ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, December 8, 2016

നാമസങ്കീർത്തനം


നവ വിധ ഭക്തിയില് രണ്ടാമത് പറയുന്നത് നാമസങ്കീർത്തനതെക്കുറിച്ചാണല്ലോ...
ഈ കലിയുഗത്തിൽ ഭക്തിയുടെ അഭിവൃദ്ധിക്കുള്ള പരമ പ്രദ്ധാനമായ
മാർഗമാണ് നാമസങ്കീർത്തനങ്ങൾ ( ഇഷ്ട ദേവന്റെ/ ദേവതയുടെ ) നാമ
മഹിമകളറിയാതെയുള്ള സംകീർത്തനം പോലും പാപത്തെ കഴുകിക്കളഞ്ഞ്
മോക്ഷദായകമെന്ന് ശ്രീമദ് ഭാഗവതത്തിലെ അജാമിളോപാഖ്യാനത്തിൽ
പറയുന്നുണ്ടല്ലോ.....


"അറിഞ്ഞിടാതാകിലുമീശ കീർത്തനം നിറഞ്ഞ പാപത്തെയൊടുക്കിടും
ക്ഷണാൽ മരുന്നു രോഗത്തിനെയെന്നപോൽ, ഭടർ പറഞ്ഞിതേ തീ വിറകെന്ന പോലെയും " എന്നത്രേ! അത് പാപത്തെ മാത്രമല്ല, പാപവാസനയെപ്പോലും ഇല്ലാതാക്കും. കലിയുഗത്തിൽ ഇതിന് പ്രാധാന്യം
ഏറും . ശുദ്ധ-അശുദ്ധങ്ങളും ചിട്ടവട്ടങ്ങളും ഒക്കെ അനുഷ്ഠിക്കാൻ
ബുദ്ധിമുട്ടായിത്തീരുമെന്ന കാരണത്താൽ......അതു കൊണ്ട് തന്നെ യാഗ ,യജ്ഞ, തപസ്സ് അനുഷ്ഠിക്കുന്നതിന് തത്തുല്യമായ ഫലപ്രാപ്തി ഇതിനാൽ
വന്നു ചേരുമെന്നാണ് .. ഭഗവാനുo ഭക്തനുമായി നാമസങ്കീർത്തനത്താൽ
നിത്യ സമ്പർക്കമുണ്ടാവുന്നു..... ഭക്തൻ ഭഗവാനിൽ നിന്ന് അന്യമല്ലാത്ത
അവസ്ഥയിലെത്തി ക്രമേണ താദാത്മ്യം പ്രാപിക്കുന്നു.....

ഇത്രയും മഹിമയുള്ളപ്പോൾ എന്തിന് മടിക്കുന്നു സജ്ജനങ്ങളേ ലജ്ജ വിട്ട്
നാമം ജപിക്കാൻ??? ഭാഗവതം സമർപ്പിക്കുന്നത് തന്നെ അങ്ങനെയല്ലേ? 


"നാമസങ്കീർത്തനം
യസ്യ സർവപാപ പ്രണാശനം
പ്രണാമോ ദുഃഖശമനസ്തം നമാമി
ഹരിം പരം "

സർവം ശ്രീകൃഷ്ണാർപ്പണമസ്തു.

No comments:

Post a Comment