പ്രഹ് ളാദസ്തുതി
“ധൂര്‍ജ്ജടിം ലോകൈകനാഥം നരസിംഹം
ആര്‍ജ്ജവ-വീര്യ-പരാക്രമ-വാരിധിം
അഗ്നി-നേത്രാലോക-വ്യാപ്ത-ജിഹ്വാ-മുഖം
അഗ്നി-വിഭൂതി-സ്വരൂപിണം അവ്യയം
അഷ്ട-ഭുജോഷ്മകാനന്ത-വിജൃംഭണം
ദുഷ്ട-നാശ-നഖദന്തം നമാമ്യഹം;
ഘോര-ഹൃദയോരുജാനു-ജങ്ഘാ-പദം
ഭൈരവ-നാദ-ത്രിലോക-ഭയങ് കരം
ഭൂരി-കരുണാ-ജലധിം നമാമ്യഹം;
ദൂരീ-കൃതാഘമനിശം നമാമ്യഹം;
ലോക വിനാശാംബുധിസൂക്ഷ്മബിന്ദുവത് --
സ്ഥൂല വിരാട്ടാം സ്വശക്തിം നമാമ്യഹം.
ആകാശ-ഭൂമി-സ്ഫുരജ്ജ്യോതിരാദിമം
സ്തോകേതരാനന്ദ-വിഗ്രഹം ശാശ്വതം
പാകാരി-ഭർഗ്ഗാംബുജാവാസ-പൂജിതം
ലോകാധിനായകം വിഷ്ണും നമാമ്യഹം.
സംസാര-സിന്ധു-തരംഗാകുലാത്മനാം
പുംസാം മഹാ-മോഹ-നാശനം വേദാന്ത-
വേദ്യമജന്തം വിധിമുഖ്യ-സേവിതം
ആദ്യമജന്തം ജനാർദ്ദനം മാധവം
മീന-സ്വരൂപം അസുര-വിനാശനം
നാനാ-വിധ-വേദ്യം അംബുജാതസ് ഥിതം
ആനന്ദരൂപം അലേപകമവ്യയം
ജ്ഞാന-സ്വരൂപം അജ്ഞാന-വിനാശനം
കച്ഛപ-സൂകര-വേഷം അനാദ്യന്തം
നിശ്ചലം ആശ്രിത-കല്പക-ഭൂരുഹം
കായാന്പൂവർണ്ണം കമല-വിലോചനം
മായാമയം മധു-കൈടഭ-നാശനം
അസ്മജ്ജനക-വിനാശനം നാരസിം-
ഹോദ്യൽ കളേബരം മോക്ഷദം ശാശ്വതം
നാരായണം ജഗദാസ്പദം യോഗിനാം
പാരായണം പരാത്മാനം നമാമ്യഹം.
അംബുജ-നാഭ! നാഗേശ-പര്യങ്കഗ!
ചിന്മയമേ! നിൻ പാദ-സേവാസ്തു മേ.
ഭീമ-സ്വരൂപ-ശാന്ത്യർത്ഥം നതോസ്മി തേ
മാമവ, സ്വാമിൻ! പരമാത്മനേ! നമഃ
നാഥ! ജയ-ജയ നാരായണ! ജയ
പാഥോജ-ലോചന! പത്മ-നാഭ! ജയ
നാഥ ജയ ജയ നാരായണ ജയ
പാഥോജലോചന പത്മനാഭ ജയ
വിഷ്ണോ! ജയ-ജയ വിശ്വംഭര ജയ
ജിഷ്ണു-മുഖാമര-സേവ്യ! ജയ ജയ!
ദർവീ-കരേന്ദ്ര-ശയന! ജയ ജയ
ശർവ-വന്ദ്യ! ശരണാഗത-വത്സല!
ഭക്തപ്രി-യ! ജയ പാപ-വിനാശന!
മുക്തി-പ്രദ! മുനി-വൃന്ദ-നിഷേവിത!
സ് ഥാവര-ജങ്ഗമാചാര്യ! ജയ ജയ
താപസാന്തഃസ് ഥിത! താപാപഹ! ജയ
സർവലോകേശ! ജയ ജയ സന്തതം
പൂർവ-ദേവാരേ! പുരുഷോത്തമ! ജയ
കാമിത-ദായക! സോമ-ബിംബാനന
കോമളാകാര! ജയ ജയ ശ്രീപതേ!
മൂന്നായ് വിളങ്ങി നിന്നീടുന്ന ലോകത്തി-
നൂന്നായ് വിളങ്ങുന്ന തന്പുരാനെ! ഹരേ!
നിന്മഹാമായാഗുണങ്ങളിൽ നിന്നുടൻ
ബ്രഹ്മാദിമൂർത്തികളുല്പന്നരായിതു;
രാജസമായ ഗുണാശ്രിതൻ ബ്രഹ്മനും;
രാജീവ-നേത്രനാം വിഷ്ണു സത്വാശ്രിതൻ;
താമസമായ ഗുണാശ്രിതനായിട്ടു
കാമാരിയും; മൂർത്തി-ഭേദങ്ങളിങ്ങനെ
ലോക സർഗ്ഗ-സ് ഥിതി-സംഹാരവും പുന--
രേകനായ് നീ തന്നെ ചെയ്തു-പോരുന്നതും
മൂന്നായ മൂർത്തികളൊന്നായ് വിളങ്ങിന
നിന്നെയും നീയൊഴിഞ്ഞാരറിഞ്ഞീടുവോർ?
വേദവും കൊണ്ടു ജലധിയിൽ പോയൊരു
മേദുരനായ ഹയഗ്രീവനെക്കൊൽവാൻ
മത്സ്യമായന്നു ഭവിച്ചതും ആശ്രിത-
വത്സലനാകുന്ന നാഥ! ഭവാനല്ലൊ.
ക്ഷീരാംബുധി മഥനത്തിനു മന്ദരം
നേരേ മുതുകിൽദ്ധരിച്ചതും നീയല്ലോ !
ഉർവിയും കൊണ്ടു രസാതലം പുക്കൊരു
ഗർവിതനായ ഹിരണ്യാക്ഷനെത്തദാ
ഘോണിയായ് ചെന്നവൻ തന്നെ വധിച്ചുടൻ
ക്ഷോണിയെത്തേറ്റമേല്പൊങ്ങിച്ചതും ഭവാൻ;
ഇന്നു നരസിംഹ-വേഷം ധരിച്ചതും
എന്നെ രക്ഷിപ്പതിനായിട്ടു ദൈവമേ!
അന്നന്നിവണ്ണം ഭവിക്കുന്ന സങ്കട-
മൊന്നെന്നിയേ തീർത്തു ലോകങ്ങൾ പാലിപ്പാൻ
ഇത്ര കാരുണ്യം കലർന്നവരാരു മ--
റ്റിത്രിലോകത്തിങ്കൽ നാഥ ? പ്രസീദ മേ.
ത്വൽപാദ-പങ്കേരുഹം മമ കേവലം
എപ്പൊഴുമുൾപ്പൂവിൽ വാഴ്ക ധരാപതേ!
മംഗല-മൂർത്തേ! നമസ്തേ നമോനമഃ
ശാർങ്ഗപാണേ! തേ നമസ്തേ നമോസ്തുതേ
സച്ചിന്മയായ നമസ്തേ നമോസ്തുതേ
വിശ്വവന്ദ്യായ നമസ്തേ നമോനമഃ
സത്യ-സ്വരൂപായ നിത്യം നമോനമഃ
നിത്യായ നിഷ്കിഞ്ചനാർത്ഥായ തേ നമഃ
വേദാന്ത-വേദ്യായ വിഷ്ണവേ തേ നമോ
വേദ-സ്വരൂപായ നിത്യം നമോസ്തുതേ.