ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, May 9, 2019

ഇന്ന് ശ്രീശങ്കര ജയന്തി


ഇന്ന്‍ ഇന്ത്യയുടെ ആദ്ധ്യാത്മിക നഭസ്സിലെ അമൂല്യ രത്നമായ ശ്രീശങ്കരാചാര്യരുടെ ജയന്തി ദിനമാണ്. ക്രിസ്തുവിന് ശേഷം 788-ല്‍ കേരളത്തിലെ കാലടിയില്‍ ആണ് ശങ്കരാചാര്യര്‍ ജനിച്ചത്. 32-വയസ്സിനുള്ളില്‍ത്തന്നെ തന്നിലുറഞ്ഞു കൂടിയ അദ്വൈത വേദാന്തത്തിന്‍റെ ദിവ്യപ്രഭ ഇന്ത്യയുടെ ആത്മാവില്‍ നിറച്ച ആ മഹാനുഭാവന്‍ 32-ആം വയസ്സില്‍ എ.ഡി.820-ല്‍ ഇന്നത്തെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥില്‍ വച്ച് സമാധിയായി.
വൈശാഖ മാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിനത്തിലാണ് ശങ്കരജയന്തി ആചരിച്ചു വരുന്നത്. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസം തളര്‍ച്ചയിലായിരുന്ന കാലഘട്ടത്തില്‍, തന്‍റെ അദ്വൈത ദര്‍ശനങ്ങളിലൂടെയും, ഇന്ത്യയുടെ വിശാലഭൂമികയിലുടനീളം സഞ്ചരിച്ചു കൊണ്ടുള്ള വാദപ്രതിവാദ-താത്ത്വിക പ്രഘോഷണങ്ങളിലൂടെയും ഹൈന്ദവ ദര്‍ശനങ്ങള്‍ക്ക് പുനരുജ്ജീവനം നല്‍കിയ ആദിശങ്കരന്‍ ബ്രഹ്മസൂത്ര ഭാഷ്യം അടക്കമുള്ള പല പ്രശസ്ത ഗ്രന്തങ്ങളുടേയും കര്‍ത്താവാണ്.
ദ്വാരക, പുരി-ജഗന്നാഥ്, ശൃംഗേരി, ബദരിനാഥ് എന്നിവടങ്ങളില്‍ അദ്ദേഹം സ്ഥാപിച്ച അദ്വൈത മഠങ്ങള്‍ പ്രമുഖ വേദാന്തകേന്ദ്രങ്ങളായി ഇപ്പോളും തുടരുന്നു.
ജയന്തി ദിനത്തില്‍ ഇന്ത്യയുടെ ആ അനശ്വര ആത്മീയാചാര്യന് പ്രണാമങ്ങള്‍…

No comments:

Post a Comment