ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 10, 2017

രാമായണം: 10 ചോദ്യം, ഉത്തരവും - 17




1. ഏത് പര്‍വ്വത ശിഖരത്തില്‍ നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് ചാടിയത്?

2. സമുദ്രം ചാടിക്കടക്കുമ്പോള്‍ രാമരൂപം മനസ്സിലും, രാമനാമം ചുണ്ടിലുമുണ്ടായിരുന്ന ഹനുമാന്റെ കയ്യില്‍എന്തുണ്ടായിരുന്നു.

3. ഹനുമാന്റെ സാമര്‍ത്ഥ്യത്തെ പരീക്ഷിക്കാന്‍ ദേവന്മാര്‍ ആരെയാണ് നിയോഗിച്ചത്?

4. സമുദ്രം കടക്കാന്‍ പര്‍വ്വാതാകാരം പൂണ്ട് മറ്റ് വാനരന്മാരെ അതിശയിപ്പിച്ചതും, ലങ്കയില്‍ സീതയെ സന്തോഷിപ്പിച്ചതും ദ്വാപരയയുഗത്തില്‍ ഭീമസേനന്‍ കണ്ട് ആശ്ചര്യപ്പെട്ടതുമായ ആ രൂപത്തെ അംഗുഷ്ട തുല്യമാക്കി (വിരല്‍ വലുപ്പമാക്കി) സുരസയുടെ വായില്‍ പ്രവേശിച്ച് ചെവിയിലൂടെ പുറത്തുവന്ന് തടസ്സത്തെ അതിജീവിച്ച് മാരുതിയുടെ കഴിവില്‍ നിന്നും നാം എന്തു മനസ്സിലാക്കണം?

5. അഗസ്ത്യ മഹര്‍ഷി കുടിച്ചു വറ്റിച്ച സമൂദ്രത്തെ സൂര്യ വംശജനായ ഭഗീരഥന്‍ ജലപൂരിതമാക്കി. ഇതിന്റെ നന്ദി സൂചകമായി സൂര്യ വംശജനായ ശ്രീരാമന്റെ കാര്യത്തിനു പോകുന്ന ഹനുമാന്‍ വിശ്രമിക്കാന്‍ സമുദ്രം ആരെയാണ് പറഞ്ഞയച്ചത്.

6. മൈനാകം നല്‍കിയ സല്‍ക്കാരം എന്തുകൊണ്ടാണ് ഹനുമാന്‍ നിരസിച്ചത്?

7. ഹനുമാന്റെ നിഴല്‍ പിടിച്ചു നിര്‍ത്തി ഗതിവിഘ്‌നം വരുത്തിയ ഭൂതം ആരാണ്.?

8. എന്താണ് സിംഹികയുടെ പ്രത്യേകത?

9. ലങ്കനഗരി ഏതു പര്‍വ്വതത്തിന്റെ മുകളിലായിട്ടാണ് ഹനുമാന്‍ കണ്ടത്?

10. എപ്പോഴാണ് ഹനുമാന്‍ ലങ്കനഗരിയില്‍ പ്രവേശിച്ചത്?





ഉത്തരം

1. മഹേന്ദ്ര പര്‍വ്വതം.

2. രാമാംഗുലിയം.

3. നാഗമാതാവായ സുരസയെ.

4. കാര്യ സാദ്ധ്യത്തിനു വേണ്ടി വലുതാകുന്നതു പോലെ വേണ്ടിവന്നാല്‍ ചെറുതാകാനും നമുക്ക് കഴിയണം.

5. മൈനാകം എന്ന പര്‍വ്വതത്തെ.

6. കാര്യ സാദ്ധ്യത്തിന് പ്രലോഭനങ്ങള്‍ തടസ്സമായി വരുന്നതു കൊണ്ട്.

7. സിംഹിക

8. ഭയങ്കരരൂപവും ജലത്തില്‍ വസിക്കുന്നവളുമായ ആ ഭൂതം ആകാശത്തില്‍ സഞ്ചരിക്കുന്നവരെപിടിച്ച് ഭക്ഷിക്കും.

9. ത്രികൂട പര്‍വ്വതത്തിന്റെ

10. രാത്രിയായപ്പോള്‍




No comments:

Post a Comment