ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, August 11, 2017

ചിന്താമണി ക്ഷേത്രം

Image result for CHINTAMANI TEMPLE

അഷ്ടവിനായക അമ്പലത്തിലെ അഞ്ചാമത്തെ ക്ഷേത്രം ആയിട്ടുളള ചിന്താമണിയെ കുറിച്ച് ഇനി വിവരിക്കാം.ഈ അമ്പലം പൂനെയിൽ നിന്നും ഒരു ഇരുപത്തി രണ്ട് കിലോമീറ്റർ ദൂരത്തായിട്ട് തെരൂർ എന്ന ഒരു ഗ്രാമത്തിൽ ആണ്. ഈ ഗ്രാമത്തിൻറ്റെ ഏറ്റവും വലിയ പ്രത്യേകത, മൂന്ന് വലിയ നദികളുടെ സംഗമ സ്ഥലത്താണ് ഈ അമ്പലം നദികൾ ആയ മുള, മുത്താ, ബീമാ എന്നീ നദികൾ ആണ് ഇവിടെ സംഗമിക്കുന്നത്.


ക്ഷേത്രത്തിൻറ്റെ ഉൽപ്പത്തിയെ കുറിച്ച് വിവരിക്കാം. മഹർഷി കപിലന്ന് ചിന്താമണി എന്ന വജ്രമാല ഇവിടുന്ന് കിട്ടി. അദ്ദേഹം ഇതിനെ വിനായക മൂർത്തിയുടെ കഴുത്തിൽ ധരിപ്പിച്ചു. ഇതിനാൽ ആണ് ചിന്താമണി വിനായകൻ എന്ന പേര് ഉണ്ടായത്. ഇതെല്ലാം സംഭവിച്ചത് ഒരു കദംമ്പ വൃക്ഷത്തിന്ന് താഴെ വെച്ചിട്ടാണ്. ഇതിനാൽ ഈ തെരൂർ എന്ന സ്ഥലം മുമ്പ് അറിയപ്പെട്ടിരുന്നത് കമംമ്പനഗർ എന്നായിരുന്നു.


ക്ഷേത്രത്തിൻറ്റെ പ്രധാന കവാടം വടക്ക് ഭാഗത്തേക്കാണ്. അമ്പലത്തിൻറ്റെ പിന്നിൽ ആയിട്ട് ഒരു കളം ഉണ്ട്, അതിൻറ്റെ പേര് കദംമ്പതീർത്ഥ എന്നാണ്. വിഗ്രഹം കിഴക്കോട്ട് നോക്കിയിട്ടാണ് ഇരിപ്പ്. ഗണേശ ഭഗവാൻറ്റെ വിഗ്രഹത്തിൻറ്റെ കണ്ണുകളിൽ മാണിക്യവും വജ്രവും ഉണ്ട്.
ഈ അമ്പലം ഒരു സ്വകാര്യ അമ്പലം ആയിരുന്നു. ശ്രീമന്ത് മാധവ രാവു പെഷാവാ എന്നാൾ ആയിരുന്നു ഇതിൻറ്റെ ഉടമസ്ഥൻ. അദ്ദേഹത്തിന്ന് ഇരുപത്തി എഴാം വയസ്സിൽ ക്ഷയം എന്ന രോഗം പിടിപെട്ടു, ഈ അമ്പലത്തിൽ വെച്ച് തന്നെ മരിച്ചു. അദ്ദേഹത്തിൻറ്റെ ഭാര്യ രമാഭായി സതി എന്ന ആചാരം അദ്ദേഹത്തിൻറ്റെ സംസ്ക്കാര ചടങ്ങിൽ ചെയ്യതു. അതിന്ന് ശേഷം ആണ് ഈ അമ്പലം പൊതു ജനത്തിന്നായി വിട്ടു കൊടുത്തത്.
പൂനെ അടുത്തുളള ലന്യാദ്രിയിലെ ആറാമത്തെ അഷ്ടവിനായ മന്ദിരം ആയിട്ടുളള ഗിരിജതമാജ എന്ന ക്ഷേത്രത്തെ കുറിച്ച് പിന്നീട് എഴുതാം.


ഓം ഗണേശായ നമഃ

No comments:

Post a Comment