ഈ വർഷത്തെ ചിത്രപൗർണ്ണമി ഏപ്രിൽ 30 തിങ്കളാഴ്ചയാണ്.മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവം അന്നേദിവസം ആണ് നടക്കുക. വർഷത്തിൽ ഒരിക്കൽ മാത്രമേ അവിടേക്കു പ്രവേശനം ഉള്ളു. കുമളിയിൽ നിന്നും 12 കിലോമീറ്റർ അകലെ പെരിയാർ ടൈഗർ റിസർവ് വനത്തിനുള്ളിൽ കേരളാ തമിഴ്നാട് അതിർത്തിയിലെ മലമുകളിൽ ആണ് നൂറ്റാണ്ടോളം പഴക്കമുള്ള ഈ അമ്പലം.
മംഗളാദേവി ക്ഷേത്രത്തിലേക്ക് കുമളിയിൽ നിന്നും ട്രിപ്പ് ജീപ്പുകൾ ഉണ്ടാവും. സ്വകാര്യ വാഹനങ്ങൾക്ക് പാസ്സ് വനം വകുപ്പിന്റെ ഓഫിസിൽ നിന്നും വാങ്ങേണ്ടതുണ്ട്. 4 വീൽ വാഹനങ്ങളെ കടത്തി വിടുകയുള്ളൂ. പ്ളാസ്റ്റിക് നിരോധിതമേഖല ആയതിനാൽ കുപ്പി വെള്ളം കൊണ്ട് പോകാൻ പറ്റില്ല. 5 ലിറ്ററിന്റെ കുപ്പിവെള്ളം കൊണ്ടുപോകാൻ കഴിഞ്ഞ വർഷം അനുവദിച്ചിരുന്നു.
ചിലപ്പതികാരത്തിലെ നായിക കണ്ണകി ദേവിയുടെ പ്രതിഷ്ടയുള്ള ചരിത്രപരമായ ക്ഷേത്രമാണിത് !..കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്ര സ്മാരകമാണ്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവി മലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്ന ക്ഷേത്ര നിർമ്മാണ കലയുടെ ബാക്കിപത്രമാണ്.
പ്രാചീന ക്ഷേത്ര നിർമ്മാണ കലയുടെ ശൈശവ ദശയെ പ്രതിനിധാനം ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം നാശത്തിന്റെ വക്കിലാണ്. സംഘം സാഹിത്യ കൃതികളിൽ പ്രധാനമായ 'ചിലപ്പതികാരത്തിലെ'നായിക കണ്ണകിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം, അക്കാരണം കോണ്ട് തന്നെ തമിഴരുടെയും ആരാധനാലയമാണ്..മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതീഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു.
തമിഴ്നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെഅവകാശം ഉന്നയിക്കുന്നു..കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുകമാത്രം ചെയ്യുന്ന പുരാതന ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതീഹ്യം.മനുഷ്യ വാസമില്ലാത്ത, കൊടും കാടിനുള്ളിലായുള്ള ഈ ക്ഷേത്രം നാശാവസ്ഥയിലായതു സംബന്ധിച്ചും വിശ്വാസയോഗ്യമായ അറിവുകളൊന്നുമില്ല. രാജക്കന്മാരുടെ. യുദ്ധതിൽ നശിപ്പിച്ചതാണെന്നോ അതോ ഭൂകമ്പം ഒരു കാരണമായി ആണോ എന്ന് തെളിവില്ല .. ശ്രീകോവിലിന്റെ ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലാണ്.നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു.
ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 25,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. എന്നാല്‍ ഏകദേശം ലക്ഷ കണക്കിന് പേര് വരുവാന്‍ ആഗ്രഹിക്കുന്നു ..പക്ഷെ വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ഉള്ളത് കൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ക്ക് വരുവാന്‍ പറ്റുന്നില്ല ഈ ചരിത്ര ക്ഷേത്രത്തില്‍ ....കൂടാതെ ഇതുവരെ ആ ക്ഷേത്രം നന്നാക്കുകയോ പുനര്‍ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ല സര്‍ക്കാര്‍ ...വര്‍ഷങ്ങള്‍ ആയി ഉള്ള ആവശ്യം ആണ് അത് ...ഇപ്പോള്‍ തമിനാട് പറയുന്നതു അവര്‍ പുനര്‍ നിര്‍മ്മിക്കാം എന്നാണ് ..എന്തായാലും ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക.സ്വകാര്യവാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച Taxi ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്.മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ് ഉത്സവ ദിവസം കണ്ണകി ട്രസ്റ്റ് - തമിഴ്നാട്, ഗണപതി-ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.
വർഷത്തിൽ ചിത്രാപൗർണ്ണമി ദിവസം മാത്രമെ തീർത്ഥാടകർക്കായി ഇവിടേയ്ക് പ്രവേശനം അനുവദിക്കുകയുള്ളു.അന്ന് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആയിരക്കണക്കിന് ഭക്തന്മാർ ദുർഘടമായ കാട്ട് പാതകളിലൂടെ മല കയറി ക്ഷേത്രത്തിലെത്തി ആരാധന നടത്തുന്നു. . കാടും മലയും കയറിയിറങ്ങാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് യാത്രയിൽ ഉടനീളവും.ചീവീടിന്റേയും, കാട്ടുപക്ഷികളുടേയും,വന്യമൃഗങ്ങളുടേയും ചിലമ്പലും അലർച്ചയും നമുക്ക് കേൾക്കാം. കൊടും കാട്ടിലൂടെ 5-കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിച്ചെടികൾ നിറഞ്ഞ ദുർഘടം പിടിച്ച കയറ്റമാണ്. വളരെ സാവധാനത്തിൽ അതിസൂക്ഷ്മതയോടെ വാഹനങ്ങൾ പോകണം .പാതയുടെ ഒരു വശം അഗാധമായ കൊക്കയാണ്.
കാട്ടുപാതകൾ താണ്ടി കാടും മേടും കടന്ന് മലമുകളിൽ എത്തുന്നവരെ കാത്ത് ഇന്നുള്ളത് ഗതകാലസ്മരണകൾ അയവിറക്കി കിടക്കുന്ന കുറെ തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളാണ്. ഗോപുരവാതിലുകളും,അഷ്ടദിക്ക് പാലകന്മാരും ചുറ്റമ്പലവും കുളവും എല്ലാമുണ്ടായിരുന്ന ശിലാക്ഷേത്രം തകർന്നടിഞ്ഞ അവസ്ഥയിലാണെങ്കിലും ഗതകാലത്തിന്റെ അനുരണനങ്ങൾ നമ്മെ പഴയ പ്രഭാവകാലത്തിലേയ്ക് നയിക്കുന്നു.
കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ പാകി മതില് കെട്ടി അതിരിട്ട മംഗളാദേവി മലയില്‍ ഇന്ന് മൂന്ന് ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും കണ്ണെകിയുടേതെന്ന് കരുതപ്പെടുന്ന പാതി തകര്‍ന്ന ഒരു വിഗ്രഹം മാത്രമാണ് മൂന്ന് ക്ഷേത്രത്തിലുമായി അവശേഷിക്കുന്നത്. പാദത്തിന് മുകളില്‍ വച്ച് തകര്ക്കപ്പെട്ടവിഗ്രഹത്തിന്റെ സ്ഥാനത്ത് ആര്യവേപ്പിലക്കമ്പ് കുത്തി നാട്ടി കണ്ണകിദേവിയെ സങ്കല്പ്പിച്ച്തമിഴ് ഭക്തന്മാര് ഇവിടെ പൂജ നടത്തുന്നു.
കൈയും,കാലും,കൊമ്പും തുമ്പിക്കൈയും പാതി അടര്‍ത്തിമാറ്റിയ നിലയിലുള്ള ഗണപതിയുടെ ശിലാപ്രതിമയ്ക് പുറമെ കരിങ്കല്ലില്‍ കൊത്തി വച്ച ഒട്ടേറെ അമൂല്യശില്‍പ്പങ്ങളും കാലത്തെ അതിജീവിച്ച് ഇവിടെ അവശേഷിക്കുന്നു.വ്യാളി,തുമ്പിക്കൈയുര്‍ത്തി നില്ക്കുന്ന ആന,പീലി വിടര്‍ത്തി ആടുന്ന മയില്‍,ദ്വാരപാലകന്മാര്,ശംഖ്,ചക്രം,താമര തുടങ്ങി ഒട്ടേറെ ശില്പ്പങ്ങള് കരിങ്കല്ലില്‍ കൊത്തിയ കവിത പോലെ ഇന്നും മംഗളാദേവിയില്‍ കാണാം. തകര്ക്കപ്പെട്ടനിലയിലുള്ള നവഗ്രഹപ്രതിഷ്ഠയും വിഗ്രഹങ്ങളില്ലാത്ത രണ്ട് ചുറ്റമ്പലങ്ങളുംകരിങ്കല് ചുറ്റുമതിലും,മലമുകളിലെ ഒരിക്കലും വറ്റാത്ത കുളവുമെല്ലാം വിവാദകഥകളൊന്നുംഅറിയാതെ ഒരത്ഭുതം പോലെ ഇന്നും നിലനില്ക്കുന്നു.
തേക്കടി വനത്തിലൂടെ 13-കിലോമീറ്റര്വഴി താണ്ടി എത്താവുന്ന മംഗളാദേവിയിലേയ്ക് കമ്പം വഴി 12-കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴര്‍ക്ക് ഇവിടെ എത്തിച്ചേരാം.തമിഴ്നാട് ലോവര്‍ ക്യാമ്പ് വഴിയും വളരെ കുറച്ച് സമയം കൊണ്ട് ഇവിടെ എത്തിച്ചേരാം. പുല്‍മേടുകള്‍ കരിച്ച് ചില ഊട് വഴികളും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.
മധുര ചുട്ട് ചാമ്പലാക്കിയ കണ്ണകിയുടെ പ്രതിഷ്ഠയുള്ളത്കൊണ്ടും,ക്ഷേത്രാവശിഷ്ടങ്ങള്‍ തമിഴ് ക്ഷേത്രനിര്‍മ്മാണകലയെ അനുസ്മരിപ്പിക്കുന്നതുമായത് കൊണ്ടാണ് തമിഴ് നാട് മംഗളാദേവിക്ക് വേണ്ടി അവകാശവാദമുന്നയിക്കുന്നത്. എന്നാല്‍ ഭൂമിശാസ്ത്രപരമായി മംഗളാദേവിമല കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്.
സഹ്യപര്‍വ്വതത്തിന്റെ ഉച്ചിയിലുള്ള മംഗളാദേവി മല പ്രകൃതിരമണീയമായസ്ഥലമാണ്. കരിമ്പാറക്ക് മുകളില്‍ മെത്ത വിരിച്ചത് പോലുള്ള പുല്‍പ്പരപ്പിലിരുന്ന് താഴേയ്ക് നോക്കിയാല്‍ മംഗളാദേവിയ്ക് വെള്ളിയരഞ്ഞാണം ചുറ്റിയ പോലുള്ള പെരിയാറും,തെങ്ങിന്തോട്ടങ്ങളും,സൂര്യകാന്തി തോട്ടങ്ങളും തിങ്ങിനിറഞ്ഞ കമ്പം തേനി പ്രദേശം ഉള്ക്കൊള്ളുന്നതമിഴ് നാട് ഗ്രാമങ്ങളും നയനാനന്ദകരമായ കാഴ്ചയാണ്.പെരിയാറിലെ ഓളങ്ങളില്‍ തഴുകി വരുന്ന ഇളം കാറ്റ് പ്രത്യേക അനുഭൂതിയാണ്!......
No comments:
Post a Comment