ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 23, 2014

പ്രഹ് ളാദസ്തുതി  

 പ്രഹ് ളാദസ്തുതി  

“ധൂര്‍ജ്ജടിം ലോകൈകനാഥം നരസിംഹം
ആര്‍ജ്ജവ-വീര്യ-പരാക്രമ-വാരിധിം
അഗ്നി-നേത്രാലോക-വ്യാപ്ത-ജിഹ്വാ-മുഖം 
അഗ്നി-വിഭൂതി-സ്വരൂപിണം  അവ്യയം 
അഷ്ട-ഭുജോഷ്മകാനന്ത-വിജൃംഭണം
ദുഷ്ട-നാശ-നഖദന്തം നമാമ്യഹം;

ഘോര-ഹൃദയോരുജാനു-ജങ്ഘാ-പദം
ഭൈരവ-നാദ-ത്രിലോക-ഭയങ് കരം 
ഭൂരി-കരുണാ-ജലധിം നമാമ്യഹം;
ദൂരീ-കൃതാഘമനിശം നമാമ്യഹം;
ലോക വിനാശാംബുധിസൂക്ഷ്മബിന്ദുവത് --
സ്ഥൂല വിരാട്ടാം സ്വശക്തിം നമാമ്യഹം.

ആകാശ-ഭൂമി-സ്ഫുരജ്ജ്യോതിരാദിമം
സ്തോകേതരാനന്ദ-വിഗ്രഹം ശാശ്വതം
പാകാരി-ഭർഗ്ഗാംബുജാവാസ-പൂജിതം
ലോകാധിനായകം വിഷ്ണും നമാമ്യഹം.

സംസാര-സിന്ധു-തരംഗാകുലാത്മനാം
പുംസാം മഹാ-മോഹ-നാശനം വേദാന്ത-
വേദ്യമജന്തം വിധിമുഖ്യ-സേവിതം 
ആദ്യമജന്തം ജനാർദ്ദനം മാധവം
മീന-സ്വരൂപം  അസുര-വിനാശനം
നാനാ-വിധ-വേദ്യം അംബുജാതസ് ഥിതം
ആനന്ദരൂപം അലേപകമവ്യയം
ജ്ഞാന-സ്വരൂപം  അജ്ഞാന-വിനാശനം
കച്ഛപ-സൂകര-വേഷം   അനാദ്യന്തം
നിശ്ചലം  ആശ്രിത-കല്പക-ഭൂരുഹം
കായാന്പൂവർണ്ണം കമല-വിലോചനം
മായാമയം മധു-കൈടഭ-നാശനം
അസ്മജ്ജനക-വിനാശനം നാരസിം-
ഹോദ്യൽ കളേബരം മോക്ഷദം ശാശ്വതം
നാരായണം ജഗദാസ്പദം യോഗിനാം
പാരായണം പരാത്മാനം നമാമ്യഹം.

അംബുജ-നാഭ! നാഗേശ-പര്യങ്കഗ!
ചിന്മയമേ! നിൻ പാദ-സേവാസ്തു മേ.
ഭീമ-സ്വരൂപ-ശാന്ത്യർത്ഥം നതോസ്മി തേ
മാമവ, സ്വാമിൻ! പരമാത്മനേ! നമഃ

നാഥ! ജയ-ജയ നാരായണ! ജയ
പാഥോജ-ലോചന! പത്മ-നാഭ! ജയ
നാഥ ജയ ജയ നാരായണ ജയ 
പാഥോജലോചന പത്മനാഭ ജയ  
വിഷ്ണോ! ജയ-ജയ വിശ്വംഭര ജയ
ജിഷ്ണു-മുഖാമര-സേവ്യ! ജയ ജയ!

ദർവീ-കരേന്ദ്ര-ശയന! ജയ ജയ
ശർവ-വന്ദ്യ! ശരണാഗത-വത്സല!
ഭക്തപ്രി-യ! ജയ പാപ-വിനാശന!
മുക്തി-പ്രദ! മുനി-വൃന്ദ-നിഷേവിത!
സ് ഥാവര-ജങ്ഗമാചാര്യ! ജയ ജയ
താപസാന്തഃസ് ഥിത! താപാപഹ! ജയ

സർവലോകേശ! ജയ ജയ സന്തതം
പൂർവ-ദേവാരേ! പുരുഷോത്തമ! ജയ
കാമിത-ദായക! സോമ-ബിംബാനന
കോമളാകാര! ജയ ജയ ശ്രീപതേ!

മൂന്നായ് വിളങ്ങി നിന്നീടുന്ന ലോകത്തി-
നൂന്നായ് വിളങ്ങുന്ന തന്പുരാനെ! ഹരേ!
നിന്മഹാമായാഗുണങ്ങളിൽ നിന്നുടൻ
ബ്രഹ്മാദിമൂർത്തികളുല്പന്നരായിതു;
രാജസമായ ഗുണാശ്രിതൻ ബ്രഹ്മനും;
രാജീവ-നേത്രനാം വിഷ്ണു സത്വാശ്രിതൻ;
താമസമായ ഗുണാശ്രിതനായിട്ടു
കാമാരിയും; മൂർത്തി-ഭേദങ്ങളിങ്ങനെ
ലോക സർഗ്ഗ-സ് ഥിതി-സംഹാരവും പുന--
രേകനായ് നീ തന്നെ ചെയ്തു-പോരുന്നതും
മൂന്നായ മൂർത്തികളൊന്നായ് വിളങ്ങിന
നിന്നെയും നീയൊഴിഞ്ഞാരറിഞ്ഞീടുവോർ?

വേദവും കൊണ്ടു ജലധിയിൽ പോയൊരു
മേദുരനായ ഹയഗ്രീവനെക്കൊൽവാൻ
മത്സ്യമായന്നു ഭവിച്ചതും   ആശ്രിത-
വത്സലനാകുന്ന നാഥ! ഭവാനല്ലൊ.
ക്ഷീരാംബുധി മഥനത്തിനു  മന്ദരം 
നേരേ  മുതുകിൽദ്ധരിച്ചതും  നീയല്ലോ !

ഉർവിയും കൊണ്ടു രസാതലം പുക്കൊരു
ഗർവിതനായ ഹിരണ്യാക്ഷനെത്തദാ
ഘോണിയായ് ചെന്നവൻ തന്നെ വധിച്ചുടൻ
ക്ഷോണിയെത്തേറ്റമേല്പൊങ്ങിച്ചതും ഭവാൻ;
ഇന്നു നരസിംഹ-വേഷം ധരിച്ചതും 
എന്നെ രക്ഷിപ്പതിനായിട്ടു ദൈവമേ!

അന്നന്നിവണ്ണം ഭവിക്കുന്ന സങ്കട-
മൊന്നെന്നിയേ തീർത്തു ലോകങ്ങൾ പാലിപ്പാൻ
ഇത്ര കാരുണ്യം കലർന്നവരാരു മ--
റ്റിത്രിലോകത്തിങ്കൽ നാഥ ? പ്രസീദ മേ.

ത്വൽപാദ-പങ്കേരുഹം മമ കേവലം
എപ്പൊഴുമുൾപ്പൂവിൽ വാഴ്ക ധരാപതേ!
മംഗല-മൂർത്തേ! നമസ്തേ നമോനമഃ
ശാർങ്ഗപാണേ! തേ നമസ്തേ നമോസ്തുതേ

സച്ചിന്മയായ നമസ്തേ നമോസ്തുതേ
വിശ്വവന്ദ്യായ നമസ്തേ നമോനമഃ
സത്യ-സ്വരൂപായ നിത്യം നമോനമഃ
നിത്യായ നിഷ്കിഞ്ചനാർത്ഥായ തേ നമഃ 
വേദാന്ത-വേദ്യായ വിഷ്ണവേ തേ നമോ
വേദ-സ്വരൂപായ നിത്യം നമോസ്തുതേ.

Wednesday, December 17, 2014

നാരായണീയ ദിനം

നാരായണീയ ദിനം ഇന്ന്
മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി പതിനാറാം നൂറ്റാണ്ടില്‍ വിരചിച്ച ശ്രീമന്നാരായണീയം ശ്രീമദ് ഭാഗവത പുരാണത്തിന്റെ ഒരു സംക്ഷിപ്തരൂപമാണ്. 18000ഓളം ശ്ലോകങ്ങളുള്ള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും ചോര്‍ന്നു പോകാതെ 1036 ശ്ലോകങ്ങളില്‍ മേല്‍പ്പത്തൂര്‍ സംക്ഷേപിക്കുകയാണുണ്ടായത്.

തന്റെ ഗുരുവായ അച്യുതപ്പിഷാരടി വാതരോഗത്താല്‍ പീഡിതനായപ്പോള്‍ നാരായണഭട്ടതിരി തന്റെ യോഗബലത്താല്‍ ഗുരുവിന്റെ രോഗം ഏറ്റെടുത്തുവെന്നും, പിന്നീട് സ്വന്തം രോഗശമനത്തിനായി ഗുരുവായൂരപ്പനെ ശരണം പ്രാപിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്.

നാരായണഭട്ടതിരി ഗുരുവായൂരില്‍ 100 ദിവസം ഭജനമിരുന്നുവെന്നും, നാരായണീയത്തിലെ ഒരു ദശകം വീതം രചിച്ച് ഗുരുവായൂരപ്പനു സമര്‍പ്പിച്ചുവെന്നും നൂറാം നാള്‍ “ആയുരാരോഗ്യസൗഖ്യം” എന്നവസാനിക്കുന്ന ദശകം എഴുതി സമര്‍പ്പിച്ചതോടെ അദ്ദേഹത്തെ ബാധിച്ചിരുന്ന വാതരോഗം, വാതാലയേശന്റെ കൃപയാല്‍ നിശ്ശേഷം ശമിച്ചുവെന്നുമാണ് വിശ്വാസം...

കൊല്ലവർഷം 762 വൃശ്ചികമാസം 28 നു് ഞായറാഴ്ചയാണ്--
ചോതിയും കൃഷ്ണദ്വാദശിയും കൂടിയ ശുഭദിനത്തിലാണു്--
മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാടു് നാരായണീയസ്തോത്രം സമാപ്തി വരുത്തി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചതു്.
സ്തോത്രനിർമ്മാണത്തിൽ സന്തുഷ്ടനായിത്തീർന്ന ഭഗവാൻ
തൻറെ ദിവ്യകോമളരൂപം ആ പുണ്യാത്മാവിനു്
പ്രത്യക്ഷമാക്കിക്കൊടുത്തു...
സർവ്വരോഗങ്ങളിൽ നിന്നുംവിമുക്തനായിത്തീർന്ന മേൽപ്പത്തൂർ താൻ ദർശിച്ച ഭഗവത് സ്വരൂപത്തെ നിത്യം മറ്റു ഭക്തന്മാർക്കു ധ്യാനിക്കുവാൻ വേണ്ടി ഭഗവാൻറെ കേശാദിപാദം വർണ്ണിച്ചു് സ്തോത്രം ഉപസംഹരിക്കുകയാണ്.

ഭട്ടതിരിപ്പാടു് "ആയുരാരോഗ്യസൌഖ്യം" എന്നു അവസാന
ശ്ലോകത്തിൽ പ്രാർത്ഥിക്കുന്നതു് തനിക്കു മാത്രമല്ല
സ്തോത്രം ചൊല്ലുന്നവർക്കും; കേൾക്കുന്നവർക്കും,
ആയുഷ്ക്കാലത്തിൽ ദീർഘായുസ്സിനെയും ആരോഗ്യ-
ത്തെയും, അന്ത്യത്തിൽ മോക്ഷത്തെയും പ്രദാനം
ചെയ്യണമേ എന്നാണ്.

ഇവിടെയുള്ള ഓരോ അംഗങ്ങള്‍ക്കും ഈ നാരായണീയ ദിനത്തില്‍ ആയുരാരോഗ്യ സൗഖ്യം നേരുന്നു.....കൂട്ടത്തില്‍ ഒരു പ്രാര്‍ത്ഥനയും കൂടി..."ലോകാ സമസ്താ സുഖിനോ ഭവന്തു..." ഭഗവാന്‍ ശ്രീ ഹരിയുടെ കരുണാ കടാക്ഷം എപ്പോളും ഉണ്ടാകുമാറാവട്ടെ...ഹരി ഓം..

Monday, December 15, 2014

പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി

ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ് സൈഡിൽ വണ്ടി നിറുത്തിയതിന്
ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ
പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടില് വരുമ്പോൾ മാത്രമേ കെണി മനസ്സിലാകൂ.
നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില് പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില് നിങ്ങള്ക്ക്
കേരളാ പോലീസിന്റെ ഈ സൈറ്റില് വാഹനത്തിന്റെ നമ്പര് വെച്ച് പരിശോധിക്കാവുന്നതാണ്
ഇതിനായി http://www.payment.keralapolice.gov.in/
epayment.com
ഈ ലിങ്കില് ക്ലിക്ക് ചെയ്ത് വാഹത്തിന്റെ നമ്പര് ടൈപ്പ് ചെയ്താല് മതി

GOVERNMENT INTRODUCED ONLINE SERVICES

�� GOVERNMENT INTRODUCED ONLINE SERVICES �� 

*Obtain:

1.  Birth Certificate
http://www.india.gov.in/howdo/howdoi.php?service=1

2.  Caste Certificate
http://www.india.gov.in/howdo/howdoi.php?service=4

3.  Tribe Certificate
http://www.india.gov.in/howdo/otherservice_details.php?service=8

4.  Domicile Certificate
http://www.india.gov.in/howdo/howdoi.php?service=5

5.  Driving Licence
http://www.india.gov.in/howdo/howdoi.php?service=6

6.  Marriage Certificate
http://www.india.gov.in/howdo/howdoi.php?service=3

7.  Death Certificate
http://www.india.gov.in/howdo/howdoi.php?service=2

Apply for:
1.    PAN Card
http://www.india.gov.in/howdo/otherservice_details.php?service=15

2.     TAN Card
http://www.india.gov.in/howdo/otherservice_details.php?service=3

3.     Ration Card
http://www.india.gov.in/howdo/howdoi.php?service=7

4.     Passport
http://www.india.gov.in/howdo/otherservice_details.php?service=2

5.     Inclusion of name in the Electoral Rolls
http://www.india.gov.in/howdo/howdoi.php?service=10

Register:  
1.    Land/Property
http://www.india.gov.in/howdo/howdoi.php?service=9

2.    Vehicle
http://www.india.gov.in/howdo/howdoi.php?service=13

3.    With State Employment Exchange
http://www.india.gov.in/howdo/howdoi.php?service=12

4.    As Employer
http://www.india.gov.in/howdo/otherservice_details.php?service=17

5.    Company
http://www.india.gov.in/howdo/otherservice_details.php?service=19

6.    .IN Domain
http://www.india.gov.in/howdo/otherservice_details.php?service=18

7.    GOV.IN Domain
http://www.india.gov.in/howdo/otherservice_details.php?service=25

Check/Track:
1.    Waiting list status for Central Government Housing
http://www.india.gov.in/howdo/otherservice_details.php?service=9

2.     Status of Stolen Vehicles
http://www.india.gov.in/howdo/otherservice_details.php?service=1

3.    Land Records
http://www.india.gov.in/landrecords/index.php

4.    Cause list of Indian Courts
http://www.india.gov.in/howdo/otherservice_details.php?service=7

5.    Court Judgments (JUDIS )
http://www.india.gov.in/howdo/otherservice_details.php?service=24

6.    Daily Court Orders/Case Status
http://www.india.gov.in/howdo/otherservice_details.php?service=21

7.    Acts of Indian Parliament
http://www.india.gov.in/howdo/otherservice_details.php?service=13

8.    Exam Results
http://www.india.gov.in/howdo/otherservice_details.php?service=16

9.    Speed Post Status
http://www.india.gov.in/howdo/otherservice_details.php?service=10

10. Agricultural Market Prices Online
http://www.india.gov.in/howdo/otherservice_details.php?service=6

Book/File/Lodge:
1.     Train Tickets Online
http://www.india.gov.in/howdo/otherservice_details.php?service=5

2.     Air Tickets Online
http://www.india.gov.in/howdo/otherservice_details.php?service=4

3.     Income Tax Returns
http://www.india.gov.in/howdo/otherservice_details.php?service=12

4.     Complaint with Central Vigilance Commission (CVC)
http://www.india.gov.in/howdo/otherservice_details.php?service=14

Contribute to:
1.      Prime Minister's Relief Fund
http://www.india.gov.in/howdo/otherservice_details.php?service=11

Others:
1.      Send Letters Electronically
http://www.india.gov.in/howdo/otherservice_details.php?service=20

Global Navigation  
1.     Citizens
http://www.india.gov.in/citizen.php

2.     Business (External website that opens in a new window)
http://business.gov.in/

3.     Overseas
http://www.india.gov.in/overseas.php

4.     Government
http://www.india.gov.in/govtphp

5.     Know India
http://www.india.gov.in/knowindia.php

6.     Sectors
http://www.india.gov.in/sector.php

7.     Directories
http://www.india.gov.in/directories.php

8.     Documents
http://www.india.gov.in/documents.php

9.     Forms
http://www.india.gov.in/forms/forms.php

10.    Acts
http://www.india.gov.in/govt/acts.php

11.  Rules
http://www.india.gov.in/govt/rules.php

Saturday, December 13, 2014

Worlds 8 superb sentences

Worlds 8  superb  sentences

--------------<>-------------

Shakespeare :

Never  play  with the feelings

of  others  because  you may

win the  game but the  risk is

that  you  will surely  lose

the person  for a  life time.

--------------------------------

Napoleon.

The world  suffers  a  lot. Not

because  of  the  violence  of

bad people, But because   of

the silence of good people!

--------------------------------

Einstein :

I  am  thankful  to  all those

who  said  NO  to  me   It's

because  of  them  I  did  it

myself.

--------------------------------

Abraham Lincoln :

If friendship is your weakest

point  then  you  are  the

strongest  person  in the

world.

--------------------------------

Shakespeare :

Laughing  faces  do  not

mean that  there is  absence

of sorrow!  But it means that

they  have the ability to deal

with it.

----------------------

William  Arthur : 

Opportunities   are  like

sunrises, if  you  wait too

long  you  can miss them.

------------------------------

Hitler : 

When  you  are  in  the light,

Everything follows  you, But

when  you  enter  into   the

dark, Even your own shadow

doesn't  follow  you.

--------------------------------

Shakespeare : 

Coin  always  makes  sound

but  the  currency  notes are

always  silent.  So  when

  your value  increases

keep quiet.



Thursday, December 11, 2014

ഓം നമ ശിവായ



                        ॐ
ഓം കാരം ബിന്ദു സം‌യുക്തം
നിത്യം ധ്യായതി യോഗിനഃ
കാമദം മോക്ഷദം ചൈവ
ഓംകാരായ നമോ നമഃ

                         ന
നമന്തി ഋഷയോ ദേവാഃ
നമന്തപ്സരസാം ഗണാം
നരാ നമന്തി ദേവേശം
നകാരായ നമോ നമഃ

                          മ
മഹാദേവം മഹാത്മാനാം
മഹാധ്യാനം പരായണം
മഹാപാപഹരം ദേവം
മകാരായ നമോ നമഃ

                         ശി
ശിവം ശാന്തം ജഗന്നാഥം
ലോകാനുഗ്രഹകാരകം
ശിവമേകപദം നിത്യം
ശികാരായ നമോ നമഃ

                         വാ
വാഹനം വൃഷഭോ യസ്യ
വാസുകിഃ കണ്ഠഭൂഷണം
വാമോ-ശക്തിധരം ദേവം
വകാരായ നമോ നമഃ

                         യ
യത്ര യത്ര സ്ഥിതോ ദേവാം
സർവവ്യാപി മഹേശ്വരാം
യോ ഗുരുഃ സർവദേവാനാം
യകാരായ നമോ നമഃ

Wednesday, December 10, 2014

A DAD’S SPEECH AT HIS DAUGHTER’S WEDDING

A DAD’S SPEECH AT HIS DAUGHTER’S WEDDING

I thought I would start my speech by addressing you as the “new” family of my daughter. But I think it would be inappropriate because now that she is married, you are “the family” for her. Believe me; I don’t have a problem with that. I, in fact, want my daughter to have “you” as her priority now. Its time for us to take a backseat in her life. We would happily accept it but would surely request one thing- please keep her happy!

I am more than sure that you will keep her very happy. She will perhaps be happier than what she used to be here. But like all fathers, I obsess over my daughter’s happiness which is making me say this over and over again- please keep her happy!

She never was and will never be a burden for me. She is in fact the reason why I breathe and smile. I am getting her married because this is what the law of nature demands. I am helpless in the face of our culture and therefore sending her to your home. She was the happiness of my home and will now light up your home. I am giving my world to you. Please make sure it remains beautiful. I am giving away my princess to you. Please make sure she stays as a queen. I have raised her with my sweat and blood and now she is wonderfully perfect. For all the care, love, beauty and warmth my daughter will bring into your lives, I just want her happiness in return—please keep her happy!

If at times you think that my daughter has said or done something wrong, feel free to scold her. But handle her with love. She is very fragile. If at times she feels low, be with her. She just needs a little bit of your attention. If at times she feels sick, show her some care. It’s the medicine that works best for her. If at times she fails to fulfill a responsibility, feel free to chastise her. But empathize with her. She is still learning. Do understand her—please keep her happy!

I don’t mind if I don’t get to see her for months. I don’t mind if I am not able to talk to her on a daily basis. I would be more than happy if she doesn’t remember me much. But, my only motive in life has been my daughter’s happiness which is now in your hands. I beg you, please keep her happy.

Dear son-in-law, these words may not mean much to you now but if you are lucky enough to father a daughter someday, you will appreciate them better when you will find every beat of your heart shouting – “please keep her happy”!

beautiful message....

Saturday, December 6, 2014

ഹരേ രാമ ഹരേ കൃഷ്ണ മന്ത്രത്തിന്റെ മഹിമ


ഒരു ദിവസം മഹാത്മാവായ ശ്രീ നാരദമഹര്‍ഷി ബ്രഹ്മാവിനെ നേരില്‍ സമീപിച്ചു. തന്റെ സന്തതസഹചാരിയായ വീണയുടെ തന്ത്രികളില്‍ വിരലോടിച്ചിട്ട് ബ്രഹ്മാവിനെ സ്തുതിച്ചു. വീണു നമസ്ക്കരിച്ചിട്ട് എഴുന്നേറ്റു ചോദിച്ചു:

“പ്രഭോ! കാലങ്ങളില്‍ വെച്ച് കലികാലം നമുക്കും കഷ്ടകാലം തന്നെ. ഭക്തിഹീനനായ മനുഷ്യരും ദുരാചാരികളുമാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. കലിബാധ ഭൂലോകത്തെ ദുരിതലോകമാക്കുന്നു. ഭൂലോകത്തുകൂടി സഞ്ചരിക്കവേ എനിക്ക് എങ്ങനെയാണ് കലിബാധയില്‍ നിന്ന് മോചനം നേടാനാകുന്നത്?”

ബ്രഹ്മാവ് ഇതുകേട്ട് തന്റെ സിംഹാസനമായ താമരയില്‍ നിന്ന് താഴെയിറങ്ങി. നാരദന്റെ സമീപത്തെത്തി പ്രസന്നചിത്തനായി പറഞ്ഞു.

“വത്സാ, കലിബാധയെക്കുറിച്ച് നിനക്കും ആകുലതയുണ്ടോ?”

“ശരിക്കും ഞാന്‍ ഭയന്നിരിക്കുകയാണ്. ഭൂലോകസഞ്ചാരം ഇനി വേണ്ടെന്നു നിശ്ചയിക്കേണ്ടിവരും. എങ്കിലും. കലി ഇവിടെയും ബാധിക്കാതിരിക്കണമല്ലോ.”

“നാരദാ, നിന്നെ ഇങ്ങനെ ഓരോരോ ചോദ്യങ്ങളും പരാതികളുമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ നീ ഇന്ന് ചോദിച്ച ചോദ്യം എനിക്ക് വളരെ പ്രിയമായിട്ടുള്ളതാണ്. കലിദോഷപരിഹാരത്തിന് ഒരു ഏകമാര്‍ഗ്ഗമുണ്ട്.”

“പ്രഭോ, എന്താണത്?”

“ഭഗവാന്‍ ആദിനാരായണന്റെ പവിത്രമായ മന്ത്രോച്ചാരണമാണ് കാലിദോഷനാശത്തിന് ഉത്തമമായ ഔഷധവും ഏകഉപായവും!”
ബ്രഹ്മാവിന്റെ ഉപദേശം കേട്ട് നാരദന്റെ നെറ്റി ചുളിഞ്ഞു.

“ഭഗവാന്‍ ആദിനാരായണന് അനേകായിരം നാമങ്ങളുണ്ടല്ലോ. എല്ലാ ഈശ്വരനാമങ്ങളും പവിത്രങ്ങളാണ്. ഭക്തജനങ്ങളുടെ നാവില്‍ അവയെല്ലാം ദിവ്യമന്ത്രങ്ങളുമാണ്. അതു കൊണ്ട് അവിടുന്ന് ഉദ്ദേശിക്കുന്ന പ്രത്യേക നാമം ഏതെന്നു പറഞ്ഞുതന്നാലും.”

“സര്‍വ്വവേദമന്ത്രങ്ങളുടേയും നിഗൂഢമായ രഹസ്യം നിനക്കു ഞാന്‍ ഉപദേശിച്ചുതരാം. കേട്ടാലും. കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്.”


“ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ.”

ബ്രഹ്മാവ് ഭക്തിപൂര്‍വ്വം ഉറക്കെ നാമം ചൊല്ലി. അതു കേട്ട് നാരദമുനി തന്റെ വീണ മീട്ടി ആ നാമം ഏറ്റുപാടി. പിന്നീട് ബ്രഹ്മാവ് വിശദീകരിച്ചു.
“പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും.”

അപ്പോള്‍ നാരദമുനിക്ക് ചില സംശയങ്ങള്‍ തോന്നി.

“പ്രഭോ, ഈ നാമം ജപിക്കുന്നതിന് എന്താണ് വിധിയെന്നു കൂടി പറഞ്ഞാലും.”
“ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു. ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി. ഇതിന് മാറ്റമില്ല.”

ബ്രഹ്മദേവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍നാരദമുനിക്ക് ആശ്വാസമായി. അദ്ദേഹം ബ്രഹ്മദേവനെ താണുവണങ്ങിയിട്ട് വീണ മീട്ടി ഭഗവന്നാമം പാടിക്കൊണ്ട് ആകാശമാര്‍ഗ്ഗത്തിലൂടെ യാത്ര തുടര്‍ന്നു...............


കലിയുഗത്തിലെ ഏറ്റവും ശക്തിയേറിയ നാമം ‘ഹരേ രാമ’ എന്നുള്ളതാണ്.”

“ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ.”


“പതിനാറ് നാമങ്ങളാണ് ഈ വരികളിലുള്ളത്. കലികല്മഷത്തെ നശിപ്പിക്കാന്‍ ഇതിലും മെച്ചമായ മാര്‍ഗ്ഗം വേദശാസ്ത്രാദികളില്‍ പോലും കാണുന്നില്ല. ഈ നാമത്തിന്റെ സഹായത്താല്‍ ഷോഡശകാലാ സമ്പന്നനായ ജീവന്റെ ആവരണം വിച്ഛേദിക്കപ്പെടുന്നു. മഴമേഘങ്ങളുടെ മറവ് മാറിയാല്‍ സൂര്യന്‍ അധികം പ്രകാശത്തോടുകൂടി ശോഭിക്കും. അതുപോലെ ഈ നാമത്തിന്റെ സങ്കീര്‍ത്തനത്തിലൂടെപരബ്രഹ്മത്തിന്റെ യഥാര്‍ത്ഥസ്വരൂപം പ്രകാശിക്കും.ഇതിനു വിശേഷിച്ച് വിധിയൊന്നുമില്ല. പരിശുദ്ധമോ അശുദ്ധമോ ആയ ഏതവസ്ഥയിലും ഈ നാമം ജപിക്കാം. ഈ നാമം ജപിക്കുന്നവഴി കലിദോഷം നശിക്കുന്നു. മാത്രമല്ല ജപിക്കുന്നവന് സാലോക്യം, സാമീപ്യം സാരൂപ്യം, സായൂജ്യം എന്നീ നാലുവിധത്തിലുള്ള മുക്തിയും ലഭിക്കുന്നു. ഈ നാമമന്ത്രം മൂന്നരകോടി ജപിച്ചാല്‍ അവന്‍ ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് നിവൃത്തനായിത്തീരും. മനുഷ്യര്‍, ദേവന്മാര്‍, പിതൃക്കള്‍ എന്നിവരോടെല്ലാം ചെയ്തിട്ടുള്ള പാപങ്ങള്‍ നശിക്കും. എല്ലാവിധ പാപങ്ങളില്‍ നിന്നും ക്ലേശങ്ങളില്‍ നിന്നും അതിവേഗം നിവൃത്തനാകാന്‍ ഈ മഹാനാമമന്ത്രം മാത്രം ജപിച്ചാല്‍ മതി.............

Thursday, December 4, 2014

ഗുരുവായൂര്‍  ഏകാദശി

എന്റെ ഉണ്ണിക്കണ്ണാ....
ഇന്ന് കണ്ണന്ടെ ഏകാദശിയല്ലേ ? എന്താവും ഗുരുവായൂരില്‍ കണ്ണനെ കാണാന്‍ വരുന്ന ഭക്തരുടെ ഒരു തിരക്ക്. ഹോ...
ആ തിരക്കിനിടയില്‍ ഞാനും ഉണ്ടാവും ട്ടോ...ശരീരം കൊണ്ടല്ല-മനസ്സോണ്ട്...

ഗുരുവായൂര്‍  ഏകാദശി ന്ന് വച്ചാല്‍ ശ്ശി കേമം തന്ന്യല്ലേ?
 അത് മാത്രോ ??
*നാളെതന്നെയല്ലേ അവിടുത്തെ പ്രതിഷ്ഠാദിനം!!
*കണ്ണന്‍ അഅര്‍ുനന് ഗീതാമൃതം പകര്‍ന്നതും ഈ ദിവസം തന്നെയല്ലേ ?
ഭഗവാനെ വണങ്ങാതെപോയ ശങ്കരാചാര്യര്‍ ക്ഷേത്രംകൊടിമരത്തിനടുത്ത് വീണതും പ്രായ്ശ്ചിത്തമായി  ശയനപ്രദക്ഷിണം നടത്തിയതും ഈ ദിവസമല്ലേ?
ഭക്തോത്തമന്‍മാരായ വില്വമംഗലം, പൂന്താനം, മേല്‍പ്പത്തൂര്‍, കുറൂരമ്മ തുടങ്ങിയവര്‍ക്ക് ഭഗവാന്‍ ദര്‍ശനംകൊടുത്തതും, ഗജോത്തമനായ ഗുരുവായൂര്‍ കേശവന്‍ സ്വര്‍ഗം പൂകിയതും ഏകാദശി നാളിലല്ലേ?
എല്ലാം കൂടി ഒത്തു വന്ന ഈ ഏകാദശി വളരെ വളരെ മഹാത്മ്യമേറിയത് തന്നെ.
എന്‍റെ കണ്ണാ...ഉണ്ണിക്കണ്ണാ. !
ഇത്രയും പുണ്യം നിറഞ്ഞ ദിവസം അവിടുത്തേക്ക്‌ തരുവാനായി എന്‍റെ കയ്യില്‍ ഒന്നുമില്ലല്ലോ കൃഷ്ണാ!
എന്നാലും ഒന്നു നല്‍കാം.
പൊന്‍ കദളിപ്പഴത്തിന്ടെയും നറുവെണ്ണയുടെയും സ്വാദും ആരെയും ആകര്‍ഷിക്കുന്ന ആ പഞ്ചാരപ്പായസത്തിന്ടെ മാധുര്യവും അത്ര വരുമോ എന്നൊന്നും നിക്ക് നിശ്ച്യല്ല്യ...ന്നാലും എന്നെക്കൊണ്ട് ഇതേ പറ്റൂ....
മനസ്സ് നിറഞ്ഞ് ഉള്ളുരുകി വിളിക്കും....
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!"
ഈ ഏകാദശി ദിനം നാമസങ്കീര്‍ത്തനത്താല്‍ മുഖരിതമാവട്ടെ........
ഏവര്‍ക്കും നല്ലൊരു ഏകാദശി ദിനം ആശംസിച്ചുകൊണ്ട്
-കണ്ണന്ടെ അനിൽ

Wednesday, November 26, 2014

അവനവനില്‍ നിന്നുള്ള മാറ്റം

അവനവനില്‍ നിന്നുള്ള മാറ്റം 

 ഒരിക്കല്‍ ഒരു ഭാര്യയും ഭര്‍ത്താവും എന്റെ അടുത്ത് കൗണ്‍സലിംഗിന് വന്നു. വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷമാവുന്നു. ആദ്യത്തെ ഒന്നൊന്നര വര്‍ഷം കുഴപ്പമില്ലാതെ കഴിഞ്ഞു. അക്കാലങ്ങളില്‍ അവര്‍ക്കിടയില്‍ വേരുപിടിച്ചു തുടങ്ങിയ സംഘര്‍ഷത്തെ അവര്‍ കാര്യമായെടുത്തിരുന്നില്ല. വഴക്കുകളും പിണക്കങ്ങളും വേര്‍പിരിഞ്ഞിരിക്കലും പതിവായപ്പോള്‍ ആരോ നിര്‍ദ്ദേശിച്ചിട്ടാണ് കൗണ്‍സലിംഗിന് വന്നത്. 
കുറെ വിഷമങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് അവസാനിപ്പിച്ചു: ''ഒന്നും ശരിയാവാന്‍ പോകുന്നില്ല. അവളൊരിക്കലും മാറാന്‍ പോകുന്നില്ല. നന്നാവാനും പോകുന്നില്ല.'' 
ഞാന്‍ ചോദിച്ചു: ''അവരെ മാറ്റാന്‍ നിങ്ങളെന്തൊക്കെ ചെയ്തു?'' 
''ഞാനെന്താ ചെയ്യാത്തത്?'' അയാളുടെ ചോദ്യം. ''ഉപദേശിച്ചു, പരിഹസിച്ചു, ശിക്ഷിച്ചു.  സാറെ എന്ത് ചെയ്തിട്ടും കാര്യമില്ല. ഇതങ്ങനെയുള്ള ഒരു ജനുസ്സാ.'' 
''ഇതൊക്കെ ചെയ്തിട്ടും അവര്‍ മാറിയില്ലെങ്കില്‍ ഇനി എന്തെങ്കിലും മാറ്റം അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ? '' ഞാന്‍ ചോദിച്ചു. 
ഉടനെ ഉത്തരം: ''ഇനി അതിന് മുതിരുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവാന്‍ പോണില്ല. ഉറപ്പാ.'' 
''അവരേതായാലും മാറില്ലെന്ന് ഉറപ്പായല്ലോ. നിങ്ങള്‍ക്ക് മാറാന്‍ പറ്റുമോ?'' എന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനു മുമ്പില്‍ അയാള്‍ കണ്ണ് തുറിച്ചുനോക്കി. ചോദ്യം അയാളുടെ ഉള്ളില്‍ തറച്ചിരിക്കണം. അയാള്‍ ആലോചിക്കുകയായിരുന്നു. എനിക്ക് അവളില്‍ മാറ്റമുണ്ടാക്കാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. എനിക്ക് എന്നില്‍ മാറ്റമുണ്ടാക്കുവാനാകുമോ? മാറ്റം എന്നില്‍ നിന്നാവട്ടെ എന്ന് അയാള്‍ തീരുമാനിച്ചു. അയാള്‍ ചോദിച്ചു: ''അതിനെന്താ ചെയ്യാ?'' 
ഞാന്‍ പറഞ്ഞു: ''എന്തൊക്കെ ചെയ്യാനാവുമെന്ന് നിങ്ങള്‍ തന്നെ കണ്ടെത്തുക.'' 
അയാള്‍ ആലോചിച്ചു. ചില മാറ്റങ്ങള്‍ക്ക് തയ്യാറായി. ഒരു ദിവസം അയാള്‍ സ്വന്തം മുറി വൃത്തിയാക്കി. ഒരു കാലത്തും ശ്രദ്ധിക്കാതിരുന്ന മേശപ്പുറം അടുക്കിവെച്ചു. ഭാര്യക്ക് സംശയം: ''ഇയാള്‍ക്കെന്തുപറ്റി?''
വൈകാതെ അയാള്‍ സ്വന്തം മുറിയില്‍ നിന്നും പുറത്തേക്കു വന്നു. തീന്‍ മുറിയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഭാര്യയെ അടുക്കളയില്‍ സഹായിക്കാന്‍ തുടങ്ങി. ഭാര്യയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങി. ഭാര്യ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കാന്‍ തോന്നി. അയാള്‍ പറയുന്നത് ഭാര്യയും ശ്രദ്ധിച്ചു തുടങ്ങി. ഒന്നിച്ചു പുറത്തേക്ക് പോകാന്‍ തുടങ്ങി. ബന്ധുജനങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചു. ഉല്ലാസ യാത്രക്കു പോയി. അതൊക്കെ മുടങ്ങിക്കിടപ്പായിരുന്നു. 
അയാളിലെ മാറ്റം ഭാര്യക്ക് അത്ഭുതമായി. 
പിന്നീട് ആഹ്ലാദമായി മാറി. അതവരെ സ്വയം ചിന്തിപ്പിക്കുവാനും അവരുടെ തന്നെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും കാരണമായി. അവര്‍ക്കിടയില്‍ ആശയവിനിമയം ഫലപ്രദമായി നടക്കാന്‍ തുടങ്ങി. ശാരീരിക ബന്ധം പോലും കൂടുതല്‍ ആഹ്ലാദകരമായിത്തുടങ്ങി. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുത്തു തുടങ്ങി. സംഘര്‍ഷത്തിന്റെ മഞ്ഞുമലകളുരുകി.
അഞ്ച് മാസം കഴിഞ്ഞ് എന്നോടൊപ്പമുള്ള എഴാമത്തെ സെഷനില്‍ അയാള്‍ പറഞ്ഞു: ''നന്ദിയുണ്ട് സന്തോഷം വീണ്ടെടുക്കാനായതിന്. സ്വസ്ഥത തിരിച്ചു തന്നതിന്. എല്ലാറ്റിനുമപ്പുറം ആരില്‍ നിന്നാവണം മാറ്റം എന്ന് എന്നെ ബോധ്യപ്പെടുത്തിയതിന്.'' 
വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ഒരു ശവപ്പറമ്പില്‍ ഒരു പുരോഹിതന്റെ ശവക്കല്ലറയില്‍ രേഖപ്പെടുത്തിയതിന്റെ സാരം ഇങ്ങനെ:
'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഈ ലോകം മാറ്റിമറിക്കുന്നത് ഞാന്‍ സ്വപ്‌നം കണ്ടു. ഞാന്‍ വലുതായപ്പോള്‍ മനസ്സിലായി, ഈ ലോകം മാറാന്‍ പോകുന്നില്ല. അപ്പോള്‍ ഈ ലോകം മുഴുവന്‍ മാറ്റിമറിക്കാന്‍ എനിക്ക് കഴിയില്ലെന്നും ഏറ്റവും ചുരുങ്ങിയത് എന്റെ ദേശത്തെങ്കിലും മാറ്റമുണ്ടാക്കാന്‍ ശ്രമിക്കാമെന്നും ഞാന്‍ കരുതി. അതിനായി ശ്രമിച്ചു. അതും അസാധ്യമെന്ന് എനിക്ക് വഴിയെ മനസ്സിലായി. പ്രായമേറെ കഴിഞ്ഞപ്പോള്‍ എന്റെ കുടുംബത്തില്‍ നിന്നാവട്ടെ മാറ്റം എന്നു തീരുമാനിച്ചു പ്രവര്‍ത്തിച്ചു. എനിക്കടുപ്പമുള്ളതും ഏറ്റവും നന്നായിട്ടറിയുന്നതും കുടുംബമാണല്ലോ. വൈകാതെ ഞാനൊന്നറിഞ്ഞു: എനിക്കെന്റെ കുടുംബത്തെയും മാറ്റാന്‍ പറ്റില്ല. 'ലോകവും ദേശവും കുടുംബവും മാറില്ലെന്ന് മനസ്സിലാക്കിയ അയാള്‍ സ്മാരക ശിലയിലെ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ: 'ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഞാന്‍ എന്നെയാണ് മാറ്റിയെടുക്കാന്‍ ശ്രമിക്കേണ്ടിയിരുന്നത്. അങ്ങനെയെങ്കില്‍ ഏതു കുടുംബത്തെയും, പിന്നീട് ദേശത്തെയും ലോകത്തെയും മാറ്റിയെടുക്കാന്‍ വഴിവെച്ചേനെ. ഈ തിരിച്ചറിവ് വരുമ്പോഴേക്ക് ഞാന്‍ മരണക്കിടക്കിയിലായിപ്പോയല്ലോ?' ശവക്കല്ലറയിലെ ഈ വലിയ കുറിപ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത് അത്ര ചെറിയ കാര്യമല്ല. ലോകം മാറ്റി മറിക്കാന്‍ ആശിക്കും മുമ്പെ നിങ്ങള്‍ സ്വയം ഉചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാകുക. 
മാറ്റം ആരില്‍ നിന്നാവണം എന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നത്. നാം ഈ ലോകത്തിന്റെ തിന്മകള്‍ കണ്ട് എല്ലാം വെണ്‍മയുള്ളതാക്കാന്‍ ആഗ്രഹിക്കുന്നു. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും വര്‍ഗീയ വിഭാഗീയതയുടെയും ലോകം മാറ്റിയെടുക്കാന്‍ കൊതിക്കുന്നു. സ്വാര്‍ഥതയുടെയും ആര്‍ത്തിയുടെയും ചുറ്റുവട്ടത്തെ തിരുത്താനാശിക്കുന്നു. സമത്വത്തിന്റെ സന്തോഷത്തിന്റെ ഒരു മഹാബലിയുഗം പുലരാന്‍ പ്രാര്‍ഥിക്കുന്നു. അതിനായി തന്നാലാവുന്നത് ചെയ്യുന്നു. എന്നാല്‍ താന്‍ മാറാതെ ഈലോകം മാറില്ലെന്നത് അയാളറിയുന്നില്ല. കൊള്ളരുതായ്മയുടെയോ ആര്‍ത്തിയുടെയോ വിഭാഗീയതയുടേയോ സ്വാര്‍ഥതയുടെയോ ഘടകങ്ങള്‍ തന്നിലുണ്ടോ എന്ന് നാം പരിശോധിക്കുന്നില്ല. അത്രയൊന്നും എളുപ്പമല്ലാത്ത ഒരു ഭഗീരഥപ്രയത്‌നത്തിന് മുമ്പ് നമുക്ക് ചെയ്യേണ്ടിയിരുന്നത് തന്റെ തന്നെ മാറ്റമാണെന്ന് നാം കാണാതെ പോകുന്നു. നാം മാറുമ്പോള്‍ അത് മറ്റുള്ളവരുടെ കൂടി മാറ്റത്തിന് കാരണമായി തീരുമെന്നതാണ് വസ്തുത. 
കോഴിക്കോട്ടെ പഴയ ഒരു സ്‌കൂളിലെ ഒരധ്യാപകനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. സ്‌കൂള്‍ വരാന്തയിലും ക്ലാസിലും നിലത്ത് കാണുന്ന കടലാസു തുണ്ടുകള്‍, ചണ്ടികള്‍ എന്നിവ പെറുക്കിയെടുത്ത് സ്വന്തം കീശയിലിട്ട് കൊണ്ടുപോകും. അധ്യാപകരുടെ മുറിയിലെ ചണ്ടികളിടാനുള്ള കൊട്ടയില്‍ നിക്ഷേപിക്കും. ആ അധ്യാപകന്‍ അങ്ങനെ ചെയ്യണമെന്ന് ഒരു വിദ്യാര്‍ഥിയോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു വിദ്യാര്‍ഥിയോടും പറയേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഒരധ്യാപകനില്‍ നിന്നാണ് മിഠായികടലാസോ മറ്റോ നിലത്തോ റോഡിലോ വലിച്ചെറിയരുതെന്ന് മനസ്സിലാക്കിയതെന്ന് മകന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. വീട്ടില്‍വന്ന് കീശയില്‍ നിന്ന് അവ മാറ്റുമ്പോഴാണ് ഞാനവനില്‍ നിന്നറിഞ്ഞത്. വര്‍ഷങ്ങളേറെ കഴിഞ്ഞും ഇന്നും അവനതൊരു ശീലമായി കൊണ്ടുനടക്കുന്നു. എവിടെയെങ്കിലും ഒരു പ്ലാസ്റ്റിക് കടലാസോ ചണ്ടിയോ വലിച്ചെറിയും മുമ്പെ ഞാന്‍ എന്റെ മകനെ ഓര്‍ക്കുന്നു. ഞാന്‍ എന്നെ നിയന്ത്രിക്കുന്നു. 
സ്വയം മാറുന്നതിനെക്കുറിച്ച് ആലോചിക്കാത്ത അതിന് ശ്രമിക്കാത്ത, നാം മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കാന്‍ ശ്രമിക്കുന്നു. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും തിരുത്തുമ്പോള്‍ സ്വന്തം വീഴ്ചകള്‍ക്ക് ഒരു കവചം പണിയുകയാണ് നാമറിയാതെ ചെയ്യുന്നത്. അപ്പോള്‍ നമ്മള്‍ സ്വന്തം തിരുത്താനുള്ള കാര്യങ്ങള്‍ കാണാതെ പോകുന്നു. തിരുത്തലുകള്‍ നടക്കുന്നില്ല. എന്ന് മാത്രമല്ല, തിരുത്തപ്പെടാനുള്ള സാധ്യതകള്‍ പോലും നുള്ളിക്കളയുന്നു. അങ്ങനെ വരുമ്പോള്‍, പ്രിയപ്പെട്ടവരെ നമ്മളാശിക്കും വിധം മാറ്റിയെടുക്കാനുള്ള അവസരവും ഇല്ലാതാക്കുന്നു. ആരാദ്യം മാറ്റങ്ങള്‍ക്ക് വിധേയമാകും എന്ന പിടിവാശിയില്‍ ഇരുവരും മാറാത്ത ലോകത്ത് തന്നെ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെടുന്നു. 
ബന്ധങ്ങളുടെ സുദൃഢത നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമ്പോഴാണ് ഉണ്ടാവുന്നത്. ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍, ഭര്‍ത്താവ് തിരിച്ചറിയേണ്ടതുണ്ട്. അവ പ്രാധാന്യം അനുസരിച്ച് നിറവേറ്റുന്നത് തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കുന്ന ഭര്‍ത്താവ്, ഭാര്യ തന്റെ പ്രതീക്ഷകള്‍ നിറവേറ്റട്ടെ എന്നിട്ട് ഞാന്‍ ചെയ്യേണ്ടത് ചെയ്യാം എന്ന് കരുതുന്നില്ല. അതിനായി ശ്രമിക്കുന്നു, അസാധ്യമായത് ബോധ്യപ്പെടുത്തുന്നു. അതേസമയം ഭാര്യയുടെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുമ്പോള്‍ ഭര്‍ത്താവിന്റെ മോഹങ്ങള്‍ സഫലീകരിക്കാന്‍ ഭാര്യയും ശ്രമിക്കുന്നു. ഭാര്യ-ഭര്‍തൃ ബന്ധം ഫലപ്രദമാക്കുകയും, ആഘോഷമാക്കിമാറ്റുകയും ചെയ്യുന്നു. ബന്ധങ്ങള്‍ നമ്മളില്‍ പലരും ആഘോഷമാക്കി (cel­e­brat­ing re­la­tion­ship) മാറ്റാതെ പോവുന്നതിന്റെ കാരണം മാറ്റം മറ്റേയാള്‍ ആദ്യം നടത്തട്ടെ എന്ന് ശാഠ്യം പിടിച്ചിരിക്കുന്നത് കൊണ്ടാണ്. അങ്ങനെ കൈപിടിയിലൊതുങ്ങേണ്ട ചുറ്റുവട്ടം വഴുതിമാറുന്നു. നമ്മള്‍ നിസ്സഹായരായി പോകുന്നു. ഏറ്റവും പ്രിയപ്പെട്ടവരിലും എന്നും കൂടെയുള്ളവരിലും പോലും നമുക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. തൊടാനാവുമെന്ന് കരുതിയത് അകന്നു നില്‍ക്കുന്നതും, സ്വാധീനിക്കാനാവുമെന്ന് വിചാരിക്കുന്നത് തണുത്തുറഞ്ഞ് കിടക്കുന്നതും അതുകൊണ്ടാണ്.
 
ശേഷക്രിയ
1. നാം പലവിധ കാരണങ്ങളാല്‍ നമ്മുടെ തീരുമാനങ്ങളില്‍ ദൃഢീകരിക്കപ്പെട്ട് കിടക്കുന്നു. കുട്ടിക്കാലാനുഭവങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ചുറ്റുവട്ടത്തെ മറ്റു ഘടകങ്ങള്‍ തുടങ്ങിയ പലവിധ കാര്യങ്ങളില്‍ ഇത് സംഭവിക്കുന്നു. നമ്മുടെ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റത്തിന് തടസ്സമാകുന്നത് നമ്മളെടുക്കുന്ന ഇത്തരം തീരുമാനങ്ങളാണ്. 
2. സാഹചര്യങ്ങളും ബന്ധങ്ങളും എപ്പോഴും നമ്മില്‍ നിന്ന് മാറ്റം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അത് അതാത് നേരങ്ങളില്‍ തിരിച്ചറിയേണ്ടതുണ്ട്. ആത്മപരിശോധന നടത്തുമ്പോള്‍ അത് തിരിച്ചറിയാനാവുന്നു. 
3. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനപരമായ ഒരു ഘടകം പരസ്പര പൂരകത്വമാണ്. കൊടുക്കുന്നവനെ തിരിച്ചുകിട്ടാനര്‍ഹതയും, വാങ്ങാന്‍ അവകാശവുമുള്ളൂ. മാറുന്നവനേ മറ്റുള്ളവരില്‍ നിന്ന് മാറ്റം പ്രതീക്ഷിക്കാനും പാടുള്ളൂ. 
4. മറ്റുള്ളവരുടെ തെറ്റുകളില്‍ മാത്രം ശ്രദ്ധിക്കുന്നത് സ്വയം മാറാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. മറ്റുള്ളവരുടെ വ്യക്തിത്വത്തിന്റെ നല്ല വശങ്ങള്‍ നമ്മള്‍ എപ്പോഴും കാണുക. അതിനെക്കുറിച്ചാലോചിക്കുക.
5. മാറ്റം വരുത്തുന്നതിനെ പ്രതിരോധിക്കുന്ന നമ്മുടെ തന്നെ ആന്തരിക സംവിധാനങ്ങളെ മനസ്സിലാക്കുക. അവയെ നിയന്ത്രിക്കുകയോ നുള്ളിമാറ്റുകയോ ചെയ്താല്‍ നമ്മുടെ മാറാനുള്ള സന്നദ്ധത ശക്തമാകുന്നു. 
6. സ്വയം വരുത്തേണ്ട തിരുത്തലുകള്‍ ഓരോ ബന്ധത്തിലും മുന്‍ഗണനാ ക്രമത്തില്‍ കണ്ടെത്തുന്നത് മാറ്റത്തിന്റെ ആദ്യപടിയാണ്. ഏറ്റവും കടുത്ത ബന്ധം, ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരം എന്നിവ പരിഗണിച്ച് മുന്‍ഗണന കണ്ടെത്താനാവുന്നതാണ്. 
7. മാറ്റം വരുത്തണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പ്രയോഗിക്കാം എന്ന് ചിന്തിക്കുക. വഴി കണ്ടെത്തുക. 
8. നാം മാറാന്‍ തുടങ്ങിയാല്‍ അത് കൊട്ടിയാഘോഷിക്കാതിരിക്കുക. നമ്മുടെ മാറ്റത്തിനുള്ള തല്‍ഫലപ്രതിഫലം പ്രതീക്ഷിക്കാതിരിക്കുക. ഉടനെ നാം പ്രതീക്ഷിക്കുന്ന പ്രതിഫലം ചിലപ്പോള്‍ മറ്റുള്ളവരില്‍ നമ്മിലുള്ള വിശ്വാസമാണ് നഷ്ടപ്പെടുത്തുക. നിബന്ധനകളോടെയുള്ള മാറ്റം ഉറച്ച മാറ്റങ്ങള്‍ക്ക് കാരണമാകുന്നില്ല.
9. മറ്റുള്ളവരില്‍ നമ്മളാശിക്കുന്ന മാറ്റങ്ങളുണ്ടാവുമ്പോള്‍ അതിനെപ്പോഴും നന്ദി പറയുക. അതിനാല്‍ നമുക്ക് ലഭിക്കുന്ന സന്തോഷം പ്രകടിപ്പിക്കുക.