പ്രജാ വത്സലനായിരുന്നു പാണ്ഡ്യരാജാവ്. ഒരിക്കൽ
പാണ്ഡ്യ രാജാവിന്റെ ജാതകം പരിശോധിച്ച ജ്യോതിഷ പണ്ഡിതന്‍ സര്‍പ്പദംശനമേറ്റ് അധികം താമസിയാതെ രാജാവിന് മരണം സംഭവിയ്ക്കുമെന്ന് പ്രവചിച്ചു. അതീവ ദുഖിതനായ രാജാവ് നാമജപവും തീർത്ഥയാത്രകളുമായി ദിവസം തള്ളിനീക്കി. ജ്യോതിഷ പണ്ഡിതന്‍ പറഞ്ഞ ദിവസം അടുത്തു വരുന്തോറും രാജാവിന് വേവലാതിയായി. ആഹാരാനീഹാരാദികളിൽ രുചി കുറഞ്ഞു.
ഗുരുവായൂരിലെത്തി ഭജനമിരുന്നാൽ എത്ര വലിയ ആപത്തിൽനിന്നും രക്ഷനേടാമെന്ന് കൊട്ടരത്തിൽ വന്നഒരു സന്യാസി പറഞ്ഞു. അതനുസരിച്ച് രാജാവ് ഗുരുവായൂരപ്പന്റെ മുന്നിലെത്തി ശരണാഗതിചെയ്തു ഭജനമിരുന്നു. രാജാവിന് ഗുരുവായൂരപ്പന്റെ മുന്നിലെത്തിയതു മുതല്‍ എന്തെന്നില്ലാത്ത ശാന്തിയും സമാധാനവും കൈവന്നു. ഒരു പൂജയും വിടാതെ തൊഴുതു. നാമജപവും പുരാണപാരായണവുമായി ദിവസങ്ങള്‍ കടന്നുപോയത് അറിഞ്ഞില്ല. അങ്ങിനെ പ്രവചനസമയവും കഴിഞ്ഞു. രാജാവിന് ഒന്നും സംഭവിച്ചില്ല. ഒരാപത്തും കൂടാതെ രാജാവ് സന്തോഷത്തോടെ സ്വദേശത്ത് തിരിച്ചെത്തി. ജ്യോതിഷ പണ്ഡിതനെ വിളിച്ചുവരുത്തി. രാജാവിനെ ജീവനോടെ കണ്ട പണ്ഡിതന്‍ അത്ഭുതപ്പട്ടു. ജോതിഷം സത്യമാണെന്നും തന്റെ പ്രവചനം തെറ്റില്ലെന്നും ജ്യോതിഷപണ്ഡിതന്‍ ഉറപ്പിച്ചു പറഞ്ഞു. രാജാവിന്‍റെ ദേഹ പരിശോധന നടത്തിയപ്പോള്‍ വലതു കാലിൽ സര്‍പ്പദംശനമേറ്റ അടയാളം കണ്ടു. സര്‍പ്പദംശനമേറ്റ സമയത്ത് രാജാവ് ഗുരുവായൂരപ്പന്റെ സന്നിധിയിലായതിനാല്‍ വിഷം അദ്ദേഹത്തെ ബാധിക്കാതെ പോയി. പിന്നീട് സന്തോഷ സൂചകമായി പാണ്ഡ്യരാജാവ് ക്ഷേത്ര സന്നിധി പുനർനിര്‍മ്മിച്ചു നല്കി എന്നും പറയുന്നു.
തന്നേക്കാള്‍ തന്റെ ഭക്തന്മാരുടെ മഹത്വം കേൾക്കാൻ കൊതിക്കുന്ന എന്റെ പൊന്നു ഗുരുവായൂരപ്പാ! സദാ തിരുനാമങ്ങള്‍ നിറഞ്ഞ ഇഷ്ടത്തോടെ ഉരുവിടാൻ അനുഗ്രഹിക്കണേ!
"ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം....
അവിടുത്തെ ശംഖമാണെന്റെ കണ്ഠം....
കാളീന്ദി പോലെ ജനപ്രവാഹം
ഇത് കാൽക്കലേക്കോ.... വാകച്ചാർത്തിലേക്കോ.....
No comments:
Post a Comment