ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, May 6, 2017

പെരുമാറ്റ വൈശിഷ്ട്യം

സുഗന്ധം പരത്തുന്ന മനോഹരമായ ഉദ്യാന പുഷ്പങ്ങള്‍ പോലെയാണ് നന്നായി പെരുമാറുന്ന വ്യക്തികള്‍.

അവരുടെ ചിരിയും സംസാരവും നടപ്പുമൊക്കെ പൂവിതളുകള്‍ പോലെ മനോഹരവും മൃദുലവുമായിരിക്കും. അത്തരക്കാരെ കാണുന്നത് പോലും അകംകുളിര്‍ക്കുന്ന കാഴ്ചയാണ്. കസ്തൂരിമാനെപ്പോലെയാണ് ഈ പെരുമാറ്റ സുഗന്ധമുള്ള വ്യക്തികള്‍. അവര്‍പോലും അറിയാതെ അവരോടൊപ്പമുള്ള ഈ സുഗന്ധം ആളുകളെ അവരിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കും. ഇടപെടുന്ന ഇടങ്ങളിലൊക്കെ ആനന്ദത്തിന്റെ ഒരു തുള്ളി അവശേഷിപ്പിച്ചുകൊണ്ടാവും അവരുടെ മടക്കം. പെരുമാറ്റ വൈശിഷ്ട്യം കൊണ്ട് മനം മയക്കുന്ന ഇത്തരം വ്യക്തികളായിത്തീരാന്‍ ആരും ഒരു
വേള ആഗ്രഹിച്ചുപോകും. എന്തുകൊണ്ട് ഞാനിങ്ങനെയായിപ്പോയി എന്ന ആത്മവിചാരണക്കും പലപ്പോഴുമത് നിമിത്തമാകാറുണ്ട്.

വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം. കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല. റെയില്‍വേ സ്റ്റേഷനിലെ നീണ്ട ടിക്കറ്റ് ക്യൂവില്‍ തള്ളിക്കയറുന്ന മാന്യ വേഷധാരികളെക്കണ്ടിട്ടില്ലേ. ആരാധനാലയത്തിലെ പ്രശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ ഉച്ചത്തില്‍ മൊബൈല്‍ ശബ്ദിക്കുന്നത് കേട്ടിട്ടില്ലേ. സ്ഥലകാലബോധമില്ലാതെയും പെരുമാറ്റ മര്യാദകള്‍ മാനിക്കാതെയുമുള്ള ഇത്തരം പ്രവൃത്തികള്‍ ആളുകളില്‍ വെറുപ്പേ ഉളവാക്കൂ.

പ്രതിഭാശാലികളേക്കാള്‍ പോലും പലപ്പോഴും സമൂഹത്തില്‍ ആദരിക്കപ്പെടുക നല്ല പെരുമാറ്റത്തിനുടമകളായിരിക്കും. കാരണം കഴിവുകളിലധികവും ജന്മനാ ലഭിക്കുന്നതായിരിക്കും. എന്നാല്‍ നല്ല പെരുമാറ്റം അങ്ങിനെയല്ല. ഓന്നൊന്നായി പടുത്തുയര്‍ത്തേണ്ടതാണ്. കണ്ടും കേട്ടും ഉന്നതമായി ചിന്തിച്ചും പടുത്തുയര്‍ത്തേണ്ടത്.

No comments:

Post a Comment