ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, November 11, 2016

മനസ്സാക്ഷി


ന‍ാം ഇടയ്ക്കിടെ ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ “മനസ്സാക്ഷി”. എന്താണ് മനസ്സാക്ഷി?
സാക്ഷി എന്ന പദം സത്യത്തിന്റെ വശത്ത് നിലകൊള്ളുന്നു, അല്ലേ? കോടതിയില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാക്ഷികളെ ഉപയോഗിക്കാറുണ്ട്. (സാക്ഷി സത്യം മാത്രമേ പറയൂ എന്ന് തല്ക്കാ്ലം നമുക്ക് വിശ്വസിക്കാംാ.) അപ്പോള്‍ എന്താണീ മനസ്സാക്ഷി?
മനസ്സിന്റെ പ്രവര്ത്ത നങ്ങള്ക്ക്  സാക്ഷിയായിരിക്കുന്നത് എന്താണോ അതാണ്‌ മനസ്സാക്ഷി. മനസ്സിന്റെ എല്ലാ പ്രവര്ത്തിനങ്ങളെയും സത്യത്തിന്റെയും ധര്മ്മകത്തിന്റെയും വശത്തുനിന്ന് വീക്ഷിച്ചു നമ്മോടുതന്നെ അഭിപ്രായം പറയുന്നു; ചിലപ്പോള്‍ ന‍ാം അത് കേള്ക്കു ന്നു, അനുസരിക്കുന്നു, സമാധാനം അനുഭവിക്കുന്നു. ചിലപ്പോള്‍ ന‍ാം ആ അഭിപ്രായം കേള്ക്കാ്ന്‍ കഴിയാറില്ല, പിന്നീട് കുറ്റബോധം തോന്നുന്നു. ചിലപ്പോള്‍ മനസ്സാക്ഷിയുടെ അഭിപ്രായം കേള്ക്കു ന്നു, എന്നാല്‍ അതനുസരിക്കാതെ പിന്നീട് മാനസികവ്യഥ അനുഭവിക്കുന്നു.
ആത്മബോധം അഥവാ പ്രജ്ഞ അഥവാ ഈശ്വരനാണ് മനസ്സിന്റെ പ്രവര്ത്തഅനങ്ങള്ക്ക്  ആധാരമായിരിക്കുന്നത് എന്ന് കരുത‍ാം. അങ്ങനെയാവുമ്പോള്‍ ആ ഈശ്വരനാണ് നമ്മുടെ മനോവൃത്തികള്ക്ക്  സാക്ഷി, അതായത്, ഈശ്വരനാണ് മനസ്സാക്ഷി, അഥവാ മനസ്സാക്ഷിയാണ് ഈശ്വരന്‍. അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ?
ന‍ാം കൂടുതല്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും – ന‍ാം ഓരോരോ പ്രവൃത്തി ചെയ്യുമ്പോഴും “അത് ചെയ്യാംദ”, “അത് ചെയ്യരുത്” എന്ന് എവിടെ നിന്നോ ആരോ വിളിച്ചു പറയുന്നതുപോലെ മനസ്സില്‍ അറിയ‍ാം. ചില ദിവസങ്ങളില്‍ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ്സില്‍ തോന്നും ‘എന്തോ എടുക്കാന്‍ മറന്നു പോയി’ എന്ന്. പക്ഷെ എന്താണെന്ന് അപ്പോള്‍ ഓര്മ്മ് വരില്ല. കുറച്ചു കഴിഞ്ഞിട്ട് തനിയെ ബോധ്യമാകുകയും ചെയ്യും. ന‍ാം മനസ്സിന്റെ വിക്ഷോഭങ്ങള്ക്ക്റ അടിമയാണെങ്കില്‍, മനസ്സാക്ഷി പറയുന്നത് കേള്ക്കി്ല്ല, അതനുസരിച്ച് പ്രവര്ത്തിയക്കുകയുമില്ല. ആത്യന്തികമായ പരമസത്യത്തിന്റെ, ഈശ്വരന്റെ, ഇടപെടലുകളെ അങ്ങനെ ന‍ാം തിരസ്കരിച്ച് ആത്മവഞ്ചനയ്ക്ക്, ഈശ്വരനിന്ദയ്ക്ക്, പാത്രമാകുന്നു.
അങ്ങനെ മനസ്സാക്ഷിയെ (ഈശ്വരനെ) മുന്നികര്ത്തി  ജീവിക്കുന്നത് തന്നെയാണ് യഥാര്ത്ഥ ഭക്തി. അങ്ങനെ നമ്മുടെ എല്ലാ പ്രവര്ത്തരനവും മനസ്സാക്ഷിയെ മുന്നി ര്ത്തികയാവുമ്പോള്‍ അതുതന്നെയാണ് പൂര്ണ്ണ മായ ഈശ്വരാര്പ്പ്ണം. ആ അവസ്ഥയില്‍ ഞാന്‍ എന്ന ഭാവം (അഹംഭാവം) അല്ല പ്രവര്ത്തിഈക്കുന്നത്, ഈശ്വരനാണ്. അങ്ങനെ ചെയ്യുന്ന പ്രവൃത്തികളാണ് നിഷ്കാമകര്മ്മംന. ഓരോ പ്രവൃത്തിയില്‍ ഈശ്വരന്‍ അഥവാ മനസാക്ഷിയുടെ അഭിപ്രായം അറിഞ്ഞു ചെയ്യുന്നതിനാല്‍, അതായത് വിവേകം പൂര്ണ്ണയമായി ഉപയോഗിക്കുന്നതിനാല്‍, പ്രവൃത്തി ചെയ്യുന്നത് ശരീരം ആണെങ്കിലും ചെയ്യിപ്പിക്കുന്നത് മനസ്സാക്ഷി അഥവാ ഈശ്വരന്‍ ആണെന്നുവരുന്നു. അതിനാല്‍ ഞാന്‍ ചെയ്യുന്നു എന്ന കര്ത്തൃ്ത്വവുമില്ല, ഞാന്‍ അനുഭവിക്കുന്നു എന്ന ഭോക്തൃത്വവുമില്ല. എല്ലാ പ്രവൃത്തിയും ഈശ്വര പ്രേരിതം മാത്രം. അപ്പോള്‍ ഈശ്വരന്‍ മാത്രമേയുള്ളൂ, ഈ ശരീരവുമില്ല, ഈ മായാപ്രപഞ്ചവുമില്ല.
ന‍ാം കേള്ക്കുപന്നതും വായിക്കുന്നതുമായ തത്ത്വങ്ങളെ വിചിന്തനം ചെയ്യുക അല്ലെങ്കില്‍ മനനം ചെയ്യുക വഴി നമ്മുടെ മനസ്സില്‍ ചിന്തകള്‍ ഉറയ്ക്കുകയും ആ വിഷയത്തില്‍ ശ്രദ്ധയോടെ ധ്യാനിച്ചു സാക്ഷാത്കരിക്കുകയും ചെയ്യാമെന്ന് പറയപ്പെടുന്നു.

No comments:

Post a Comment