ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 8, 2016

ഗുരുവായൂരിലെ ഏകാദശി വിളക്ക്

ഗുരുവായൂരിലെ ഏകാദശി വിളക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കുകൾ 10 ന് വ്യാഴാഴ്ച  ആരംഭിക്കും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വഴിപാടായി 30 ദിവസമാണ് വിളക്കുകൾ ആഘോഷിക്കുന്നത്. ഡിസംബർ 10 നാണ് ഏകാദശി. ഇതോടനുബന്ധിച്ചു നടത്തുന്ന ചെമ്പൈ സംഗീതോത്സവം നവംബർ 25 ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും മണ്ഡലകാലത്ത്   ക്ഷേത്രനട വൈകിട്ട് 3.30 ന് തുറക്കും നവംബർ 16 മുതൽ ശബരിമല സീസൺ അവസാനിക്കുന്നതുവരെ ഇത് തുടരും.

ഗുരുവായൂര് ഏകാദശി

വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലുള്ള ഏകാദശിയാണ് ഗുരുവായൂര് ഏകാദശി അഥവാ ഉത്ഥാന ഏകാദശി. ഏകാദശിക്ക് ഒരുമാസംമുമ്പുതന്നെ ഇതോടനുബന്ധിച്ചുള്ള വിളക്കുകള് ക്ഷേത്രത്തില് ആരംഭിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി എന്നീ ദിവസങ്ങളില് വരുന്ന ഭക്തര്ക്ക് ക്ഷേത്രത്തില് വിശേഷാല് പ്രസാദമൂട്ട് നല്കുന്ന പതിവുമുണ്ട്..

ചെമ്പൈ സംഗീതോത്സവം.
സംഗീതസാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാണ് ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാണ് ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.
ഗുരുവായൂരില്‍ ശ്രീകൃഷ്ണ ഭഗവാന്റെയ പ്രതിഷ്ഠ നടന്നത് 5110 ന് മുമ്പ് മാര്ഗ്ഗടശീര്ഷക മാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ഉല്പ്പമന്ന ഏകാദശി നാളിലായിരുന്നു.

ഇതാണ് പിന്നീട് ഗുരുവായൂര്‍ എകാദശി എന്ന് പ്രസിദ്ധമായത്എന്നാണ് ഒരു വിശ്വാസം. ഗുരുവും വായുവും ചേര്ന്ന്1‌ ഗുരുവായൂരില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതുകൊണ്ട് ഈ ഏകാദശി ഗുരുവായൂര്‍ പ്രതിഷ്ഠാദിനം ആണ്.ഭഗവാന്‍ കൃഷ്‌ണന്‍ അര്ജുനനന്‌ ഗീതോപദേശം നടത്തിയ ദിവസമായതിനാല്‍ ഗീതാദിനം കൂടിയാണിത്.

ഏകാദശികളില്‍ ഏറ്റവും വിശിഷ്ഠമായത് ഗുരുവയൂര്‍ ഏകാദശിയാണ്.ഏകാദശിതൊഴാനും ദശമി വിളക്ക് കാണാനും ഒട്ടേറെ ഭക്തജനങ്ങള്‍  ഗുരുവയൂരില്‍ എത്താറുണ്ട്‌.

ഗുരുവായൂര്‍ എകാദശി നാളില്‍ പൂർണ്ണ ഉപവാസം അനുഷ്ഠിക്കണം. ഗോതമ്പും ധാന്യമായതുകൊണ്ട് അതും ഭക്ഷിക്കരുത്. ദ്വാദശി ദിവസം ഭക്ഷണ വിതരണം നടത്തുകയും വേണം.

ഒരു വർഷത്തില്‍ 26 ഏകാദശികളുണ്ട്. അവയെല്ലാം വളരെ വിശിഷ്ഠവുമാണ്. ഏകാദശി എന്നാല്‍ വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാം ദിവസം എന്നാണ് അര്ത്ഥം . ഏകാദശിയുടെ തലേ ദിവസം - ദശമി ദിവസം - മുതല്‍ വ്രതം തുടങ്ങും. അന്ന് ഒരു നേരത്തെ ഭക്ഷണമേ ആകാവു.

എകാദശി നാളില്‍ രാവിലെ മൂന്ന് മണി മുതല്‍ ദ്വാദശി ദിവസം രാവിലെ സൂര്യോദയം വരെ പൂർണ്ണ മായ ഉപവാസമാണ് വേണ്ടത്. ദ്വാദശി നാളില്‍ തുളസീ തീർത്ഥവമോ വെള്ളമോ അന്നാഹാരമോ കഴിച്ച് വ്രതം അവസാനിപ്പിക്കാം.

ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു. ഏകാദശി ദിവസം ധാന്യങ്ങള്‍ ഒഴിവാക്കുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. ക്രമേണ പഴങ്ങള്‍ ഉപേക്ഷിച്ച് വെള്ളം മാത്രം കഴിക്കാം. പിന്നെ വെള്ളവും ഉപേക്ഷിക്കാം.

ഗുരുവായൂര്‍ ഏകാദശിയും ഇതേ ചിട്ടകളോടെ തന്നെയാണ് അനുഷ്ഠിക്കേണ്ടത്.

No comments:

Post a Comment