വടക്കരുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ പ്രാർത്ഥന അനുഷ്്ടാനമാണ് തെയ്യം.ആദി കാലത്തു പ്രകൃതി ശക്തികളെ ഭയപ്പെട്ട മനുഷ്യ സമൂഹം അവയെ ആരാധിച്ചു ജീവിക്കാൻ തുടങ്ങി.അവനെപ്പൊരുതി ജയിക്കാൻ കഴിയാത്ത എന്തിനെയും ആരാധിക്കാൻ തുടങ്ങി. ഈ വിധത്തിൽ രൂപം കൊണ്ടതായിരിക്കാം നമ്മുടെ നാട്ടിലെ കാവുകളും ,സർപ്പാരാധനയും. അവന്റെ സ്വസ്ഥ ജീവിതത്തിനു അവൻ കണ്ടെത്തുന്ന അഭയ സാങ്കേതങ്ങളാണ്.. ക്ഷേത്രങ്ങളും കാവുകളും..മറ്റു ആരാധന രീതികളും.
"കാവ്" എന്നാൽ മരങ്ങൾ തിങ്ങി നിൽക്കുന്ന സ്ഥലം എന്നാണ് പൊതുവെ അർഥം പറയാറുള്ളത്.
ദീർഘ വീക്ഷണമുള്ള നമ്മുടെ പൂർവികർ തെയ്യങ്ങളെയും നാഗങ്ങളെയും ഭൂതങ്ങളെയു കുടിയിരുത്തി ആരാധന നടത്തി സംരക്ഷിച്ചു പോന്നവയാണ്..നാട്ടിലെ വിശുദ്ധവനങ്ങൾ.
നമ്മുടെ നാട്ടിലെ തെയ്യക്കാവുകൾ മിക്കതും അവിടെ ആരാധിക്കുന്ന പ്രധാന ആരാധന മൂർത്തിയുടെ നാമവുമായി ബന്ധ പൊട്ടായിരിക്കും കാണാൻ സാധിക്കുക. തിരുവർക്കാട്ട് കാവ്, മുച്ചിലോട്ടു കാവ്, പാലോട്ട് കാവ്, മന്നൻപുറത്ത് കാവ്, ചേരിപ്പാടി കാവ്,കരക്കകാവ്, പൂമാലക്കാവ്, നീലിയാർ കോട്ടത്ത് കാവ്, മുതലായ എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. അത് പോലെ കാർഷിക ദൈവമായ കാലിച്ചാൻ തെയ്യത്തെ ആരാധിക്കുന്ന കാവിനെ കാലിച്ചാൻ മരം എന്നാണ് പറയുക.
കാവ് എന്ന പേര് ചേർത്ത് പല ദേവത സങ്കേതങ്ങൾ ഉണ്ടെങ്കിലും പേരിന് പോലും മരങ്ങളെ കാണാത്തവയാണ് മിക്ക തെയ്യക്കാവുകളും.
പലതും പുരോഗമനത്തിന്റെ പേരിൽ വെട്ടി തെളിച് കോൺഗ്രീറ്റ് കാവുകളായി ക്ഷേത്രങ്ങളായി രൂപമാറ്റം സംഭവിച്ചു അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.ചിലയവയൊക്കെ ഭയത്തിൽ നിന്ന് ഉത്ഭവിച്ച ഭക്തികാരണം..കാവായി തുടർന്ന് പോകുന്നു.
ഗ്രാമത്തിന്റെ ആരാധനാ കേന്ദ്രവും പ്രകൃതിയുടെ റിസർവോയറായും നില നിൽക്കുന്ന കാവുകൾ ഇന്ന് നാശത്തിന്റെ വക്കിലാണ് ഇന്ന് നാം അനുഭവിക്കുന്ന ജലദൗര്ലഭ്യത്തിന് പ്രധാന കാരണം തന്നെ കാവുകളുടെ നാശം തന്നെ. കാവുകളിലെ വൃക്ഷങ്ങളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുകയാണ്. നാം ആരാധിക്കുന്ന നമ്മുടെ ഇഷ്ട്ട ദൈവങ്ങളുടെ ആവാസ കേന്ദ്രങ്ങളായ കാവുകൾ സംരക്ഷണ നൽകേണ്ടത് നമ്മുടെ കര്‍ത്തവ്യമാണെന്ന് കാവുകൾ സംരക്ഷിക്കാന്‍ ഒന്നിച്ചിറങ്ങേണ്ടുന്ന കാലം വന്നെത്തിയിരിക്കുന്നു. ഒന്ന് കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു
"കാവ് തീണ്ടല്ലേ.. കുടിവെള്ളം വറ്റും''
No comments:
Post a Comment