സദ്‌ഗുരു വചനങ്ങൾ,
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Saturday, March 31, 2018
ശുഭചിന്ത
സദ്‌ഗുരു വചനങ്ങൾ,
പഞ്ചാംഗം എന്നാല്‍ എന്ത്
ബി.സി. 4200 വര്‍ഷം മുന്പ് സംസ്ക്കാരത്തിന്‍റെ കളിത്തൊട്ടില്‍ എന്നറിയപ്പെട്ടിരുന്ന നൈല്‍ നദീതടത്തിലെ സാംസ്ക്കാരിക ജനത പഞ്ചാംഗം തയ്യാറാക്കിയിരുന്നു. കൊല്ലത്തെ പന്ത്രണ്ട് മാസങ്ങളായി വിഭജിച്ച, 365 ദിവസങ്ങളുടെ ഒരു സൗര പഞ്ചാംഗമായിരുന്നു അവരുടേത്.
അങ്ങനെ 354 ദിവസം കൂടുന്നതാണ് ഒരു വര്‍ഷം. അവര്‍ ഒരു ദിവസത്തെ 120 മിനിട്ട് വീതമുള്ള പന്ത്രണ്ട് ഇരട്ട മണിക്കൂറുകളായി വിഭജിച്ചു. സമയം അളക്കുന്നതിനായി ജലഘടികാരവും സൂര്യ ഘടികാരവും ഉണ്ടായിരുന്നു.
ഉദാഹരണത്തിന് മലയാളത്തിലെ കൊല്ലവര്‍ഷം ആരംഭിച്ചത് ഏ.ഡി. 820-844 കാലഘട്ടത്തില്‍ കേരളം ഭരിച്ച രാജശേഖരവര്‍മ്മയാണ്. ഏ.ഡി. 824-825 കാലത്ത് കൊല്ലം പട്ടണം നിര്‍മ്മിക്കുകയോ, പുതുക്കിപ്പണിയുകയോ ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്നാണ് കരുതുന്നത്.
കൊല്ലവര്‍ഷത്തിന് 'കൊല്ലം തോന്‍റി' ആണ്. (കൊല്ലം തുടങ്ങിയ വര്‍ഷം) എന്നാണ് രേഖകളിലുള്ളത്. ഭാരതത്തിലെ ചില ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ശാലിവാഹ ശതവര്‍ഷം തുടങ്ങിയിരിക്കുന്നത് ശാലിവാഹനന്‍ എന്ന സാധാരണ യുവാവ് രാജാവായതിനു ശേഷം ഉജ്ജയിനിയിലെ രാജാവിനെ പരാജയപ്പെടുത്തിയതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ. കുശാന രാജാവായ കനിഷ്ക്കന്‍ എ.ഡി. 78-ല്‍ തുടങ്ങിയ വര്‍ഷമാണ് പ്രസിദ്ധമായ ശകവര്‍ഷം.
എ.ഡി. 78-ല്‍ ആയിരിക്കാം കനിഷ്ക്കന്‍ സ്ഥാനാരോഹണം നടത്തിയിരിക്കുന്നത്. (എന്നാല്‍ അതല്ല, എ.ഡി. 120-ലാണ് സ്ഥാനാരോഹണം എന്നും ഒരു വിശ്വാസമുണ്ട്.) എന്തായാലും കുശാന രാജാവായ കനിഷ്ക്കനെ ശകരാജാവായി പരിഗണിച്ചതിനാലോ, ശങ്കരന്മാരുടെ ഇടയില്‍ (നേരത്തെ ഉണ്ടായിരുന്ന ഒരു രാജവംശം) ആദ്യം മുതല്‍ക്കുതന്നെ കാലഗണന ഉള്ളതിനാലാകണം 'ശകന്യപകാലം' എന്ന് വിളിക്കപ്പെട്ടത്.
ഇത് ഇംഗ്ലീഷ് തീയതി എന്നും ക്രിസ്തുവര്‍ഷം എന്നൊക്കെ അറിയപ്പെടുന്ന ഗ്രിഗേറിയന്‍ കലണ്ടറുമായി സമാനബന്ധം പുലര്‍ത്തുന്നു.
1957 മാര്‍ച്ച് 22-ാം തീയതി മുതല്‍ക്കാണ് ശകവര്‍ഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി നിലവില്‍ വന്നത്. അതായത് ശകവര്‍ഷം 1879 ചൈത്രം ഒന്നാം തീയതി മുതല്‍ ഗ്രിഗേറിയന്‍ കലണ്ടറുമായി 78 വര്‍ഷത്തെ വ്യത്യാസമാണ് നമ്മുടെ ദേശീയ പഞ്ചാംഗത്തിനുള്ളത്.
സീസര്‍ അത് പരിഷ്ക്കരിച്ച് 365 ദിവസമാക്കുകയും ഓരോ നാലാം കൊല്ലാം ഒരു ദിവസം കൂട്ടി കൂട്ടി കണക്കാക്കുവാനും വ്യവസ്ഥയുണ്ടാക്കി. (അതായത് ഒരു വര്‍ഷമെന്നത് 365 1/4 ദിവസം) പുതുവര്‍ഷം തുടങ്ങുന്നത് മാര്‍ച്ച് ഒന്നാം തീയതിയാക്കി മാറ്റുകയും ചെയ്തു. സോസിജനസ് എന്ന ഗ്രീക്കുകാരന്‍റെ സഹായത്തോടെയാണ് സീസര്‍ ഈ പഞ്ചാംഗം ഉണ്ടാക്കിയത്. ഇത് 'ജൂലിയന്‍ കലണ്ടര്‍ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നു.
അപ്രകാരം നോക്കുന്പോള്‍ 128 വര്‍ഷംകൊണ്ട് ഒരു ദിവസത്തെ വ്യത്യാസം ഉണ്ടാകുന്നു. പക്ഷേ, അത് ആരും അത്ര കാര്യമായി എടുത്തിരുന്നില്ല.
അപ്പോഴേക്കും കണക്കില്‍ 10 ദിവസത്തെ വ്യത്യാസമുണ്ടായിരുന്നു. ഗ്രിഗറി 13-ാമന്‍ ആ വര്‍ഷം ഒക്ടോബര്‍ 4-ന് പകരം ഒക്ടോബര്‍ 15 എന്ന് കണക്കാക്കാന്‍ ആവശ്യപ്പെട്ടു. അന്ന് മുതല്‍ ജൂലിയന്‍ കലണ്ടര്‍ ഗ്രിഗേറിയന്‍ കലണ്ടര്‍ എന്നറിയപ്പെട്ടു.
പത്തു ദിവസത്തിന്‍റെ വ്യത്യാസം അങ്ങനെ പരിഹരിച്ചുവെങ്കിലും അടിസ്ഥാനപരമായ വ്യത്യാസം പരിഹരിക്കുവാന്‍ വേണ്ടി രണ്ടു പൂജ്യത്തില്‍ അവസാനിക്കുന്ന നാല് വര്‍ഷങ്ങളില്‍ മൂന്നെണ്ണം സാധാരണ വര്‍ഷമായിരിക്കുമെന്നും തീരുമാനിച്ചു. അവ അധിവര്‍ഷമായിരിക്കില്ല.
ബ്രിട്ടീഷുകാര്‍ 1752 മുതല്‍ കോളനികളിലും ഗ്രിഗേറിയന്‍ കലണ്ടര്‍ ഏര്‍പ്പെടുത്തി. ആ വര്‍ഷം സെപ്റ്റംബര്‍ 2-ന് ശേഷം വന്ന തീയതി 14 ആക്കിയാണ് അന്ന് പഴയ രീതിയുമായി സമപ്പെടുത്തിയത്.
അങ്ങനെ നാം ഇന്ന് കാണുന്ന ഇംഗ്ലീഷ് കലണ്ടര്‍ രൂപീകൃതമായി. സാമ്രാജ്യത്വ കാലഘട്ടത്തില്‍ യൂറോപ്യന്മാര്‍ക്കൊപ്പം അവരുടെ ഭാഷ പ്രചരിപ്പിച്ചതുപോലെ തന്നെ കലണ്ടറും ലോകം മുഴുവന്‍ എത്തി. ഇംഗ്ലീഷ് ഭാഷ ലോകത്തിന്‍റെ ഇണക്കുഭാഷയായതുപോലെ ഗ്രിഗേറിയന്‍ കലണ്ടറിലും ലോകം മുഴുവന്‍ ഇന്ന് അംഗീകാരം ഉള്ളതാണ്.
2. മറ്റ് വര്‍ഷങ്ങള്‍
3. കൊല്ലവര്‍ഷം
4. തീയതി
Friday, March 30, 2018
ശുഭചിന്ത,
സദ്‌ഗുരു വചനങ്ങൾ,
ശ്രീകൃഷ്ണ കഥകൾ
എന്നും രാവിലെ പൂ വാങ്ങി വരുന്ന വഴി മൂന്നുനാല് മുഴം മുല്ലപ്പൂ വഴിയിലുള്ള ഒരു കൊച്ചു കൃഷ്ണ ക്ഷേത്രത്തിൽ ശാന്തിക്കാരനെ ചാർത്താനായി ഏൽപ്പിച്ചാണ് വരാറ് പതിവ്. തുടർന്ന് കച്ചവടം നടത്തും. ഒരു ദിവസം പൂ വരാൻ വൈകി പോയി. അങ്ങനെ അമ്പലത്തിലെത്തിയപ്പോ പൂജയ്ക്കായ് നടയടച്ചിരിക്കുന്നു. ഇനി നിന്നാൽ വൈകിയെങ്കിലോ എന്നു കരുതി അവിടെ പൂ കൊടുക്കാതെ പോന്നു. മനോവിഷമത്തോടെയാണെങ്കിലും വൈകിയാൽ രാവിലെ എന്നും വാങ്ങുന്ന വീട്ടുകാർ കാണാതെ വന്ന് കച്ചവടം മുടങ്ങിയാലോ എന്ന ചിന്ത കാരണമാണ് പോന്നത്.
പതിവിനു വിപരീതമായി അന്ന് പക്ഷേ ആരും പൂ വാങ്ങിയില്ല. നേരം വൈകിയതിനാൽ വേണ്ട എന്നായിരുന്നു മറുപടി. ഇനിയിതെന്തു ചെയ്യും എന്നാലോചിച്ച് ആ സാധുസ്ത്രീ വിഷമിച്ചിരുന്നു. കച്ചവടം നടന്നില്ലെങ്കിൽ അന്നത്തെ അന്നം മുട്ടും എന്ന അവസ്ഥ. മകന് ഇന്ന് ഫീസ്, അച്ഛൻറെ മരുന്ന് ഒക്കെ ഇന്ന് വാങ്ങേണ്ടതാണ്. അതെല്ലാം മുടങ്ങും. അതോടൊപ്പം ഇത്രയധികം രൂപ നഷ്ടപ്പെടുന്ന വേദന . എല്ലാം കൂടെ അവരാകെ അസ്വസ്ഥയായി.
ആ സമയത്ത് ഒരാളവരെ സമീപിച്ച് വിലചോദിച്ചു. അവര് പറഞ്ഞ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് തരാമെങ്കിൽ വാങ്ങാമെന്നായി അയാൾ. നശിച്ചു പോകണ്ടല്ലോ എന്നു കരുതി അയാള് പറഞ്ഞ വിലയ്ക്ക് അത് നൽകി. പണവും വാങ്ങി പോരാൻ നേരത്ത് അയാള് ചോദിച്ചു.
ഇതെന്താ ഇതിൽ. നോക്കുമ്പോ അത്ഭുതം പോലെ മൂന്നാല് മുഴം പൂ മാത്രം ഒട്ടും വാടാതെ ഇരിക്കുന്നു. ബാക്കിയൊക്കെ വാടി തുടങ്ങി. അപ്പോ ആ സ്ത്രീക്ക് മനസ്സിലായി. ഇത് അമ്പലത്തിൽ കൊടുക്കാറുണ്ടായിരുന്നതാണ്. ഇന്നത് കൊടുക്കാത്തത് മോശമായി. അങ്ങനെ പോകുന്ന വഴി അവിടെ കയറി ആരെയെങ്കിലും ഏൽപ്പിച്ച് പോകാമെന്ന് കരുതി അതിൽ നിന്ന് ആ നാലുമുഴം തിരിച്ച് ചോദിച്ചു. പക്ഷേ എത്ര പറഞ്ഞിട്ടും അയാളത് നൽകിയില്ല. ഇതു ഞാൻ വാങ്ങിയതാ. ഇതിനി ആർക്കും തരില്ല എന്ന വാശിയോടെ അയാള് നിന്നു. അവരൊടുവിൽ തോറ്റ് അവിടുന്ന് മടങ്ങി.
കച്ചവടം നടക്കാത്ത വിഷമത്തോടൊപ്പം ഈ സംഭവം കൂടി അവരെ തളർത്തി. തിരിച്ചു പോരുമ്പോ ആ അമ്പലത്തിൻറെ നടയിൽക്കൂടെ തന്നെയാണ് പോകുന്നത്. അവിടെയെത്തുമ്പോൾ മേൽശാന്തി നടയടച്ച് ഉച്ചയ്ക്ക് വീട്ടിൽ പോകാൻ നിൽക്കുന്നു. അവരെ കണ്ട് മേൽശാന്തി ചോദിച്ചു. "ഇന്നെന്തായാലും നന്നായി, ഒരു കൊട്ട പൂവാണല്ലോ ഇവിടെ വച്ചു പോയത്"
"അതെങ്ങനെ" എന്ന് ചോദിച്ചപ്പോ മേൽശാന്തി പറഞ്ഞു "ദേ വൈകീട്ട് ചാർത്താൻ പറഞ്ഞ് നിങ്ങള് തന്നതാ എന്നും പറഞ്ഞ് ഒരാളിവിടെ വന്നു തന്നിട്ടു പോയതാ " നോക്കിയപ്പോ അതേ പൂവ്.
അവിടുന്നിറങ്ങി നേരെ വീട്ടിലെത്തി. ഉച്ച കഴിഞ്ഞ് മകൻ വരേണ്ട സമയമായതോടെ ആധി തുടങ്ങി. ഇന്നും കൂടെ ഫീസടച്ചില്ലെങ്കിൽ പുറത്താക്കും എന്ന് പറഞ്ഞാ അവൻ പോയത്. ഇന്നതും നടന്നില്ല. അങ്ങനെ അവൻ വന്നപ്പോ കാര്യം പറയാൻ നോക്കുമ്പോഴുണ്ട്. അവൻ ഫീസടച്ച രശീതി എടുത്ത് കൈയ്യിൽ തന്നു. തുടർന്നവൻ പറഞ്ഞു. അമ്മ കൊടുത്തയച്ച ചേട്ടൻ കൊണ്ടു തന്നതാ. ഇതിന്നടച്ച കാരണം ഭാഗ്യമായി. പരീക്ഷയ്ക്കിരിക്കാം. അതോടൊപ്പം അവൻ ഒരു മരുന്ന് പൊതിയെടുത്ത് നീട്ടി. ഇത് അപ്പൂപ്പൻറെ മരുന്നുകളാ. ഇത് വാങ്ങാനുള്ള പണം കൂടെ ആ ചേട്ടൻ തന്നിരുന്നു. ചിരിച്ചു കൊണ്ടവനതു പറഞ്ഞ് ഓടിപ്പോയപ്പോ. പതുക്കെ ആ രണ്ട് ബില്ലുകളും കൂടെ കൂട്ടിനോക്കി.
നോക്കിയപ്പോ താൻ വിലകുറച്ച് കൊടുത്ത മുല്ല മാല താൻ വിൽക്കാനുദ്ദേശിച്ച അതേ വിലയുടെ തുല്യമായ തുകയിൽ തനിക്ക് അയാൾ തന്ന വിലയ്ക്ക് ശേഷമുള്ള തുകയായിരുന്നു അത്. അതിനേക്കാൾ വലിയൊരത്ഭുതം കൂടെ. നാലു മുഴം മാലയുടെ വില അതിൽ കൂട്ടിയിട്ടില്ല. ബാക്കി തുക കൃത്യം.
അന്ന് രാത്രി ഉറക്കത്തിൽ അവരൊരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൊരുണ്ണി വന്ന് അവരോട് പറഞ്ഞു. നിത്യവും തരുന്ന ആ മാല കാണാതെ ഞാൻ വിഷമിച്ചു. കാണാതായപ്പോഴാ അങ്ങോട്ടു വന്നത്. ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കാനാ മാലയൊന്നും ചിലവാകാതിരുന്നത് എനിക്കെതെന്നും നിർബന്ധാ എനിക്കിഷ്ടപ്പെട്ടതെല്ലാം തട്ടിപ്പറിക്കുന്ന എൻറെ ഒരു കുസൃതി അങ്ങനെ കരുതിയാ മതി. പിന്നെ ഇനി മുതൽ ആ നാലുമുഴം മാല എൻറെ ആദ്യാലങ്കാരമായി അറിയപ്പെടും. ആ ഉണ്ണിയുടെ പാദപത്മങ്ങളെ ധ്യാനിച്ച് കുതിച്ചൊഴുകുന്ന കണ്ണീർകണങ്ങളെ തടയാനാവാതെ ആനന്ദാതിരേകത്തോടെ ഇരിക്കാനേ ഉറക്കമുണർന്ന ആ സാധുസ്ത്രീക്ക് കഴിഞ്ഞുള്ളൂ..
Thursday, March 29, 2018
ശുഭചിന്ത
സദ്‌ഗുരു വചനങ്ങൾ
രുക്മിണി ഭഗവാനെ സ്തുതിക്കുന്നു – ഭാഗവതം (282)
യദ്വൈ ഭവാന്‍ ഭഗവതോഽസദൃശീ വിഭ്രമ്നഃ
ക്വ സ്വേ മഹിമ്ന്യഭിരതോ ഭഗവാംസ്ത്ര്യധീശഃ
ക്വാഹം ഗുണപ്രകൃതിരജ്ഞഗൃഹീതപാദാ (10-60-33)
സത്യം ഭയാദിവ ഗുണേഭ്യ ഉരുക്രമാന്തഃ
ശേതേ സമുദ്ര ഉപലംഭനമാത്ര ആത്മാ
നിത്യം കദിന്ദ്രിയഗണൈഃ കൃതവിഗ്രഹസ്ത്വം
ത്വത്സേവകൈര്‍നൃപപദം വിധുതം തമോഽന്ധം (10-60-34)
നിഷ്കിഞ്ചനോ നനു ഭവാന്‍ ന യതോഽസ്തി കിഞ്ചിദ്
യസ്മൈ ബലിം ബലിഭുജോഽപി ഹരന്ത്യജാദ്യാഃ
ന ത്വാ വിദന്ത്യസുതൃപോഽന്തകമാഢ്യതാന്ധാഃ
പ്രേഷ്ഠോ ഭവാന്‍ ബലിഭുജാമപി തേഽപി തുഭ്യം (10-60-36)
Wednesday, March 28, 2018
ശുഭചിന്ത
സദ്‌ഗുരു വചനങ്ങൾ
Tuesday, March 27, 2018
Monday, March 26, 2018
ശുഭചിന്ത,
സദ്‌ഗുരു വചനങ്ങൾ,
Sunday, March 25, 2018
ഗുരുവായൂർ മാഹാത്മ്യം കഥകൾ
ഓം നമോ ഭഗവതേ വാസുദേവായ!
വാതരോഗിയായ ഉറിയൻ മഠത്തിനെ ഭഗവാൻ ഓടിച്ച കഥ കേട്ടിട്ടുണ്ടോ?
കുമരനെല്ലൂർ പ്രദേശത്തായിരുന്നു ഉറിയൻ മഠത്തിൻറെ ഇല്ലം. സാമാന്യം സമ്പത്തുണ്ടായിരുന്ന ഒരു തറവാടായിരുന്നു അത്. ഇല്ലത്തെ കാരണവരായ ദാമോദരൻ നമ്പൂതിരിക്ക് വാതസംബന്ധമായ ഉപദ്രവങ്ങൾ ബാധിച്ചു. നാട്ടു ചികിത്സ കൊണ്ടൊന്നും അസുഖത്തിന് കുറവ് കണ്ടില്ല. രോഗം ക്രമേണ വർദ്ധിച്ചു വന്നു. മഠത്തിനു എഴുനേൽക്കാൻ പോലും വയ്യാത്ത വിധത്തിൽ ഇരു കാലുകളും തളർന്നു വിവശമായി. കൈവിരലുകളും മരവിച്ചു കയറി. കഠിനമായ ഹൃദയ വ്യഥയോടുകൂടി അദ്ദേഹം കിടന്ന കിടപ്പിൽ ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു തുടങ്ങി. പണത്തിന്റെ കാര്യത്തിൽ അല്പം പിശുക്കനായിരുന്നു അദ്ദേഹം. എങ്കിലും നിത്യേന ഓരോ പിടി വെള്ളി ഉറുപ്പിക വഴിപാടായി ഗുരുവായൂരപ്പന് ഉഴിഞ്ഞു വച്ചിരുന്നു. സഹസ്രം തികയുമ്പോൾ ആ കിഴി ഗുരുവായൂർ സോപാനത്തിൽ സമർപ്പിക്കാമെന്നായിരുന്നു പ്രാർത്ഥന. ഒരു വർഷത്തിനുള്ളിൽ കിഴിയിൽ സംഖ്യ തികഞ്ഞു. രണ്ടു അമാലന്മാരുടെ സഹായത്താൽ ഉറിപോലെ ഒരു ഞാത്ത് കെട്ടിയുണ്ടാക്കി അദ്ദേഹം അതിലിരുന്ന് ഗുരുവായൂർക്കു പുറപ്പെട്ടു. സഹായത്തിനു കൂടെ ഒരു കുട്ടിപട്ടരും.
ഗുരുവായൂരിലെത്തി അവിടെ ബന്ധുവായ ഒരു കീഴ്ശാന്തിയുടെ മഠത്തിൽ താമസിച്ചു. അന്ന് രാത്രി അദ്ദേഹത്തിന് സ്വപ്ന ദർശനമുണ്ടായി
"പെൺകൊട കഴിച്ചുകൊടുക്കാൻ നിവൃത്തിയില്ലാത്ത ഒരു ബ്രാഹ്മണൻ അങ്ങയെ സമീപിക്കും എനിക്കുഴിഞ്ഞുവച്ച സഹസ്രം കിഴി അദ്ദേഹത്തിന് കൊടുത്തേക്കു എനിക്ക് തൃപ്തിയാണ്".
പക്ഷെ മഠത്തിനു തൻറെ സ്വപ്നദർശനത്തിൽ വലിയ വിശ്വാസമൊന്നും തോന്നിയില്ല. പണക്കിഴി താൻ തന്നെ നടക്കൽ വെക്കുമെന്ന് അദ്ദേഹം നിശ്ചയിച്ചു.
ദരിദ്ര ബ്രാഹ്മണന് അന്ന് രാത്രി ഒരു സ്വപ്ന ദർശനം ഉണ്ടായി.
"രാവിലെ ഉറിയൻമഠം കുളക്കടവിൽ കുളിക്കുന്നത് കാണാം പടവിൽ ഒരു ചുവന്ന സഞ്ചി വച്ചിരിക്കും അങ്ങ് അതെടുത്ത് ഓടി രക്ഷപ്പെടുക".
അനേകം ദിവസങ്ങളായി ഗുരുവായൂർ ഭജനയുമായി കഴിഞ്ഞിരുന്ന ബ്രാഹ്മണൻ ഉണർന്നു.
"ഹേയ്, സ്വപ്നം കണ്ടത് ശരിയായിരിക്കാം പക്ഷെ താനെങ്ങിനെ ഒരു മോഷ്ടാവാകും. രോഗിയായ മഠത്തിന്റെ മുതൽ കക്കുന്നത് അതിലും വലിയ പാപം. പോരാത്തതിന് അത് ഗുരുവായൂരപ്പനുള്ള വഴിപാടും". അദ്ദേഹം ഒന്നുകൂടി മയങ്ങി. പിന്നെയും സ്വപ്നം കാണുന്നു.
" മംഗലം മൂസ്സ് ഒട്ടും സംശയിക്കേണ്ട മഠത്തിന്റെ കിഴി എനിക്കുള്ളതാണ് ഞാൻ സന്തോഷത്തോടെ അത് അങ്ങേക്ക് തരുന്നു. അതെടുത്തുകൊള്ളൂ"
നമ്പൂതിരിക്ക് പിന്നീട് ഒട്ടും സംശയം തോന്നിയില്ല.അദ്ദേഹം നേരെ കുളക്കടവിലേക്കു നടന്നു. അവിടം മിക്കവാറും വിജനമായിരുന്നു. കല്പടവിൽ ഉറിയാൻ മഠം ഇരിക്കുന്നുണ്ട്. സഹായി കുട്ടിപ്പട്ടർ അവിടെയുണ്ടായിരുന്നില്ല. കടവിൽ ഒരുഭാഗത്ത് വച്ചിരുന്ന ചുവന്ന സഞ്ചിയുമെടുത്തുകൊണ്ടു പടവുകൾ ഓടിക്കയറി അദ്ദേഹം മറഞ്ഞു. സഞ്ചി എടുക്കുന്നതുകണ്ട ഉറിയാൻ മഠം "കള്ളൻ കള്ളൻ" എന്ന് വിളിച്ചുകൂവി . രണ്ടു കൈകളും കുത്തി അദ്ദേഹം സാവധാനം എഴുനേറ്റു അവിടെനിന്നും പടവുകൾ കയറി അദ്ദേഹവും പാഞ്ഞുതുടങ്ങി. കള്ളൻറെ പിന്നാലെ പാഞ്ഞ മഠം മൂന്ന് പ്രദക്ഷിണം വച്ചു. കള്ളൻ പോയ വഴി കണ്ടില്ല. പരിക്ഷീണനായ അദ്ദേഹം കൈകൾ കൂപ്പിക്കൊണ്ട് കൊടിമരച്ചുവട്ടിൽനിന്നു കണ്ണടച്ചു തൊഴുതു .
ഭഗവാനേ!! ഇത്രയും സ്വരൂപിച്ചു കൊണ്ടുവന്ന പണക്കിഴി കള്ളൻ കൊണ്ടുപോയില്ലേ?
അദ്ദേഹത്തിന്റെ കാതുകളിൽ ഒരു ശബ്ദം മുഴങ്ങി.
"ഹേ മഠം , ആ പണം എന്റേതല്ലേ? ഞാനാണ് അത് ബ്രാഹ്മണന് കൊടുത്തത്. പരസഹായം കൂടാതെ അനങ്ങാൻ വയ്യാതിരുന്ന അങ്ങ് ഇപ്പോൾ എത്ര ദൂരം ഓടി. അങ്ങയുടെ വാതരോഗം നിശ്ശേഷം സുഖപ്പെട്ടില്ലേ?
ഇനിയെന്താ വേണ്ടത് ? വേഗം ഇല്ലത്തേക്ക് പൊയ്ക്കൊള്ളൂ". അപ്പോഴാണ് തനിക്കു തനിക്കു സംഭവിച്ച അത്ഭുതകരമായ രോഗശമനത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്നത്. ഹരേ നാരായണാ. ഗോവിന്ദാ .... എന്നുറക്കെ ജപിച്ചു കൊണ്ട് അദ്ദേഹം ആ നടക്കൽ വീണു തൊഴുതു. അമാലന്മാരെയും കുട്ടിപ്പട്ടരെയും തിരിച്ചയച്ച് ഒരു മണ്ഡലക്കാലം മുഴുവൻ ഭജനയുമായി ഉറിയൻ മഠം ഗുരുവായൂരിൽത്തന്നെ താമസിച്ചു. ഉറിയിലേന്തിവന്ന മഠം എന്നർത്ഥത്തിൽ അദ്ദേഹം ഉറിയൻ മഠം എന്ന പേരിൽ അറിയപ്പെട്ടു.
ഓം നമോ ഭഗവതേ വാസുദേവായ!
ശ്രീരാമനവമി ആശംസകൾ
നീലാംബുജ ശ്യാമള കോമളാംഗം
സീതാ സമാരോപിത വാമഭാഗം
പാണൗ മഹാസായക ചാരുചാപം
നമാമി രാമം രഘുവംശനാഥം
നീലത്താമരപോലെ സുന്ദരവും കറുത്ത നിറമുള്ള അംഗങ്ങളോടുകൂടിയതുമായ, സീത ഇടത്തുഭാഗത്തു സ്ഥിതിചെയ്യുന്ന, രണ്ടു കൈകളിലും അമ്പും വില്ലും ധരിച്ച, രഘുകുലനാഥനായ രാമനെ ഞാന്‍ നമിക്കുന്നു.
ശ്രീരാമനവമി ആശംസകൾ
ശുഭചിന്ത
|
യുവാക്കള് എന്നാല് വിശാലമായ സാധ്യതകള് നിങ്ങള്ക്കായി തുറന്നു കിടക്കുന്നു എന്നാണ് അര്ത്ഥം. എല്ലാ മനുഷ്യരും ജീവിതകാലം മുഴുവന് അങ്ങനെയായിരിക്കണമെന്നാണ് ഞാന് വിചാരിക്കുന്നത് - നിരന്തരം അന്വേഷിക്കാനും അറിയാനും തല്പരരായിരിക്കുക.
Youth means wide-open
possibilities. I think every human being should stay that way all their lives
– constantly seeking and exploring.
സദ്‌ഗുരു വചനങ്ങൾ
|
Saturday, March 24, 2018
ശുഭചിന്ത
സദ്‌ഗുരു വചനങ്ങൾ
Friday, March 23, 2018
ശുഭചിന്ത,
സദ്‌ഗുരു വചനങ്ങൾ
Thursday, March 22, 2018
ശുഭചിന്ത
സദ്‌ഗുരു വചനങ്ങൾ
Wednesday, March 21, 2018
ശുഭചിന്ത
|
ഈ രാജ്യത്തെ ഏറ്റവും വലിയ നേട്ടം നമ്മുടെ കര്ഷകരുടേതാണ്. 125 കോടി ജനങ്ങള്ക്കു ഭക്ഷണം നല്കാന് അവര്ക്കു സാധിച്ചു. ഇപ്പോള്, അവരുടെ ജീവിതനിലവാരവും, മണ്ണിന്റെ ഗുണവും, നമ്മുടെ ആഹാരത്തിന്റെ സുരക്ഷയും മെച്ചപ്പെടുത്താന് അവരെ സഹായിക്കേണ്ടതു നമ്മുടെ കര്ത്തവ്യമാണ്.
The greatest achievement in
this country has been that of our farmers, who have managed to feed 1.25
billion people. It's on us now to help them improve their livelihood, the
soil quality, and our food security.
സദ്‌ഗുരു വചനങ്ങൾ
|
ആര്യഭടൻ
നമസ്കാരം ഇന്നു മുതൽ പൗരാണിക ഭാരതീയ ചിന്തകരെ പറ്റി അറിയാം.
ഈ അറിവുകൾ നമ്മുടെ കുട്ടികളിൽ എത്തിക്കുക.
ആര്യഭടൻ
പുരാതന ഭാരതത്തിലെ മികച്ച ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു ആര്യഭടൻ. ഇന്ത്യയുടെ ആദ്യത്തെകൃത്രിമോപഗ്രഹത്തിന് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ആര്യഭട്ട എന്നാണ് നാമകരണം ചെയ്തത്.
ആര്യഭടന്റെ പ്രതിമ പൂനെയിലെ IUCAA ഇൽ
ക്രിസ്തുവർഷം 476-ൽ അശ്മകം എന്ന സ്ഥലത്താണ് ആര്യഭടൻ ജനിച്ചത് എന്ന് പുരാതന രേഖകളിൽ [അവലംബം ആവശ്യമാണ്] നിന്ന് മനസ്സിലാക്കാൻ കഴിയും. . ചെറുപ്പത്തിലേ ഗണിതത്തിൽ തത്‌പരനായ അദ്ദേഹം കേരളത്തിലെ പ്രാഥമിക പഠനങ്ങൾക്കു ശേഷംനളന്ദ സർവകലാശാലയിൽ ഉപരിപഠനത്തിനായി അന്ന് പാടലീപുത്രം രാജ്യത്തിന്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക് യാത്രയായി. അക്കാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെയെത്തി ഗണിതപഠനവും ഗവേഷണങ്ങളും നടത്തി പോന്നിരുന്നു.
ജീവിതരേഖ
കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആര്യഭടീയം രചിച്ചത്. അതിനാൽ പേർഷ്യൻ ചിന്തകനായിരുന്ന അൽബറൂണി'കുസുമപുരത്തെ ആര്യഭടൻ' എന്നാണ് തന്റെ കൃതികളിൽ പ്രയോഗിച്ചു കാണുന്നത്.ഡി.ജി. ആപ്തേയുടെ അഭിപ്രായപ്രകാരം നളന്ദ സർവ്വകലാശാലയുടെ കുലപതി (Vice chancellor) ആയിരുന്നു ആര്യഭടൻ. ആര്യഭടൻ തന്റെ ശിഷ്ടജീവിതം മുഴുവൻ കഴിഞ്ഞത് കുസുമപുരത്തുതന്നെയായിരുന്നു. ലഗാദമുനിയിലാരംഭിക്കുന്ന ഭാരതീയ ജ്യോതിശാസ്ത്രത്തിണ്ടെ ഏറ്റവും തിളക്കമുള്ള കണ്ണിയാണ് ആര്യഭടൻ ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന് വഴികാട്ടിയായി. അതുകൊണ്ടുതന്നെ, 1975 ഏപ്രിൽ 19-ന് സ്വന്തമായി നിർമിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോൾ അതിന് `ആര്യഭട'യെന്ന് പേര് നൽകി.
ആര്യഭടീയം
ആര്യഭടീയം എന്ന ഗ്രന്ഥത്തിലൂടെ ആര്യഭടൻ ജ്യോതിശാസ്ത്രത്തിന്റെയും,ഗണിതശാസ്ത്രത്തിന്റെയും ഒരു പുതിയ ശാഖ അനാവരണം ചെയ്തു. ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ച് ഭാരതത്തിൽ അതിനുമുൻപ് അത്ര ബൃഹത്തായ ഒരു പഠനം നടത്തിയിരുന്നില്ല.
`ആര്യഭടീയ'ത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരൻ ഒന്നാമൻഎ.ഡി. 629-ൽ രചിച്ച `മഹാഭാസ്‌കരീയം' ആണ് ഏറ്റവും പ്രശസ്‌തം. ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ് തയ്യാറാക്കുന്നത്.
ആര്യഭടീയത്തിൽ നൂറ്റിരുപത്തൊന്ന് ശ്ലോകങ്ങളാണുള്ളത്. ആര്യാ വൃത്തത്തിൽരചിക്കപ്പെട്ടിട്ടുള്ള (ഗീതികാപാദത്തിലെ 2 മുതൽ 11 വരെയുള്ള ശ്ലോകങ്ങൾ മാത്രംഗീതിവൃത്തത്തിൽ.) പുസ്തകം നാലുഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗീതികാപാദം, ഗണിതപാദം, കാലക്രിയാപാദം, ഗോളപാദം എന്നിവയാണവ.
ഗീതികാപാദം
13 ശ്ലോകങ്ങൾ മാത്രം ഉൾപ്പെടുന്ന ഗീതികാപാദം ഒന്നാമതായി സമയ്ത്തിനെറ വലിയ മാത്രകളായ കല്പം, മന്വന്തരം,യുഗം മുതലായവെ പരിചയപ്പെടുത്തുന്നു.രണ്ടാമതായി ഡിഗ്രി,മിനുട്ട് തുടങിയ അളവുകൽക്കു തുല്യമായ അളവുകളെ പ്രതിപാദിക്കുന്നു.മൂന്നാമതായി നീളത്തിന്റെ മാത്രകളായ യോജന ,ഹസ്തം,അംഗുലം എന്നിവയെ പരിചയപ്പെടുത്തുന്നു
ഗീതികാപാദത്തിലെ രണ്ടാം ശ്ലോകം ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ ആണ്.
ഗണിതപാദം
33 ശ്ലോകങ്ങൾ ഉൾപ്പെടുന്ന ഗണിതപാദത്തിൽ സാമാന്യഗണിതം മുതൽ ഗഹനങ്ങളായ വിഷയങ്ങൾ വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രധാനമായും ജ്യോമതീയ രൂപങളുടെ വിസ്തീർണം(ക്ഷേത്രവ്യവഹാരം), നിഴലളവുകൾ(ശംഖുചായ),കൂട്ടകകണക്കുകൾ
കാലക്രിയാപാദം
25 ശ്ലോകങ്ങൾ ഉൾപ്പെടുന്ന കാലക്രിയാപാദമാകട്ടെ കാലനിർണ്ണയമാണ് വിഷയം. കാലചക്രം, സൗരവർഷം, ചന്ദ്രമാസം, നക്ഷത്രദിനം, ചാന്ദ്രദിനങ്ങൾ, ഗ്രഹങ്ങളുടെ ചലന ക്രമങ്ങൾ, ഭൂമിയിൽ നിന്ന് മറ്റുഗ്രഹങ്ങളിലേക്കുള്ള ദൂരം എന്നിവ വിശദമാക്കുന്നു.
ആര്യഭടന്റെ കാലവിഭജനം ആര്യഭടീയത്തിൽ കാണുന്നത് ഇപ്രകാരമാണ്,
ഒരു കല്‌പം = 14 മനു അഥവാ 1008 യുഗം
ഒരു മനു = 72 യുഗം
ഒരു യുഗം =43,20,000 വർഷം
ഒരു യുഗത്തിനെ വീണ്ടും 10,80,000 വർഷം വീതമുള്ള കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ 4 യുഗങ്ങൾ ആയി തിരിച്ചിരിക്കുന്നു.
ആര്യഭടന്റെ കാലവിഭജനം വളരെ ലളിതവും ശാസ്ത്രീയവുമാണ്.
ഗോളപാദം
ആര്യഭടീയത്തിന്റെ അവസാനഭാഗമായ 50 ശ്ലോകങ്ങൾ ഖഗോള(ആകാശഗോളം-celestial sphere)ത്തെക്കുരിച്ചും ,ഖഗോളത്തിലൂടെ നക്ഷത്രങ്ലുടേയൂം,ഗ്രഹങളുടേയും സൻചാര പാതയെ ക്കുരിച്ചും,അതിനാവശ്യമയ ഗോളത്രിഗോണമിതിയെക്കുരിച്ചുമാണ്(spherical Trigonometry).
ആര്യഭടന്റെ പ്രധാന ഗവേഷണവിവരങ്ങൾ
ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടിൽ അത് കറങ്ങുന്നതു കൊണ്ടാണ് രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞൻ ആര്യഭടനാണെന്ന് കരുതുന്നു. ചന്ദ്രൻ പ്രകാശം പരത്തുന്ന ഗോളമല്ലെന്നും പകരം സൂര്യപ്രകാശമാണ് ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്. ജ്യോതിശാസ്‌ത്രത്തിൽ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്ന് ആര്യഭടനും സങ്കൽപ്പിച്ചു.
π(പൈ) യുടെ മൂല്യം 3.1416 ആകുന്നു.ത്രികോണമിതിയിലെ സൈൻ(sine) പട്ടിക തയ്യാറാക്കാനുള്ള മാർഗം.ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലും ബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശംശാസ്ത്രീയവും ലളിതവുമായ കാലവിഭജനംഭൂമിയുടെ ഭ്രമണത്തേയും ഗ്രഹങ്ങളേയും പറ്റിയുള്ള വിശകലനംഗ്രഹണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവിശദീകരണം അവതരിപ്പിച്ചുഘനമൂലവും, വർഗ്ഗമൂലവും കണ്ടെത്താനുള്ള മാർഗ്ഗങ്ങൾഭൂഗോളത്തിന്റെ ചുറ്റളവ് 25,080 മൈൽ ആണെന്നു കണക്കുകൂട്ടി.100,000,000,000 പോലുള്ള വലിയ സംഖ്യകൾക്കു പകരം ആദ്യമായി ഒറ്റ വാക്കുകൾ ഉപയോഗിച്ചു.