ഭക്തിയുടെ ഏറ്റവും ഉന്നതമായ മുഖമായിട്ടാണ് കാലാകാലങ്ങളായി ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണത്തെ കണക്കാക്കുന്നത്.
അഭീഷ്ടഫലസിദ്ധിയിൽ പലരും ഇഷ്ട ദേവന്മാർക്ക് മുന്നിൽ ശയനപ്രദക്ഷിണം ചെയ്യുന്ന പതിവുണ്ട്.
ക്ഷേത്രക്കുളത്തിൽ കുളിച്ച്, ക്ഷേത്രദർശനം നടത്തി ശുദ്ധിയോടെ, ഈറനുടുത്താണു ശയനപ്രദക്ഷിണം ചെയ്യുന്നത്.
എന്നാൽ, ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ എന്ന നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കുന്നവർ വിരളം.
പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമാണു പലർക്കും ശയനപ്രദിക്ഷിണം.
ആചാര്യന്മാരുടെ അഭിപ്രായപ്രകാരം ശരീരത്തെ പൂർണമായും ഭക്തിമയമാക്കുന്ന പ്രക്രിയയാണു ശയനപ്രദക്ഷിണം.
കണ്ണുകൾ അടച്ചും കൈകൾ കൂപ്പിയും നാം പ്രാർഥിക്കാൻ നിൽക്കുമെങ്കിലും മനസ്സു പൂര്‍ണമായും പ്രാർഥനയിൽ മുഴുകുന്നില്ല.
ശാരീരികമായ അര്‍പ്പണം പൂർണമായി ഉണ്ടാകുമ്പോൾ മാത്രമേ പ്രാർഥന ഫലം ചെയ്യൂ. മനസ്സും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് ശയനപ്രദക്ഷിണം.
ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണത്. ശയനപ്രദക്ഷിണത്തിലൂടെ ശരീരത്തിനു ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. ശരീരത്തിലെ ഊർജം വർധിക്കുന്നു. മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുന്നു.
പൊതുവേ പുരുഷന്മാർക്കു മാത്രമാണു ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം അനുവദിച്ചിട്ടുള്ളത്.
ശയനപ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണം എന്നാണു ശാസ്ത്രം.
ശയനപ്രദക്ഷിണത്തിനു വിലക്കുള്ളതിനാൽ സ്ത്രീകൾ അടി പ്രദക്ഷിണമാണു ചെയ്യുക.ശയനപ്രദക്ഷിണത്തിനു തുല്യമായി ഇതു കണക്കാക്കപ്പെടുന്നു.
No comments:
Post a Comment