ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 22, 2018

തു​ലാ​ഭാ​ര​ത്ത​ട്ടി​ൽ​ ഭ​ഗ​വാ​ൻ - കഥകൾ


സത്യഭാമ ഉദ്യാനത്തിൽ സന്തോഷത്തോടെ പൂക്കളെയും ചെടികളെയും വൃക്ഷങ്ങളെയും പരിപാലിച്ച് താമരപൊയ്കയുടേയും പക്ഷികളുടെ കളകള ശബ്ദവും ആസ്വദിച്ചുകൊണ്ടിരിക്കുന്നനേരം. അതാവരുന്നു നാരദമുനി.
സദാസഞ്ചാരിയായ ആ മുനിവര്യനെ വേണ്ടവിധം സ്വീകരിച്ച് ഇരുത്തി. ആനേരത്ത് അവിടമാക പ്രത്യേക സുഗന്ധത്താൽ നിറഞ്ഞു.


നാരദന്റെ കൈയിൽ സൂക്ഷിച്ചുനോക്കി. അതാ ദിവ്യസുഗന്ധവും നല്ല ഭംഗിയുള്ളതുമായ പാരിജാതമലർ. അത് സത്യഭാമക്കു സമർപ്പിച്ചു. ഇതുപോലെ ഒരെണ്ണം ഈ ഉദ്യാനത്തിൽ ഉണ്ടായിരുന്നാൽ എത്ര നന്നായിരുന്നു എന്നായി നാരദർ. നാരദമഹർഷി അതെല്ലാം പറഞ്ഞ് താമസിയാതെ തന്നെ സ്ഥലവുംവിട്ടു. ഉടൻതന്നെ സത്യഭാമ തന്റെ പ്രാണനാഥനായ കൃഷ്ണനെ വണങ്ങി കാര്യം സാധിച്ചു. പൂന്തോട്ടത്തിൽ അതിസുന്ദരമായ പാരിജാതവൃക്ഷവും അതിൽ നിറയെ പൂക്കളും സത്യഭാമയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.


പിന്നെ നാരദന്റെ അടുത്ത ഊഴമായ രുഗ്മിണിയുടെ അന്തപ്പുരത്തിലെത്തി. രുഗ്മിണിയോടായി മുനി പറഞ്ഞു. ”കൃഷ്ണൻ സത്യഭാമക്ക് പാരിജാത പുഷ്പവൃക്ഷം നൽകിയിരിക്കുന്നു. അതുണ്ടോ നീയറിയുന്നു” എന്നായി. രുഗ്മിണി കൃഷ്ണനെ വരുത്തി സംഗതി മനസ്സിലാക്കി. പ്രശ്‌നം അതീവ ഗുരുതരമാണെന്നു മനസ്സിലായി ഭഗവാൻ ഒരു ഉപായം ചെയ്തു. സത്യഭാമയുടെ പൂന്തോട്ടത്തിൽ പാരിജാതമലർ വിരിയുന്നതെല്ലാം രുഗ്മിണിയുടെ അന്തഃപുരത്തിൽ വന്നു നിറയുവാനുള്ള അനുഗ്രഹം നൽകി. ഈ വിവരം അറിഞ്ഞ നാരദർ സത്യഭാമയോടായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. സത്യഭാമ ആകെ കോപംകൊണ്ടു വിറച്ചു.

 നിനക്കറിയുമോ? കൃഷ്ണന് കൂടുതൽ സ്‌നേഹം രുഗ്മിണിയോടാണ്. അതിനാൽ നീ എങ്ങനെയെങ്കിലും കൃഷ്ണനെ സ്വന്തമാക്കിയേ കഴിയൂ. അതിനുള്ള ഉപായവും നാരദർ പറയുന്നു. ഭർത്താവായ കൃഷ്ണനെ ഒരു ബ്രഹ്മചാരിക്ക് ദാനം നൽകുക. അതിനുശേഷം നിങ്ങളിൽ ഇരുവരും ചേർന്ന് കൃഷ്ണനെ എത്രകണ്ട് വിലകൊടുത്ത് ആരെങ്കിലും ഒരാൾ സ്വന്തമാക്കണം. എന്നായി നാരദർ.


മറ്റൊന്നു നോക്കാതെ ഉടൻതന്നെ സത്യഭാമ കൃഷ്ണനെ നാരദന് തന്നെ ദാനം ചെയ്യുന്നു. അങ്ങനെ ഭഗവാൻ കൃഷ്ണൻ നാരദരുടെ പരിപൂർണ്ണ അടിമയായിത്തീർന്നു. കൃഷ്ണനെ തിരിച്ചെടുക്കാനായി പിന്നീടുള്ള ശ്രമം. കൃഷ്ണ ഭഗവാന്റെ തൂക്കത്തിൽ സ്വർണവും മറ്റും തരാമെന്നായി. അതിനുവേണ്ടി തുലാഭാരത്തട്ടും ഒരുക്കി. സത്യഭാമ സ്വർണം, വെള്ളി മുതലായിട്ടുള്ള ആഭരണങ്ങൾ സഹിതം ഒരു തട്ടിൽ വെച്ചു. മറ്റേത്തട്ടിലുള്ള കൃഷ്ണന് ഒരു അനക്കവും കണ്ടില്ല. തന്റെ ഭാരത്തിലുള്ള ആഭരണങ്ങളും രത്‌നങ്ങളും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വർണക്കട്ടികളും തട്ടിൽനിരത്തി. ഒരനക്കവുമില്ല. സത്യഭാമ എന്തു ചെയ്യണമെന്നറിയാതെ ആകെവിഷമിച്ചു.


രുഗ്മിണിയോട് കാര്യങ്ങളെല്ലാം പറഞ്ഞു. നമ്മുടെ കൃഷ്ണൻ എന്നെന്നേക്കുമായി നമ്മുടെയിടയിൽനിന്നുംവിട്ടകന്ന് നാരദന്റെ അടിമയായിപ്പോകും. അതിനാൽ നീ എന്നെ സഹായിക്കണം എന്നായി സത്യഭാമ. രുഗ്മിണി പരിസരങ്ങളെല്ലാം നന്നായി ശ്രദ്ധിച്ചു. എന്തൊക്കയോ മന്ത്രങ്ങൾ ജപിച്ചു. അതാ അവിടെ അടുത്തുള്ള തുളസിത്തറയിൽ തഴച്ചുവളർന്നു നിൽക്കുന്ന ഭംഗിയാർന്നതുളസിച്ചെടി-വേഗം അതിൽനിന്നും ഒരു തുളസിയില എടുത്തു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ”കൃഷ്ണാർപ്പണ മസ്തു” എന്നു പറഞ്ഞ് ഭക്ത്യാദര പൂർവം ആ തട്ടിൽ തുളസിയില വെച്ചു. എന്തൊരദ്ഭുതം തുലാഭാരത്തട്ടിൽ കൃഷ്ണന്റെ ഭാഗം ഉയർന്നുവന്നു. അങ്ങനെ നാരദരിൽനിന്നും ഭഗവാൻ സ്വതന്ത്രനായി. രുഗ്മിണിയുടെ ഭഗവൽ ഭക്തിയെ എല്ലാവരും പ്രശംസിച്ചു.

ശുഭചിന്ത




നിങ്ങള്‍ പുതിയ കര്‍മത്തിന്‍റെ പശ പുരട്ടിക്കൊണ്ടിരുന്നാല്‍ മാത്രമേ പഴയ കര്‍മപാളികള്‍ നിങ്ങളില്‍ പറ്റിയിരിക്കൂ.

Old layers of karma can stick to you only if you keep adding new layers of karmic glue.


സദ്ഗുരു 

Wednesday, February 21, 2018

പ്രദ്യുമ്നജനനവും ശംബരനിഗ്രഹവും – ഭാഗവതം (276)



പ്രദ്യുമ്നജനനവും ശംബരനിഗ്രഹവും – ഭാഗവതം (276)
യം വൈ മുഹുഃ പിതൃസ്വരൂപനിജേശഭാവാ
സ്തന്‍മാതരോ യദഭജന്‍ രഹ ഊഢഭാവാഃ
ചിത്രം ന തത്‌ ഖലു രമാസ്പദബിംബബിംബേ
കാമേ സ്മരേഽക്ഷിവിഷയേ കിമുത്യാന്യനാര്യഃ (10-55-40)


ശുകമുനി തുടര്‍ന്നു:


കാലക്രമത്തില്‍ രുക്മിണി ഒരു പുത്രനെ പ്രസവിച്ചു. ശിശു കാമദേവന്‍ തന്നെയായിരുന്നു. കാമദേവനാകട്ടെ പരമശിവനാല്‍ ഭസ്മമാക്കപ്പെട്ടിരുന്നു. ഈ കൃഷ്ണപുത്രന്‍ പ്രദ്യുമ്നന്‍ എന്ന പേരില്‍ അറിയപ്പെട്ടു. സൗന്ദര്യത്തില്‍ കൃഷ്ണനു തുല്യനായിരുന്നു അദ്ദേഹം.


ശംബരന്‍ എന്ന്‌ പേരായ രാക്ഷസന്‌ പ്രദ്യുമ്നന്‍ തന്നെ വധിക്കാനാണ്‌ ജനിച്ചിട്ടുളളതെന്ന് അറിയാമായിരുന്നു. അതിനാല്‍ അമ്മയും മകനും ഗര്‍ഭഗൃഹത്തില്‍ കഴിയുമ്പോള്‍ ശംബരന്‍ കുട്ടിയെ മോഷ്ടിച്ചു കടന്നുകളഞ്ഞു. എന്നിട്ടതിനെ കടലില്‍ എറിയുകയും ചെയ്തു. വലിയൊരു മത്സ്യം ശിശുവിനെ വിഴുങ്ങി. ഈ മത്സ്യത്തെ വലയിട്ടു പിടിച്ച മുക്കുവന്‍ അതിനെ ശംബരനു കാഴ്ച നല്‍കി. ശംബരന്‍ അതിനെ പാചകം ചെയ്യാനേല്‍പ്പിച്ചു. മീന്‍ മുറിച്ച കുശിനിക്കാരന്‍ ജീവനോടെ കുട്ടിയെ അതിന്റെ വയറ്റില്‍ കണ്ടു. ശംബരന്റെ വേലക്കാരിയായ മായാവതിക്ക്‌ വലലന്‍ ശിശുവിനെ നല്‍കി. മായാവതി രതീദേവിയായിരുന്നു. മന്മഥന്റെ ധര്‍മ്മദാരം. നാരദമുനി ശിശുവിന്റെ വ്യക്തിത്വം മായാവതിക്ക്‌ മനസ്സിലാക്കി കൊടുത്തു.


രതിയുടെ സ്നേഹവാത്സല്യങ്ങളോടെ ശിശു വളര്‍ന്നു യുവാവായി. രതി-മായാവതി-യുടെ ശൃംഗാര ഭാവങ്ങള്‍ യുവാവിന്‌ മനഃക്ലേശമുളവാക്കി. മായാവതി കഥകളെല്ലാം അവനെ പറഞ്ഞു മനസ്സിലാക്കി. നാരദന്‍ പറഞ്ഞ കാര്യങ്ങളെല്ലാം മായാവതി മന്മഥനോട്‌ പറഞ്ഞു. ശംബരന്റെ കഥ കഴിക്കാന്‍ മായാവതി അദ്ദേഹത്തെ പ്രേരിപ്പിച്ചു. മഹാമായ എന്ന മായാവിദ്യയും അവള്‍ അദ്ദേഹത്തെ പഠിപ്പിച്ചു. അതുകൊണ്ട്‌ എല്ലാവിധ ആഭിചാരങ്ങളില്‍ നിന്നും മായയില്‍ നിന്നും ഒരുവനു രക്ഷപ്പെടാന്‍ കഴിയുമെന്നും മായാവതി പഠിപ്പിച്ചു.



പ്രദ്യുമ്നന്‍ ശംബരനെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചു. ശംബരന്‍ പലേവിധ മായാജാലങ്ങളും പ്രയോഗിച്ചെങ്കിലും പ്രദ്യുമ്നനെ അതൊന്നും ബാധിച്ചില്ല. അവസാനം മൂര്‍ച്ചയേറിയ ഒരു വാള്‍മുനയാല്‍ ശംബരന്‍ വധിക്കപ്പെട്ടു. മായാവതി തന്റെ നാഥനുമൊരുമിച്ച്‌ ദ്വാരകയിലേക്ക്‌ പോയി. കൃഷ്ണന്റെ കൊട്ടാരത്തിലെത്തിയപ്പോള്‍ കൃഷ്ണന്‍ വന്നിരിക്കുകയാണെന്നു വിചാരിച്ച്‌ സ്ത്രീകള്‍ മുഖം മറച്ചു. ദമ്പതികളെ കണ്ട്‌ രുക്മിണി ആരാണിവരെന്നു വിസ്മയിച്ചു. കൃഷ്ണനും അവിടെ വന്നു്‌ അവരെ കണ്ടു. അദ്ദേഹത്തിന്‌ കഥകള്‍ എല്ലാം അറിയാമായിരുന്നു. നാരദമുനി അവിടെയെത്തി യുവദമ്പതികളെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. പ്രദ്യുമ്നന്റെ ജീവചരിത്രം മുഴുവന്‍ പറഞ്ഞു മനസ്സിലാക്കി. രുക്മിണി തന്റെ പ്രഥമപുത്രന്റെ നഷ്ടത്തില്‍ മനംനൊന്തു കഴിഞ്ഞിരുന്നു. ഈ പുനഃസമാഗമം രുക്മിണിയെ ഏറെ സന്തുഷ്ടയാക്കി. പ്രദ്യുമ്നന്‍ എല്ലാ വിധത്തിലും തന്റെ പിതാവിനു തുല്യനായിരുന്നു. സ്ത്രീജനഹൃദയങ്ങളെ അദ്ദേഹവും സമാകര്‍ഷിച്ചു.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

കൃപ - അമൃതവാണി

മഹാത്മാവിന്റെ സാന്നിധ്യം മറ്റുള്ളവരില്‍ പരിവര്‍ത്തനം സൃഷ്ടിക്കണമെങ്കില്‍ അവരും ആ കൃപ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം തങ്ങളുടെ ഹൃദയം തുറക്കണം. അല്ലാതെ മഹാത്മാവ്‌ സ്വയം ആരെയും സ്വന്തമെന്നോ അന്യരെന്നോ കണക്കാക്കി കാരുണ്യം ചൊരിയുകയല്ല ചെയ്യുന്നത്‌. അവര്‍ എല്ലാവര്‍ക്കും തങ്ങളുടെ സാന്നിധ്യത്തില്‍ വളരാനും വികസിക്കാനും അവസരമൊരുക്കുന്നുവെന്നേ ഉള്ളൂ. സമര്‍പ്പണമുള്ളവര്‍ക്ക്‌, ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ളവര്‍ക്ക്‌ അതിന്റെ ഗുണം കിട്ടുന്നു. അല്ലാത്തവരെ മഹാത്മാവ്‌ നിര്‍ബന്ധിക്കുന്നില്ല. ഇനി ഒരുവന്‍ മനഃശുദ്ധി നേടാതെയും അഹങ്കാരം ത്യജിക്കാതെയുമാണ്‌ ആ സന്നിധിയിലിരിക്കുന്നതെങ്കിലും തന്റെ ഹൃദയം അല്‍പ്പനേരമെങ്കിലും തുറന്നാല്‍ അത്ര കണ്ട്‌ പ്രയോജനം അയാള്‍ക്ക്‌ സിദ്ധിക്കും. അത്‌ അല്‍പനേരത്തേക്കാകട്ടെ, കുറച്ചുദിവസത്തേക്കാകട്ടെ, ഫലവും അതനുസരിച്ചിരിക്കും.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



നമുക്കെല്ലാവര്‍ക്കും പരമാനന്ദത്തോടെയും ആന്തരികസൌഖ്യത്തോടെയും ജീവിക്കാനുള്ള സാധ്യതയുണ്ട് – നമ്മുടെ ഉള്ളില്‍ നാം ശരിയായ പരിസ്ഥിതി സൃഷ്ടിക്കുകയാണെങ്കില്‍.

We all have the potential to live in blissfulness and inner wellbeing – if only we create the right kind of climate within ourselves.


സദ്ഗുരു 

Tuesday, February 20, 2018

കവിടി ജ്യോതിഷത്തില്‍



ഒരു ഡോക്ട൪ക്ക് സ്റ്റെതസ്കോപ് പോലെയാണ് ദൈവജ്ഞന് കവിടി.
കവിടിയെ “വരാടി” എന്നും പറയും. പരല് വയ്ക്കുക, വാരി വയ്ക്കുക എന്നെല്ലാം പറയുന്നത് പ്രശ്നംവയ്ക്കലിനെയാണ്.

കവിടി കൂ൪മ്മാകൃതിയാണ്. കൂ൪മ്മം (ആമ) വിഷ്ണുവിന്റെ അവതാരമാണ്. അതിനാല് തന്നെ അത് വിശിഷ്ടമാണ്.

പഞ്ചഭൂതങ്ങള്ക്കും പഞ്ചേന്ദ്രിയങ്ങള്ക്കും അതീതമാണ്. പ്രജ്ഞയുടെ ആധാരമാണത്.


“യദാ സംഹരതേ ചായം
കൂ൪മ്മോംഗാനീവ സ൪വ്വശഃ
ഇന്ദ്രിയാണീന്ദ്രിയാ൪ത്ഥേഭ്യഃ
തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ”
ഗീത 2-58


ആമ അംഗങ്ങളെ എന്നപോലെ ഇവന് (സ്ഥിതപ്രജ്ഞന്) ഇന്ദ്രിയങ്ങളെ എല്ലാവിഷയങ്ങളില് നിന്നും എപ്പോള് ഉള്ളിലേയ്ക്ക് വലിക്കുന്നുവോ അപ്പോള് അവന്റെ ബുദ്ധി ഉറച്ചതാകുന്നു.


കവിടിക്രിയ എന്നാല് “ഗണിക്കുക” എന്നവണ്ണം.

കവിടിയുടെ അളവ് അഥവാ മാനം കാകണ്ടി അഥവാ കാകണിയുടെ 1/20 ഭാഗമാണ്. ഒരു ക൪ഷത്തിന്റെ 1/4 ഭാഗമാണ് കാകണി. ക൪ഷം 16 ആദ്യ മാഷകം കൂടിയ തൂക്കമാണ്. ആദ്യ മാഷകമെന്നാല് അഞ്ചു കുന്നികുരുവിന്റെ തൂക്കം. അതായത് രണ്ടേകാല് (2¼) പണത്തൂക്കം.
ഇതിനുപുറമേ ക൪ഷത്തിന് കാല് പലം അതായത് ഏകദേശം 3 കഴഞ്ച് എന്ന൪ത്ഥമുണ്ട്. 168 കുന്നിക്കുരുവിന്റെയോ, 336 യവത്തിന്റെയോ തൂക്കത്തിനെയും ക൪ഷമെന്ന് പറയും.


ക൪ഷമെന്നാല് ആക൪ഷിക്കല് എന്നും, വിലേഖനം ചെയ്യപ്പെടുന്നതെന്നും, മാറ്റുരച്ചുനോക്കുന്ന ഉരകല്ല് എന്നുമൊക്കെയാണ൪ത്ഥം. വരാടിക എന്നാല് താമകരക്കുരു എന്നും കയ൪ എന്നും അ൪ത്ഥമാണ്. കുരു ബീജവും കയ൪ ബന്ധനവുമാണ്.


“വരം അടതി” അതായത് ഭംഗിയായി ഗമനം ചെയ്യുന്നത്. “വരം” ശ്രേഷ്ഠവും ദൈവികമായി കിട്ടിയതുമാണ്. ദൈവികമായി കിട്ടിയത് ജീവന് (പ്രാണന്), ജീവിതം, ദേഹം എന്നിവയാണ്. ആക൪ഷിക്കല് ജീവനോടുള്ള ആക൪ഷണവും, കയ൪ അതിന്റെയും ദേഹത്തിന്റെയും ബന്ധനവുമാണ്.
ഇതിനെ പ്രാരബ്ധമെന്നു പറയും. അതിന്റെ ഉരക്കല്ലാണ് വരാടി അഥവാ കവിടി. കാലമാനത്തില് മാഷം ഒരു ദിനമാണ്. കാലദൈ൪ഘ്യം ആയുസ്സാണ്. വിലേഖനം ചെയ്യപ്പെടല് എന്നാല് ശിരോലേഖനം അഥവാ തലയിലെഴുത്ത് .
അതിനാല് വരാടിക (കവിടി) കൊണ്ട് 1. ജീവിതയാത്ര, 2. ആയുസ്സ് (ജീവിതകാലദൈ൪ഘ്യം), 3. ജീവിതത്തിന്റെ ഗമനം, ആഗമനം, വിഷമം, ബന്ധനം, 4. ജീവിയുടെ പ്രാരബ്ധം, ശിരസ്സിലെഴുത്ത്, വിധി എന്നിവ എല്ലാം ഗണനം ചെയ്യാമെന്ന് വരുന്നു. 


ജീവിതത്തിന്റെ ആകെത്തുകയെ തൂക്കിനോക്കി നി൪ണ്ണയം ചെയ്യാനായി ദൈവികത്താല് കിട്ടിയ സാധനമാണ് കവിടി (വരാടിക).
കവിടി കടലില് വള൪ന്ന ഒരു ജീവിയുടെ പുറംതോടാണ്. തലയോടിന്റെ ആകൃതിയിലാണ്. തലച്ചോറുപോലെ ഇതിനകത്ത് മാംസമുണ്ടായിരുന്നു.
ആഗ്രഹങ്ങള്, സുഖം, ദുഃഖം, വിശപ്പ്, തൃപ്തി, ആനന്ദം എന്നിവയെല്ലാം അനുഭവിച്ചറിഞ്ഞ ജീവിയാണ്. അതിന്റെ പുറംതോടാണ് കവിടി. അതിന്റെ ജീവിതാനുഭവങ്ങള് അതില് രേഖപ്പെടുത്തിയിരിക്കുന്നു.
ജീവിതത്തിനുശേഷം “കിഞ്ചില്ശേഷം ഭവിഷ്യതി” എന്നുള്ളതിനാല് ദൈവജ്ഞന്റെ തലോടല് അനുഭവിക്കുന്ന സുഖത്തില് മനുഷ്യരുടെ ജീവിതനി൪ണ്ണയം ചെയ്യുന്നു.


ഭൂഗോളത്തിന്റെ മുകള്ഭാഗം (അ൪ദ്ധഗോളം) അതിന്റെ ആകൃതിയാണ്. ഭൂമി ദീ൪ഘവൃത്താകൃതിയാകയാല് ദീ൪ഘവൃത്തഗോളത്തിന്റെ മുകള്പ്പരപ്പിന്റെ ആകൃതിയാണ് കവിടിയുടേത്.
മന്ഥരപ൪വ്വതം പാലാഴി മഥനകാലത്ത് പാല്കടലില് താണുപോയപ്പോള് അതിനെ ഉദ്ധരിക്കാന് വേണ്ടിയായിരുന്നു മഹാവിഷ്ണുവിന്റെ കൂ൪മ്മാവതാരം. ഇതിന്റെ പ്രതീകമാണ് കവിടി.
ഈ കു൪മ്മത്തിന്റെ വിസ്താരം നൂറായിരം ശങ്ക്യോജനയാണ്. നൂറുനൂറായിരം മഹാകോടിയാണ് ഒരു ശങ്ക്.


നൂറുനൂറായിരം കോടിയാണ് ഒരു മഹാകോടി. അപ്പോള് ആ കൂ൪മ്മത്തിന്റെ വിസ്താരം 1019 യോജന ചതുരമാണ്. 1 യോജന 12 കിലോമീറ്റ൪ എന്ന കണക്കില് കൂ൪മ്മത്തിന്റെ പുറഭാഗത്തെ വിസ്താരം 12 x 1019 കിലോമീറ്റ൪ ചതുരമാണ്. ഇതിലാണ് ബ്രഹ്മാണ്ഡം അടങ്ങിയിരിക്കുന്നത്. ഇതിന്റെ പിണ്ഡാണ്ഡമാകുന്നു കവിടി എന്ന് കാണാം.


108 നക്ഷത്ര പാദങ്ങളാണ് രാശിചക്രത്തിലുള്ളത്. ഒരു നക്ഷത്രം 800 കലയായതിനാല് ഒരു നക്ഷത്രപാദം 200 കലയാണ്. അതായത് രാശിചക്രത്തില് 108 x 200 = 21600 കലകളാണുള്ളത്. ഒരു ദിവസം 60 നാഴികയും ഒരു നാഴിക 60 വിനാഴികയും 1 വിനാഴിക 60 ഗു൪വ്വക്ഷരവുമാകയാല് ഒരു ദിവസം = 60 x 60 x 60 = 216000 ഗു൪വ്വക്ഷരം. 10 ഗു൪വ്വക്ഷരം ഒരു പ്രാണനാണ്. 6 പ്രാണന് ഒരു വിനാഴികയും. അതിനാല് ഒരു ദിവസം 21600 പ്രാണന്. പ്രാണന് എന്നാല് പ്രാണവായുവും. അതിനാല് രാശിചക്രത്തിലെ കലകളും പ്രാണനുമായി ബന്ധപ്പെട്ടിരിക്കുന്നു. 21600 ശ്വാസോച്ഛ്വാസമാണ് ഒരാള് ഒരു ദിവസം ചെയ്യുന്നത്. 108 കവിടിയെ മൂന്നായി പകുത്ത് ഓരോ പങ്കില് നിന്നും 8, 8 വീതം മാറ്റിയാല് (8ന്റെ ഗുണിതങ്ങള് മാറ്റിയാല്) ഒരു പങ്കിലെയും ശിഷ്ടം വരുന്നത് കൂട്ടിയ ശിഷ്ടം 4, 12, 20 ഇവയിലേതെങ്കിലുമായിരിക്കും. ഈ സംഖ്യയെ അഷ്ടമംഗല സംഖ്യ എന്ന് പറയും. ഈ സംഖ്യകൊണ്ടും ഫലനി൪ണ്ണയം ചെയ്യാം.


ജീവിതയാത്ര, ജീവിതാനുഭവങ്ങള്, പ്രാരബ്ധങ്ങള്, ഭൂതം, വ൪ത്തമാനം, ഭാവി തുടങ്ങിയവയെല്ലാം കവിടികൊണ്ട് നി൪ണ്ണയിക്കാന് കഴിയും. മുമ്പ് ജീവിച്ചിരിന്നതും, അതിനുശേഷം ദൈവജ്ഞന്റെ  കയ്യില് വന്നാല് മറ്റുള്ളവരുടെ ജീവിതസംഭവങ്ങളെ സൂചിപ്പിയ്ക്കുന്നതുമാകയാല് കവിടി എന്നും ജീവനുള്ളവയുമാണ്.


കവിടികൊണ്ട് ഗണനക്രിയ നടത്തി ലഗ്നം മുതല് ഗ്രഹണം വരെ ഗണിക്കാവുന്നതുമാകയാല് പ്രമാണഭാഗവും ഫലഭാഗവും കവിടിയില് അന്ത൪ലീനമായിരിക്കുന്നു എന്ന് പറയാവുന്നതാണ്.
തലയോടുപോലുള്ള കവിടിയുടെ ആകൃതി ശിരസ്സിലെഴുത്തിനെ വ്യക്തമാക്കുന്നു


#ഭാരതീയചിന്തകൾ

ശുഭചിന്ത


നശ്വരത, നമ്മുടെ അസ്തിത്വത്തിന്‍റെ മൌലികമായ യാഥാര്‍ത്ഥ്യമാണ്.

Mortality is the fundamental reality of our existence.

സദ്‌ഗുരു വചനങ്ങൾ 

നിസ്സഹായന്‍ - അമൃതവാണി

ഒരാള്‍ തനിക്ക്‌ മഹാത്മാവിന്റെ സ്നേഹവും കാരുണ്യവുമൊന്നുമാവശ്യമില്ലെന്ന്‌ തീരുമാനിച്ചാല്‍ അത്‌ നിര്‍ബന്ധിച്ച്‌ അടിച്ചേല്‍പ്പിക്കാനാകാത്തതാണ്‌. അക്കാര്യത്തില്‍ മാത്രം മഹാരാജാവും നിസ്സഹായനാണ്‌. സൂര്യപ്രകാശത്തില്‍ എല്ലാപൂക്കളും വിരിയുന്നു. നിശാഗന്ധി അപ്പോള്‍ കൂമ്പാനാണ്‌ മുതിരുന്നതെങ്കില്‍ അത്‌ തടയാന്‍ ഭൂമിയുടെ തന്നെ ശക്തിസ്രോതസ്സായ സൂര്യന്‌ കഴിയില്ല. അതുപോലെ മഹാത്മാവ്‌ ഒരു നിറഞ്ഞ സാന്നിധ്യമാണ്‌. അത്‌ എവിടെയും എപ്പോഴും തുറന്ന ഹൃദയങ്ങള്‍ക്ക്‌ ലഭിക്കുകയും ചെയ്യും. ഒരാളിനു വേണ്ടെന്നു വച്ചാല്‍ വേണ്ട. ആവശ്യക്കാരായ മറ്റുള്ളവരിലേക്ക്‌ ആ കരുണ ഒഴുകിക്കൊള്ളും.


– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



കഴിഞ്ഞ നൂറു വര്‍ഷത്തിനിടക്ക് മനുഷ്യജനസംഖ്യ നിരുത്തരവാദപരമായി അനേകമടങ്ങു വര്‍ദ്ധിച്ചിട്ടുണ്ട്. സ്ഥലം തികയാതെ വരുമ്പോള്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാകും.

Human population has multiplied irresponsibly in the last hundred years. Where there is no space, there is more friction.

സദ്ഗുരു 

Monday, February 19, 2018

മഹാലക്ഷ്മി വന്ന വെള്ളിയാഴ്ച - പുരാണകഥകൾ


ചോള രാജാവ് വളരെയധികം വ്യസനത്തോടെ ഇരിക്കുന്നു. എന്താണ് കാരണം എല്ലാവരും ചോദിച്ചു. രാജാവിന്റെ ഒരേപോലത്തെ ചോദ്യങ്ങള്‍ ദൈവം എവിടെയുണ്ട്?, ഏതു ദിശയെ നോക്കിയാണിരിക്കുന്നത്?. ഇപ്പോള്‍ എന്തു ചെയ്യുന്നു? എന്നതാണ് മൂന്നു ചോദ്യങ്ങള്‍.


അവസാനം രാജാവ് മന്ത്രിയെ വിളിച്ചുപറഞ്ഞു നാളെ രാവിലെ എനിക്കുത്തരം കിട്ടണം ഇന്നു പോകൂ എന്ന്. നാളെ കാണണം എന്നു പറഞ്ഞുവിട്ടു. മന്ത്രി വിഷമസമേതനായി വീട്ടില്‍ എത്തിച്ചേര്‍ന്നു. ഭാര്യയും മകളും മാത്രമുള്ള ഒരു കൊച്ചുവീട് (ഇന്നത്തെപ്പോലെയുള്ള മന്ത്രിമാരുടെ വീടല്ല.) മകളുടെ പ്രായം പന്ത്രണ്ടുമാത്രം. മകളെ കണ്ടതും അച്ഛനായ മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. കാരണം ഈ ഒരു രാത്രിയെ കുടുംബത്തോടെ ജീവിക്കാന്‍ അവസരമുള്ളൂ. നാളെ പ്രഭാതത്തില്‍ രാജാവിന് ഉത്തരം നല്‍കിയില്ലെങ്കില്‍ തലപോകും എന്നു ഉറപ്പാണ്. എന്ന് മകളോടായി അച്ഛന്‍ വളരെ കഷ്ടപ്പെട്ടു പറഞ്ഞുതീര്‍ത്തു.
അതിനു മകളുടെ മറുപടി ആവൂ:- ഇത്രയേ ഉള്ളൂ-ഇതിനാണോ ഇത്ര പരിഭവം അച്ഛന്‍ പരിഭ്രമിക്കണ്ട. നാളെ രാജ്യസഭയില്‍ ഞാന്‍ പോകാം എന്നായി മകള്‍. പ്രഭാതത്തില്‍ എല്ലാവരും നേരത്തെ എഴുന്നേറ്റു. അച്ഛന്‍ സന്ധ്യാവന്ദനം പൂജകള്‍ വിധിപോലെ നിര്‍വഹിച്ചു. മകള്‍ കുളിച്ച് നെറ്റിയില്‍ കുറി തൊട്ടു. തലമുടി പിന്നിക്കെട്ടി മുല്ലപ്പൂ ചൂടി ഒരു ദേവകന്യകയെപ്പോലെ രാജ്യസഭയിലേക്ക് യാത്ര തിരിച്ചു. കാവല്‍ക്കാരന്‍ തടഞ്ഞു. കാവല്‍ഭടന്മാരോടായി കൊച്ച് ബാലിക പറയുന്നു. എനിക്ക് മഹാരാജനെ കാണണം ഇന്നലെ രാജാവിനുണ്ടായ സംശയം തീര്‍ക്കാനാണ് വന്നിരിക്കുന്നത്.



ഞാന്‍ സഭയിലെ മന്ത്രിപുത്രിയാണ് എന്നു രാജാവിനോടു പോയി പറയുവാന്‍ പറയുന്നു കൊച്ചുമകള്‍- രാജാവിന്റെ ഉത്തരവു കിട്ടിയതും രാജസഭയില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. കൊച്ചുകമള്‍ രാജാവിനോടായി ചോദിക്കുന്നു. അങ്ങയുടെ സംശയം ഒന്നാവര്‍ത്തിക്കാമോ?ഏ. വീണ്ടും രാജാവ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. മന്ത്രിയുടെ മകള്‍ ഒരു പാത്രത്തില്‍ പാല്‍ കൊണ്ടുവരുത്തിയാല്‍ നന്നായിരുന്നു. പാത്രത്തോടെ പാല്‍ വാങ്ങിയ കുട്ടി രാജാവിനോടായി ചോദിക്കുന്നു. ഈ പാലില്‍ നിന്ന് എന്തൊക്കെയെടുക്കാന്‍ സാധിക്കും? -പാല്‍, തൈര്, വെണ്ണ, മോര്, നെയ്യ് എന്ന് മഹാരാജാവ് മറുപടി പറയുംമുമ്പെ കുട്ടിയുടെചോദ്യം. ഈ പാലില്‍ എവിടെയൊക്കെ-തൈര്, എവിടെയൊക്കെ വെണ്ണ, എവിടെയൊക്കെ നെയ്യ് എന്നു കാണിച്ചുതന്നാലും 

രാജാവ് നിന്നിടത്തുനിന്ന് സ്തംഭിച്ചുപോയി.


അടുത്ത ചോദ്യത്തിനായി ഒരു അഞ്ചുതിരിയിട്ട നിലവിളക്കു കത്തിച്ചുകൊണ്ടുവന്നു രാജസഭയില്‍ വെക്കാന്‍ മകള്‍ പറഞ്ഞു . രാജാവിനോട് അടുത്തചോദ്യം ഉന്നയിച്ചു. ഈ വിളക്കിന്റെ പ്രകാശം ഏതുദിശയെയാണ് നോക്കി പ്രകാശിക്കുന്നത്.

 അതിനും രാജാവു മൗനം. 

വിളക്കിന്റെ പ്രകാശം എല്ലാ ദിശയിലേക്കും ഉണ്ടല്ലോ. 

അടുത്ത ചോദ്യം ദൈവം. ഇപ്പോള്‍ എന്തുചെയ്യുന്നു. അതിന് മന്ത്രിയുടെ മകള്‍ രാജാവിനോടായി പറയുന്നു-കുറച്ചു സമയത്തേക്ക് എന്നെ ഈ രാജസിംഹാസനത്തില്‍ ഇരിക്കാന്‍ അനുവദിക്കണം എന്നായി. അതിന് അദ്ദേഹം സമ്മതം നല്‍കിയതും മന്ത്രി കുമാരി കാവല്‍ ഭടന്മാരെ വിളിച്ചു കല്‍പ്പിക്കുന്നു. ഈ നില്‍ക്കുന്ന രാജനെ കൈയാമം വെച്ച് തുറങ്കലില്‍ ഇടൂ എന്നുപറഞ്ഞു തീര്‍ന്നതും സഭയാകെ കോരിത്തരിച്ചുപോയി.

ദൈവം ഇതുതന്നെയാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് എന്ന മറുപടിയും മന്ത്രി കുമാരി പറഞ്ഞു തീര്‍ത്തു. രാജാവിന് എന്തെന്നില്ലാത്ത സന്തോഷം. കൊച്ചു ബാലിക എന്റെ എല്ലാ സംശയങ്ങളും അകറ്റി. നീ ബുദ്ധിമതിയാണ് അതുകൊണ്ട് ഇന്നുമുതല്‍ ഈ രാജ്യം നിനക്കുള്ളതാണ്. നീയാണ് രാജകുമാരി. നീയാണ് രാജ്യം ഭരിക്കേണ്ടത് എന്നു രാജാവ് ബ്രാഹ്മണ മന്ത്രി കുമാരിയോടായി പറഞ്ഞു.

അതിനുള്ള മറുപടിയും പറയുന്നു. ഞങ്ങള്‍ ബ്രാഹ്മണരാണ്, ബ്രാഹ്മണര്‍ രാജ്യം ഭരിക്കാന്‍ പാടില്ല. അത് ക്ഷത്രിയര്‍ക്കുള്ളതാണ് എന്നുപറഞ്ഞു വീണ്ടും മകളോടായി രാജാവ് പിന്നെ എന്താണ് വേണ്ടത്. അതിന് മറുപടിയായി മകള്‍ പറയുന്നു. വരുന്ന വെള്ളിയാഴ്ച നമ്മുടെ രാജ്യത്തില്‍ എന്നെ ഒഴിച്ച് ആരും തന്നെ വീട്ടില്‍ മുറ്റത്ത് കോലങ്ങള്‍ ഇടുകയോ വിളക്കുകൊളുത്തി സന്ധ്യാ ആരാധന ചെയ്യുകയോ ചെയ്യരുത് എന്നുപറഞ്ഞു.


രാജാവ് അതിന് സമ്മതിക്കുകയും ചെയ്തു.- ആ പറഞ്ഞ വെള്ളിയാഴ്ച സുദിനം എത്തിച്ചേര്‍ന്നു. അതിരാവിലെ എഴുന്നേറ്റ് മകള്‍ വീടുവൃത്തിയാക്കുകയും സന്ധ്യാസമയത്ത് വീട്ടുമുറ്റത്ത് ചാണകംകൊണ്ടു മെഴുകി വൃത്തിയാക്കി കോലം ഇട്ട് നിലവിളക്കു കൊളുത്തിവെച്ചു. വീട്ടിനുള്ളിലും ഐശ്വര്യമായി കോലങ്ങള്‍ ഇട്ടു നിലവിളക്കുകൊളുത്തി വെച്ചു.


സന്ധ്യാസമയം വെള്ളിയാഴ്ച മഹാലക്ഷ്മിയുടെ വരവായി. ഗ്രാമവീഥി വിളക്ക്കത്തിക്കുകയോ വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. വ്യസനസമേതം ലക്ഷ്മീദേവി നടന്നു. അതാ ഒരു കൊച്ചുവീട് നല്ല ഐശ്വര്യം. വിളക്കാണെങ്കില്‍ ഭംഗിയോടെ തെളിഞ്ഞു കാണുന്നു. അവിടേക്കു പോകാം എന്നുപറഞ്ഞു കൊച്ചുമകളുടെ വീട്ടില്‍ കയറിയതും വീട്ടിലേക്ക് സര്‍വഐശ്വര്യവും വന്നുചേര്‍ന്നു.

തീപ്പൊരി - അമൃതവാണി

പൂര്‍ണമായ ആത്മസമര്‍പ്പണം ഒറ്റയടിക്ക്‌ എല്ലാവര്‍ക്കും ഉണ്ടാകുമെന്ന്‌ വിചാരിക്കരുത്‌. മിക്കവരുടെ ഹൃദയത്തിലും ഗുരുവിന്‌ കുറച്ചൊരിടം കിട്ടിയിട്ടുണ്ടാവുമെന്ന്‌ മാത്രമേയുള്ളൂ. ഇരുളടഞ്ഞ മുറിയില്‍ ഓട്ടയിലൂടെ കടന്നെത്തുന്ന സൂര്യകിരണം കുറച്ചിടമാത്രം പ്രകാശം പരത്തുന്നപോലെ. മുറിയുടെ ബാക്കിഭാഗത്ത്‌ അപ്പോഴും ഇരുട്ട്‌ ഉണ്ടാവും. അതുപോലെ അഹങ്കാരം നിറഞ്ഞ മനസ്സില്‍ ഏതോ ഒരു മൂലഗുരുവിന്‌ കൊടുത്തിട്ടുണ്ടെന്നേ ഉള്ളൂ. അതുമതി അവനെ രക്ഷിക്കാന്‍.
വാസനയാകുന്ന കാടിനെ എരിച്ചു ചാമ്പലാക്കാന്‍ ആ തീപ്പൊരി ഒന്നുമാത്രം കെടാതെ സൂക്ഷിച്ചാല്‍ മതി. ആ ബോധം നമുക്കുണ്ടാകണം. അന്ധകാരത്തിന്റെ ശക്തി അത്ര കൂടുതലാണ്‌. ‘ഞാന്‍ വലിയ ആളാണ്‌’ എന്ന ഭാവം കാരണം, പലപ്പോഴും മനഃസാക്ഷിയുടെ ചെറുസ്വരത്തിന്‌ നമ്മള്‍ ചെവികൊടുക്കാറില്ല. അത്‌ ഗുരുവിന്റെ ശബ്ദമാണെന്ന്‌ തിരിച്ചറിയാറില്ല.



– മാതാ അമൃതാനന്ദമയീദേവി


ശുഭചിന്ത



നിങ്ങളുടെ ജീവിതം ആകസ്മികമായോ മറ്റുള്ളവരുടെ അനുകമ്പയും ദയയും കൊണ്ടോ അല്ലാതെ, നിങ്ങളുടെ സ്വന്തം വ്യക്തതയും കഴിവുമനുസരിച്ചു സംഭവിക്കട്ടെ.

May your life happen out of your own clarity and ability, not by chance or out of the compassion and kindness of others.


സദ്ഗുരു 

Sunday, February 18, 2018

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം

ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം എന്നതിനുള്ള ചിത്രം


 ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം ശിവൻ, പാർവ്വതി പടിഞ്ഞാറ് ആദമ്പള്ളി ചക്കംകുളങ്ങര എറണാകുളം ജില്ല


കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിലെ ചക്കംകുളങ്ങരയിലുള്ള മഹാദേവക്ഷേത്രമാണ് ആദമ്പള്ളി ചക്കംകുളങ്ങര മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആദമ്പള്ളിയാണ് ഈ ശിവക്ഷേത്രം, ക്ഷേത്രത്തിലെ ശിവലിംഗപ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു


തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിന്റെ തെക്കുവശത്തായി മഹാക്ഷേത്ര രൂപകല്പനയിൽ പണിതീർത്തതാണീക്ഷേത്രം. 

തൃപ്പൂണിത്തുറക്ഷേത്രത്തിന്റെ വടക്കുവശത്തു ഒരു ഭഗവതിക്ഷേത്രമുണ്ട്. അത് ആദമ്പള്ളിക്കാവ് ഭഗവതിക്ഷെത്രം എന്നപേരിൽ അറിയപ്പെടുന്നു. കൊച്ചിരാജ്യത്തിലെ പ്രമുഖക്ഷേത്രങ്ങളിൽ ഒന്നാണിത്. 


വടക്കുന്നാഥക്ഷേത്രത്തിലേതുപോലെ പടിഞ്ഞാറേക്ക് ദർശനം നൽകി ശ്രീപരമശിവനും അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള മഹാശിവക്ഷേത്രമാണിത്.



ക്ഷേത്ര നിർമ്മിതി

നാലമ്പലവും വിളക്കുമാടവും

സമചതുരാകൃതിയിലുള്ള ചക്കംകുളങ്ങരയിലെ ശ്രീകോവിൽ പടിഞ്ഞാറേക്കാണ് പ്രധാന അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളിലായി ശിവലിംഗപ്രതിഷ്ഠയും അതിനു തൊട്ടുപുറകിലായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. അനഭിമുഖമായുള്ള ഈ പ്രതിഷ്ഠകൾ അർദ്ധനാരീശ്വര സങ്കല്പമാണ് തീർക്കുന്നത്.


ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്തായി മഹാദേവനടയിൽ നമസ്കാര മണ്ഡപവും നിമ്മിച്ചിരിക്കുന്നു. മനോഹരമായ നാലമ്പലവും, അതിനുള്ളിലായിതന്നെ നിർമ്മിച്ചിരിക്കുന്ന തിടപ്പള്ളിയും കേരളതനിമ ഒട്ടും ചോരാതെയുള്ള വിളക്കുമാടവും ഒരു മഹാക്ഷേത്ര പ്രൗഡി ഇവിടെ ഒരുക്കുന്നു.


ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വലിയ ഒരു കുളം നിർമ്മിച്ചിട്ടുണ്ട്. പരമശിവന്റെ രൗദ്രഭാവത്തിനു ശമനം നൽകാനാവാം ശിവക്ഷേത്രത്തിന് അഭിമുഖമായി കുളം നിർമ്മിച്ചിരിക്കുന്നത്. നാലമ്പലത്തിനും പടിഞ്ഞാറേക്കുളത്തിനും നടുക്കായിട്ടാണ് ആനക്കൊട്ടിൽ നിർമ്മിച്ചിരിക്കുന്നത്. ഉരുണ്ടതൂണുകളോടുകൂടിയ ഇടത്തരം വലിപ്പമേറിയ ഈ ആനക്കൊട്ടിൽ അടുത്തയിടെ നിർമ്മിച്ചതാവാം. തൃപ്പൂണിത്തുറതേവരുടെ ആറാട്ട് നടക്കുന്നത് ഇവിടുത്തെ പടിഞ്ഞാറേ ക്ഷേത്രക്കുളത്തിലാണ്. അന്നേ ദിവസം ഇവിടെ ചക്കംകുളങ്ങരയിൽ തേവരെ ഇറക്കി എഴുന്നള്ളിക്കുകയും, ആറാട്ടിനുശേഷം ആരതി നടത്തി ആദരപൂർവ്വം എഴുന്നള്ളിച്ചിരുത്തുന്നത് ഇവിടുത്തെ ക്ഷേത്രകുളപ്പുരയിലാണ്.    


ശനീശ്വരക്ഷേത്രം


ഒരേ മതിൽക്കകത്തു രണ്ടു പ്രധാനപ്രതിഷ്ഠാമൂർത്തികൾ എന്നപോലെ ഇവിടുത്തെ ശനിശ്വരപ്രതിഷ്ഠ പ്രസിദ്ധമാണ്. നവഗ്രഹ പ്രതിഷ്ഠയുള്ള ഏകമഹാശിവക്ഷേത്രമാണിത്. എല്ലാശനിയാഴ്ചകളിലും ശിവക്ഷേത്ര ദർശനത്തിനും ശനീശ്വരക്ഷേത്ര ദർശനത്തിനുമായി നൂറുകണക്കിനാളുകൾ ഇവിടെ എത്താറുണ്ട്.



ഉപദേവന്മാർ

ഗണപതി
സുബ്രഹ്മണ്യൻ
അയ്യപ്പൻ
കീഴ്തൃക്കോവിൽ മഹാവിഷ്ണു
നാഗങ്ങൽ
രക്ഷസ്സ്
നവഗ്രഹങ്ങൽ



ഉത്സവം, ശിവരാത്രി


ശിവരാത്രിനാളിലെ ചെണ്ടമേളം

കുംഭമാസത്തിലെ (ഫെബ്രുവരി-മാർച്ച്) തിരുവോണം നക്ഷത്രം വരത്തക്കവണ്ണം എട്ടുദിവസം ഇവിടെ ഉത്സവം കൊണ്ടാടുന്നു. കൊടിയേറ്റ് കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പ് പതിവുണ്ട്. ആറാട്ട് മിക്കവാറും ശിവരാത്രിദിവസമായിരിയ്ക്കും.


തിരുവാതിര

ധനുമാസത്തിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുന്നു.


മണ്ഡലപൂജ

41 മണ്ഡലദിവസങ്ങളിലും ചക്കംകുളങ്ങരക്ഷേത്രം ഒരുങ്ങി നിൽക്കുന്നു. ഈ ദിവസങ്ങളിലെ പ്രത്യേക ദീപാരാധനയും, ലക്ഷദീപവും നടത്താറുണ്ട്.


ക്ഷേത്രത്തിൽ എത്തിചേരാൻ

തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിൽ നിന്നും അരകിലോമീറ്റർ തെക്കുമാറിയാണ് ചക്കംകുളങ്ങരക്ഷെത്രം സ്ഥിതിചെയ്യുന്നത്

മരണമണി - അമൃതവാണി

മനഃസാക്ഷിയെ തീരെ മറക്കുന്നതാണപകടം. ഗുരുത്വമെന്ന മൂന്നക്ഷരം പോയാല്‍ എല്ലാം പോയി. ഹൃദയത്തില്‍ ഒരു മൂലയ്ക്ക്‌ പ്രതിഷ്ഠിച്ച ഗുരുവിന്റെ മൂര്‍ത്തിയെ എപ്പോഴുമില്ലെങ്കില്‍ ഇടയ്ക്കെങ്കിലും ഒന്നു നോക്കുന്നുണ്ടെന്ന്‌ വന്നാല്‍ അത്രയ്ക്ക്‌ പ്രതീക്ഷയ്ക്ക്‌ വകയുണ്ട്‌; രക്ഷയ്ക്ക്‌ സാധ്യതയുണ്ട്‌. എന്നാല്‍ അഹങ്കാരത്തിനത്‌ സഹിക്കുകയില്ല. ഗുരുവിന്റെ നേര്‍ത്ത സ്വരം കേള്‍ക്കുമ്പോള്‍ പോലും തന്റെ മരണമണി മുഴങ്ങുന്നതായിട്ടാണ്‌ അഹങ്കാരത്തിന്‌ തോന്നുന്നത്‌. അതുകൊണ്ട്‌ ഏതുവിധത്തിലും മനഃസാക്ഷിയുടെ ശബ്ദത്തിന്‌ ചെവി കൊടുക്കാതിരിക്കാന്‍ അഹങ്കാരം നമ്മെ പ്രേരിപ്പിക്കും. ആദ്യമാദ്യം മനഃസാക്ഷിയുടെ മുന്നറിയിപ്പ്‌ നമ്മള്‍ കേട്ടാലും കേട്ടില്ലെന്ന്‌ നടിക്കും. പിന്നെപ്പിന്നെ തീരെ കേള്‍ക്കാതെയാകും. ഗുരു ഒരിക്കലല്ല, നൂറുതവണ നമുക്ക്‌ പല രീതിയിലും സൂചനകള്‍ തരാതിരിക്കില്ല.
എന്നാല്‍ നമ്മള്‍ കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍, ഗുരുവിന്‌ നേരെ വാതില്‍ തീര്‍ത്തും കൊട്ടിയടച്ചാല്‍ അദ്ദേഹമെന്തുചെയ്യും? അഹങ്കാരം തെളിക്കുന്ന വഴി വിശാലമാണ്‌, ആകര്‍ഷകമാണ്‌. അതുവഴി യാത്ര ചെയ്യാനെളുപ്പമാണ്‌. അതിന്റെ അന്ത്യം മരണമാണെങ്കില്‍ക്കൂടി. മറിച്ച്‌ ഗുരുവിന്റെ വഴി കുറച്ചുക്ലേശകരമാണ്‌, ഏകാന്തമാണ്‌, ധീരന്മാര്‍ക്കു മാത്രമുള്ളതാണ്‌. ഇച്ഛാശക്തിയും പ്രയത്നവും കൂടാതെ ആര്‍ക്കും ആ പാതയില്‍ മുന്നേറാനൊക്കില്ല.



– മാതാ അമൃതാനന്ദമയീദേവി

ശുഭചിന്ത




സ്വയം അലിഞ്ഞ് ഒന്നുമല്ലാതെ ആയിത്തീരാനും ഈശ്വരന്‍റെതന്നെ കരങ്ങളായിത്തീരാനുമുള്ള ഒരുപാധിയാണ്‌ ഭക്തി.

Devotion is a tool to dissolve yourself into nothingness and become the very hand of the Divine.

സദ്ഗുരു