ശിവൻെറ അമ്പലത്തിൽ പോകുമ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഭക്തജനങ്ങൾ നന്ദിയുടെ ചെവിയിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ ദേവി പാർവ്വതിക്ക് തൻെറ ഓർമ്മശക്തി നഷ്ടപ്പെട്ടു. ഇതുകണ്ടു് ഭഗവാൻ ശിവനു് ഒരുപാട് മനോദുഃഖമായി. ഭഗവാൻ ശിവൻ ദേവി പാർവ്വതിയേയും കൂടി മെഡിറ്റേഷൻ(മനശ്ശാന്തിക്കായുള്ള ആത്മീയ പ്രാർത്ഥന) തുടങ്ങി. നന്ദീകേശ്വരനും സ്വയം മെഡിറ്റേഷൻെറ ഒരു ഭാഗമാവാൻ തീരുമാനിച്ചു. ഭഗവാൻ ശിവൻെറ മുൻപിൽ അമ്പലങ്ങളിൽ കാണുന്ന നന്ദിരൂപം പോലെ ആണ് ഇരുന്നതു്. ഈ സമയം ജലന്ധരൻ, ശിവൻെറ ഒരു ശത്രു ദേവി പാർവ്വതിയെ തട്ടിക്കൊണ്ടുപോയി. ശിവൻ ഇതൊന്നും അറിയാതെ മെഡിറ്റേഷൻ തുടർന്നു ദേവി ദേവന്മാരെല്ലാവരും ഭയന്നു. എങ്ങനെ ഈ സംഭവം ഭഗവാൻ ശിവനെ അറിയിക്കും. അവർ ഗണപതിയെ ഇതിനായി നിയോഗിച്ചു. ഭഗവാൻ ശിവനെ മെഡിറ്റേഷനിൽ നിന്ന് എഴുന്നേല്പിക്കാൻ ഗണപതിക്ക് സാധിച്ചില്ല. ഗണപതിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. ഒന്ന് നന്ദിയെ നോക്കി, എന്നിട്ട് പറയാനുള്ളതെല്ലാം നന്ദിയുടെ ചെവിയിൽ പറഞ്ഞു. നന്ദികേശ്വരൻ താൻ കേട്ടതെല്ലാം ഭഗവാൻ ശിവനോടു് പറഞ്ഞു. അതുകേട്ട് ഭഗവാൻ ശിവൻ മെഡിറ്റേഷനിൽ നിന്ന് ഉണർന്നു. അന്ന് മുതൽ തുടങ്ങിയതാണു് ശിവഭക്തർ തങ്ങളുടെ ആവശ്യങ്ങളും മറ്റും നന്ദിയുടെ ചെവിയിൽ പറയുന്നത്. അത് അപ്പോൾ തന്നെ ശിവൻെറ ചെവിയിൽ എത്തുന്നു. ഭക്തജനങ്ങളുടെ ആഗ്രഹങ്ങൾ ഭഗവാൻ ശിവൻ വേഗം പൂർത്തീകര ക്കുന്നു എന്ന് വിശ്വാസം..............
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Subscribe to:
Post Comments (Atom)
No comments:
Post a Comment