"മാർഗ ശിർശ"മാസം ,ശുക്ല പക്ഷം,ഏകാദശി ദിനം ശനിയാഴ്ച, ഡിസംബർ 10 .
എന്താണ്. "ഭഗവദ് ഗീത മനുഷ്യ കുലത്തിന് നൽകിയ സന്ദേശം എന്ന് ഒന്ന് പരിശോധിക്കാം നമുക്ക്.!!
ബി.സി 3102 ആണ് ഗീത വര്ഷം എന്ന് ഹിന്ദു കാല ഗണനയിൽ കാണുന്നു.
മഹാഭാരതത്തിൽ ഭീഷ്മ പർവ്വത്തിൽ 24 മുതൽ 42 വരെ 18 അധ്യാങ്ങൾക്ക് ഇടയിൽ ആണ്, ഗീത അടങ്ങിയിരിക്കുന്നത്. 18 അദ്ധ്യായങ്ങൾ ആണ്, "ഗീതയിൽ ഉള്ളത്. 701 ശ്ലോകങ്ങൾ!!
ഗീതയിൽ ആദ്യ ശ്ലോകത്തിൽ ആദ്യ വാക്ക് "ധർമ്മ "എന്നാണ് എന്നിരിക്കെ, അവസാന ശ്ലോകത്തിൽ,"മമ എന്ന് അവസാനിക്കുന്നു. ശ്ലോകം. ഇതിന്റെ ഒരു വ്യാഖ്യാനം ഗീത നമ്മോടു മൊത്തം 18അധ്യായത്തിൽ പറയുന്നത് "മമ ധർമ്മം",കിം എന്നതാണ് എന്നാണ്. അർത്ഥം ഒരു വ്യക്തി എന്ന നിലക്ക് നിന്റെ "ഈ ജീവിത ധർമ്മം എന്ത് എന്ന് ഒരു സമൂഹത്തെയോ പഞ്ച പാണ്ഡവരെ മുഴുവനോ, ? ആ കുരുക്ഷേത്രത്തിലെ എല്ലാവരെയും പഠിപ്പിക്കാൻ അല്ല സാക്ഷാൽ ഭഗവൻ തുനിഞ്ഞത് ,? പകരം ഒരു സകല കലാ വല്ലഭൻ ആയ യുവ യോദ്ധവിനെയാണ് "ശ്രീ കൃഷ്ണൻ ഗീതോപദേശത്തിന് തിരഞ്ഞെടുത്തത് എന്നത്. സമാജത്തിനു കൊടുക്കുന്ന ഒരു സന്ദേശം കൂടിയാണ്. അതും ഒരു "യുദ്ധ സാഹചര്യത്തിൽ ആണ് ഭഗവൻ അർജുനന്, "ധർമോപദേശം നൽകുന്നത്. കാരണം "ജീവിതം എന്ന യുദ്ധത്തിൽ ഉറ്റവരും ഉടയവരും, പിതാമഹനും, എന്തിന് ഏറെ, "ഗുരു",വും കൂടി എതിർപക്ഷത് നിലയുറച്ചപ്പോൾ , സ്വാഭാവികം ആയി അർജുനന്, "ഗാന്ധീവം കയ്യിൽ നിന്നും വഴുതി വീണതും, സ്വാഭാവികം മാത്രം.!!
ഒന്നാം അദ്ധ്യായത്തിൽ അർജുനൻ , ഭഗവാനെ പോലും തന്റെ ഭയ മൗഢ്യത്താൽ ഉപദേശിക്കുന്നത് നമുക്ക കാണാം. ഇതിനു മറുപടിയായി 2 ആം അധ്യായത്തിൽ 2 ഉം 3 ശ്ലോകങ്ങളിൽ, കുസ്ത്വ കാശ്‌മലമിദം, വിഷമെ സമുപസ്ഥിതം, അനാര്യ ജൂഷ്ടമാസ്വർഗ്ഗ_മകീർത്തികരം അർജുന എന്നും,
ക്ലിബ്യം മാസ്മ ഗമ: പാർത്ഥ നൈതത്വയുപപദ്യതെ, ക്ഷുദ്രം ഹൃദയ ദൗബല്യം , തയാതോതിഷ്ഠ പരന്തപ" എന്നും ഭഗവൻ , അർജുനന്റെ, "ഭയത്തെയും, ധീരമല്ലാത്ത നിലപാടുകളെയും വിമർശിക്കുന്നു. .
"ആര്യർക്കു, അഹിതവും,അകീർത്തികരവും, കാശ്‌മലം ആയ ഈ പിന്മാറ്റഅപമാനകരവും, ആണ് എന്നും, പൗരുഷ ഹീനമായ ഈ മനോ ദൗർബല്യം വെടിഞ്ഞു എഴുന്നേൽക്കാൻ ഭഗവൻ ഉൽബോധിപ്പിക്കുന്നു . അർജുനനെ, !!
അവസാന ദൂത് നടത്തി , പാണ്ഡവർക്കു ഒരു വീട് എങ്കിലും കൊടുക്കാൻ കൗരവരോട് പറഞ്ഞു, "യുദ്ധം ഒഴിവാക്കൻ പരമാവധി ശ്രമിച്ച കൃഷ്ണൻ തന്നെയാണ്, ഇവിടെ. "യുദ്ധത്തിന് തയ്യാറാക്കാൻ. അർജുനനോട് അജ്ഞാപിക്കുന്നത്.
കാരണം "സ്ത്രീ ആയ ദ്രൗപദി പോലും പൊതു സദസിൽ അപമാനിതായായ, ഈ സമൂഹത്തിൽ ഈ അധർമം തുടച്ചു നീക്കാൻ "ധർമ്മം എന്ന മറ്റൊരു മത.ഗ്രന്ഥവും "വിവക്ഷിച്ചിട്ടില്ലാത്ത. ഭാരത സൈദ്ധാന്തിക ശാഖയിൽ മാത്രം കാണുന്ന "ധർമ്മം പുനഃസ്ഥപിക്കാൻ ആണ് ഭഗവൻ നിരായുധൻ ആയി "പാണ്ഡവർക്ക് ഒപ്പം നിന്നത്.
ഒരു വ്യക്തിക്ക് ആണ് ഇവിടെ ഗീത",ഉപദേശിച്ചത് എന്നു പറഞ്ഞുവല്ലോ? ഇതിലൂടെ ഗീതകാരന് നമ്മോട് പറയാൻ ഉദ്ദേശിച്ചത്, "സമാജത്തിന്റെ അടിസ്ഥാന ഘടകം "വ്യക്തിയാണ് "എന്നതാണ്. . വ്യക്തി നന്നായൽ ,കുടുംബവും , അതിലൂടെ സമൂഹവും സമാജവും ഉദ്ധരിക്കപ്പെടും എന്നാ സന്ദേശംആണ് ഇത്. "നാം ഓരോരുത്തരും ആണ് ഈ "ജീവിത യുദ്ധത്തിലെ അര്ജുനന്മാർ.° ധർമ്മം നശിച്ചാൽ ധര്മചാരണം നശിച്ചാൽ സമൂഹവും കുടുംബവും, രാഷ്ടം പോലും കനത്ത വില നൽകേണ്ടി വരും എന്നും നാം അറിയുന്നു ഗീതയുടെ, !
5 മക്കളെ, ധർമ്മ ബോധത്തോടെ വളർത്തിയ "കുന്തി ദേവിയെ നമുക്ക് കാണാം ഇവിടെ, മറു പക്ഷത്തു, 101 മക്കളെ, "അച്ഛൻ അന്ധൻ ആയതിനാൽ , കണ്ണ് കെട്ടി നടന്നു, സ്വയം അന്ധ ചമഞ്ഞ "ഗാന്ധാരിയിലൂടെ, നാം കാണുന്നത് "സ്വ ധർമ്മം മറന്ന അമ്മയെ ആണ്. അമ്മയുടെ ധർമ്മം ആണ് മക്കൾക്ക് "മൂല്യ ധർമ്മ വിദ്യാഭ്യാസം നല്കുകുക എന്നത്.. 101 മക്കൾക്ക് അത് കിട്ടാതെ വരികയാൽഅധർമികൾ ആയ അവർ."കാരണം കുടുംബഗം കുല നാശം സംഭവച്ചതു നാം കണ്ടു.
ഇത്തരം മാതാ പിതാക്കൾ നമുക്ക് ഇടയിൽ ഇന്നും ഉണ്ട്. "കണ്ണുണ്ടായിട്ടും. അമിത പുത്രാ പുത്രി സ്നേഹം കൊണ്ട് അവർക്കുള്ള ബാങ്ക് ബാലൻസ് ഉണ്ടാക്കാൻ ഓടി നടന്നു. നൽകി, അവരെ പഠിപ്പിച്ചു, വലുതാക്കി, നാം വിടുമ്പോൾ ബിസിനസ്സ് തിരക്കിൽ നാം മറക്കുന്നു അവർക്കു "മൂല്യ വിദ്യാഭ്യാസം നല്കാൻ. ?അവരോട് ഒന്നു സംവദിക്കാൻ? ഫലമോ? അവർ ധർമ്മ ബോധം ഇല്ലാതെ, ജീവിതത്തിൽ കുറുക്കു വഴികൾ തേടുമ്പോൾ, സ്വ ധർമ്മം അറിയാതെ "പര ധര്മങ്ങൾക്കു പിറകെ, ഓടി, "യമ"ദേശങ്ങളിക്കു പാലായനം ചെയ്യ്മ്പോൾ നാം കരയുന്നു. "മക്കൾ നഷ്ടം ആയ "ഗാന്ധാരിയെ പോലെ, ദ്രുതരാഷ്ട്രരെ പോലെ!!
മതങ്ങൾ ഉണ്ടാക്കി, മനുഷ്യരെ വിശ്വാസത്തിന്റെ പേരിൽ "ശത്രു ആകാനോ? മിത്രം ആക്കാനോ , ഗീത പഠിപ്പിച്ചില്ല, ഒന്നും "അന്ധം ആയി വിശ്വസിക്കാരുത് ആർജ്ജുനാ, "ഞാൻ പറഞ്ഞു, എന്നതിനാൽ എന്ന് ഓർമിപ്പിക്കുന്ന "കൃഷ്ണനെ കാണാം നമുക് ഇവിടെ!!
നിന്റെ ശത്രു, നിന്നിൽ ആണ് എന്നും പുറത്ത് അല്ല എന്നും, അത് നിന്നിലെ "ധര്മമില്ലാത്ത. കാമ ക്രോധ, വികാരങ്ങൾ ആണ് എന്നും, ! അദ്ധ്യായം 3_ഇൽ. 37 ശ്ലോകത്തിൽ ഭഗവൻ പറയുമ്പോൾ, ബുദ്ധിയിൽ മനസ്സിനെ സ്ഥിരപേടുത്തി, "കാമമെന്ന ശത്രുവിനെ, നശിപ്പിക്കാൻ 3 ആം അധ്യായം 43 ഇൽ ഗീത പറയുന്നു. തനിക്കു ഉണ്ടാകുന്ന പോലെ ദുഃഖം, സുഖം ഇവ എല്ല ജീവജാലങ്ങൾക്കും, ഉണ്ടെന്നും, അവ താൻ തന്നെയാണ് എന്നും,6 ആം അധ്യായത്തിൽ 32 ആം ശ്ലോകത്തിൽ പറയുന്ന ഗീത" ഇതിലൂടെ, നൽകുന്ന സന്ദേശം,
പ്രപഞ്ചത്തിലെ, സർവ ചാരചാരങ്ങലെയും, "നിന്നെ പോല കരുതി സംരക്ഷിക്കാൻ നമുക്ക് ബാധ്യത ഉണ്ടേന്നാണ്.
"ഗീത. ലോകത്തിലെ, മനുഷ്യ സമൂഹത്തിന്റെ സ്വത്താണു.!!!
No comments:
Post a Comment