ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, August 1, 2019

ഗുരുവായൂരപ്പൻ - വിഗ്രഹം - 01




ചതുർബാഹു രൂപം

ആദ്യം നാം വിഗ്രഹം എന്താണ് എന്നാണ് മനസ്സിലാക്കേണ്ടത്. വിശേഷിച്ച് ഒരു തത്ത്വത്തെ ഗ്രഹിപ്പിക്കുന്നതാണ് വിഗ്രഹം. അത് ലോഹം, കല്ല്, തടി എന്നിവയിൽ തീർത്ത പ്രതിമകൾ അല്ല എന്ന് നാം ആദ്യം അറിയേണ്ടത്.


ഇന്ത്യൻ ദേശീയപതാക ഒരു വിഗ്രഹമാണ് അത് കാണുമ്പോൾ നമ്മിൽ ഉണ്ടാകുന്ന ബോധം നമ്മുടെ രാഷ്ട്രത്തിന്റെ സംസ്ക്കാരം തന്നെയാണ്. നാം ദേശീയ പതാകയെ വന്ദിക്കുമ്പോൾ നമ്മുടെ രാഷ്ട്രത്തെ തന്നെയാണ് വന്ദിക്കുന്നത്. ഭാരതത്തിന്റെ എല്ലാം സംസ്ക്കാരത്തെയും സൂചിപ്പിക്കുന്നത് ഈയൊരൊറ്റ പതാകയിലൂടെയാണ്. ചില വാഹനങ്ങളുടെ ചിഹ്നം കണ്ടിട്ടില്ലേ ? ബെൻസ്, മഹേന്ദ്ര, മാരുതി മുതലായവ, ഇതെല്ലാം വിഗ്രഹങ്ങളാണ്. വഴിയരികിലെ സൈൻ ബോർഡുകൾ കണ്ടിട്ടില്ലേ ? അവയെല്ലാം ഓരോ സൂചനകൾ നമുക്ക് നൽകുന്നുണ്ട്.


വ്യാസർ ഈ പ്രപഞ്ചത്തിന്റെ തത്ത്വം മനസ്സിലാക്കി തരുവാൻ അവതരിപ്പിച്ച വിഗ്രഹമാണ് ചതുർബാഹു രൂപം അല്ലെങ്കിൽ ഗുരുവായൂരപ്പന്റെ വിഗ്രഹം. ഇതിൽ ഓരോന്നും എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്താണ് ബോധിപ്പിക്കുന്നത് എന്ന് നാം അറിയണം.


ഭാഗവതം ദ്വാദശസ്കന്ധത്തിൽ പതിനൊന്നാം അദ്ധ്യായത്തിൽ വരുന്ന അഞ്ച് ശ്ലോകങ്ങളിലൂടെയാണ് വ്യാസർ ഈ രൂപം വ്യാഖ്യാനം ചെയ്യുന്നത്.

No comments:

Post a Comment