ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, November 12, 2016

ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധിക്ഷേത്രങ്ങൾ


പരശുരാമൻ പ്രതിഷ്ഠ നടത്തിയ 5 ശാസ്താക്ഷേത്രങ്ങളാണ് ശബരിമല ഉൾപ്പടെയുളളത്.

ബാലഭാവത്തിൽ കുളത്തൂപ്പുഴയിലും
ആര്യങ്കാവിൽ കൗമാര രൂപത്തിലും
യൗവ്വന രൂപത്തിൽ അച്ചൻകോവിലിലും
വാർദ്ധക്യത്തിൽ ശബരിമല വഴി കാന്തമലയിൽ പൂർത്തിയാവുന്നതാണ് ശ്രീധർമ്മശാസ്താവിൻറ്റെ 5 ദശാസന്ധികൾ. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. സഹ്യപർവ്വത നിരകളിലാണ് ഈ ക്ഷേത്രങ്ങളുടെ സ്ഥാനം. ഒരേ നേർരേഖയിലാണ് ഈ ക്ഷേത്രങ്ങൾ എന്നു വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ആകാശദൂരം തുല്യമാണ്.

പരശുരാമൻ കേരളത്തിൽ 105 ധർമ്മശാസ്താക്ഷേത്രങ്ങൾ നിർമിച്ചു എന്നാണ് വിശ്വാസം.
ശാസ്താവിന്റെ ബാല്യം , കൗമാരം , യൗവ്വനം , വാർദ്ധക്യം , വാനപ്രസ്ഥം അഞ്ച് ദശാസന്ധികളാണ് 5 ക്ഷേത്രങ്ങളിലായി മലനിരകൾക്കുളളിൽ സ്ഥിതിചെയ്യുന്നത്. യഥാർത്ഥത്തിൽ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കേണ്ടതാണ് ഈ 5 ക്ഷേത്രങ്ങളിലേക്കുമുളള പുണ്യദർശനം. എന്നാൽ കാന്തമല ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ.കാട് അതിന്റെ അഗാധതയിൽ എവിടെയോ ഈ ക്ഷേത്രത്തെ ഒളിപ്പിച്ചിരിക്കുന്നു

No comments:

Post a Comment