ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 8, 2016

ദേവീ നാമംജപിക്കേണ്ടത്

ദേവീ നാമംജപിക്കേണ്ടത് എങ്ങിനെയാണ്. എങ്ങിനെ തുടങ്ങണം. ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ, പകുതി വച്ച് നിന്നുപോയാൽ കുഴപ്പമുണ്ടോ.. രാവിലെ ചൊല്ലാൻ സാധിച്ചില്ല അപ്പോ പ്രശ്നമാകുമോ..കുറെ നാളായി നിമയമമില്ലാതെ  സോത്രങ്ങൾ ചൊല്ലണു, എന്തെങ്കിലും കുഴപ്പം വരുമോ..  ഇങ്ങിനെ കുറെ ചോദ്യങ്ങളാണ് നമ്മളുടെമുന്പിൽ  വരുക.

സാംപ്രദായികമായി ഏതൊന്നും തുടങ്ങണത് ഗുരുവിന്റെ അടുത്ത് നിന്ന്  ദീക്ഷമേടിക്കണം എന്നാണ് പറയുക. എല്ലാവര്ക്കും അത് സാധിച്ചെന്ന് വരില്ല. അതിന് നിങ്ങളുടെ  ഇഷ്ടമുള്ള  ക്ഷേത്രത്തിൽ ചെന്ന് ദേവിയെ നമസ്കരിക്കുക. അല്ലെ ഒരുഗണപതി ക്ഷേത്രത്തിൽ ചെന്ന് ദേവനേയും വിദ്യാസ്വരൂപണിയായ ദേവിയേയും നമസ്കരിച്ച് കുടുംബത്തിലെ ഗുരുകാരണവന്മാരേയും മനസ്സിൽ ധ്യാനിച്ച് അമ്മയുടെ അച്ഛനേയും മനസാ സ്മരിച്ച്  ഇഷ്ടമുള്ള മന്ത്രമോ ധ്യാനമോ അറിയുന്നത് അതു ചൊല്ലിതുടങ്ങുക. പഞ്ചാക്ഷരിയോ , നാരായണന്റെ അഷ്ടാക്ഷരമന്ത്രമോ ഒന്നുമില്ലെങ്കിൽ അമ്മേനാരായണ ദേവീ നാരായണ എങ്കിലും ചൊല്ലി തുടങ്ങുക.

എന്തെങ്കിലും സംഭവിക്കുമോ തെറ്റുവരുമോ ഇതെല്ലാം ചിന്തിക്കുകയേ വേണ്ട. കാരണം വിളിക്കുന്നത് അമ്മയെയാണ്.  നമ്മുടെ   അമ്മമാർ  എത്ര വലിയ ഉദ്യോഗസ്ഥ ആയാലും നമ്മുടെ മുന്പിൽ വരുമ്പോ നമ്മുടെ അമ്മ മാത്രമാണ്. നമ്മുടെ അമ്മ ഓഫീസിൽ മറ്റുള്ളവര്ക്ക് ഡയറക്ടറാകും, അല്ലെങ്കിൽ ഓഫീസറായിരിക്കും..  ഉയര്ന്ന ഉദ്യോഗത്തിൽ ഇരിക്കുന്നതാകും. പക്ഷെ നാം വീട്ടിൽ വരുമ്പോ ഈ ഓഫീസറായി ആണോ നമ്മുടെ അമ്മയെ കാണുക.. അല്ലല്ലോ, അവിടെ എന്തുകൊണ്ടാണ് വലിപ്പം നമുക്ക് തോന്നാത്തത് നമ്മുടെ അമ്മയാണ് എന്നുള്ള ഭാവം. നമ്മളിൽ നിന്ന് വ്യത്യസ്തയല്ല നമ്മുടെ അമ്മ, അല്ലെങ്കിൽ സ്വന്തം എന്ന ഭാവം.. ശരിയല്ലെ..അവിടെ അമ്മയോടു ഇടിപിടിക്കാം, വാശിയെടുക്കാം.. തമ്മിതല്ലാം.. അവിടെ ജീവിതത്തിൽ അമ്മ എത്ര ഉയര്ന്നതാണെങ്കിലും നമ്മുടെ വാശിയ്കുമുന്പിൽ എല്ലാം ചിരിച്ചുകൊണ്ട് തന്നെ ചെയ്തു തരുന്നില്ലെ നമ്മുടെ അമ്മ. അപ്പോൾ എന്തിനാണ്  ജഗത് സ്വരൂപിണിയായ അമ്മയെ പേടിക്കുന്നത്.. എല്ലാത്തിന്റേയു ആധാരവും സകലസ്നേഹസമ്പന്നയുമായ അമ്മയെ ഭയക്കേണ്ട ആവശ്യമേയില്ല.

നാം എത്രവട്ടം സ്തോത്രങ്ങളും മന്ത്രങ്ങളും  ജപിക്കുന്നു എന്നതല്ല,  എങ്ങിനെ ജപിക്കുന്നു എന്നതാണ് പ്രധാനം. ഒരു നാമം  ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മതി..   ആദ്യമേ തന്നെ ഉറപ്പിക്കുക സ്വധര്മ്മം വിട്ടിട്ട്  ആയിരത്തിലധികം ചൊല്ലുന്നതല്ല ഉപാസന. ഒരു തവണ ചൊല്ലിയാലും അതു ധാരാളമാകും. സ്വന്തം ധര്മ്മം തന്നെയാണ് ആദ്യം. അതു തന്നയാണ് ദേവിയുടെ ഉപാസനയും. അതുകൊണ്ട് സ്വന്തം ജോലി കളഞ്ഞ് ഉപാസനയെന്നു പറഞ്ഞ് ഇരിക്കാതെയിരിക്കുക.

നിത്യജീവിതത്തിലെ കര്മ്മങ്ങളെ തന്നെ ദേവിയുടെഉപാസനയായി മാറ്റുക. ദേവിയുടെ സ്വരൂപം  എന്നു പറയുന്നത് വൈഖരീ രൂപം ആണ്.  വാക്കുകളാണ് ദേവീഭാവം. അതുകൊണ്ട്  സംസാരിക്കുമ്പോൾ ദേവീമന്ത്രം തന്നെയാണ് എന്ന് വിചാരിക്കുക. ദേവിയെ വിളിക്കുന്നത് ഗുഹ്യരൂപിണി എന്നാണ്. നമ്മുടെ ഹൃദയത്തിലാണ് ദേവിയുടെ സ്ഥാനം. അതുകൊണ്ട്  നാം  കഴിക്കുന്ന ഭക്ഷണം ദേവിയ്കുള്ള നൈവേദ്യം ആയി തന്നെ വിചാരിക്കുക. ക്ഷേത്രേശീ എന്ന് ദേവിയെ വിളിക്കുന്നത്  ക്ഷേത്രരൂപമായ നമ്മുടെ ഉള്ളിലിരിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ എവിടെയായാലും നാം സഞ്ചരിക്കുന്നത്   പ്രദക്ഷിണമാണ് എന്ന് മനസ്സിലാക്കുക. അതുപോലെ മനോ വാചാ കര്മ്മണാ ക്ഷേത്രമായ ശരീരത്തെ  ശുദ്ധമാക്കി വയ്കുവാൻ നോക്കുക. ക്രിയാ ശക്തി സ്വരൂപിണിയാണ് ദേവി. നാം ചെയ്യുന്ന കര്മ്മങ്ങളെല്ലാം തന്നെ ദേവിയുടെ തന്നെ ഇച്ഛയാലാണ് സംഭവിക്കുന്നത്. ബുദ്ധിയായും സ്മൃതിയായും എല്ലാത്തിന്റേയും ആധാരം ആയി നിന്ന് നമ്മുടെ ക്രിയയെ നയിക്കുന്നതും ദേവി തന്നെയാണ്. അതുകൊണ്ട് നാം ചെയ്യുന്ന എല്ലാ കര്മ്മങ്ങളും ദേവിയുടെ പൂജയായി തന്നെ വിചാരിക്കുക. ഇതുപോലെ നാം എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം തന്നെ ദേവിയുടെ ഉപാസനയായി തന്നെ വിചാരിക്കുക.

ഒരു ദിവസത്തിൽ ഒരു മണിക്കൂർ കിട്ടുന്ന സമയം ചെയ്യുന്ന പൂജയല്ല ഉപാസനയെന്നത്.  നിത്യജീവിതത്തിൽ അമ്മയോടു കൂടി തന്നെ അമ്മയായി ഇരിക്കുക എന്നതാണ്. ഏതൊരു ശക്തിയാണോ നിത്യജീവിതത്തിൽ നമ്മളെ നയിക്കുന്നത് അതു തന്നെയാണ് ദേവി.  അത് നിത്യജീവിതത്തിൽ അനുഭവിക്കാനാകുക എന്നതാണ്. അതിനാണ് നാം നിത്യാനന്ദ സ്വരൂപിണിയെന്ന് ദേവിയെ വിളിക്കുന്നത്.

അമ്മ തന്നെയാണ് നമ്മളുടെ വാക്കായി വാണിയായി വാണരുളുന്നത്. മനനം ചെയ്യുമ്പോൾ മനസ്വിനിയായി ഇരിക്കുന്നതും അമ്മയാണ്. ജ്ഞാനസ്വരൂപിണിയായി നമ്മുടെ കര്മ്മങ്ങള്ക്ക് എല്ലാം ആധാരമായിരിക്കുന്നതും ആ ജഗത് സ്വരൂപിണിയാണ്. ആയിരക്കണക്കിനു ആളുകളുടെ കയ്യിലൂടെ കടന്ന് നമ്മുടെ മുന്പിൽ അന്നം എത്തിക്കുന്നതും ആ അന്നപൂര്ണേശ്വരി തന്നെയാണ്. ആ അമ്മയുടെ ഭാവം ഉള്ളിൽ എപ്പോഴും നിലനിര്ത്തുക എന്നതാണ് ഉപാസന. നാം എപ്പോഴും അനുഭവിക്കുന്ന  ആ ദര്ശനത്തെയാണ്  പരമാനന്ദം എന്ന് ആചാര്യന്മാരു പറയുക.

നൃത്യതി നൃത്യതി മാനസമാം മദമത്തമയൂരം തിരുമുന്‍പില്‍
ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം

ഭാവമാണ് പ്രധാനം, അത് വരുത്തുക. നമ്മുടെ ശുദ്ധമായ മനസ്സാണ് അമ്മയ്കു വേണ്ടത്, അത് കൊടുത്തുകൊണ്ട്  ശരണാഗതി ചെയ്യുക.. ചെയ്യുന്നതെല്ലാം തന്നെ  ജഗത് സ്വരൂപിണിയായ  അമ്മയ്കായി തന്നെ സമര്പിക്കുക.. ഇതു തന്നെയാണ് ഭക്തി. ഇതുതന്നെയാണ് ഉപാസനയും.   ഹരി ഓം..

No comments:

Post a Comment