളും മന്ത്രങ്ങളും കേൾക്കുവേൻ
കേളീലോലത നിന്റെ കാൽത്തളകളിൽ ചേർക്കുന്ന ഗീതങ്ങളിൽ !! 

കൃഷ്ണതത്വമസി

പിന്നിൽക്കൂടിയണഞ്ഞു കൃഷ്ണമിഴികൾ പൊത്തുന്നു രാസേശ്വരീ --
ഹസ്തങ്ങൾ ; സ്വരമൊട്ടു  മാറ്റി ഹരിയോടാരാഞ്ഞു തന്വങ്ഗിയാൾ :---
"കൺകൾപൊത്തുവതാര്, നീ പറയുമോ? കാണട്ടെ നിൻ ചാതുരി!"
ചന്ദ്രൻ ചന്ദ്രിക തന്നെയെന്നറിയുവോൻ ചൊല്ലുന്നു:-- " നീയെന്ന ഞാൻ !"

കൃഷ്ണവംശി

കാളിന്ദിക്കടവിൽ ഘടം നിറയുവാൻ വെള്ളത്തിലാഴ് ത്തീടവേ,
കേൾപ്പൂ നാഥ ! തവാർദ്ര രാഗമധുരം വേണൂരവം ദൂരെ ഞാൻ;
വായ്  പൊത്തീട്ടു കുടത്തെ മൂകമുഖയായ് മാറ്റുന്നു ഞാ;  നെങ്കിലും
രാഗം, കൃഷ്ണ ! മുഴക്കിടുന്നു മമഹൃദ് കുംഭത്തെയുച്ചൈസ്തരം   !

കൃഷ്ണനിദ്ര 

നീലക്കൺകളടഞ്ഞു, ചന്ദ്രവദനം കൂന്പുന്നു പൂപോൽ;   ഇടം--
കൈയ് യിൽ വംശിക മെല്ലെയങ്ഗുലിയയഞ്ഞൂരുന്നു നിശ്ശബ്ദയായ്  !
ശ്വാസം ദീർഘതരം; കിനാവിലിളകീടുന്നൂ മിഴിക്കോണുകൾ —
ലോകം കാക്കുമഖണ്ഡമന്ദഹസിതം മാത്രം നിരന്തം, ചിരം  !!!


ഡി. കെ. എം. കർത്താ (https://www.blogger.com/profile/08829335517370895155)

Wednesday, October 1, 2014

Ashta Lakshmi Stotram Lyrics 

Ashta Lakshmi Stotram Lyrics 

1) Adi Lakshmi (Mother Lakshmi or Primeval Lakshmi)

Sumanasa vandhitha, madhavi
Chandra sahodhari hemamaye,
Munigana manditha, moksha pradhayini ,
manjula bhashini, veda nuthe,
Pankaja vasini deva supoojitha
sadguna varshani, santhiyuthe,
Jaya jaya hey madhusoodhana kamini
Adhilakshmi sada palaya maam.

2) Dhanya Lakshmi (Lakshmi of Grains)

Ayio kali kalmasha nasini, kamini,
Vaidhika roopini, veda maye,
Ksheera samudhbhava mangala roopini,
Manthra nivasini, manthranuthe,
Mangala dhayini, ambuja vasini,
deva ganarchitha padayuthe,
Jaya jaya he madhusoodhana kamini
Dhanyalakshmi sada palaya maam.

3) Dairya Lakshmi (Lakshmi of Courage)

Jaya vara varnani, vaishnavi,
Bhargavi, manthra swaroopini, manthra maye,
Suragana poojitha seegra phala pradha ,
Jnana vikasini, sasthranuthe,
Bhava bhaya harini, papa vimochini,
Sadu janarchitha pada yuthe,
Jaya jaya he madhusoodhana kamini
Dairyalakshmi sada palaya maam.

4) Gaja Lakshmi (Lakshmi of Elephants)

Jaya jaya durgathi nasini kamini,
Sarva phala pradha sastra maye,
Rathha gaja thuraga padathi samavrutha,
Parijana manditha lokanuthe,
Harihara brahma supoojitha sevitha ,
Thapa nivarini pada yuthe,
Jaya jaya he madhusoodhana kamini
Gajalakshmi sada palaya maam.

5) Santana Lakshmi (Lakshmi of Progeny)

Ayi kagha vahini, mohini, chakrini,
raga vivrdhni, jnanamaye,
Gunagana varidhi, loka hithaishini ,
Swara saptha bhooshitha gana nuthe,
Sakala surasura deva muneeswara ,
Manhava vandhitha padayuthe,
Jaya jaya he madhusoodhana kamini
Santhanaalakshmi sada palaya maam.

6) Vijaya Lakshmi (Lakshmi of Victory)

Jaya kamalasini, sadgathi dayini,
jnana vikasini ganamaye,
Anudina marchitha kumkuma dhoosara
bhooshitha vaasitha vadhyanuthe,
Kanakadhara sthuthi vaibhava
vanditha shankara desika manyapathe,
Jaya jaya he madhusoodhana kamini
Vijayalakshmi sada palaya maam.

7) Vidhya Lakshmi (Lakshmi of Knowledge)

Pranatha sureswari, bharathi, bhargavi
shoka vinasini, rathna maye,
Mani maya bhooshitha karma vibhooshana,
Santhi samavrutha hasyamukhe,
Nava nidhi dhayini kalimala harini,
Kamitha phalapradha hasthayuthe,
Jaya jaya he madhusoodhana kamini
Vidhyalakshmi sada palaya maam.

8) Dhana Lakshmi (Lakshmi of Wealth)

Dhimidhimi dhindhimi dhindhimi dhindhimi,
dundubhi nada supoornamaye,
Ghumaghuma ghumaghuma ghumaghuma,
Sankha ninadha suvadhyanoothe,
Veda puranethihasa supoojitha,
Vaidhika marga pradarsayuthe,
Jaya jaya he madhusoodhana kamini
Danalakshmi sada palaya ma'am.