ചാന്ദ്രപക്ഷ കാർത്തിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഉത്ഥാനൈകാദശി എന്ന് അറിയപ്പെടുന്നത്.
പാലാഴിയിലെ അനന്തശയ്യയിൽ ഉറക്കത്തിലായിരുന്ന മഹാവിഷ്ണു ഉറക്കം കഴിഞ്ഞ് ഉണർന്നെഴുന്നേൽക്കുന്നത് ഈ ദിവസമാണ് എന്നാണു വിശ്വാസം.
അതുകൊണ്ട് ഉത്ഥാനൈകാദശി ദിവസം വ്രതമനുഷ്ഠിക്കുന്നത് മറ്റ് ഏകാദശിയെക്കാൾ വിശേഷമാണ് എന്ന വിശ്വാസമുണ്ട്.
മഹാവിഷ്ണുവിന്റെ ഉറക്കം നാലു മാസം നീളുന്നതാണ്. ചാന്ദ്രപക്ഷ ആഷാഢമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് ഉറങ്ങാൻ കിടക്കുന്നത്.
അതുകൊണ്ട് ഈ ഏകാദശി ശയനൈകാദശി എന്ന് അറിയപ്പെടുന്നു.
പിന്നീട്, ഭാദ്രപദ മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസം ഉറക്കത്തിനിടയിൽ തിരിഞ്ഞൊന്നു കിടക്കും. അതുകൊണ്ട് അന്നു പരിവർത്തനൈകാദശി.
അതുകഴിഞ്ഞാണ് ഉണർന്നെഴുന്നേൽക്കുന്ന ദിവസമാണ് ഉത്ഥാനൈകാദശി വരുന്നത്.
തുലാമാസത്തിലെ കറുത്ത വാവു കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ ഏകാദശിദിവസമാണിത്.
വിഷ്ണുവിന്റെ ഉറക്കം എന്നു വിശ്വസിക്കപ്പെടുന്ന ഈ നാലുമാസത്തെയാണു ചാതുർമാസ്യം എന്നു പറയുന്നത്.
ചാതുർമാസ്യവ്രതം അനുഷ്ഠിക്കുന്നതും ഏറെ പുണ്യദായകമാണ്.
#ഭാരതീയചിന്തകൾ
No comments:
Post a Comment