ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, May 31, 2019

ശുഭദിനം



അംഗീകാരങ്ങളിൽ ആകൃഷ്ടരാവുമ്പോൾ ചെയ്യുന്ന പ്രവർത്തികളുടെയും, പറയുന്ന വാക്കുകളുടെയും തനിമയും ശുദ്ധിയും നഷ്ടപ്പെടാം......!

പ്രശംസയും അഭിനന്ദനങ്ങളും നൽകുകയും സ്വീകരിക്കുകയും ചെയ്യേണ്ടതുതന്നെയാണ്..അവക്ക് നമ്മിൽ പ്രചോദനത്തിന്റെ കിരണങ്ങൾ നൽകാൻ കഴിയും....!

സ്തുതിവചനങ്ങളിലോ, അംഗീകാരങ്ങളിലോ കാലിടറാതെ സ്വയമറിഞ്ഞ് മുന്നോട്ടുപോവുന്നതാണ് ജീവിതവിജയത്തിന് മുതൽകൂട്ടാവുന്നത്......!

Thursday, May 30, 2019

പഞ്ചദേവിമാർ


1. ദുർഗ്ഗാ ദേവി


       ദുർഗ്ഗ, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആർത്തികളേയും ഇല്ലാതാക്കുന്നവളും, അതി തേജസ്സുളളവളും, ശ്രേഷ്ഠയും, സർവ്വ ശക്തി സ്വരൂപിണിയും, സിദ്ധേശ്വരിയും, സിദ്ധിരൂപിണിയും, ബുദ്ധി, വിശപ്പ്, നിദ്ര, ദാഹം, ദയ, ഓർമ്മ, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടു കൂടിയവളും, പരമാത്മാവിൻ്റെ ശക്തി സ്രോതസ്സുമാകുന്നു. ഭഗവാൻ ഗണേശൻ്റെ മാതാവും, ശിവരൂപിണിയും, ശിവപ്രിയയും, വിഷ്ണുമായയായ നാരായണിയും, പരിപൂർണ്ണ ബ്രഹ്മ സ്വരൂപിണിയും, ബ്രഹ്മാവ് ആദിയായ ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും, സർവ്വതിനും അധിപയും സത്യാത്മികയും, പുണ്യം, കീർത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ കൊടുക്കുന്നവളുമാണ് ദുർഗ്ഗാ ദേവി.


2. ലക്ഷ്മീ ദേവി


       വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സദാ ഭർത്തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും, സതിയും, സ്വർഗ്ഗത്തിൽ സ്വർഗ്ഗശ്രീയായും രാജധാനിയിൽ രാജലക്ഷ്മിയായും ഗൃഹത്തിൽ ഗൃഹലക്ഷ്മിയായും സകല പ്രാണികളിലും വസ്തുക്കളിലും ഐശ്വര്യം പ്രദാനം ചെയ്യുന്നവളായും രാജാക്കന്മാരിൽ പ്രഭാരൂപിയായും, പുണ്യാത്മാക്കളിൽ കീർത്തിരൂപിയായും, കച്ചവടക്കാരിൽ വ്യാപാരശ്രീയായും ദയാരൂപിയായും, സർവ്വ പൂജ്യയായും, സർവ്വ വന്ദ്യയായും ലക്ഷ്മി വിളങ്ങുന്നു.  പരമാത്മാവിൻ്റെ ശുദ്ധ സത്യസ്വരൂപിണിയാണ് പത്മാദേവിയായ മഹാലക്ഷ്മി. സർവ്വ സമ്പദ്സ്വരൂപിണിയും, സമ്പത്തുക്കൾക്ക് അടിസ്ഥാന ദേവതയും, കാന്തി, ശാന്തി, ദയ, സൗശീലം, മംഗളം ഇവകളുടെ ഇരിപ്പിടവും, മോഹ മദ മാത്സര്യങ്ങൾക്കതീതയും, ഭക്തരിൽ പ്രിയമെഴുന്നവളും, പരമ പതിവ്രതയും, ഭഗവാൻ വിഷ്ണുവിന് പ്രാണതുല്യയും, ഭഗവാനോട് അപ്രിയം പറയാത്തവളുമാണ് ലക്ഷ്മി.


3. സരസ്വതി ദേവി


         സരസ്വതി ദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ സകല മനുഷ്യരും സംസാര ശേഷി ഇല്ലാത്തവരായിത്തീരും.  വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാനദേവതയാണ് സരസ്വതി. തന്നെ ഉപാസിക്കുന്നവർക്ക് ബുദ്ധി, കവിത, ചാതുര്യം, യുക്തി, ധാരണാശക്തി എന്നിവ കൊടുക്കുന്നവളും, നാനാസിദ്ധാന്ത ഭേദങ്ങൾക്ക് പൊരുളായി വിളങ്ങുന്നവളും, സർവ്വാർത്ഥ ജ്ഞാനസ്വരൂപിണിയും, ഗ്രന്ഥ നിർമ്മിണത്തിനുളള ബുദ്ധിയെ കൊടുക്കുന്നവളും, സ്വരം, രാഗം, താളം മുതലായവയ്ക്ക് കാരണഭൂതയുമാണ് സരസ്വതി ദേവി. വാഗ്രൂപയും സുശീലയും, സർവ്വ ലോകത്തിനും ഉണർവ്വ് നൽകുന്നവളും, വാക്യാർത്ഥ വാദങ്ങൾക്ക് കാരണഭൂതയും ശാന്തയും വീണാ പുസ്തകധാരിണിയും, മഞ്ഞുകട്ട, ചന്ദനം, വെളളാമ്പൽ, മുല്ലപ്പൂ, ചന്ദ്രൻ മുതലായവയെപ്പോലെ വെളുത്ത നിറത്തോടു കൂടിയവളും, തപസ്വികൾക്ക് തപഃഫലം കൊടുക്കുന്നവളും സിദ്ധ വിദ്യാ സ്വരൂപിണിയും, സദാകാലം സർവ്വ സിദ്ധികളേയും കൊടുത്തുകൊണ്ടിരിക്കുന്നവളുമാകുന്നു.


4. സാവിത്രീദേവി


    തപഃസ്വരൂപിണിയായും ബ്രഹ്മ തേജോരൂപിണിയായും, ജപരൂപിണിയായും, തന്ത്ര ശാസ്ത്രങ്ങൾ, സന്ധ്യാ വന്ദനാദി മന്ത്രങ്ങൾ തുടങ്ങിയവയ്ക്ക് മാതാവായും, ഗായത്രിയെ ജപിക്കുന്നവർക്ക് പ്രിയയായും തീർത്ഥസ്വരൂപിണിയായും, സ്ഫടിക നിറത്തോടു കൂടിയവളായും വിളങ്ങുന്നു. തീർത്ഥ സ്ഥാനങ്ങൾക്കു പുണ്യഫലം പ്രദാനം ചെയ്യാൻ കഴിവുണ്ടാകണമെങ്കിൽ സാവിത്രീ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കണം. ദേവിയുടെ പാദസ്പർശം ലോകത്തെ പരിശുദ്ധമാക്കി തീർത്തിരിക്കുന്നു. ശുദ്ധ തത്ത്വസ്വരൂപിണിയും പരമാനന്ദ സ്വരൂപിണിയും ബ്രഹ്മ തേജസ്സിൻ്റെ അധിഷ്ഠാന ദേവതയും ആയിരിക്കുന്ന ദേവിയുടെ കാന്തി അവർണ്ണനീയമാണ്


5. രാധാദേവി


        ശ്രീകൃഷ്ണൻ്റെ വാമാംഗാർദ്ധ സ്വരൂപിണിയും ഭഗവാനേപ്പോലെ തന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളാണ് രാധാദേവി. ഏറ്റവും ശ്രേഷ്ഠയും സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും ധന്യയും മാന്യയുമാണ്. ഭഗവാൻ്റെ രാസക്രീഡയുടെ അധിദേവിയും രസികയും, ഗോപികാ വേഷധാരിണിയും അതേസമയം നിർഗുണയും നിരാകാരയും നിർലിപ്തയും ആത്മസ്വരൂപിണിയുമാണ് രാധാദേവി. ഭക്തന്മാർക്ക് അനുഗ്രഹമേകുന്നവളും വേദവിധി പ്രകാരമുളള ധ്യാനത്തിലൂടെ മാത്രം വെളിപ്പെടുന്നവളും, അഗ്നിയിൽ പോലും ദഹിക്കുകയില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവളും, അനേകചന്ദ്രപ്രഭയുളളവളും, യാതൊരവസ്ഥാഭേദവും ബാധിക്കപ്പെടാത്തവളും, നിരീഹയും നിരഹങ്കാരയുമാണ് ദേവി.



    ആദിപരാശക്തിയായ സാക്ഷാൽ മഹാമായയ്ക്ക് ഈ അഞ്ചു രൂപങ്ങളെ കൂടാതെ ആറ് അംശരൂപങ്ങൾ കൂടിയുണ്ട്. ഗംഗാദേവി, തുളസീദേവി, മനസാ ദേവി, ദേവസേനാദേവി, മംഗളചണ്ഡിക, ഭൂമീദേവി എന്നീ പേരുകളിൽ.




Wednesday, May 29, 2019

നരസിംഹ അഷ്ടോത്തരശതനാമാവലി




ഓം നാരസിംഹായ നമഃ |
ഓം മഹാസിംഹായ നമഃ |
ഓം ദിവ്യസിംഹായ നമഃ |
ഓം മഹാബലായ നമഃ |
ഓം ഉഗ്രസിംഹായ നമഃ |
ഓം മഹാദേവായ നമഃ |
ഓം സ്തംഭജായ നമഃ |
ഓം ഉഗ്രലോചനായ നമഃ |
ഓം രൗദ്രായ നമഃ |
ഓം സര്‍വാദ്ഭുതായ നമഃ || 10
ഓം ശ്രീമതേ നമഃ |
ഓം യോഗാനന്ദായ നമഃ |
ഓം ത്രിവിക്രമായ നമഃ |
ഓം ഹരിയേ നമഃ |
ഓം കോലാഹലായ നമഃ |
ഓം ചക്രിണേ നമഃ |
ഓം വിജയായ നമഃ |
ഓം ജയവര്‍ദ്ധനനായ നമഃ |
ഓം പരബ്രഹ്മണേ നമഃ || 20 ||
ഓം അഘോരായ നമഃ |
ഓം ഘോരവിക്രമായ നമഃ |
ഓം ജ്വലന്മുഖായ നമഃ |
ഓം ജ്വാലാമാലിനേ നമഃ |
ഓം മഹാജ്വാലായ നമഃ |
ഓം മഹാപ്രഭവേ നമഃ |
ഓം നിടിലാക്ഷായ നമഃ |
ഓം സഹസ്രാക്ഷായ നമഃ |
ഓം ദുര്‍നിരീക്ഷായ നമഃ |
ഓം പ്രതാപനായ നമഃ || 30
ഓം മഹാദംഷ്ട്രായുധായ നമഃ |
ഓം പ്രാജ്ഞായ നമഃ |
ഓം ചണ്ഡ കോപിനേ നമഃ |
ഓം സദാശിവായ നമഃ |
ഓം ഹിരണ്യകശിപുധ്വംസിനേ നമഃ |
ഓം ദൈത്യദാനവ ഭംജനായ നമഃ |
ഓം ഗുണഭദ്രായ നമഃ |
ഓം മഹാഭദ്രായ നമഃ |
ഓം ബലഭദ്രകായ നമഃ |
ഓം സുഭദ്രകായ നമഃ || 40 ||
ഓം കരാളായ നമഃ |
ഓം വികരാളായ നമഃ |
ഓം വികര്‍ത്രേ നമഃ |
ഓം സര്‍വകര്‍തൃകായ നമഃ |
ഓം ശിംശുമാരായ നമഃ |
ഓം ത്രിലോകാത്മനേ നമഃ |
ഓം ഈശായ നമഃ |
ഓം സര്‍വേശ്വരായ നമഃ |
ഓം വിഭവേ നമഃ |
ഓം ഭൈരവാഡംബരായ നമഃ || 50 ||
ഓം ദിവ്യായ നമഃ |
ഓം അച്യുതായ നമഃ |
ഓം കവിമാധവായ നമഃ |
ഓം അധോക്ഷജായ നമഃ |
ഓം അക്ഷരായ നമഃ |
ഓം ശര്‍വായ നമഃ |
ഓം വനമാലിനേ നമഃ |
ഓം വരപ്രദായ നമഃ |
ഓം വിശ്വംഭരായ നമഃ |
ഓം അദ്ഭുതായ നമഃ || 60 ||
ഓം ഭവ്യായ നമഃ |
ഓം ശ്രീവിഷ്ണവേ നമഃ |
ഓം പുരുഷോത്തമായ നമഃ |
ഓം അനഘാസ്ത്രായ നമഃ |
ഓം നഖാസ്ത്രായ നമഃ |
ഓം സൂര്യജ്യോതിഷേ നമഃ |
ഓം സുരേശ്വരായ നമഃ |
ഓം സഹസ്രബാഹവേ നമഃ |
ഓം സര്‍വജ്ഞായ നമഃ |
ഓം സര്‍വസിദ്ധിപ്രദായകായ നമഃ || 70 ||
ഓം വജ്രദംഷ്ട്രായ നമഃ |
ഓം വജ്രനഖായ നമഃ |
ഓം മഹാനന്ദായ നമഃ |
ഓം പരംതപായ നമഃ |
ഓം സര്‍വ മന്ത്രേകരൂപായ നമഃ |
ഓം സര്‍വ യന്ത്ര വിധാരണായ നമഃ |
ഓം സര്‍വ തന്ത്രാത്മകായ നമഃ |
ഓം അവ്യക്തായ നമഃ |
ഓം സുവ്യക്തായ നമഃ |
ഓം ഭക്തവത്സലായ നമഃ || 80 ||
ഓം വൈശാഖശുക്ലഭൂതോത്ഥായ നമഃ |
ഓം ശരണാഗതവത്സലായ നമഃ |
ഓം ഉദാരകീര്‍ത്തയേ നമഃ |
ഓം പുണ്യാത്മനേ നമഃ |
ഓം മഹാത്മനേ നമഃ |
ഓം ദണ്ഡവിക്രമായ നമഃ |
ഓം വേദത്രയപ്രപൂജ്യായ നമഃ |
ഓം ഭഗവതേ നമഃ |
ഓം പരമേശ്വരായ നമഃ |
ഓം ശ്രീവത്സാങ്കായ നമഃ ||90 ||
ഓം ശ്രീനിവാസായ നമഃ |
ഓം ജഗദ്വ്യാപിനേ നമഃ |
ഓം ജഗന്മയായ നമഃ |
ഓം ജഗത്പാലായ നമഃ |
ഓം ജഗന്നാഥായ നമഃ |
ഓം മഹാകായായ നമഃ |
ഓം ദ്വിരൂപഭൃതേ നമഃ |
ഓം പരമാത്മനേ നമഃ |
ഓം പരംജ്യോതിഷേ നമഃ |
ഓം നിര്‍ഗുണായ നമഃ || 100 ||
ഓം നൃകേസരിണേ നമഃ |
ഓം പരതത്ത്വായ നമഃ |
ഓം പരംധാമ്നേ നമഃ |
ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ |
ഓം ലക്ഷ്മീനൃസിംഹായ നമഃ |
ഓം സര്‍വാത്മനേ നമഃ |
ഓം ധീരായ നമഃ |
ഓം പ്രഹ്ലാദപാലകായ നമഃ || 108 ||


|| ശ്രീ നരസിംഹാഷ്ടോത്തര ശതനാമാവലിഃ സമ്പൂര്‍ണ്ണം  ||

(from sreyas)

Tuesday, May 28, 2019

ഭജനവും ഫലസിദ്ധിയും




പെരുന്തച്ചന്‍ ഒരുദിവസം തന്റെ സഹോദരനായ അഗ്നിഹോത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഇല്ലത്തുചെന്നു. ശ്രാദ്ധമൂട്ടുന്ന ദിവസങ്ങളിലല്ലാതെ പെരുന്തച്ചന്‍ ഇല്ലത്തിനുള്ളില്‍ പ്രവേശിക്കാറില്ല. അന്നും അദ്ദേഹം പുറത്തു കാത്തിരുന്നു. ഭൃത്യന്‍ പുറത്തുവന്ന് അഗ്നിഹോത്രി സഹ്രസ്രാവൃത്തി കഴിക്കുകയാണെന്നു പറഞ്ഞു. അതുകേട്ട് പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു. കുറച്ചുസമയം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്‌ക്കാരം ചെയ്യുകയായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. പിന്നെ ഗണപതിഹോമം, വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമ പുഷ്പാഞ്ജലി ഇങ്ങനെ ഓരോ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു അഗ്നിഹോത്രി. അതിനെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. ഒടുവില്‍ ഉച്ചയോടെ അഗ്നിഹോത്രി പുറത്തുവന്നു. അഗ്നിഹോത്രി ചെയ്ത വിവിധ കര്‍മ്മങ്ങള്‍ക്കനുസരിച്ച് താന്‍ ഇവിടെ കുഴികുഴിച്ചെന്നും എന്നാല്‍ ഒന്നിലും വെള്ളം കണ്ടില്ല എന്നും അതേസമയം ഒരേ കുഴിതന്നെ ആഴത്തില്‍ കുഴിച്ചിരുന്നെങ്കില്‍ ഇതിനകം വെള്ളം കാണാമായിരുന്നുവെന്നും പെരുന്തച്ചന്‍ അഗ്നിഹോത്രിയോടു പറഞ്ഞു. നിരവധി ദേവതകളെ ഉപാസിക്കുന്നതിനുപകരം ഒരു ദേവതയെത്തന്നെ തീവ്രമായി ഉപാസിക്കുന്നതാണ് ഫലസിദ്ധിക്ക് ഉത്തമം എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ഇവിടെ. ഒരു ദേവതയെ ഇന്നു ഭജിച്ചു. ഫലംകാണാതെ വന്നാല്‍ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത് ഫലപ്രദമായ ഒരു പദ്ധതിയല്ല. ഇഷ്ടദേവതയായി ഒരു ദേവതയെ കണ്ടെത്തി നിരന്തരമായി ആ ദേവതയെ ഭജിക്കുക. ഇതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം

Monday, May 27, 2019

ശിവന്‍ ശരീരത്തില്‍ ഭസ്മം പൂശുന്നതിനു പിന്നിലെ എെതിഹ്യ കഥ



ഒരിക്കല്‍ വളരെ ഭക്തനായ ഒരു മുനി ജീവിച്ചിരുന്നു. പ്രാര്‍ത്ഥനകളില്‍ കഠിനമായി മുഴുകിയിരുന്ന അദ്ദേഹം സസ്യങ്ങളുടെ ഇലകള്‍ മാത്രമാണ്‌ ഭക്ഷിച്ചിരുന്നത്‌. ഒരിക്കല്‍ പൂജയ്‌ക്കായി സസ്യങ്ങള്‍ മുറിച്ചു കൊണ്ടരിക്കെ അദ്ദേഹം അറിയാതെ സ്വന്തം വിരലുകളും മുറിച്ചു. അത്ഭുതം എന്ന പറയട്ടെ അദ്ദേഹത്തിന്റെ വിരലുകളില്‍ നിന്നും രക്തത്തിന്‌ പകരം സസ്യങ്ങളിലേത്‌ പോലുള്ള നീരാണ്‌ പുറത്ത്‌ വന്നത്‌. അദ്ദേഹം തന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഇതെന്ന്‌ കരുതി ആഹ്ലാദിച്ചു. അദ്ദേഹം ആഹ്ലാദത്താല്‍ പാടുകയും ആടുകയും ചെയ്‌തു. ലോകത്തിലെ ഏറ്റവും ഈശ്വരഭക്തിയുള്ള ആള്‍ താനാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു. അതേസമയം ഭഗവാന്‍ ശിവന്‍ ഒരു വൃദ്ധന്റെ രൂപത്തില്‍ മുനിയുടെ സമീപത്തെത്തി. മുനിയുടെ സന്തോഷത്തിന്റെ കാരണമെന്താണന്ന്‌ അദ്ദേഹം അന്വഷിച്ചു. കാരണം അറിഞ്ഞപ്പോള്‍ ഭഗവാന്‍ പറഞ്ഞു എല്ലാ ജീവജാലങ്ങളും മരണ ശേഷം ഭസ്‌മമായി മാറും എന്ന്‌ .
നിങ്ങളാണ്‌ ഏറ്റവും വലിയ ഭക്തനെങ്കില്‍ നിങ്ങളില്‍ നിന്നും ഭസ്‌മം ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ പറഞ്ഞു കൊണ്ട്‌ ശിവ ഭഗവാന്‍ തന്റെ വിരലുകള്‍ മുറിച്ചു . വിരലുകളില്‍ നിന്നും ഭസ്‌മം ഒഴുകി. മുനിയുടെ അഹങ്കാരം ശമിച്ചു . ശിവഭഗവാന്‍ സ്വയം എത്തി തന്റെ അറിവില്ലായ്‌മ മനസിലാക്കി തന്നതാണന്ന്‌ അദ്ദേഹത്തിന്‌ മനസിലായി. ആ ദിവസത്തിന്‌ ശേഷം ഭഗവാന്‍ ശിവന്‍ പരമമായ സത്യത്തിന്റെ അടയാളം എന്ന നിലയില്‍ തന്റെ ശരീരത്തില്‍ ഭസ്‌മം പൂശാന്‍ തുടങ്ങി.

Sunday, May 26, 2019

ദീക്ഷ സ്വീകരിക്കുന്നവന്റെ യോഗ്യത



"ബുദ്ധിയുള്ളവന് ദീക്ഷ നൽകണം " എന്ന് പരശുരാമ കല്പ സൂത്രം അനുശാസിക്കുന്നു. എന്താണ് ' ബുദ്ധിയുള്ളവൻ ' എന്ന സംജ്ഞയിൽ ഉദ്ദേശിക്കുന്നത് എന്ന് മുൻപുള്ള സൂത്രങ്ങളിൽ കല്പ സൂത്രം തന്നെ വ്യക്തമാക്കുന്നുണ്ട്. ആരാണ് ദീക്ഷയ്ക്ക് യോഗ്യൻ? തന്ത്ര ശാസ്ത്രം ഇപ്രകാരം പറയുന്നു :



1. തന്റെ സങ്കല്പത്തിൽ ഉറച്ചു നിൽക്കുന്നവനും ജിജ്ഞാസുവും ആയിരിക്കണം. അങ്ങിനെയുള്ളവൻ പൂർണമായ ജ്ഞാനത്തിൽ എത്തിച്ചേരുന്നു.


2. ഒരു ദർശനത്തെയും നിന്ദികരുത്. എല്ലാ ദർശനങ്ങളെയും സമഭാവനയോടെ നോക്കി കാണണം.


3. ആരുടെയും അഭിപ്രായങ്ങളെ വില കുറച്ചു കാണരുത്. അതേ സമയം സ്വന്തം പാതയിൽ ഉറച്ചു നിൽക്കുകയും വേണം.


4. സ്വന്തം പാതയിലെ ഗൂഢമായ രഹസ്യങ്ങൾ പൊതു ജനങ്ങളോട് പറയരുത്. ആ വിഷയങ്ങൾ അതിന് അധികാരിയോട് മാത്രം സംസാരിക്കുക.


5. ലഭിച്ച ഉപദേശത്തെ ദൃഢമായും സ്ഥിരമായും പിന്തുടരുക.


6. തന്നിലെ ശിവ ഭാവത്തെ ഉണർത്താൻ നിരന്തരം പരിശ്രമിക്കുക.


7. ആഗ്രഹം, കോപം, അത്യാഗ്രഹം, വഞ്ചന, അഹങ്കാരം, അസൂയ, മോഷണം എന്നിവ പൂർണമായും ഒഴിവാക്കുക.


8. എല്ലാ സംശയങ്ങളും മാറ്റി നിർത്തി ഗുരുവിൽ പൂർണമായും ശരണാഗതി പ്രാപിക്കുക.


9. ഒന്നും എന്റേതല്ല എന്ന ഭാവത്തിൽ ചരിക്കുക.


10. ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക.


11. നിത്യ കർമ്മങ്ങൾ ഒരു മുടക്കവും കൂടാതെ അനുഷ്ഠിക്കുക.


12. എല്ലായിടത്തും നിർഭയനായി നിൽകൊള്ളുക.

Saturday, May 25, 2019

ചന്ദ്രൻ



27 നക്ഷത്രങ്ങളുടെയും അധിപതിയാണ് ചന്ദ്രന്. നവഗ്രഹങ്ങളിലും അഷ്ടവസുക്കളിലും പ്രധാനിയുമാണത്രേ, ചന്ദ്രന് സംസ്കൃതത്തില്  ‘ചന്ദ്ര’ എന്ന പദത്തിന് ശോഭിക്കുന്നത്‌, തിളങ്ങുന്നത് എന്നൊക്കെ അര്ത്ഥം.


ശ്രീപരമേശ്വരനും പാര്വ്വതിയും (നവദുര്ഗ്ഗാ ഭാവത്തില്) ചന്ദ്രനെ ശിരസ്സില് ധരിക്കുന്നതായും വിശ്വാസം. തൂവെള്ള ദേഹത്തോട് കൂടി ഇരുകൈകളില് ഒന്നില് താമരപ്പൂവും മറ്റൊന്നില് ആയുധമായ ഗദയോടും കൂടി സൗമ്യനും അങ്ങേയറ്റം സുന്ദരനുമായ ദേവനായിട്ടാണ് ചന്ദ്രനെ പുരാണങ്ങളില് വര്ണ്ണിക്കുന്നത്. ചന്ദ്രന്റെ രഥത്തിന്‌ മൂന്നുചക്രവും ആ രഥം വലിക്കുന്നതിന്‌ പത്തു വെളളക്കുതിരകളുമുണ്ട്‌. എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ചന്ദ്രന്. എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നമനസ്സിന്റെ കാരകനെയാണ് ചന്ദ്രന് ഇതിലൂടെ പ്രതിനിദാനം ചെയ്യുന്നത്. ചന്ദ്രന്, ദക്ഷന്റെ ഇരുപത്തേഴു 27 പുത്രിമാരെ [നക്ഷത്രങ്ങളെ] വിവാഹം ചെയ്‌തു. എന്നാല്, ചന്ദ്രന് അവരില് അതീവ സുന്ദരിയായ രോഹിണിയോടു മാത്രം കൂടുതല് സ്‌നേഹം കാണിച്ചതുകൊണ്ട്‌ സന്തപ്‌തചിത്തരായ മറ്റു ഭാര്യമാര് ചെന്ന്‌, പിതാവായ ദക്ഷനോടു പരാതിപ്പെട്ടു. ദക്ഷന് ചന്ദ്രനെ ഗുണദോഷിച്ചുനോക്കി. എന്നിരിക്കിലും ഒരു ഫലവുമുണ്ടാകാതിരുന്നതു മൂലം ദക്ഷന്, ചന്ദ്രനെ ശപിക്കുകയും ചന്ദ്രന് സന്താനഭാഗ്യമില്ലാതെ, വൃദ്ധിക്ഷയങ്ങള് ബാധിച്ചവനായിത്തീരുകയും ചെയ്‌തു. ദുഃഖാര്ത്തരായ ഭാര്യമാര് പിതാവിനോട് പരാതി തങ്ങള് പിന്വലിക്കുന്നുവെന്നും ശാപം തിരിചെടുക്കണമെന്നും അപേക്ഷിക്കുന്നു. എന്നാല് തന്റെ ശാപം പൂര്ണ്ണമായി തിരികെയെടുക്കുവാന് സാധിക്കുകയില്ലെന്നും മാസത്തില് ഒരിക്കല് മാത്രം ചന്ദ്രന് പൂര്ണ്ണരൂപം തിരികെ കിട്ടുമെന്നുള്ളതരത്തില് ശാപത്തിന്റെ കാഠിന്യം കുറക്കുകയും ചെയ്തു.. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്ക്കു പിന്നിലെ പുരാണഐതിഹ്യവും ഇതാണ്.



ശിവ മഹാ പുരാണത്തില് നിന്നും ഒരു ഭാഗം


ഒരിക്കല് ചന്ദ്രന് ബൃഹസ്‌പതിയുടെ ഭാര്യ താരയെ മോഹിച്ചു കൊണ്ടുപോയി. തന്മൂലം അവര് തമ്മില് 'താരകാമയം' എന്നൊരു യുദ്ധമുണ്ടായി. ദൈത്യര്, ദാനവര് എന്നിവര് ചന്ദ്രന്റെ ഭാഗത്തും ഇന്ദ്രനും ദേവകളും ബൃഹസ്‌പതിയുടെ ഭാഗത്തും നിലയുറപ്പിച്ചുനിന്നു. ഈ കാര്യം കൈലസത്തിലും എത്തി ശ്രീപരമേശ്വരന്ക്ഷുഭിതനായി തന്റെ ശൂലംകൊണ്ട്‌ ചന്ദ്രനെ രണ്ടായി മുറിച്ചുകളഞ്ഞു. അതിനാല് ചന്ദ്രന്‌ ഭഗ്നാത്മാവെന്നുപേര് ലഭിച്ചു. പിന്നീട്‌ ബ്രഹ്‌മദേവന്റെ നിര്ബന്ധത്താല്, ചന്ദ്രന്, ഗര്ഭിണിയായ താരയെ ബൃഹസ്‌പതിക്കു തിരികെ നല്കി . അവള് കോമളനും മഹായോഗ്യനുമായ ആണ് കുഞ്ഞിനെ പ്രസവിച്ചു. ആ യുവകോമളന് തന്റെ പുത്രനാണെന്ന്‌ ബൃഹസ്‌പതിയും അല്ല; തന്റെ പുത്രനാണെന്ന്‌ ചന്ദ്രനും തര്ക്കിച്ചു കൊണ്ടിരുന്നു. നിജസ്‌ഥിതി വെളിപ്പെടുത്താതെ, താരമൗനം പാലിച്ചുപോന്നു. തര്ക്കം മൂത്തു. അതി കഠിനഭാവത്തിലെത്തി. ദിവ്യനും പ്രഭാവവാനുമായ ആ കുഞ്ഞ്‌; നവജാത ശിശു താരയെ ശപിക്കുമെന്ന്‌ പറഞ്ഞ്‌ ഇരുകൂട്ടരും ഭയപ്പെടുത്തിക്കൊണ്ടുമിരുന്നു. ഗത്യന്തരമില്ലാതെ താര ആ ശിശു ചന്ദ്രന്റെതാണെന്ന്‌ താര തുറന്നു സമ്മതിച്ചു. ചന്ദ്രന് തന്റെ കുഞ്ഞിന്‌ 'ബുധന്' എന്ന പേരും നല്കി. ചന്ദ്രനുമായി ബന്ധപെട്ടു നിരവധി പേരുള്ള ആയുധങ്ങളും ശസ്ത്രങ്ങളും പുരാണത്തില് ഉണ്ട്. അത്തരത്തില് ഒന്നാണ് ചന്ദ്രഹാസവും അര്ദ്ധ-ചന്ദ്രം എന്ന അസ്ത്രവും. ഒരിക്കല് ലങ്കേശനായ രാവണന് പുഷ്പകവിമാനത്തില് സഞ്ചരിക്കവേ കൈലാസപര്വ്വതം കാണുകയുണ്ടായി. സ്വതവേ ഗര്വിഷ്ടനായ രാവണന് കൈലാസപര്വ്വ തത്തെ ഉയര്ത്തി ലങ്കയിലേക്ക് കൊണ്ടുപോകാന് തുടങ്ങി. എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ശിവന് കാലുകൊണ്ടു കൈലാസത്തെ അടിയിലേക്കു ചവുട്ടിത്താഴ്ത്തി. അതോടെ രാവണന്റെ കൈകള് കൈലാസത്തിനടിയില് കിടന്നു ചതഞ്ഞരഞ്ഞു. കൈകള് പുറത്തെടുക്കാന് കഴിയാതെ വേദനകൊണ്ടു പുളഞ്ഞ രാവണന് ആയിരം വര്ഷം ആ ഇരിപ്പിലിരുന്ന്ശിവനെ ഭജിച്ചു. അവസാനം ശിവന് പ്രത്യക്ഷപ്പെട്ടു രാവണനു വിശേഷപ്പെട്ട ഒരു വാള് സമ്മാനമായി നല്കി. ആ വാളാണ് ചന്ദ്രഹാസം. അര്ദ്ധചന്ദ്രക്കലയുടെ ആകൃതിയില് എപ്പോഴും വെള്ളിവെളിച്ചത്തില് മിന്നിതിളങ്ങുന്ന അതിശക്തമായ ദിവ്യായുധം. രാവണന് അനേകം യുദ്ധങ്ങളില് വിജയം നേടിക്കൊടുത്ത ദിവ്യായുധമാണ് ചന്ദ്രഹാസം. അനേകം ത്യാഗങ്ങളും പ്രയാസങ്ങളും അനുഭവിച്ചശേഷം കിട്ടിയ ചന്ദ്രഹാസം എന്ന വാള് മുനയില് രാവണന് ലോകത്തെ കിടുകിടാ വിറപ്പിച്ചിരുന്നു. അതുപോലെ പ്രസിദ്ധിയാര്ജ്ജിച്ച മറ്റൊരു ദിവ്യാസ്ത്രമാണ് അര്ദ്ധ ചന്ദ്രം. അഗ്രം ചന്ദ്രക്കലയുടെ ആകൃതിയില് തിളങ്ങുന്ന ദിവ്യാസ്ത്രം. രാമകഥകളില് ശ്രീരാമചന്ദ്രനും മഹാഭാരതകഥകളിൽ അര്ജ്ജുനനും അര്ദ്ധചന്ദ്രം എന്ന അസ്ത്രം അഭിമന്ത്രണം ചെയ്തു നിരവധി ദൈത്യരെയും ശത്രുക്കളെയും നിഗ്രഹിച്ചിരുന്നതായി കാണുവാന് സാധിക്കും.

Friday, May 24, 2019

ഭാരതീയ സമയമാത്രകൾ



ഒരു താമരയിതളിൽ സൂചി കൊണ്ട് കുത്തി മറുവശത്തെത്തുന്നതിന് എത്ര സമയമെടുക്കുന്നോ അതിന് അല്പകാലംഎന്നു പറയുന്നു.


മുപ്പത് അല്പകാലങ്ങൾ ചേർന്നാൽ ഒരുത്രുടി

മുപ്പത് ത്രുടി ചേർന്നാൽ ഒരു കല

മുപ്പത് കല ചേർന്നാൽ ഒരു നിമിഷം

നാല്പത് നിമിഷങ്ങൾ ചേർന്നാൽ മനുഷ്യന്റെ ഒരു വീർപ്പ്

ആറു വീർപ്പുകൾ ചേരുന്നതിനെ ഒരു വിനാഴിക

അറുപത് വിനാഴികകൾ ചേരുന്നതിനെ ഒരു നാഴിക

അറുപത് നാഴികകൾ ചേരുന്നതിനെ ഒരു അഹോരാത്രം അഥവാ ദിവസം എന്നും പറയുന്നു.



യാമം

മൂന്നുഹോര (ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.


അഹോരാത്രം (ദിവസം)

ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.


സപ്താഹം

ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).


പക്ഷം

പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.


മാസം

സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.

ഋതു

ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.


അയനം

ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.


വര്‍ഷം

രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്.


1. പ്രഭവം
2. വിഭവം
3. ശുക്ലം
4. പ്രമോദുതം
5. പ്രജോത്പതി
6. അംഗിരസം
7. ശ്രീമുഖം
8. ഭവം
9. യുവം
10. ധാനു
11. ഈശ്വരം
12. ബഹുധാന്യം
13. പ്രമാഥി
14. വിക്രമം
15. വിഷു
16. ചിത്രഭാനു
17. സ്വഭാനു
18. താരണം
19. പാര്‍ത്ഥിവം
20. വ്യയം
21. സര്‍വജിത്
22. സര്‍വ്വധാരി
23. വിരോധി
24. വികൃതി
25. വരം
26. നന്ദനം
27. വിജയം
28. ജയം
29. മന്മഥം
30. ദുര്‍മുഖി
31. ഹേവിളംബി
32. വിളംബി
33. വികാരി
34. ശര്‍വ്വരി
35. പ്ലവം
36. ശുഭകൃതി
37. ശോഭകൃത്
38. ക്രോധി
39. വിശ്വവസു
40. പരാഭവം
41. പ്ലവഗം
42. കീലകം
43. സൗമ്യം
44. സാധാരണം
45. വിരോധികൃത്
46. പരിധാമി
47. പ്രമോദി
48. ആനന്ദം
49. രാക്ഷസം
50. നളം
51. കാലയുക്തി
52. സിദ്ധാര്‍ത്ഥി
53. രൗദ്രി
54. ദുര്‍മതി
55. ദുന്ദുഭി
56. രുധിരോദ്ഗാരി
58. രക്താക്ഷി,
59. കോധനം
60. ക്ഷയം.



പൈത്രം

പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം.



ദിവ്യം

ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.


മന്വന്തരം

ഹൈന്ദവ വിശ്വാസ പ്രകാരം അനന്തമായ കാലത്തെ പല കാലചക്രങ്ങളായി വിഭജനം ചെയ്യുന്നു. ഇതിൽ ഒട്ടനേകം വർഷങ്ങൾ കൂടിയ ഒരോ ഘട്ടത്തെയും ഒരോ യുഗം ആയി അറിയപ്പെടുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാല് യുഗങ്ങളുണ്ട്. എഴുപത്തിയൊന്ന് ചതുർയുഗങ്ങൾ ചേരുന്നതാണ് ഒരു മന്വന്തരം. ഋതുക്കൾ ആവർത്തിക്കുന്നതു പോലെ ഈ ചതുർയുഗങ്ങൾ (മഹായുഗങ്ങൾ) ആവർത്തിക്കപ്പെടുന്നതായി കണക്കാക്കുന്നു.


യുഗം

മഹാഭാരതത്തിലും ശ്രീമഹാഭാഗവതത്തിലും സൂര്യസിദ്ധാന്തത്തിലും 43,20,000 വർഷം ഉള്ള ഒരു മഹായുഗത്തെ വിഭജിക്കുന്നത് 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.


കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.


ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.

ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.


കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.



ഇതനുസരിച്ച്
കൃതയുഗം 17,28,000 വർഷവും
ത്രേതായുഗം 12,96,000 വർഷവും
ദ്വാപരയുഗം 8,64,000 വർഷവും
കലിയുഗം 4,32,000 വർഷവും
ആണ്. എന്നാൽ ആര്യഭടൻ തന്റെ ആര്യഭടീയത്തിൽ ഇതേ ചതുർയുഗങ്ങളെ 10,80,000 വർഷം വീതം തുല്യദൈർഘ്യമുള്ളവ ആയി തിരിച്ചിരിക്കുന്നു.



ഒരോ മഹായുഗത്തിലും കൃതയുഗം മുതൽ കലിയുഗം വരെയുള്ള ഒരോ യുഗത്തിലും ധർമ്മം, ജ്ഞാനം, ബുദ്ധിശക്തി, ആയുസ്, ശാരീരിക പുഷ്ടി എന്നിവക്കെല്ലാം വൃദ്ധിക്ഷയം സംഭവിക്കുമെന്ന് വിശ്വസിക്കുന്നു. ഉദാഹരണത്തിന് സത്യയുഗം എന്ന കൃതയുഗം ധർമ്മസമ്പൂർണ്ണമാണ്. ത്രേതായുഗത്തിൽ ധർമത്തിന് മൂന്ന് പാദവും അധർമത്തിന് ഒരു പാദവും ഉണ്ട് . ദ്വാപരയുഗത്തിൽ ധർമത്തിനും അധർമത്തിനും ഈരണ്ട് പാദങ്ങൾ വീതമുണ്ട്. എന്നാൽ കലിയുഗത്തിൽ ധർമത്തിന് ഒരു പാദവും അധർമത്തിന് മൂന്ന് പാദവും ഉണ്ട്. അതുപോലെ തന്നെ ശരാശരി മനുഷ്യായുസ്സ് ഒരോ യുഗങ്ങളിലും 400 വർഷം, 300 വർഷം, 200 വർഷം, 100 വർഷം എന്ന രീതിയിൽ കുറഞ്ഞു വരികയും ചെയ്യും. അധർമം പെരുകി വരുന്ന കലിയുഗത്തിന്റെ അന്ത്യത്തിൽ ധർമ്മസംസ്ഥാപനത്തിന് മഹാവിഷ്ണു ദശാവതാരങ്ങളിലെ അവസാന അവതാരമായ കൽക്കിയായി അവതരിക്കുമെന്നും വിശ്വസിക്കുന്നു.

1 ദേവ ദിനം = 1 മനുഷ്യ വർഷം

1 ദേവ വർഷം = 360 ദേവദിനം

കൃതയുഗം = 4,800 ദേവവർഷം (360 X 4,800) 1,728,000മനുഷ്യവർഷം

ത്രേതായുഗം3,600 ദേവവർഷം (360 X 3,600) 1,296,000മനുഷ്യവർഷം

ദ്വാപരയുഗം = 2,400 ദേവവർഷം (360 X 2,400) 864,000 മനുഷ്യവർഷം

കലിയുഗം = 1,200 ദേവവർഷം (360 X 1,200) 4,32,000 മനുഷ്യവർഷം

മഹായുഗം = ചതുർയുഗങ്ങൾ (12,000 ദേവവർഷം)

മന്വന്തരം = 72 മഹായുഗങ്ങൾ (852,000 ദേവവർഷം)



കൃതയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ (ചതുർയുഗങ്ങൾ) ആദ്യത്തേതാണ് കൃതയുഗം. (കൃത=നാല് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു.

1. മത്സ്യം
2. കൂർമ്മം
3. വരാഹം
4. നരസിംഹം.

1,728,000 മനുഷ്യവർഷങ്ങൾ അതായത്, 4,800 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനുമായി ഈ നാലു പാദങ്ങൾ വീതം കൃതയുഗത്തിലുണ്ടായിരിക്കും. ഹൈന്ദവപുരാണങ്ങൾ കൃതയുഗത്തിനെ പുരുഷായുസ്സിലെ ബാല്യാവസ്ഥയോടാണ് ഉപമിച്ചിരിക്കുന്നു.


കൃതയുഗത്തിന്റെ മറ്റൊരു പേരാണ് സത്യയുഗം. ആദ്യയുഗമായ കൃതയുഗം ആരംഭിച്ചത് വൈശാഖമാസത്തിലെ ശുക്ലപക്ഷ തൃതീയ നാളിലായിരുന്നു. ഹൈന്ദവർ അന്നെ ദിവസമാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. യുഗപ്പിറവിദിനമായി അക്ഷയതൃതീയ ആഘോഷിക്കുന്നതിന്റെ പൊരുളിതാണ്.


കൃതയുഗം സത്യത്തിന്റെയും ധർമത്തിന്റെയും യുഗമാണ്. കൃതയുഗത്തിനുശേഷം സത്യവും ധർമ്മവും കുറഞ്ഞു വരുകയും, ഓരോ യുഗം കഴിയുന്തോറും അധർമം പെരുകി വരുമെന്നും അത്‌ ഇല്ലാതാക്കാൻ അവതാരങ്ങൾ പിറവിയെടുക്കും എന്നും പുരാണങ്ങൾ പറയുന്നു. ആദ്യ യുഗമായ സത്യയുഗത്തിൽ മനുഷ്യരെല്ലാം സമ്പൂർണമായി ധാർമികരായിരിന്നു എന്നു വിശ്വസിക്കുന്നു.



ത്രേതായുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ രണ്ടാമത്തേതാണ് ത്രേതായുഗം. (തൃ=മൂന്ന് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ മൂന്ന് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു.

1. വാമനൻ
2. പരശുരാമൻ
3. ശ്രീരാമൻ).


1,296,000 മനുഷ്യവർഷങ്ങൾ അതായത്, 3,600 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ മൂന്നു പാദങ്ങൾ വീതം ത്രേതായുഗത്തിലുണ്ടായിരിക്കും. പുരുഷനിൽ യൗവനം എപ്രകാരമാണോ അപ്രകാരമാണ് ലോകത്തിൽ ത്രേതായുഗം എന്ന് പറയുന്നു. കൃതയുഗം ബാല്യവും, ദ്വാപരം അതിന്റെ വാർദ്ധക്യവും, കലി രോഗാവസ്ഥയായും പറയുന്നു.


പുരുഷസ്യ ഗർഭാധാനം, യഥാ കൃതയുശ്യമവം ബാല്യം,
യഥാ ത്രേതാ തഥാ യൗവനം, യഥാദ്വോപരസ്തഥാ സ്ഥാ
വിര്യം, യഥാ കലീരേവമാതൂര്യം, യഥാ യുഗാന്തരസ്തോ
ഥാ മരണം ഇത്യേവമേതേനാനുമാന്നാനുക്താനാമപി
ലോകപുരുഷയോരവയവ വിശേഷാണാമഗ്നിവേശ! സാ
മാന്യം വിദ്യാൽ ഇതി.


ദ്വാപരയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ മൂന്നാമത്തേതാണ് ദ്വാപരയുഗം. (ദ്വാ=രണ്ട് എന്നാണ് അർത്ഥം, മഹാവിഷ്ണുവിന്റെ രണ്ട് അവതാരങ്ങൾ ഈ യുഗത്തിലായിരുന്നു


1. ബലരാമൻ
2. ശ്രീകൃഷ്ണൻ

ഈ യുഗത്തിന്റെ നാഥൻ ദ്വാപരനാണ് സങ്കല്പം. 8,64,000 മനുഷ്യവർഷങ്ങൾ അതായത്, 2,400 ദിവ്യവർഷങ്ങൾ (ദേവ വർഷങ്ങൾ) ചേരുമ്പോഴാണ് ഈ യുഗത്തിന്റെ കാലയളവ് എത്തുന്നത്. ധർമത്തിനും അധർമത്തിനും ഈ രണ്ട് പാദങ്ങൾ വീതം ദ്വാപരയുഗത്തിലുണ്ടായിരിക്കും. സംശയത്തിന്റെ കാലഘട്ടമായി ഈ യുഗം അറിയപ്പെടുന്നു.



കലിയുഗം

ഭാരതീയ വിശ്വാസമനുസരിച്ച് നാലു യുഗങ്ങളിൽ അവസാനത്തേതാണ് കലിയുഗം. ഈ യുഗത്തിന്റെ നാഥൻ കലിയെന്നാണ് സങ്കല്പം. ക=ഒന്ന് എന്നാണ് അർത്ഥം, കലി മഹാവിഷ്ണുവിനാറെ എതിർ മൂർത്തിയാണ്, കലിയെ പുരാണങ്ങളിൽ അസുരനായാണ് പരാമർശിച്ചിട്ടുളളത്. മഹാവിഷ്ണുവിന്റെ പത്തവതാരങ്ങളിൽ അവസാനത്തേതായ കൽക്കി ഈ യുഗത്തിലാണ് അവതാരം എടുക്കുന്നതെന്നു വിശ്വസിക്കുന്നു. ചതുർയുഗങ്ങളിലെ അവസാനത്തെ ഈ യുഗത്തിനെ ഹൈന്ദവപുരാണങ്ങൾ ഉപമിച്ചിരിക്കുന്നത് പുരുഷായുസ്സിലെ രോഗാവസ്ഥയോടാണ്.


ഹൈന്ദവ വിശ്വാസപ്രകാരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് കലിയുഗം ആണ്. കലിയുഗം ആരംഭിച്ചിട്ടു അയ്യായിരത്തിലേറെ വർഷങ്ങൾ കഴിഞ്ഞുവെന്നു കരുതുന്നു. (3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ്  ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്) മഹാഭാരതത്തിലും, ഭാഗവതത്തിലും കലിയുഗ വർണ്ണന വിശദികരിക്കുന്നുണ്ട്. ശ്രീകൃഷ്ണന്റെ സ്വാർഗ്ഗാരോഹണത്തിനു ശേഷമാണ് കലിയുഗം തുടങ്ങിയത് എന്ന് മഹാഭാരതത്തിൽ മുസലപർവ്വത്തിൽ പറയുന്നു.


മഹാഭാരതത്തിലെ ദുര്യോധനൻ കലിയുഗത്തിന്റെ അവതാരമായിരുന്നു . അതുകൊണ്ടാണ് അയാൾ അത്യധികം കോപിഷ്ഠനായി കാണപ്പെട്ടത് . കലിയുഗത്തിൽ പാപത്തിന്റെ പ്രവർത്തനമാണ് ലോകത്തിൽ കൂടുതലായി നടക്കുന്നത് . "തനയനെ ജനകൻ തിന്നും ; ജനകനെ തനയൻ തിന്നും " എന്നാണു കലിയുഗത്തിലെ സ്ഥിതിയെക്കുറിച്ചു മുനിമാർ പാടിയത് .ലോകത്താകമാനം കലിയുടെ പ്രേരണയാൽ അധർമ്മം നടനമാടും . സത്യത്തിനു വിലയുണ്ടാകില്ല . സ്ത്രീകൾ പുരുഷന്മാരെക്കാളും പ്രബലകളാകും . "പിടക്കോഴി കൂവുന്ന കാലം" എന്നും കലിയുഗത്തെക്കുറിച്ചു പൗരാണികർ പാടിയിരുന്നു . മനുഷ്യന്റെ ധർമ്മബോധം കുറയും . പണത്തിനു മാത്രമാകും പ്രസക്തി . പണത്തിനു വേണ്ടി മനുഷ്യൻ എന്ത് ക്രൂരതയും ചെയ്യും . പട്ടിണിയും അപകടങ്ങളും പ്രകൃതിക്ഷോഭങ്ങളും കലിയുഗത്തിൽ കൂടുതലായി നടക്കും .



കല്‍പം

ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് ധ(71ഃ14)+6)പ.

‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’


എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.



പരാര്‍ദ്ധം

ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.



മഹാകല്‍പം

ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധമുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).


കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.


അതായത് ശ്രീശ്വേതവരാഹ കല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.

ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 1,98,28,80,000
 മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മികശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.


ഭാരതീയ വേദ - പൈതൃക ഗ്രന്ഥങ്ങളുടെ കാലഘട്ടങ്ങള്‍

നമ്മുടെ പൈതൃകജ്ഞാനത്തെ കുറിച്ചും അതിന്റെ കാലഘട്ടത്തെയും  ആധികാരികതയെയും കുറിച്ചും നമുക്കിടയില്‍ തന്നെ നിരവധി വാദപ്രതിവാദങ്ങള്‍ നടക്കുകയാണിപ്പോള്‍. പുരാവസ്തു ഗവേഷകരുടേയും , മാനുസ്ക്രിപ്റ്റ് ഗവേഷകരുടെയും, ഭാഷാ പണ്ഡിതന്മാരുടേയും  പ്രാചീനഗ്രന്ഥങ്ങളുടെയും ഏകീകരണഅഭിപ്രായത്തെ ക്രോഡീകരിച്ചുകൊണ്ടൂള്ള കാല നിര്‍ണ്ണയം ഈ വിഷയത്തിലേക്ക് അല്പമെങ്കിലും വെളിച്ചം വീശുമെന്ന് പ്രതീക്ഷിക്കാം.


നാലാം നൂറ്റാണ്ടില്‍ അതായത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട സൂര്യസിദ്ധാന്തപ്രകാരവും A.D. 499ല്‍ രചിക്കപ്പെട്ട ആര്യഭടീയപ്രകാരവും A.D.748ല്‍ രചിക്കപ്പെട്ട ശിഷ്യധി വൃദ്ധിദതന്ത്രപ്രകാരവും ആണ് ഭൂമിയുടെ കാലപ്പഴക്കം നമ്മുടെ പൌരാണികര്‍ കണക്കാക്കിയിട്ടുള്ളത്.


അപ്രകാരം, 1,72,8000 മനുഷ്യവര്‍‌ഷം ചേരുന്നതാണു ഒരു കൃതയുഗം. 12,96,000 മനുഷ്യവര്‍ഷങ്ങള്‍ ചേരുന്നതാണു ഒരു ത്രേതായുഗം. ത്രേതായുഗത്തിന്റെ  ഏതാണ്ട് പകുതിക്ക് ശേഷമാണ് ശ്രീരാമന്റെയും  പരശുരാമന്റെയും കാലഘട്ടം. ഈ കാലഘട്ടത്തിലും ഋഗ്വേദ പ്രകാരമുള്ള യാഗങ്ങളും യജ്ഞങ്ങളും നടന്നതായി രാമായണ രചനകളില്‍ നിന്ന് മനുസിലാക്കാം.

ഇതിനുശേഷം, 8,64,000 മനുഷ്യ  വര്‍ഷം ചേരുന്നതാണു ദ്വാപരയുഗം. ഇതിന്റെ അവസാനത്തിലാണു ശ്രീകൃഷണ ജനനം അതായത് മഹാഭാരത- ഭഗവത് ഗീതാ കാലഘട്ടം). ഈ ദ്വാപരയുഗത്തിന്റെ അവസാനത്തില്‍ കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസനാണു ആദിയില്‍ ഒന്നായിരുന്ന വേദത്തെ പകുത്ത് നാലു വേദങ്ങളാക്കിയത് -ഋക്ക് ,യജൂര്‍,സാമം,അഥര്‍‌വ്വം. ഈ കാലഘട്ടത്തിലും വേദങ്ങളില്‍ അനുശാസിക്കുന്ന യാഗങ്ങളും യജ്ഞങ്ങളും നടന്നതായി മഹാഭാരതം സാക്ഷ്യപെടുത്തുന്നു.


3012 BC ഫെബ്രുവരി  17 വ്യാഴാഴ്ചയാണ്  ജ്യൊതിശാസ്ത്രപരമായി കലിയുഗം ആരംഭിക്കുന്നത്.  4,32,000 വര്‍ഷങ്ങള്‍ ആണ് കലിയുഗത്തില്‍ ഉള്ളത്.
ഇങ്ങേനെ മൊത്തം നാലു യുഗങ്ങളിലും കൂടി ആകെ 43,20,000 വര്‍ഷങ്ങള്‍–ഇതാണു ബ്രഹ്മാവിന്റെ ഒരു ദിവസം . അതായത് ഒരു മഹായുഗം അല്ലങ്കില്‍ ഒരു (ചതുര്‍‌യുഗം)എന്നു പറയുന്നത്–ഇങ്ങനെ ബ്രഹ്മാവിന്റെ ആയിരം ദിവസം ചേരുന്നതാണു ഒരു കല്പം.


ഇങ്ങനെ ആകെ 72 മഹായുഗങ്ങള്‍ആണ്  ഉള്ളത്. ഇതില്‍  ആകെ  14 മന്വന്തരങ്ങള്‍ ഉണ്ട്  അതായത്,  14 മനുക്കള്‍ ഭരണം നടത്തുന്നു എന്ന് സാരം.


ഇതില്‍  6  മന്വന്തരങ്ങളും  27 മഹായുഗങ്ങളും ( കൃത ത്രേതാ ദ്വാപര യുഗങ്ങള്‍ മൂന്നും) മഹാഭാരത യുദ്ധത്തോടെ കഴിഞ്ഞിരിക്കുന്നു.അതിനു ശേഷം 3012 BC യില്‍ കലിയുഗ ആരംഭത്തോടെ ഇന്ന് നമ്മള്‍ വൈവസ്വത മനുവിനാല്‍ ഭരിക്കപെടുന്ന വൈവസ്വത മന്വന്തരമായ ഏഴാം മന്വന്തരത്തില്‍ ഇരുപത്തിയെട്ടാം  മഹായുഗത്തില്‍ ശ്വേതരാഹ കല്പത്തിലാണു വസിക്കുന്ന്ത് എന്നു  പ്രാചീന ഗ്രന്ഥങ്ങള്‍ സാക്ഷ്യപെടുത്തുന്നു.  അതായത്, കലിയുഗാരംഭത്തിനു  മുന്‍പ് വരെ 6 x 72 x  = 43,20,000+43,20,000 x 27  = 1,98,28,80,000  വര്‍ഷങ്ങള്‍ ഇതുവരെ ഭൂമിയില്‍ കടന്നു പോയിരിക്കുന്നു.


ഇന്ന് ആധുനിക ശാസ്ത്രം സാക്ഷ്യപെടുത്തുന്ന ആര്‍ക്കിസോയിക് ഇറ എന്നു പറയുന്നത് ഭൂമിയില്‍ ജീവസൃഷ്ടി ആരംഭിക്കുന്ന കാലഘട്ടം 198 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ്എന്നാണ്‌.  ഈ പൗരാണികഗ്രന്ഥങ്ങളുടെ കണക്കുകള്‍ പ്രകാരം ഇത് പൂര്‍‌ണ്ണമായും യോജിക്കുന്നു. ഇന്ന് ഭൗതികവാദികള്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുന്ന  ആധുനിക കണ്ടെത്തലുകളെ മാത്രമേ  പുതു തലമുറകള്‍ വിശ്വസിക്കൂ. പക്ഷെ,  ഇതിനും അനേകം നൂറ്റണ്ടുകള്‍ക്ക് മുമ്പ് തന്നെ ഭാരതീയര്‍ ഇത് വളരെ വ്യക്ത്മാക്കിയിരുന്നു എന്നതാണ് നിരാകരിക്കാന്‍ ആകാത്ത സത്യം.


മനുസ്മൃതി (1-28) പ്രകാരം ബ്രഹമദേവനാണു വേദങ്ങളെ മനുഷ്യനു വേണ്ടി ലോകത്തിനു വെളിപ്പെടുത്തിയത് എന്നാണ്‌  സൂചിപ്പിക്കുന്നത്.  3000 BC ക്കും 2000 BC ക്കും ഇടക്കാണു സ്മൃതികളുടെ രചനാകാലഘട്ടങ്ങള്‍.  ശ്രീരാമന്റെയും ശ്രീകൃഷണന്റെയും കാലഘട്ടങ്ങളിലെ അവരുടേ ജീവിതതത്ത്വങ്ങളെ വിവരിച്ചു കൊണ്ടുള്ള ഇതിഹാസങ്ങളാണ്  രാമായണവും ,മഹാഭാരതവും. ഇത് സംസ്കൃതത്തില്‍  നിര്‍മ്മിച്ച് ഭാരതത്തില്‍ പ്രചാരത്തില്‍ ആയത് 500 BC ക്കും 1000 AD  ക്കും ഇടക്കാണു .


ഇതില്‍ പ്രതിപാദിക്കുന്ന  പ്രധാന രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും നാമങ്ങള്‍ , വര്‍ണ്ണനകള്‍, നദികളുടെ നാമങ്ങള്‍, ഭൂപ്രക്രതി  തുടങ്ങിയവ  ഇന്നും ഭാരതത്തില്‍ കാണാവുന്നതാണ്. ഇങ്ങ് കൊച്ച് കേരളത്തില്‍ വരെ ആ നാമങ്ങള്‍ പലതും കാണാന്‍ സാധിക്കും. കൂടാതെ, ഇവയില്‍ പറഞ്ഞിരിക്കുന്ന  രാജ കൊട്ടാരങ്ങളുടേ മാതൃകയിലുള്ള അവശിഷ്ടങ്ങളുടെ ആധുനിക പുരാവസ്തു ഖനനങ്ങളിലൂടെ ഉള്ള വെളിപെടുത്തലുകള്‍ ഈ പറഞ്ഞ ഗ്രന്ഥങ്ങളെ സാധൂകരിക്കുന്നു.


പ്രാചീന ഗ്രന്ഥങ്ങ്ളിലെ ഭാഷാശൈലിയെ മത്രം കേന്ദ്രീകരിച്ച് ഇന്നു ലഭ്യമായിരിക്കുന്ന വേദങ്ങളുടെ കാലഘട്ടം BC 5000നും അപ്പുറം എന്നാണു പണ്ഡിതര്‍ ഒന്നടങ്കം പറയുന്നത്.  5000-2500 BC ലാണു പല ഉപനിഷത്തുക്കളൂടേയും കാലപഴക്കം നിര്‍‌ണ്ണയിച്ചിരിക്കുന്നത്. 5000 BC – 1000 BC ക്ക് ഇടയിലാണു വേദങ്ങ്ളിലെ ഗണിത ക്രിയകള്‍ കൂടുതല്‍ പ്രചാരത്തിലായത്. 3000 BC -1500 AD വരെ ആണു ഭാരതം ജ്യോതിശാസ്ത്രത്തില്‍ വിലപേട്ട ധാരാളം സംഭാവനകള്‍ നല്‍കിയത്. 3000- 2000 BC കാലഘട്ടത്തിലാണു ഭാരത്തില്‍ കൂടുതലായി യാഗങ്ങളും യജ്ഞങ്ങളും നടന്നിരുന്നത് എന്നാണ് പു രാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്.


പാണിനിയുടെയും ശൗനകന്റെയും തുടങ്ങി സംസ്കൃത ഭാഷയുടെ അടിസ്ഥാന നിയമങ്ങ്ള്‍ വിവരിക്കുന്ന നിരുക്ത്ം, ഛന്ദശാസ്ത്രം, കല്പശാസ്ത്രം, സൂത്രങ്ങള്‍, ദര്‍ശനങ്ങള്‍, പതജ്ഞലി, കപിലന്‍ വ്യാസന്‍ തുടങ്ങിയവരുടേ മീമാംസ, ന്യായം, സാംഖ്യം, യോഗ തുടങ്ങിയവ ഉപവേദങ്ങള്‍ തുടങ്ങിയവ എല്ലാം നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ലഭ്യമായ രീതിയില്‍ നിര്‍മ്മിക്കപെട്ടതോ 1000 BC -00 AD ക്ക് ഉള്ളില്‍  ആണന്ന് കരുതുന്നു. 500 BC മുതല്‍ 1000AD ക്കു ഇടക്കാണു ഭാരതത്തില്‍ ക്ഷേത്രാചാരങ്ങള്‍. വേദങ്ങളീലെ യാഗാചാരങ്ങള്‍ക്ക് പകരമായി ഉടലെടിക്കുന്നത്.


ഇതുവരെ പൗരാണിക ഗ്രന്ഥങ്ങളീലെ പരാമര്‍‌ശങ്ങളാണു മേല്‍ ചൂണ്ടികാണിച്ചത്.  ഇനി പുരാവസ്ത് ഖനന പ്രകാരം,


1)ദ്വാപര യുഗത്തില്‍ (ശ്രീകൃഷ്ണന്റെ കാലം) പ്രചാരത്തില്‍ ഉണ്ടായിരുന്ന ലോഹങ്ങളും ലോഹസങ്കരങ്ങളും, മെഹര്‍‌ഘര്‍, ഭഗവാന്‍ പുര എന്നിവടങ്ങ്ളിലെ ഖനനത്തില്‍ നിന്ന് ലഭിച്ചിട്ടൂണ്ട്.  കാര്‍ബണ്‍‌ ഡേറ്റിങ്ങ് രീതി പ്രകാരം 8250 BC ആണു ഇവയുടെ കാലപഴക്കം.


2)മെഹര്‍ഘര്‍ ഖനനത്തില്‍ നിന്ന് 7786 BC ലെയും 4745 BC ലെയും ലോഹസങ്കരങ്ങളും കലിയുഗാരംഭത്തിനു മുമ്പൂള്ള ലോഹഖനികളും, ഉപകരണങ്ങ്ള്‍, കോട്ടകള്‍, കൊട്ടാരങ്ങ്ള്‍, റോഡുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടേ വ്യക്തമായ  അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടൂണ്ട്.


3)അറേബ്യന്‍ കടലില്‍ ഗുജറാത്ത് തീരത്ത് നിന്ന് ഏതാനം കിലോമീറ്റര്‍ ദൂരത്ത് 6000-7000 BC ക്ക് ഇടക്കുള്ള അതിവിസ്തൃതമായ  ഒരു നഗര സമുച്ഛയം തിട്ടെപെടുത്തിയിട്ടൂണ്ട്. കാംബേയിലെ നഷ്ടപെട്ട നഗരം ആണൊ ഇത് എന്ന് ചരിത്ര ഗവേഷകര്‍ സംശയിക്കുന്നു.


4) ഗുജറാത്തിലെ ലോഥില്‍ 5000 വര്‍ഷ പഴക്കം ഉള്ള ഒരു വ്യവസായ ശ്രംഖല യുടെ പ്രത്യക്ഷമായ ചിത്രം ഇന്ന് ലഭ്യമായിട്ടൂണ്ട്.


5) മോഹന്‍ജോദാരോ, ഹാരപ്പ  എന്നിവിടങ്ങളില്‍  നിന്ന് ലഭ്യമായ പുരാവസ്തു സംബന്ധമായ  വിവരങ്ങള്‍ ഉജ്ജ്വലമായ ഒരു വൈദിക സംസ്കാരം ദ്വാപരയുഗവും കലിയുഗവും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് ഇവിടെ നില നിന്നിരുന്നു എന്നതിന് തെളിവാണ് .


ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഭാരതത്തില്‍ ഉണ്ടായ ആക്രമങ്ങള്‍ എല്ലാം സിന്ധൂ നദീ തടം വഴിയായിരുന്നു എന്ന് മനുസിലാക്കാം. ഈ അഞ്ചു നദികളുടേ കരയില്‍ ജനസാന്ദ്രമായ അനവധി നഗരങ്ങളൂടെ അവശിഷ്ടങ്ങള്‍ കാണാം. വേദങ്ങളില്‍ പറയുന്ന സപ്ത സിന്ധു തീരങ്ങള്‍ ചൈതന്യവത്തായ ഒരു ഗതകാല പ്രൗഡിയുടെയും ആക്രമണ പരമ്പരയുടെയും സന്ദേശം നല്‍കുന്നവയാണു.


ഇന്ന് ആര്യനമാര്‍ ഭാരതത്തില്‍ അതിക്രമിച്ച് കടന്നു വന്നവരാണന്നും ഹിന്ദുസംസ്കാരം ഇവിടെ ഉള്ളതല്ലായിരുന്നുവെന്നും ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് ഇവിടം സ്വന്താമാക്കിയതാണന്നും  ഉള്ള വാദങ്ങള്‍ അപ്പാടെ ഇല്ലാതാവുകയാണു. ദ്രാവിഡര്‍ എന്ന് വിളിപേര്‍ വിദേശികളുടേ സ്വാര്‍‌ത്ഥതാത്പര്യത്തിനു വേണ്ടിയുള്ള സ്രഷ്ടിയായിരുന്നുവെന്നും ഇത് കള്ളത്തരമായ ഒരു പ്രചാരം മാത്രമാണ് എന്നും വ്യക്തമാണ്.


ഇന്നു വേദങ്ങളും അതുപോലുള്ള പല ഭാരതീയ പൈതൃകഗ്രന്ഥങ്ങളും ബാബിലോണിയന്‍ സംസകാരത്തിന്റെ ബാക്കി പത്രമാണന്ന് പലരും പ്പിക്കുന്നുണ്ട്. കലിയുഗാരംഭത്തിനു ശേഷം ഭാരതത്തില്‍ ത്ത്തില്‍ ഉണ്ടായ സംസകാരത്തെ പോലെ BC 3 മില്ലെനിയത്തില്‍ ഉണ്ടായ  മറ്റൊരു സംസ്കാരം ആണു ബാബിലോണിയ സംസ്കാരം . ഇതിലും പ്രാചീനമായ തെളിവുകള്‍ ഇവിടെ  ഖനനത്തിലുടെ കണ്ടെത്തിയ സ്ഥിതിക്ക് ആ വാദം വെറും പ്രചരണം മാത്രമാണന്ന് തെളിയുകയാണ്.




സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയതിലുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...
ഹിന്ദു ജീവിത ശൈലി 

Thursday, May 23, 2019

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ക്ഷേത്രദര്‍ശനം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.




1. ശ്രീ കോവില്‍, പ്രദക്ഷിണവഴി, ചുറ്റമ്പലം, പുറത്തെ പ്രദക്ഷിണവഴി പുറം മതില്‍ ഇതാണ് ക്ഷേത്രത്തിലെ രീതി.


2. കുളിക്കാതെ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. മത്സ്യം, മാസം, ശവം, മദ്യം, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ മതില്‍കെട്ടിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ഒരിക്കലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.


3. ചെരുപ്പ്, തലപ്പാവ് എന്നിവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. സ്ത്രീകള്‍ പൂര്‍ണ വസ്ത്രം ധരിച്ചിരിക്കണം.


4. പുല, വാലായ്മ എന്നീ അശുദ്ധികള്‍ ഉള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവരും പ്രവേശിക്കാതിരിക്കുന്നതാണ് നല്ലത്.


5. സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്‍ഭിണികള്‍ ഏഴാം മാസം മുതല്‍ പ്രസവിച്ചു 148 ദിവസം കഴിയുന്നത്വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്.


6. ചോറൂണ് കഴിഞ്ഞ ശേഷം മാത്രം കുട്ടികളെ ദര്‍ശനത്തിന് കൊണ്ടുവരാവൂ.


7. മംഗല്യം ചാര്‍ത്തികഴിഞ്ഞ വധുവരന്മാര്‍ ചുറ്റമ്പലത്തില്‍ കടന്ന് ദേവദര്‍ശനം നടത്തരുത്. പുറം മതില്‍ കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടതും.


8. ക്ഷേതത്രങ്ങളിലെ ബലിക്കല്ലുകളില്‍ ചവിട്ടാനോ ഇവ മറികടക്കാനോ പാടില്ല. ഇവ പാര്‍ഷദന്മാര്‍ എന്നറിയപ്പെടുന്നു.


9. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന്‍ ദീപസ്തംഭം, കൊടിമരം, വലിയ ബലിക്കല്ല് ഇവയ്ക്ക് പ്രദക്ഷിണമായി വേണം പോകാന്‍. തിരുനടയില്‍ പ്രവേശിച്ചാല്‍ നമസ്‌ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.


10. തൊഴുമ്പോള്‍ താമരമൊട്ടുപോലെ വിരലിന്റെ അറ്റം കൂടിമുട്ടിയും കൈപ്പടം പരസ്പരം തൊടാത്ത വിധത്തിലും വേണം തൊഴുവാന്‍. കൈകള്‍ തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചും ഹൃദയഭാഗത്ത് ചേര്‍ത്തുവച്ചും തൊഴാം.


11. ശിവമൂര്‍ത്തികള്‍ക്ക് ഇടതുവശവും വൈഷ്ണവമൂര്‍ത്തികള്‍ക്ക് വലതുവശവും നിന്ന് തൊഴുന്നതാണ് ആചാരം. ദേവന്റെ നേര്‍ക്കുനിന്നു തൊഴരുത്.


12. ഗണപതി ക്ഷേത്രത്തില്‍ ഏത്തമിടണം. 36, 24, 16, 12, 7, 5, 3 ഇതില്‍ ഏതെങ്കിലും തവണ ഏത്തമിടാം. ശേഷം ഞൊട്ടയുടെ ശബ്ദം കേള്‍പ്പിക്കുന്നത് ഗണപതിക്ക് പ്രിയങ്കരമാണ്.

13. തീര്‍ത്ഥം മൂന്നു തവണ മന്ത്രം ജപിച്ച് സേവിച്ച ശേഷം തലയിലും മുഖത്തും തളിക്കാം. കൈ, ചുണ്ടില്‍ തൊടാതെ നാക്ക് നീട്ടി തീര്‍ത്ഥം നാക്കില്‍ വീഴിക്കണം. കൈപ്പടത്തില്‍ കീഴ്ഭാഗത്തില്‍ കൂടിവേണം തീര്‍ത്ഥം നാക്കില്‍ വീഴ്ത്താന്‍.


14. തീര്‍ത്ഥം സേവിച്ചു കഴിഞ്ഞാല്‍ പ്രസാദം നെറ്റിയില്‍ തൊടണം. പുഷ്പം തലയിലോ ചെവികള്‍ക്കിടയിലോ വയ്ക്കാം. എണ്ണ, വാകച്ചാര്‍ത്ത് എന്നിവ തലയില്‍ പുരട്ടണം. ചാന്ത് നെറ്റിയില്‍ തൊടാവുന്നതാണ്.

Wednesday, May 22, 2019

കലിയുഗം എത്ര വർഷം


കൊല്ലവർഷം കലിവര്ഷം ക്രിസ്തുവർഷം ഇവയുടെ മാറ്റ പട്ടിക എളുപ്പമാക്കാൻ

"കൊല്ലത്തിൽ തരളാംഗത്തെ
കൂട്ടിയാൽ കലിവത്സരം
കൊല്ലത്തിൽ ശരജം കൂട്ടി
ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം "

കൊല്ലവർഷം(മലയാളവർഷം), കലിവർഷം ക്രിസ്തുവർഷം എന്നിവയ പരസ്പരം മാറ്റുവാൻ സഹായിക്കുന്ന സൂത്രം ഈ കവിതയിലുണ്ട്.
            തരളാംഗം       = 6293       → 3926
            ശരജം          = 528         → 825
കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവര്ഷം  കിട്ടും.. കൊല്ലവർഷത്തോട് 825 കൂട്ടിയാൽ ക്രിസ്തുവർഷമായി.

കൃതയുഗം - 1728000 yr
ത്രേതായുഗം - 1296000 yr
ദ്വാപരയുഗം - 864000 yr
കലിയുഗം - 432000 yr

മഹായാഗം - 4320000 yr
4320000 x 365 ~= 1576800000 days

അംശബന്ധം 4:3:2:1 ( ഈ അംശത്തിലാണ് മഹാ യുഗത്തെ ഭാഗിച്ചിരിക്കുന്നത്, അതിന്റെ അടിസ്ഥാനത്തിലാണ് നാല് യുഗങ്ങൾക്കും പേര് വന്നത്, ദശാവതാരങ്ങളുടെ എണ്ണം വെച്ചും പേര് പറയാറുണ്ട്. )

71 ചത്യുയുഗം
14 മനുക്കൾ

ഇപ്പോൾ :-

28-മത് ചത്യു യുഗം
വൈവസ്വദ മന്വന്തരം
വൈവസ്വദ മനു

കടപ്പാട്
വിഷ്ണു വി ശ്രീലകം 

Tuesday, May 21, 2019

തൃപ്പൂത്താറാട്ട്





ഏറെ പ്രത്യേകതകളുള്ള ആചാരങ്ങളാണ് , ചെങ്ങന്നൂർ ദേവീക്ഷേത്രത്തെ കേരളത്തിലെ മറ്റ് പരമ്പരാഗത ദേവീക്ഷേത്രങ്ങളിൽ നിന്ന് ഭിന്നമാക്കുന്നത്.....


ഈ ക്ഷേത്രത്തിൽ ദേവി രജസ്വലയാകുന്നു , അഥവാ തൃപ്പൂത്താകുന്നു , സ്ത്രീത്വത്തിന്റെ ഉർവ്വരതയെ അങ്ങേയറ്റം ഭക്ത്യാദരവോടെ രേഖപ്പെടുത്തുന്ന അപൂർവ്വമായ ഒരാചാരം കൂടിയാണിത്....


ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവപാർവ്വതിമാരുടെതാണെങ്കിലും , അടുത്തകാലം വരെ ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത് ദേവിയുടെ പേരിൽ തന്നെ കാരണം അവിടെ നിറഞ്ഞ് നിന്നത് ദേവീ സാന്നിധ്യമാകുന്നു....


എന്നാൽ ഇന്നീ ക്ഷേത്രം അറിയപ്പെടുന്നത് , ചെങ്ങന്നൂർ മഹാദേവക്ഷേത്രം എന്നാണ് ഋതുമതിയാവുന്ന ദേവിയെ ശ്രീകോവിലിന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നു....


അനന്തരം മൂന്ന് ദിനങ്ങളിൽ ദേവിക്ക് പൂജയും , മറ്റാരാധനകളും ഇവിടെയാണ് നടക്കുക , നാലാം ദിവസം ഋതുസ്നാനത്തിനായ് ദേവിയെ പിടിയാനപുറത്തെഴുന്നള്ളിച്ച് വാദ്യഘോഷങ്ങളോടെ പമ്പാ നദിയിലെ ക്ഷേത്രകടവായ മിത്രപ്പുഴ കടവിലേക്കാനയിക്കുന്നു ,


പിന്നീട് സ്ത്രീകളുടെ സാന്നിധ്യത്തിൽ ആറാടിച്ച് തന്ത്രി , പരികർമ്മികളുടെ നേതൃത്വത്തിൽ പൂജകളോടെ ക്ഷേത്രത്തിലേക്ക് തിരികെ എഴുന്നള്ളിക്കുന്നു , സ്ത്രീത്വത്തെ അതിന്റെ മുഴുവൻ വിശുദ്ധിയോടെയും ആരാധിക്കുന്ന ഈ ചടങ്ങ് ദർശിക്കാൻ ആയിരകണക്കിന് ഭക്തജനങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്....


അഭീഷ്ട സിദ്ധിക്കുള്ള അസുലഭ മുഹൂർത്തമായി ഭകതർ ഈ ചടങ്ങിനെ നോക്കി കാണുന്നു , തൃപ്പൂത്തിനും , തൃപ്പൂത്താറാട്ടിനും , ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കഥ ഇന്നും നിലവിലുണ്ട്


ഒരിക്കൽ നിർമ്മാല്യത്തിനായ് നട തുറന്ന ശാന്തിക്കാരൻ കണ്ടത് ദേവിയുടെ ഉടയാടയിലെ രക്തകറയാണ് സംശയം തോന്നിയ  അദ്ദേഹം രഹസ്യമായി സംഭവം കഴകക്കാരനോടും ദേവസ്വം അധികാരികളോടും പറയുകയും , അവർ സംശയം നിവാരണത്തിന് ഉടയാട ദേശാധികാരികൂടിയായ പഞ്ഞിപ്പുഴ തമ്പുരാന്റെ കൊട്ടാരത്തിലെ മുതിർന്ന സ്ത്രീകളെ കാണിക്കുകയുണ്ടായി ദേവി ഋതുമതിയായതു തന്നെയെന്ന് അവർ പറഞ്ഞെങ്കിലും , വിദഗ്ധ ഉപദേശത്തിനായി പ്രമുഖ തന്ത്രി കുടുംബമായ താഴമൺ മഠത്തിലെ മുതിർന്ന അന്തർജനത്തെ കൂടി കാണിക്കുവാൻ ക്ഷേത്രാധികാരികൾ നിർദ്ദേശിക്കുകയും , തുടർന്ന് അവരും ദേവിയുടെ തൃപ്പൂത്ത് സ്ഥിരീകരിക്കുന്നു...പിന്നീട് ഈ പ്രതിഭാസം മാസാമാസം ആവർത്തിക്കുക കൂടീ ചെയ്തതോടെ അപൂർവ്വമായ ഒരാചാരമായി ദേവിയുടെ ത്രിപ്പൂത്ത് മാറിയെന്നാണ് കഥ ,


അമ്മേ ശരണം ദേവീ ശരണം.


കടപ്പാട്

Monday, May 20, 2019

അഷ്ടാവക്രസംഹിത


ഹരിഃ ഓം . തത്  സത്.

     .

അദ്ധ്യാത്മഗ്രന്ഥങ്ങളില്‍ അനന്വയമാണ് അഷ്ടാവക്രസംഹിത അഥവാ അഷ്ടാവക്രഗീത. സംഹിത എന്നാല്‍ ' സമ്യക് ഹിതം പ്രതിപാദ്യം യസ്യാഃ' - യഥാര്‍ത്ഥഹിതം പ്രതിപാദിക്കുന്നത് എന്നര്‍ത്ഥം. ഗീത എന്നതുകൊണ്ട് ശ്രീമദ് ഗീതപോലെ പവിത്രവും പ്രാമാണികവും എന്നാണ് വിവക്ഷിതം. ഗീത ശ്രീരാമകൃഷ്ണാര്‍ജ്ജുനസംവാദ രൂപത്തിലാണ്. ഇതാകട്ടെ അഷ്ടാവക്രജനകസംവാദ രൂപത്തിലും.



അദ്ധ്യായം ഒന്ന്.

ആത്മോപദേശം.


ജനക  ഉവാച-

" കഥംജ്ഞാനമപ്നോതി
  കഥം മുക്തിര്‍ഭവിഷ്യതി
  വൈരാഗ്യം ച കഥം പ്രാപ്ത-
  മേതദ്ബ്രൂഹി മമ പ്രഭോ".



ജനകന്‍ അപേക്ഷിച്ചുഃ പ്രഭോ, ജ്ഞാനം നേടുന്നതെങ്ങനെ? മുക്തി കിട്ടുന്നതെങ്ങനെ? വൈരാഗ്യം ഉണ്ടാകുന്നതെങ്ങനെ? ഇതെനിക്ക് ഉപദേശിച്ചുതന്നാലും.



വിനയം, അര്‍ത്ഥിത്വം, സാമര്‍ത്ഥ്യം എന്നിവ ഉള്ളവര്‍ക്കേ ആദ്ധ്യാത്മികവിദ്യ ഗുരുക്കന്മാര്‍ ഉപദേശിക്കാറുള്ളൂ. അവരിലേ ഉപദേശം സഫലമാകൂ എന്നുതന്നെ കാരണം. ആത്മജ്ഞനായ ഗുരുവിനെ ശ്രദ്ധാഭക്തികളോടെ സമീപിച്ച് ജിജ്ഞാസുവായ ശിഷ്യന്‍ ഉപദേശം തേടുന്നു. ഉപനിഷത്പ്രസിദ്ധനായ ജനകനാണ് ഇവിടെ ശിഷ്യന്‍. ഗുരുവാകട്ടെ ഇതിഹാസപ്രസിദ്ധനായ അഷ്ടാവക്രമഹര്‍ഷിയും. ഈ ഗുരൂപദേശമാകാം ജനകനെ ഉപനിഷത്പ്രസിദ്ധനാകാന്‍ തുണച്ചത്. ശിഷ്യന്റെ ചോദ്യത്തില്‍ നിന്നുതന്നെ, അദ്ദേഹം ഉത്തമകോടിയില്‍പ്പെട്ട ഒരു ജിജ്ഞാസുവാണ് എന്നു വ്യക്തം. ഗുരുവും അത്യുത്തമന്‍തന്നെ എന്ന് 'പ്രഭോ'  എന്ന സംബോധനയില്‍നിന്നും തുടര്‍ന്നുവരുന്ന ഉപദേശങ്ങളില്‍നിന്നും വ്യക്തമാകും.



ജ്ഞാനം - ജീവബ്രഹ്മണോരഭേദനിശ്ചയഃ - ജീവാത്മപരമാത്മാക്കളുടെ അഭേദദര്‍ശനം.  മുക്തിഃ - പുനഃ  സംസാരാഭാവവത്ത്വം - വീണ്ടും ജനിമൃതിബന്ധനത്തില്‍ പെടാതിരിക്കല്‍,  വൈരാഗ്യം - വിഷയവൈതൃഷ്ണ്യം -  കണ്ടതും കേട്ടതുമായ വിഷയങ്ങളില്‍ ആശയില്ലാതിരിക്കല്‍. അദ്ധ്യാത്മസാധകന്  അവശ്യം ഉണ്ടായിരിക്കണമെന്ന് അദ്ധ്യാത്മശാസ്ത്രങ്ങള്‍ നിഷ്ക്കര്‍ഷിക്കുന്ന സാധന ചതുഷ്ടയ സമ്പത്തിക്ക് ഉപലക്ഷണമാണിവ. വൈരാഗ്യത്തില്‍ വിവേകവും ഉള്‍പ്പെടുന്നു. മുക്തികാമനയില്‍ ശമദമാദി ഷട്കസമ്പത്തി അനുക്തസിദ്ധവുമാണ്.  (തുടരും)



ലോകഃ സമസ്താഃ സുഖിനോ ഭവന്തു.

Sunday, May 19, 2019

മനസ്സും സമൂഹവും


സ്വാമി നിർമലാനന്ദഗിരി മഹരാജ്
 



   മനസ്സിന്റെ ഏറ്റവും മൂർത്തവും സൂക്ഷ്മവുമായ ആഹാരം പ്രാണനാണ്.മനസ്സ് എവിടെന്നാണ് പ്രാണനെ സ്വീകരിക്കുന്നത്. പ്രാണൻ വികാരങ്ങളോടുകൂടിയതോ, മനസ്സിന്റെ അംശത്തോടു കൂടിയതോ, പ്രാണൻ സ്വതന്ത്രമോ? എന്നതാണ് അടുത്ത ചോദ്യം.

    നിങ്ങൾ ജീവിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് നിങ്ങൾ സ്വീകരിക്കുന്ന പ്രാണൻ സാമൂഹികമായി ദുഷിക്കുന്നതു കൊണ്ടാണോ?....

 സ്വീകരണി ദുഷിക്കുന്നതു കൊണ്ടാണോ?....

 പ്രാണൻ ദുഷിക്കുന്നത്. മനസ്സിനെ സ്വീകരണി ദുഷിച്ച് സ്വീകരിക്കുന്ന പ്രാണനാണോ ബാധിക്കുന്നത്?....

ചുറ്റുപാടുകൾ ദുഷിച്ച് സ്വീകരിക്കുന്ന പ്രാണനാണോ ബാധിക്കുന്നത്?....

 പ്രാണനെ സ്വീകരിക്കുന്നത് നിങ്ങൾ തന്നെ പുറത്തേക്ക് വിട്ട പ്രാണനെയാണോ?....

 ഇതരന്മാർ വിട്ട പ്രാണനെയാണോ?.....


 വികലങ്ങളായ സങ്കൽപ്പങ്ങളും വെറുപ്പും വിദ്വേഷവും, വികലങ്ങളായ ആഹാര രീതികളുമായി ജീവിക്കുന്ന ഒരു മനുഷ്യന്റെ ശ്വസന പ്രക്രിയയിലെ എടുക്കുന്ന ശ്വാസം inhalation... രേചകം..... എന്നാണോ?.....



 പൂരകം....ആ..... പൂരകം.... അകത്തേക്ക് എടുത്തത്..... അത് നിങ്ങളിൽ രൂപാന്തരപ്പെട്ട് നിങ്ങളുടെ മനോ മാലിന്യങ്ങളും, ശരീരമാലിന്യങ്ങളും,ശരീരത്തിലെ രസം, രക്തം, മാംസം, മേധസ്സ്, അസ്ഥി,മജ്ജ മുതലായവയിലെ സൂക്ഷ്മമാലിന്യങ്ങളും, കാർബൺഡൈഓക്സൈഡുമൊക്കെ വഹിച്ച് പുറത്തേക്ക് പോകുമ്പോൾ, അതിനെ ഈ അന്തരീക്ഷത്തിൽ നിൽക്കുന്ന സസ്യജാലങ്ങൾ സ്വീകരിച്ച് ശുദ്ധീകരിച്ച് വിടുമ്പോൾ കാർബൺഡൈഓക്സൈഡിനെ വിശ്ലേഷണം ചെയ്ത് പ്രാണവായുവാക്കി സ്വതന്ത്രമാക്കി സൂര്യപ്രകാശത്തിൽ പുറത്തേക്ക് വിടുമ്പോൾ പൂഷാവായ സൂര്യന്റെയും, അതിനെ പ്രാണവായു ആക്കി മാറ്റുന്ന സസ്യത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാതെ അവയെ നശിപ്പിച്ചു കൊണ്ടു നിൽക്കുന്ന നിങ്ങൾ ആ പുറത്തേക്കു വിട്ട പ്രാണനെ അതിനെ തിരിച്ച് നിങ്ങളുടെ സ്വീകരണിയിലേക്ക് വീണ്ടും  നിങ്ങളോ മറ്റൊരാളോ അതിൽ നിന്നൊരംശം സ്വീകരിക്കുമ്പോൾ, കാർബൺഡൈഓക്സൈഡ് വിശ്ലേഷണം ചെയ്യുകയല്ലാതെ അതിൽ നിങ്ങൾ കടത്തിവിട്ടിരിക്കുന്ന മനോ മാലിന്യങ്ങളും, സാരമാലിന്യങ്ങളും, ആ പ്രാണന്നോടൊപ്പം നിൽക്കുമ്പോൾ അവയെ അരിച്ചുകളയുവാനുള്ള നിങ്ങളുടെ സംവിധാനം എന്താണ്?...ശാസ്ത്രവും സാങ്കേതിക വിദ്യയും അവിടെ ഇരിക്കട്ടെ.



    എന്റെ ചോദ്യം മനസ്സിലായില്ല എന്നു തോന്നുന്നു.മനുഷ്യരടങ്ങുന്ന ആയിരമായിരം ജീവജാലങ്ങൾ അടങ്ങുന്ന സമൂഹത്തിൽ നിന്ന് ആയിരമായിരം സസ്യങ്ങളുടെ രാത്രികളിൽ നിന്ന്,ആയിരകണക്കിന് സാങ്കേതിക വിദ്യകൾ ഉരുക്കിയിറക്കിയ ഫാക്ടറികളിൽ നിന്ന്,ഒപ്പം അകത്തേക്ക് വലിച്ചു സ്വീകരിച്ച പ്രാണവായുവിനെ മലീമസമാക്കി മനോമാലിന്യവും, സാരമാലിന്യങ്ങളും നിറച്ച്, ഇത് മുഴുവൻ താങ്ങാൻ കെൽപ്പുള്ള,ശേഷിയുള്ള, ശേമുഷിയുള്ള അന്തരീക്ഷത്തിലേക്ക് വലിച്ചെറിയുമ്പോൾ.....അതിൽ നിന്നൊരംശം ശുദ്ധീകരിക്കപ്പെട്ട് തിരിച്ചു വരുന്നതിനെ തിരിച്ചു സ്വീകരിക്കാൻ തയ്യാറാകുന്ന ഒരു വേളയിൽ ഏതു പ്രക്രിയയാണ്, ഏതു ഭാഗമാണ്, ഏത് അരിപ്പയാണ് അതിനെ അവക്രമാക്കി സ്വീകരിക്കുവാൻ പര്യാപ്തമായി നിങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്?...
ഏതു സംസ്ക്കാര കർമ്മത്തിലൂടെയാണ് ഏത് സംസ്ക്യതചിത്തത്തിലൂടെയാണ്... ഏത് സംസ്‌ക്കാരത്തിലൂടെയാണ് നിങ്ങൾ ശുദ്ധീകരിക്കപ്പെട്ട് ശുദ്ധമാക്കുവാൻ പ്രാണനെ സ്വീകരിക്കുവാൻ നിങ്ങളുടെ സ്വീകരണികൾ വെമ്പൽകൊള്ളുന്നത്?...



    ഒരു നിമിഷം നിങ്ങളുടെ മൂക്കും വായും അടച്ചുപിടിച്ചാൽ മരണത്തിന്റെ വെപ്രാളം കാണിക്കുന്ന നിങ്ങൾ പ്രാണനു വേണ്ടി കേഴുമ്പോൾ ഏതു തരത്തിലാണ് പ്രാണനെ നിങ്ങൾ പ്രാണവഹ സ്രോതസ്സുകളിലൂടെ കൂട്ടികൊണ്ടു പോകുന്നത്?... എന്റെ ഭ്രാന്ത്.... അന്വേഷണാത്മകമെങ്കിലും ആണോ?...



ഒരു പാട് ശാസ്ത്രം പഠിച്ചില്ലേ?.... ഒത്തിരി ഇക്വേഷൻ അറിയില്ലേ?...എത്ര പേരുടെ മേളിൽ നിങ്ങൾ മെക്കിട്ടു കേറിയിട്ടുണ്ട്?.... എത്രയായിരം ഗുസ്തികൾ നടത്തിയിട്ടുണ്ട്?... ശ്വസിക്കുന്നൊരു പ്രാണനെ ശുദ്ധമാക്കി സ്വീകരിക്കാൻ എന്തു സംബാധിച്ചിട്ടുണ്ട്?.... ഏതൊരു മനസ്സ് മലീമസ്സമായി, ഏതൊരു സ്രോതസ്സുകളെ മലീമസമാക്കി, ഏതു പ്രാണവഹകളും, മനോവഹകളും ദുഷിച്ച് പ്രാണനെ പുറത്തേക്കു വിട്ടുവോ ആ മനസ്സിന്റെ ശുദ്ധീകരണ പ്രക്രിയ കൊണ്ട് പ്രാണനും, പ്രാണന്റെ ശുദ്ധീകരണ പ്രക്രിയ കൊണ്ട് മനസ്സും പരസ്പ്പരം ശുദ്ധീകരിക്കുമെന്ന തത്വത്തെ മനസ്സിലാക്കുമ്പോൾ മാത്രമേ നിങ്ങൾ ശ്വസിച്ചിട്ടു കാര്യമുള്ളൂ.

Saturday, May 18, 2019

പ്രചേതസദക്ഷന്റെ ഹംസഗുഹ്യസ‍്തോത്രവും ഭഗവത്പ്രസാദവും – ഭാഗവതം (135)





യദ്‌ യന്നിരുക്തം വചസാ നിരൂപിതം ധീയാക്ഷഭിര്‍വ്വാ മനസാ വോത യസ്യ
മാ ഭൂത്‌ സ്വരൂപം ഗുണരൂപം ഹി തത്തത്‌ സ വൈഗുണാപായവിസര്‍ഗ്ഗലക്ഷണഃ (6-4-29)


യസ്മിന്‍ യതോ യേന ചയസ്യ യസ്മൈ യദ്യോ യഥാ കുരുതേ കാര്യതേ ച
പരാവരേഷാം പരമം പ്രാക്പ്രസിദ്ധം തദ്‌ ബ്രഹ്മ തദ്ധേതുരനന്യദേകം (6-4-30)



ശുകമുനി തുടര്‍ന്നുഃ

ഞാന്‍ നേരത്തെ പറഞ്ഞുവല്ലോ പ്രചേതരുടെ കാര്യം. അവര്‍ പൊയ്കയില്‍നിന്നും പുറത്തു വന്നപാടെ ചുറ്റുമുളള വൃക്ഷങ്ങളെയെല്ലാം വെട്ടി നശിപ്പിക്കുവാന്‍ തുടങ്ങി. സോമന്‍ ഇടപെട്ട്‌ അവരെ അനുനയനരൂപത്തില്‍ ഗുണദോഷിച്ചു. “പാവപ്പെട്ട മരങ്ങളെ ദ്രോഹിക്കുന്നുത്‌ ശരിയല്ല. പ്രത്യേകിച്ചും അവരുടെ ധര്‍മ്മം ജീവികള്‍ക്ക്‌ രക്ഷണനല്‍കുക എന്നതാവുമ്പോള്‍. അവയേയും ജീവികളുടെ പോഷകത്തിനായി ഭഗവാന്‍ സൃഷ്ടിച്ചതത്രേ. അചരങ്ങളായ സൃഷ്ടികള്‍ ചരങ്ങളായവക്ക്‌ ഭക്ഷണമത്രേ. കാലുകളുളളവര്‍ക്ക്‌ കാലുകളില്ലാത്ത ജീവികള്‍ ഭക്ഷണം. കൈയ്യുളള ജീവികള്‍ക്ക്‌ കയ്യില്ലാത്തവ ഭക്ഷണം. ഇരുകാലികള്‍ക്ക്‌ നാല്‍ക്കാലികള്‍ ഭക്ഷണം. ഈ നശീകരണ വൃത്തിയില്‍ നിന്നും പിന്തിരിഞ്ഞ് അച്ഛന്‍ ജീവിച്ച പോലെ ജീവിച്ചാലും. കാരണം മാതാപിതാക്കള്‍, കുട്ടികളുടെ ശരിയായ സുഹൃത്തുക്കളത്രെ. കണ്‍പീലികള്‍ കണ്ണിനും, രാജാവ്‌ പ്രജകള്‍ക്കും, ഗൃഹസ്ഥന്‍ ഭിക്ഷക്കാരനും, ഭര്‍ത്താവ്‌ സ്ത്രീക്കും, ജ്ഞാനി അജ്ഞാനിക്കും, ഉത്തമ സുഹൃത്തുക്കളത്രെ. നിങ്ങളുടെ കോപമടക്കിയാലും. പ്രകൃത്യാലുളള ഗുണങ്ങള്‍ക്കതീതരായി നിങ്ങള്‍ ഭഗവല്‍കൃപയ്ക്ക്‌ പാത്രമായിത്തീരും. ഭഗവല്‍ശരീരം, ചരാചരസൃഷ്ടികളുടെ സഞ്ചയമത്രെ.” ഇത്രയും പറഞ്ഞ് മാരി എന്ന പെണ്‍കുട്ടിയെ സോമന്‍ അവര്‍ക്ക്‌ നല്‍കി. കാലക്രമത്തില്‍ ദക്ഷപ്രാചേതസന്‍ എന്ന പുത്രന്‍ അവള്‍ക്കുണ്ടായി.



ആദ്യം ദക്ഷപ്രാചേതസന്‍ സ്വന്തം ഇഛയാല്‍ പലേ വിധ ജീവജാലങ്ങളെയും സൃഷ്ടിച്ചു. പക്ഷെ ഇവ പെറ്റുപെരുകിയില്ല. അപ്പോള്‍ അദ്ദേഹം ഭഗവാനെ ധ്യാനിച്ച്‌ തപസ്സു ചെയ്തു. “ജീവന്‌ തുലോം അജ്ഞാതമായ ഗുണങ്ങളോടുകൂടിയ ആ പരമദിവ്യസ്വരൂപത്തിന്‌ നമസ്കാരം. ഒരു വസ്തു സ്വയം അതിന്റെ ബോധശക്തിയെ അറിയാത്തതുപോലെയാണ്‌ ജീവന്റെ അജ്ഞത. പരിശുദ്ധമായ മനസില്‍ ചിന്താവ്യതിയാനങ്ങള്‍ അകന്ന് ശാന്തതയുണ്ടാവുമ്പോള്‍ ജീവന്റെ ഈ അജ്ഞതയും അകലുന്നു. പറയപ്പെടുന്ന വാക്കുകള്‍ കൊണ്ടോ കാഴ്ചശക്തി കൊണ്ടോ, മനസുകൊണ്ടോ അവിടത്തെ അറിയുക സാദ്ധ്യമല്ല. ഇവയെല്ലാം ഗുണങ്ങളുമായി ബന്ധപെട്ടിരിക്കുന്നു. എന്നാല്‍ ഉണ്മയുടെ പ്രകൃതിധര്‍മ്മം അറിയാന്‍ വിശ്വസൃഷ്ടിയില്‍നിന്നും വിശ്വപ്രളയത്തില്‍ നിന്നും അനുമാനിച്ചെടുക്കേണ്ടിയിരിക്കുന്നു. ആരാല്‍ എന്ത്‌ ആരോട്‌ ചെയ്യുന്നുവോ അവയെല്ലാം ആ പരബ്രഹ്മം തന്നെയാണ്‌. വൈരുദ്ധ്യങ്ങളായ തത്വസംഹിതകള്‍ ക്കടിസ്ഥാനമായുളളതും അതേ ബ്രഹ്മം തന്നെ. ആ പരമസത്ത എന്റെ പ്രാര്‍ത്ഥനയെ സ്വീകരിക്കട്ടെ.”



അങ്ങനെ പ്രാര്‍ത്ഥിക്കവേ ഭഗവാന്‍ സ്വയം ദക്ഷന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അത്ഭുതസ്തബ്ദനായി ദക്ഷന്‍ ഭഗവാന്റെ കാല്‍ക്കല്‍ നിശബ്ദനായി വീണുകിടന്നു. ഭഗവാന്‍ പറഞ്ഞു. “എല്ലാ സൃഷ്ടികളും പ്രത്യുല്‍പ്പാദനം നടത്തി പെരുകണമെന്നത്‌ എന്റെ ഇഛയാണ്‌. സൃഷ്ടിക്ക്‌ മുന്‍പ്‌ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുളളു. എന്റെ മായാശക്തിയാല്‍ ഉറങ്ങികിടന്നിരുന്ന അനന്തമായ പ്രാബല്യങ്ങള്‍ പ്രകടിതമായി. ബ്രഹ്മാവും നീയും മറ്റെല്ലാവരും എന്‍റേതന്നെ പ്രകടിതരൂപങ്ങളത്രെ. നിങ്ങളെല്ലാം യോനീജന്മങ്ങളല്ല. പുരുഷസ്ത്രീ സംയോഗത്താല്‍ സൃഷ്ടിജാലങ്ങള്‍ പെറ്റുപെരുകാനുളള സമയമായിരിക്കുന്നു. അതുകൊണ്ട്‌ പഞ്ചജനന്റെ പുത്രിയായ അസികനിയെ പാണിഗ്രഹണം ചെയ്താലും. അവളിലൂടെ മറ്റെല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചാലും.” ഇത്രയും പറഞ്ഞ് ഭഗവാന്‍ അപ്രത്യക്ഷനായി.





കടപ്പാട് : ഭാഗവതം നിത്യപാരായണം

Friday, May 17, 2019

മനസ്സിനെ നല്ല ചിന്തകളിലേക്ക് എത്തിക്കുക.... ശുഭചിന്ത


Bring your mind to good thoughts....


മനുഷ്യരുടെ വ്യക്തിപരവും സാമൂഹികവുമായ സങ്കൽപങ്ങൾക്കും ജീവിതത്തിനും ചിറകുനൽകുന്നതു ചിന്തകളാണ്...............


ഏതു കാര്യങ്ങളെയും ആലോചനയോടെ സമീപിക്കുകയും ചിന്തിക്കുകയും  കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം.........


നല്ല സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും അല്ലാത്തവയോടു മുഖംതിരിക്കാനും കഴിയണം...............


നല്ല ചിന്തകളിലൂടെയാണ് നല്ല ലോകം പിറവിയെടുക്കുക, വികല ചിന്തകളിലേക്കു പോകാതെ മനസ്സിനെ നല്ല ചിന്തകളിലേക്ക് എത്തിക്കുക.......

Thursday, May 16, 2019

പുഷ്പാഞ്ജലി / അര്‍ച്ചന




ഹൈന്ദവര്‍ ഏല്ലാവരും തന്നെ പുഷ്പാഞ്ജലി അര്‍ച്ചന നടത്തിയിട്ടുണ്ടാകും.   പക്ഷെ കൂടുതല്‍ ആളുകളും ഈ അര്‍ച്ചനയെ കുറിച്ച് ബോധവാന്‍മാരല്ല.


ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും.


എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.   പേരും നക്ഷത്രവും പറഞ്ഞാണ് സാധാരണയായി നാം പുഷ്പാഞ്ജലി കഴിക്കാറുള്ളത്.


അഞ്ജലി എന്നാല്‍ കൂപ്പുകൈയോടെയുള്ള സമര്‍പ്പണം എന്നാണ് അര്‍ഥം.   കൂപ്പുകൈയോടുകൂടി നാം പുഷ്പത്തെ ഭഗവാന് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അത് പുഷ്പാഞ്ജലിയാകുന്നു


പുഷ്പത്തിന്റെ ഏറ്റവും പ്രധാന ഗുണം അതിന്റെ വര്‍ണ്ണവും വാസനയുമാണ്‌.   ഇവിടെ പുഷ്പം നമ്മിലുള്ള നല്ലതും ചീത്തയുമായ വാസനകളെ പ്രതിനിധാനം ചെയ്യുന്നു.


നിത്യജീവിതത്തില്‍ നമ്മെ നയിക്കുന്നത് നമ്മുടെ വാസനകള്‍ ആണ് എന്നതിനാല്‍ ആസുരിക വാസനകള്‍ ഉള്ളവര്‍ ആസുരിക മാര്‍ഗ്ഗത്തിലും ദൈവീക വാസനകള്‍ ഉള്ളവര്‍ ദൈവീക മാര്‍ഗ്ഗത്തിലും ജീവിതം നയിക്കുന്നു എന്നത് നമുക്ക് ചുറ്റും വെറുതെയൊന്നു കണ്ണോടിച്ചുനോക്കിയാല്‍ കാണാവുന്നതേയുള്ളൂ.


സ്വയം തന്റെയും കുടുംബത്തിന്റെയും സുഖം മാത്രം കാംക്ഷിക്കുന്ന എല്ലാം തന്നെ ആസുരിക വാസനയാണ്.   എന്നാല്‍ സ്വന്തം സുഖത്തോടൊപ്പം ലോകത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും സുഖം കാംക്ഷിക്കുന്നത് ദൈവീക വാസനയും ആകുന്നു.


പുഷ്പാഞ്ജലിക്ക് വേണ്ടി വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും പൂക്കള്‍ പറിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. പൂ പറിക്കുന്ന സമയത്ത് ഇഷ്ട ദേവതാ മന്ത്രം ജപിച്ചുകൊണ്ട്‌ പൂക്കളെ സ്വന്തം വാസനകള്‍ ആയും അവയെ നാം ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ വേണ്ടി സ്വരൂപിക്കുകയാണ് എന്നും സങ്കൽപ്പിക്കണം.


കുളിച്ചു വൃത്തിയോടു കൂടിയായിരിക്കണം പൂക്കള്‍ ഇറുക്കുന്നത്.   ഇതിനു സൗകര്യം ഇല്ലാത്തവര്‍ക്ക് മാത്രം പൂക്കള്‍ വാങ്ങാവുന്നതാണ്.


അതിനു ശേഷം ക്ഷേത്രത്തില്‍ പോയി ഈ പൂക്കളെ പുഷ്പാഞ്ജലി കഴിക്കുന്നതിനായി സമര്‍പ്പിക്കണം.


പുഷ്പാഞ്ജലി സമയത്ത് നാം നമ്മിലുള്ള എല്ലാ ആസുരിക വാസനകളേയും ഭഗവാന് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് സങ്കൽപിക്കണം.


അതിനു ശേഷം പൂജിച്ച പുഷ്പാഞ്ജലി പ്രസാദം സ്വീകരിക്കണം.


നാം നമ്മുടെ ആസുരിക വാസനകളെ ഭഗവാന് സമര്‍പ്പിച്ചതിന്റെ ഫലമായി ഭഗവാന്‍ അവയെ സ്വീകരിച്ച് പകരം ദൈവീക വാസനകളെ നമുക്ക് നല്‍കിയിരിക്കുന്നു എന്ന് സങ്കൽപിക്കണം.


ആ കാരുണ്യത്തിനു ഭഗവാനോട് നന്ദി പറയണം.


ശേഷം പ്രസാദത്തില്‍ ഉള്ള തുളസിയെ ശിരസ്സിലോ ചെവിയിലോ ധരിക്കാവുന്നതാണ്.   ചന്ദനം നെറ്റിയിലും കണ്ഠത്തിലും ഇരു കൈകളിലും പുരുഷന്മാര്‍ മാറിലും അണിയാവുന്നതാണ്.


ഇതിലൂടെ നമ്മിലെ തിന്മകള്‍ മുഴുവന്‍ ഭഗവാന് മുന്‍പില്‍ ഇല്ലാതായി എന്നും പകരം നന്മയെ ഭഗവദ് പ്രസാദമായി നാം സ്വീകരിച്ചിരിക്കുന്നു എന്നും അറിയണം.


"മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും മനുജന് മറ്റൊരു വേല ചെയ്തിടേണ്ട. വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ മനുവുരുവിട്ടുമിരിക്കില്‍ മായ മാറും"

   
എന്ന ശ്രീ നാരായണ ഗുരുദേവന്റെ അമൃതവാണികള്‍ ഇവിടെ വളരെയേറെ പ്രസക്തമാണ്.


മനസ്സാകുന്ന പുഷ്പം മഹേശ്വരന് സമര്‍പ്പിച്ച് എപ്പോഴും ഈശ്വര ചിന്തയില്‍ രമിച്ചു കഴിയുന്ന മഹാത്മാക്കള്‍ക്ക് ഇങ്ങനെ ക്ഷേത്ര ദര്‍ശനമോ പുഷ്പാഞ്ജലിയോ ഒന്നും തന്നെ ആവശ്യമായി വരുന്നില്ല.


പക്ഷെ അതിനു കഴിയാത്തവര്‍ പൂക്കള്‍ പറിച്ച് ഭഗവാന് അർച്ചിക്കുക, ഒപ്പം "ഓം നമശ്ശിവായ, ഓം നമോ നാരായണായ, ഓം പരാശക്തിയേ നമ:" മുതലായ മഹാ മന്ത്രങ്ങള്‍ മുടങ്ങാതെ ജപിച്ചു കൊണ്ടിരിക്കുക.


കാലാന്തരത്തില്‍ ചിത്തശുദ്ധി വഴി തീര്‍ച്ചയായും ജ്ഞാനോദയം ഉണ്ടാകുന്നതാണ്.


സനാതന ധര്‍മ്മത്തില്‍ എല്ലാ ചടങ്ങുകള്‍ക്കു പുറകിലും ഒരു തത്വമുണ്ട്.   പക്ഷെ അത് അറിയാതെ ചെയ്യുമ്പോള്‍ വെറും അന്ധവിശ്വാസം ആയി അധ:പതിക്കുന്നു.


അന്ധവിശ്വാസം കൊണ്ട് വെറുതെ കുറെ സമയവും പണവും നഷ്ടപ്പെടുത്താം എന്നല്ലാതെ ഒരിക്കലും ഒരു പ്രയോജനവും ഉണ്ടാകില്ല.


അതിനാല്‍ ക്ഷേത്രങ്ങളില്‍ പോകുന്ന സമയത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കല്‍പ്പിച്ച് മനസ്സില്‍ ഉറപ്പിക്കുവാന്‍ ശ്രമിക്കുക.


ഹരി ഓം

സുബ്രഹ്മണ്യ സ്തുതി



ഷഡാനനം കുങ്കുമരക്തവര്ണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ


സ്കന്ദായ കാര്ത്തികേയായ,
പാര്വ്വതീ നന്ദനായ
മഹാദേവകുമാരായ
സുബ്രഹ്മണ്യായതേ നമഃ


ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേല് കുക്കുടധ്വജം


ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കതേജം ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി


കനകകുണ്ഡലമണ്ഡിതഷണ്മുഖം
കനകരാജി വിരാജിതലോചനം
നിശിതശസ്ത്രശരാസനധാരിണം
ശരവണോദ്ഭവമീശസുതം ഭജേ.


Wednesday, May 15, 2019

ശ്രീ മഹാലക്ഷ്മി സ്തോത്രം



ദേവിയ്ക്ക് ഏറെ പ്രിയമുള്ള സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ ദേവിയെഐ പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.


നമസ്തേസ്തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ


മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.


നമസ്തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സര്‍വ്വ പാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ


[ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]


സര്‍വജ്ഞേ സര്‍വ്വ വരദേ
സര്‍വ്വ ദുഷ്ട ഭയങ്കരി
സര്‍വ്വ ദുഖ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ


[സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]


സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായിനി
മന്ത്ര മൂര്‍ത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ


ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]


ആദ്യന്ത രഹിതേ ദേവി
ആദിശക്തി മഹേശ്വരി
യോഗജേ യോഗ സംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ


[ദേവി നിനക്ക് ആദിയും അന്തവും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]


സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപ ഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ


[ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]


പത്മാസന-സ്ഥിതേ ദേവി
പരബ്രഹ്മ സ്വരൂപിണി
പരമേശി ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ


[താമരപൂവില്‍ ഇരിക്കുന്ന ദേവി നീ പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]


ശ്വേതാംബരധരേ ദേവി
നാനാലങ്കാര ഭൂഷിതേ
ജഗത്സ്ഥിതേ ജഗന്മാതർ
മഹാലക്ഷ്മി നമോസ്തുതേ


[വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]


മഹാലക്ഷ്മ്യഷ്ടകം സ്തോത്രം

യഃ പഠദ് ഭക്തിമാന്‍ നരഃ  
സര്‍വ്വസിദ്ധി മവാപ്നോതി
രജ്യം പ്രാപ്നോതിസര്‍വ്വദാ


[മഹാലക്ഷ്മിയുടെ ഈ സ്തോത്രം ഭക്തിയോടെ ജപിക്കുന്ന
ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]



ഏകകാലേ പഠേ നിത്യം
മഹാ പാപ വിനാശനം
ദ്വികാലം യ പഠേ നിത്യം
 ധന-ധാന്യ-സമാന്‍വിത
 ത്രികാലം യ പഠേന്‍ നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മി -ഭവേന്‍ നിത്യം
പ്രസന്ന വരദ ശുഭ

Tuesday, May 14, 2019

എന്താണ് വേദം?



സൃഷ്ടിയുടെ ആരംഭത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്നാനരാശിയാണ് വേദം.

വേദമെന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്?


വിദ് - ജ്ഞാനേന എന്ന ധാതുവില്‍ നിന്നാണ് വേദശബ്ദത്തിന്റെ നിഷ്പത്തി. വേദ ശബ്ദത്തിന്അറിവ് എന്നാണു അര്‍ത്ഥം.


വേദങ്ങള്‍ എത്ര? ഏതെല്ലാം?

ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം


ഓരോ വേദത്തിന്റെയും വിഷയമെന്താണ്?


ഋഗ്വേദം - ജ്ഞാനം
യജുര്‍വേദം - കര്‍മ്മം
സാമവേദം - ഉപാസന
അഥര്‍വവേദം - വിജ്ഞാനം


ഓരോ വേദത്തിലുമുള്ള മന്ത്രങ്ങളുടെ എണ്ണം.


ഋഗ്വേദം - 10522 മന്ത്രങ്ങള്‍
യജുര്‍വേദം - 1975 മന്ത്രങ്ങള്‍
സാമവേദം - 1875 മന്ത്രങ്ങള്‍
അഥര്‍വവേദം - 5977 മന്ത്രങ്ങള്‍
നാല് വേദങ്ങളിലും കൂടി ആകെ 20349 മന്ത്രങ്ങള്‍



വേദം എന്തിനു വേണ്ടി പ്രകാശിതമായി?

സകല ജീവജാലങ്ങളുടെയും അഭ്യുടയത്തിനും നി:ശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി.


ഏതേത് വേദങ്ങള്‍ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി?

ഋഗ്വേദം - അഗ്നി
യജുര്‍വേദം - വായു
സാമവേദം - ആദിത്യന്‍
അഥര്‍വവേദം - അംഗിരസ്


ആരാണ് ഋഷി?

ഋഷി ദര്‍ശനാത്, സ്തോമാന്‍ ദദര്‍ശ. നേരിട്ട്കണ്ടതിനാല്‍ ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാല്‍ ശബ്ദവും അര്‍ത്ഥവും ചേര്‍ന്നതാണ്. അങ്ങനെ മന്ത്രാര്‍ത്ഥം ദര്‍ശിച്ചവനാണ് ഋഷി.



എന്താണ് ഛന്ദസ്സ് ?

ഛന്ദാംസി ഛാദനാത് പൊതിയുന്നതാണ് ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത് വാക്കിലൂടെയാണ്. വാക്കിനെ മൂടുനത് അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ ക്രമം അഥവാ സ്വരൂപം ഛന്ദസ്സാണ്. അക്ഷരങ്ങളുടെ പരിമാണം- അളവ് എന്നാണ് ഇതിനര്‍ത്ഥം. അര്‍ത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്.



ദേവതയുടെ നിര്‍വചനം എന്താണ്?

ദേവോ ദാന്വാദാ, ദീപനാദ്വാ, ദ്യോതനാദ്വാ, ദ്യുസ്ഥാനേ ഭവതീതി വാ. ദാനഗുണം , ദീപനഗുണം , ദ്യോതനഗുണം, നഭമണ്ഡലസ്ഥിതത്വഗുണം എന്നിവ ഏതെല്ലാം പദാര്‍ത്ഥങ്ങളിലുണ്ടോ ആ പദാര്‍ത്ഥം ദേവതയാകുന്നു. ആ പദാര്‍ത്ഥം ചേതനമാകാം, അചേതനമാകാം.



ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്?

പദാര്‍ത്ഥങ്ങളുടെ ഗുനകര്‍മ്മ സ്വഭാവങ്ങളെ നിര്‍ണ്ണയിച്ച് പറയുന്ന ജ്ഞാനമാണ് ഋഗ്വേദം. സ്തുതി പ്രധാനവുമാണ്.



യജുര്‍വേദത്തിലെ മുഖ്യവിഷയമെന്താണ്?

ശ്രേഷ്ഠതമമായ കര്‍മ്മം അഥവാ യജ്ഞാമാണിതിലെ പ്രതിപാദ്യം. മാനവരനുഷ്ടിക്കേണ്ട കര്‍ത്തവ്യകര്‍മ്മങ്ങളാണ് യജുസിന്റെ വിഷയം.



സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്?

ഉപാസനയാണ് മുഖ്യവിഷയം.



അഥര്‍വവേദത്തിന്റെ മുഖ്യവിഷയം?

അഥര്‍വം സംരക്ഷണപ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യവിഷയം. മന്ത്രവാദവും ആഭിചാരക്രിയകളും അഥര്‍വത്തില്‍ ആരോപിതമാണ്. ഈ ആരോപണം വസ്തുനിഷ്ടം അല്ല.


കടപ്പാട്

Monday, May 13, 2019

കല്ലിനെയും മരത്തെയും മൃഗങ്ങളെയും ആരാധിക്കുന്ന ഭാരതീയരെ കളിയാക്കുന്നവർക്ക് ചിന്മയാനന്ദ സ്വാമി കൊടുത്ത നല്ല മറുപടി




അഹം ബ്രഹ്മാസ്മി.

എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര.
നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം.

വരൂ….!

കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു?

മനസ്സ് ഉത്തരം പറഞ്ഞു.

അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ….! നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്.

ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്?

മനസ്സ് അതിനും ഉത്തരം നല്‍കി.

നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.

അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം.

അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു?

അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.

അങ്ങനെയെങ്കിൽ ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ?

ഞാനോരു മരമായിരുന്നോ?

അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്?

ആ മരം വലിച്ചെടുത്ത ജലലവണകണികകളില്‍ ഞാനുണ്ടായിരുന്നോ?

അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?

വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ?

ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ?

അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.


ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്?


ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ…!


ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്.


ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ…!


ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു?


ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.


ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്.


ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു.


ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം.


സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്.

അതെ. അഹം ബ്രഹ്മാസ്മി!!!!


Swami Chinmayananda.

Sunday, May 12, 2019

സപ്ത ആചാരങ്ങൾ



തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.


1. വേദാചാരം

2. വൈഷ്ണവാചാരം

3. ശൈവാചാരം

4. ദക്ഷിണാചാരം

5. വാമാചാരം

6. സിദ്ധാന്താചാരം

7. കൗളാചാരം



വേദാചാരികൾ വേദത്തിലെ കർമ്മകാണ്ഡത്തിന് അനുസൃതമായി ജീവിക്കുന്നു. ഇതിൽ കർമ്മപരമായ അനുഷ്ഠാനങ്ങൾക്കാണ് പ്രാധാന്യം. വൈഷ്ണവാചാരം വിഷ്ണുവിനെ മുഖ്യ ദേവതയായി ഉപാസിക്കുന്നു. ഭക്തിയ്ക്ക് പ്രാധാന്യം. ശൈവാചാരികൾ ശിവനെ ഉപാസിക്കുന്നു. ജ്ഞാന-യോഗ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം. ദക്ഷിണാചാരം ശുദ്ധ ആചാരമാണ്. ഇതിലെ അനുഷ്ഠാനങ്ങൾ എല്ലാം പകൽ നിർവഹിക്കുന്നു. ഈ നാല് ആചാരങ്ങളും സാമാന്യ ജനതയ്ക്ക് സ്വീകരിക്കാവുന്നതാകയാൽ ഇവ പശു ആചാരം എന്നും അറിയപ്പെടുന്നു.



വാമാചാരത്തിൽ ശുദ്ധ-അശുദ്ധ ഭേദങ്ങൾ ഒന്നുമില്ല. അനുഷ്ഠാനങ്ങൾ രാത്രി നിർവഹിക്കുന്നു. സിദ്ധാന്താചാരം ആഘോരികൾ പിന്തുടരുന്നു അവ ശ്മശാനത്തിൽ അർദ്ധ രാത്രിയിൽ ചെയ്യുന്നു. ഇവ രണ്ടും ആചരിക്കുന്നതിന് വീരഭാവം അനിവാര്യം ആയതിനാൽ ഇവ വീരാചാരം എന്ന് അറിയപ്പെടുന്നു.


കൗളാചാരം ഏറ്റവും ഗൂഢമായ ആചാര പദ്ധതിയാണ്. യോഗ്യനായ ശിഷ്യന് ഗുരു ഈ ശ്രേഷ്ഠമായ വിദ്യ പകർന്ന് നൽകുന്നു. കൗളാചാരത്തെ ദിവ്യാചാരം എന്നും പറയുന്നു.


കുലാർണവം ആചാരങ്ങളെ കുറിച്ച് ഇപ്രകാരം പറയുന്നു - " മറ്റെല്ലാറ്റിലും ശ്രേഷ്ഠമാണ് വേദം. വേദങ്ങളെക്കാൾ ശ്രേഷ്ഠമാണ് വൈഷ്ണവം. വൈഷ്ണവത്തെക്കാൾ ശൈവവും ശൈവത്തെക്കാൾ ദക്ഷിണവും ദക്ഷിണത്തേക്കാൾ വാമവും വാമത്തേക്കാൾ സിദ്ധാന്തവും സിദ്ധാന്തത്തേക്കാൾ കൗളവും ശ്രേഷ്ഠമാണ്. കൗളത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല."



സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.


ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയതിലുള്ള കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...

Saturday, May 11, 2019

രാമായണം ഒരു സൗരോര്‍ജകഥ




രാമ രാമ! മഹാബാഹോ  ശൃണു ഗുഹ്യം സനാതനം യേന സര്‍വ്വാനരീന്‍ വത്സ! സമരേ വിജയിഷ്യസി ആദിത്യഹൃദയം പുണ്യം സര്‍വശത്രു വിനാശനം ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമംശുഭം സര്‍വ്വ മംഗളമാംഗള്യം സര്‍വ്വ പാപപ്രണാശനംചിന്താശോകപ്രശമനം ആയുര്‍ വര്‍ദ്ധനമുത്തമം. രശ്മിമന്തം സമുദ്യന്തം ദേവാസുര നമസ്‌കൃതം പൂജയസ്വ വിവസ്വന്തം ഭാസ്‌ക്കരം ഭുവനേശ്വരം. ''ഹേ,രാമ! ഭുവനത്തിനു മുഴുവന്‍ ഈശ്വരനായ സൂര്യദേവനേ നീ പൂജിച്ചാലും. അതിലൂടെ നിനക്കു ഏതുശത്രുവിനേയും ജയിക്കാന്‍ കഴിയും.'' എന്നു പറഞ്ഞുകൊണ്ട് യുദ്ധക്കളത്തില്‍ ഓടി എത്തുകയാണ്് അഗസ്ത്യ മഹര്‍ഷി. രാവണനെ കൊല്ലാന്‍ വിഷമിച്ചുനില്‍ക്കുന്ന രാമന് അദ്ദേഹം ഒരുമന്ത്രം ഉപദേശിച്ചു.''ആദിത്യ ഹൃദയം''എന്നാണ് അതിന്റെപേര്. ആ മന്ത്രോപാസനയിലൂടെ സൂര്യപ്രീതി നേടിയിട്ടാണ്് രാമന്‍ തമോഭൂതമായ രാവണനെ നിഗ്രഹിക്കുന്നത്. രാമായണതത്വം മുഴുവനും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി പറയാം. കാലാതിവര്‍ത്തിയായ ഒരു സത്യംകൂടിയാണിത്. ഇന്നു നാം സൗരോര്‍ജത്തെ പറ്റിയാണല്ലോ വ്യാപകമായി ചര്‍ച്ചചെയ്യുന്നത്. പക്ഷേ വിപരീത ശക്തിയുടെ, താമസികവും ഹീനവുമായ ശക്തികളുടെ പിടിയിലമരുന്ന ലോകത്തിന്റെ വാര്‍ത്തകളാണ് അധികവും കേള്‍ക്കുന്നത് എന്നതത്രേ ഖേദകരം.അതുമാറ്റിയെടുക്കാന്‍ കഴിയുമോ? സൗരോര്‍ജത്തെ ലോകക്ഷേമകരമായും സത്യസന്ധമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ ഒന്നു മനസ്സില്‍ നന്മയുള്ള ആരും ആശിച്ചുപോകും.ആദിത്യ ഹൃദയ മന്ത്രം ജപിച്ചു, രാമായണതത്വങ്ങള്‍ സ്വജീവിതത്തിലും സമൂഹത്തിലും പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആ ആശ സാധിച്ചുകൂടായ്കയില്ല. സൗരോര്‍ജവുമായി രാമായണത്തിനു എന്തു ബന്ധം എന്നു ചിലര്‍ ശങ്കിച്ചേക്കാം. ചിരിച്ചു തള്ളിയെന്നും വരാം. അതിനുമുന്‍പ് ഇന്നത്തെ ശാസ്ത്രരീത്യാ അല്ലെങ്കിലും രാമായണത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ പരിശോധിക്കുന്നതു നല്ലതാണ്. സംശയങ്ങള്‍, വിശേഷിച്ചു ആദ്ധ്യാത്മികതലത്തില്‍, ഒഴിഞ്ഞുപോകാനും വിശ്വാസം ശക്തിപ്പെടുത്താനും അതു കാരണമാകും. രാമന്‍ പിറന്നതു സൂര്യ വംശത്തിലാണ്് എന്നതാണ് ഒന്നാമെത്തക്കാര്യം. രാവണനെ നിഗ്രഹിക്കലായിരുന്നു മുഖ്യലക്ഷ്യം. രാവണന്‍ എന്നത് രാവിന്റെ, ഇരുളിന്റെ, താമസിക ശക്തികളുടെ പ്രതീകമാണ്. രാമനാകട്ടേ വെളിച്ചത്തിന്റെ, നന്മയുടെ പ്രതീകവും. സൂര്യവംശത്തില്‍ പിറന്ന രാമനെ ആപല്‍ഘട്ടത്തില്‍ സഹായിയ്ക്കാനെത്തുന്നത് സുഗ്രീവനാണ്. സുഗ്രീവന്‍ സൂര്യ പുത്രനാണ്. സൂര്യന്റെ തേരാളിയായ അരുണനാണ്് അമ്മ. ഒരു പ്രത്യേക സാഹചര്യത്തില്‍ അരുണന്‍ അരുണിയായി മാറി. അപ്പോഴായിരുന്നു സുഗ്രീവന്റെ പിറവി. അച്ഛന്‍ സൂര്യന്‍, അമ്മ സൂര്യസാരഥിയും! സുഗ്രീവന്റെ മന്ത്രിമുഖ്യനായ ഹനുമാനന്റെ കാര്യമെടുത്താലോ? അവിടേയും സൂര്യബന്ധം. സൂര്യന്റെ പ്രിയശിഷ്യനാണ് ഹനുമാന്‍. ഗുരു ദക്ഷിണയെന്ന നിലയില്‍ ഗുരു പുത്രനായ സുഗ്രീവെന സഹായിക്കാമെന്നേറ്റ ഹനുമാന്‍ പിന്നീട് സൂര്യ വംശോത്തമനായ ശ്രീരാമന്റെ ഉത്തമ ഭക്തനും ദാസനുമായി മാറുന്നു. രാവണന്‍ സീതയെ കട്ടുപോകുമ്പോള്‍ എതിര്‍ത്തു ചെല്ലുന്ന ജടായുവിനും സൂര്യബന്ധം. സൂര്യന്റെ തേരാളിയായ അരുണന് ശേനി എന്ന പക്ഷിണിയില്‍ രണ്ടു മക്കളുണ്ടായിരുന്നു. അവരില്‍ ഒരാളാണ് ജടായു. രാമ പത്‌നിയെ രക്ഷിക്കാന്‍ രാവണനോട് ഒറ്റക്ക്് പൊരുതി ജീവന്‍ വെടിഞ്ഞ പക്ഷി. ജടായുവിന്റെ ജ്യേഷ്ഠന്‍ സമ്പാതിയാണ്. സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ട വാനരസംഘത്തിന് സീത ഇരിക്കുന്നിടത്തെപറ്റി കൃത്യമായ വിവരം നല്‍കുന്നുണ്ട് സമ്പാതി. അതിനുശേഷമായിരുന്നു ഹനുമാന്റെ ലങ്കയിലേക്കുള്ളകുതിപ്പ്. ചെറുപ്പത്തില്‍ സൂര്യ താപമേറ്റ് ചിറക് നഷ്ടമായ സമ്പാതിയ്ക്ക് അവ തിരിച്ചു കിട്ടുന്നുണ്ട്. എവിടേയും സൗരോര്‍ജത്തിന്റെം മിന്നലാട്ടം! ഏറ്റവുമൊടുവില്‍ രാമനെ സഹായിയ്ക്കാനെത്തുന്നതും സൂര്യസംഭവന്‍ എന്നു പറയാവുന്ന അഗസ്ത്യമഹര്‍ഷിയാണ്. നേരത്തെ പഞ്ചവടിയിയിലെത്തും മുമ്പ് കണ്ടപ്പോള്‍ത്തന്നെ ദീര്‍ഘദര്‍ശിയായ അദ്ദേഹം ശ്രീരാമന് വിശിഷ്ടമായ വില്ലും വാളും ആവനാഴിയും സമ്മാനിച്ചിട്ടുണ്ട്. യുദ്ധക്കളത്തിലോളം വന്ന് ഇപ്പോള്‍ ആദിത്യഹൃദയമന്ത്രവും ഉപദേശിക്കുന്നു. അതിലൂടെ സ്വയം സൂര്യനായി ജ്വലിച്ച ശ്രീരാമനു മുന്നില്‍ രാവണ രാത്രിഞ്ചര ശക്തികള്‍ക്കു നാശമടയാതെ വയ്യല്ലോ. ''തമസോ മാ ജ്യോതിര്‍ഗമയാ'' എന്ന മറ്റൊരു മന്ത്രത്തിന്റെയും ഫലപ്രാപ്തിയാണിത്. രാമായണ വായനയിലൂടെ, ആദിത്യ ഹൃദയ മന്ത്രോപാസനയിലൂടെ രാമതത്വാവബോധത്തിലൂടെ നമുക്കും ഓരോ സൂര്യനായി ജ്വലിക്കാന്‍ കഴിയണം. മലയാളത്തിന്റെ ആചാര്യനായ എഴുത്തച്ഛന്‍: സത്വ പ്രധാനായ തത്ത്വായതേ നമഃ സത്യ സ്വരൂപായ നിത്യം നമോ നമഃഎന്നിടത്താണ് ആദിത്യഹൃദയ മന്ത്രം അവസാനിപ്പിക്കുന്നത്. ഇതിലെ വിശേഷണങ്ങള്‍ സൂര്യനും രാമനും ഒരുപോലെ ചേരും സത്യ സന്ധവും സാത്വികവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് നമുക്കും അവരെപ്പോലെ ജ്വലിക്കാന്‍ കഴിയും. അതാവും ശരിയായ സൗരോര്‍ജം. അതിനുമുന്നില്‍ ദുഷ്ട ശക്തികളെല്ലാം നശിച്ചു പോകുമെന്നു തീര്‍ച്ചയാണ്. രാമസംഘം അയോദ്ധ്യയ്ക്കു തിരിച്ച പുഷ്പകവിമാനത്തിനും ഏറെ സവിശേഷതയുണ്ട് നമ്മെ അത്യന്തം അമ്പരപ്പിക്കുന്ന ഒന്നാണത്. വിശ്വകര്‍മ്മാവ് സൗരോര്‍ജം കൊണ്ട് നിര്‍മ്മിച്ചതാണ് ആ വിമാനം. എന്നത്രേ കഥ. വേദകാലം മുതല്‍ ഭാരതീയ സംസ്‌കാരം ഉരുവിട്ടു വരുന്ന മറ്റൊരു മന്ത്രമുണ്ട്. സൂര്യ ഗായത്രി എന്നാണ് അതിന്റെ പേര്. വാല്‍മീകി രാമായമണം ആ മന്ത്രത്തിന്റെ വിപുലീകരണമാണെന്ന ഖ്യാതിയും ഇവിടെ സ്മരിക്കാം ഒപ്പം നമ്മുടെ ബുദ്ധിയേയും കര്‍മ്മങ്ഹളേയും പ്രചോദിപ്പിക്കുവാന്‍ ഉരുവിടുകയും ചെയ്യാം. ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോ ദേവസ്യ ധീമഹി് ധിയോ യോന പ്രചോദയാല്‍ (തുടരും)  

അമൃതവചനം / അമൃതവാണി



ലോകത്തെ ഏറ്റവും വലിയ സഞ്ചാരി നമ്മുടെ മനസ്സാണ്   മനസ്സിനെ നിയന്ത്രിക്കുന്നതിൽ കുറച്ച് പ്രയത്നംവേണം



പല മക്കളും ഭാവിയിലോ ഭൂതകാലത്തോ ആണ് ജീവിക്കുന്നത്. കഴിഞ്ഞകാലത്ത് അനുഭവിച്ച വേദനകളെപ്പറ്റി വിഷമിക്കുക, അല്ലെങ്കില്‍ ഭാവിയില്‍ എന്താവുമെന്ന് വ്യാകുലപ്പെടുക, ഇതല്ലേ മക്കള്‍ സാധാരണചെയ്യുന്നത്? വര്‍ത്തമാനകാലത്തെ സന്തോഷംപോലും പലരും അറിയുന്നില്ല. ജീവിത്തന്റെ സൗന്ദര്യവും സന്തോഷവും നമ്മള്‍ മറക്കുന്നു. നമ്മുടെ മനസ്സിന്റെ സ്ഥിതിയാണ് ഇതിനു കാരണം. നമ്മള്‍ ഒരു തയ്യല്‍ക്കാരനെപ്പോലെ ആകണം എന്നു പറഞ്ഞാല്‍ തുണിതയ്ക്കണം എന്നല്ല അര്‍ഥം. ഓരോതവണയും നമ്മള്‍ തയ്യല്‍ക്കാരന്റെ അടുത്ത് പോകുമ്പോള്‍ അളവെടുത്താണ് നമുക്ക് വസ്ത്രം തുന്നുന്നത്. കഴിഞ്ഞമാസം ചെന്ന് തയ്പിച്ചപ്പോഴുള്ള അളവ് അയാളുടെ പുസ്തകത്തില്‍ ഉണ്ടെങ്കിലും ഇത്തവണയും അയാള്‍ അളവെടുക്കും. കൈയുടെ വണ്ണം കൂടിയോ കുറഞ്ഞോ, ഉയരം കൂടിയോ എന്നൊക്കെ അയാള്‍ അളന്നു നോക്കും. നേരത്തെ എത്ര വണ്ണം ഉണ്ടായിരുന്നു എന്നത് അയാള്‍ക്കു വിഷയമല്ല ഈ നിമിഷം ഉള്ള അളവ് അനുസരിച്ചാണ് വസ്ത്രം തുന്നേണ്ടത്.



ഈ നിമിഷമാണ് നമ്മുടെ മുന്നിലുള്ളത്. മുന്‍വിധിയുമായി ഈ നിമിഷത്തെ സമീപിക്കരുത്. പണ്ട് എന്തു നടന്നു, ഭാവിയില്‍ എന്തുനടക്കും എന്ന് വ്യാകുലപ്പെട്ടു ജീവിച്ചാല്‍ ഈ നിമിഷത്തിന്റെ സൗന്ദര്യം കൂടി നമുക്ക് കിട്ടില്ല.


ട്രെയിന്‍ യാത്രയ്ക്കിടയില്‍ രണ്ട് അപരിചിതര്‍ കണ്ടുമുട്ടിയ കഥ കേട്ടിട്ടില്ലേ? തൊട്ടടുത്തിരുന്ന യാത്രക്കാരനോട് ചെറുപ്പക്കാരനായ യാത്രക്കാരന്‍ സമയം തിരക്കി. സമയം പറയുന്നതിനു പകരം അയാള്‍ ഈ ചെറുപ്പക്കാരനെ ചീത്ത വിളിച്ചു. വീണ്ടും വീണ്ടും ചീത്തവിളിക്കുന്നതു കേട്ട് കമ്പാര്‍ട്ട്മെന്റില്‍ ഇരുന്ന മറ്റൊരാള്‍ ഇതില്‍ ഇടപെട്ടു.’ഇത്രയേറെ ചീത്ത വിളിക്കാന്‍ എന്താണ് കാര്യം? സമയം ചോദിക്കുക മാത്രമല്ലേ അയാള്‍ ചെയ്തത്?’ ഒരാള്‍ ചോദിച്ചു. അപ്പോള്‍ ചീത്ത വിളിക്കുന്ന ആള്‍ പറഞ്ഞു:’ഇവര്‍ ഇപ്പോള്‍ എന്നോട് സമയം ചോദിച്ചു. ഞാന്‍ സമയം പറയും. അതു കഴിയുമ്പോള്‍ എന്നോട് ഇവര്‍ കാലാവസ്ഥയെപ്പറ്റി പറയും. അതുകഴിഞ്ഞ് പത്രവാര്‍ത്തയെപ്പറ്റി പറയും തുടര്‍ന്ന് എനിക്ക് ഇഷ്ടമുള്ള ഒരു വിഷയം സംസാരിച്ചു തുടങ്ങും. ഏതോ ജോലി തേടിപ്പോകുന്ന ഇവന്റെ സംസാരം എനിക്ക് ഇഷ്ടപ്പെടേണ്ടിവരും. അതുകൊണ്ട് ഈ ചെറുപ്പക്കാരനെ വീട്ടില്‍ വിളിച്ചുകൊണ്ടു പോകും. എനിക്ക് കാണാന്‍ കൊള്ളാവുന്ന ഒരു മകളുണ്ട്. എന്റെ അളവറ്റ സ്വത്തിന്റെ മുഴുവന്‍ അനന്തരാവകാശി അവളാണ്. വീട്ടില്‍ വരുന്ന ഇവന്റെ സംഭാഷണ ചാതുര്യത്തില്‍ എന്റെ മകള്‍ മയങ്ങി വീഴും. പിന്നെ അവന്‍ എന്നോട് അവളെ കല്ല്യാണം കഴിച്ചുക്കൊടുക്കാന്‍ പറഞ്ഞേക്കാം. സ്വന്തമായി വാച്ചുപോലും വാങ്ങികൊട്ടാന്‍ കഴിവില്ലാത്ത ഇവന് എന്റ മകളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായോക്കാം.’ ഒറ്റശ്വാസത്തിലാണ് അയാള്‍ ഇതു പറഞ്ഞു നിര്‍ത്തിയത്. നോക്കൂ അയാളുടെ മനസ്സ് എവിടെ വരെ പോയി? ഒരു സഹയാത്രികനെക്കുറിച്ച് എന്തെല്ലാം ചിന്തിച്ചുകൂട്ടി?

ട്രെയിനിന്റെ ജനാലയിലൂടെകാണുന്ന ഭംഗിയുള്ള പ്രക‍ൃതിദൃശ്യങ്ങള്‍ അയാള്‍ കണ്ടില്ല. യാത്രയുടെ ഭംഗി അയാള്‍ക്ക് കിട്ടിയില്ല. ഇതുപോലെയാവരുത് മക്കളുടെ മനസ്സ്. ലോകത്തെ ഏറ്റവും വലിയ സഞ്ചാരി നമ്മുടെ മനസ്സാണ്. മനസ്സിനെ നിയന്ത്രിക്കുന്നതില്‍ കുറച്ച് പ്രയത്നം വേണം. ചിലര്‍ പറഞ്ഞു കേട്ടിട്ടില്ലേ, ‘എന്റെ മകന് നല്ലബുദ്ധിയാണ് പക്ഷേ പഠിക്കാന്‍ അവന് ആഗ്രഹമില്ല’ എന്ന്. ആഗ്രഹം ഇല്ലാതെ ബുദ്ധിയുണ്ടായിട്ട് എന്താണ് ഗുണം? അപ്പോള്‍ ബുദ്ധി ഉണ്ടെങ്കിലും പഠിക്കാന്‍ ആഗ്രഹം ഉണ്ടാകണം പ്രയത്നം ഉണ്ടാവണം. നമ്മുടെ ഭാഗത്തുനിന്ന് വേണം പ്രയത്നം തുടങ്ങേണ്ടത്.

      അമൃതാന്ദനായി അമ്മ

Friday, May 10, 2019

സാമ്പ്രദായിക തന്ത്ര മതങ്ങൾ



പ്രാചീനഭാരതത്തിൽ പ്രബലമായി നിലനിന്നിരുന്നതും ഇന്നത്തെ പല സാമുദായിക പാരമ്പര്യ ശാക്ത, സംവര ആചാരങ്ങളുടെയും മൂല ആചാരങ്ങളായി കണ്ടെത്താവുന്നതുമായ താന്ത്രിക ആചാര മതങ്ങൾ ആയിരുന്നു,


1, ശാക്തേയം /കൗള മതം

2, പശുപത മതം.

3, ലാകുല മതം.

4, കാപാലിക മതം.

5, സൗമ മതം.

6, മഹാവ്രത മതം.

7, ജംഗമ മതം.

8, കാരുക /കാരുണിക മതം.

9, കലാനല മതം.

10, കാലമുഖ മതം.

11, ഭൈരവ മതം.

12, വാമ മതം.

13, ഭട്ട മതം.

14, നന്ദികേശ്വര മതം.

15, രസേശ്വര മതം.

16, സിദ്ധാന്ത മതം.

17, രൗദ്ര സിദ്ധാന്ത മതം


എന്നിവ. ഇവയിൽ പലതും കാലാന്തരത്തിൽ നാശോന്മുഖമാകുകയും, ചിലതു  ദേശോചിതമായി വൈദീക വൽക്കരിച്ചു പേരിൽ മാത്രം തന്ത്രമായി, പരിവർത്തനം ചെയ്യപ്പെടുകയും, ചിലതു പാരമ്പര്യമായി  നിലനിൽക്കുകയും ചെയ്യുന്നുണ്ട്.



സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്മദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം.

Thursday, May 9, 2019

മധുര മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍!



മൂവയിരത്തഞ്ഞൂറോളം വര്‍ഷത്തെ പഴക്കമുള്ള മധുര മീനാക്ഷി ക്ഷേത്രം ലോകത്തിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ്. പതിനേഴ് ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ ക്ഷേത്ര സമുച്ഛയം അതിന്റെ 12 ഗോപുരങ്ങളാലും നാലായിരത്തി അഞ്ഞൂറോളം തൂണുകളാലും ഉയര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍ ദൈവ വിശ്വാസം ഇല്ലാത്ത ആളുകള്‍ പോലും ഒന്ന് തൊഴുതുപോകും.



☸മീനാക്ഷി ക്ഷേത്രത്തിൽ ഒരു രാത്രി

എല്ലാദിവസവും രാത്രിയിൽ മീനാക്ഷി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകൾ അവിശ്വാസികൾക്ക് പോലും കൗതുകം പകരുന്നതാണ്. നാമ മന്ത്രങ്ങളുടെ അകമ്പടിയോടേ സുന്ദരേശ്വര വിഗ്രഹം വഹിച്ചുക്കൊണ്ടുള്ള പ്രദക്ഷിണമാണ് ഏറെ സുന്ദരം. വെള്ളിയാഴ്ച ദിവസങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ രാത്രി ഒൻപത് മണിക്കാണ് ഈ ചടങ്ങ് അരങ്ങേറുന്നത്.



☸ഏപ്രിലിൽ ചില കാഴ്ചകൾ

മീനാക്ഷി ക്ഷേത്രത്തിലെ പ്രശസ്തമായ ചിത്തിര ഉത്സവം അരങ്ങേറുന്നത് ഏല്ലാവർഷവും ഏപ്രിൽ മാസത്തിലാണ്. സുന്ദരേശ്വരനും മീനാക്ഷിയും തമ്മിലുള്ള വിവാഹമാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്.



☸മൂന്ന് സ്തനങ്ങളുള്ള മീനാക്ഷി☸

പർവതിയുടെ അവതരാമായി ജനിച്ച മീനാക്ഷിക്ക് മൂന്ന് സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദർശിച്ചയുടൻ മൂന്നാം സ്തനം ഇല്ലാതാകുമെന്ന് ഒരു അശരീരി ഉണ്ടായി. 64 കലകളിലും നൈപുണ്യം നേടിയ മീനാക്ഷി കൈലാസം സന്ദർശിച്ചപ്പോൾ ശിവനെ കാണാൻ ഇടയായി. ഉടൻ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയും തന്റെ വരൻ ശിവനാണെന്ന് മനസിലാകുകയും ചെയ്ത മീനാക്ഷിക്ക് താൻ പാർവതിയുടെ അവതാരമാണെന്ന് വെളിപാടുണ്ടായി.



☸മീനാക്ഷി കല്യാണം☸

മധുരയിലെ വിശ്വാസ പ്രകാരം മീനാക്ഷി വിഷ്ണുവിന്റെ സഹോദരിയാണ്. മധുരയിൽ വച്ച് വിഷ്ണുവാണ് മീനാക്ഷി സുന്ദരേശ്വരനായ ശിവന് വിവാഹം നൽകിക്കൊടുത്തത്.



☸ഐതീഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്ക്

ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു സ്വയംഭൂ വിഗ്രഹം കണ്ടെടുത്തത് ദേവേന്ദ്രനാണെന്നാണ് ഐതീഹ്യം. ഇതേത്തുടർന്ന് ശിവ ഭക്തനായ ഇന്ദ്രൻ ഇവിടെ ഒരു ക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഈ ക്ഷേത്രത്തിന് വർഷങ്ങളുടെ പഴക്കമുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രാചീന കാലത്ത് എഴുതപ്പെട്ടിട്ടുള്ള തമിഴ്കൃതികളിൽ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതാണ് ഈ വിശ്വാസം ബലപ്പെടാൻ കാരണം. ഏ ഡി 1310ൽ ഈ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ പതിനാലാം നൂറ്റാണ്ടോടെ ഈ ക്ഷേത്രം പുതുക്കി പണിതു. തിരുമല നായ്ക്കർ എന്ന രാജാവാണ് ക്ഷേത്രം പുതുക്കി പണിതത്.



☸ക്ഷേത്ര നിർമ്മിതി

മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.



☸ഗോപുരങ്ങൾ

ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ഗോപുരങ്ങളാണ്. പത്ത് ഗോപുരങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്. 52 മീറ്റർ ഉയരത്തിൽ 1559ൽ നിർമ്മിച്ച തെക്കേ ഗോപുരമാണ് ഗോപുരങ്ങളിൽ ഏറ്റവും ഉയരം കൂടിയ ഗോപുരം. മധുര രാജവായിരുന്ന മഹാവർമ്മൻ സുന്ദരപാണ്ഡ്യൻ 1216 - 1238 കാലയളവിൽ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് നിർമ്മിച്ച ഗോപുരമാണ് ഏറ്റവും പഴക്കമുള്ള ഗോപുരം. തട്ടുതട്ടായാണ് ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഒരോ തട്ടുകളിലും നിരവധി ശില്പങ്ങൾ കൊത്തിവച്ചിട്ടുണ്ട്.



☸ക്ഷേത്രത്തിനുള്ളിലേക്ക്

ക്ഷേത്രത്തിനുള്ളിലെ പ്രധാന ഭാഗമാണ് ഇത്. 32 സിംഹരൂപങ്ങളും 8 വെള്ളാന രൂപങ്ങളും 64 ശിവഗണങ്ങളുടെ രൂപങ്ങളും ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ദ്രാവിഡ ശില്പ കലയുടെ ഉത്തമ ഉദാഹരണങ്ങളാണ് ഈ രൂപങ്ങൾ.



☸പൊൻതാമരക്കുളം

ക്ഷേത്ര സമുച്ഛയത്തിനുള്ളിലെ വലിയ കുളമാണ് ഇത്. പൊൻതാമരക്കുളം എന്നാണ് അറിയപ്പെടുന്നത്. 165 അടി നീളവും 135 അടി വീതിയുമാണ് ഈ കുളത്തിനുള്ളത്.



☸മണ്ഡപങ്ങൾ

ക്ഷേത്രത്തിനുള്ളിൽ നിരവധി മണ്ഡപങ്ങൾ ഉണ്ട്. അഷ്ടശക്തി മണ്ഡപം, മീനാക്ഷി നായ്ക്കർ മണ്ഡപം, ഇരുട്ട് മണ്ഡപം എന്ന് അറിയപ്പെടുന്ന മുത്തുപ്പിള്ള മണ്ഡപം, തുടങ്ങി നിരവധി മണ്ഡപങ്ങൾ ഈ ക്ഷേത്രത്തിൽ ഉണ്ട്.

☸ആയിരം കൽമണ്ഡപം

മീനാക്ഷി ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം ഇവിടുത്തെ ആയിരം കൽമണ്ഡപമാണ്. 1569ൽ നിർമ്മിച്ച ഈ മണ്ഡപത്തിന് 985 കൽത്തൂണുകൾ ഉണ്ട്.



☸നടരാജ ശിവ

മീനാക്ഷി ക്ഷേത്രത്തിലെ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ഒരു ശില്പമാണ് ഇത്. 1966 മുതലാണ് ആയിരം കൽമണ്ഡപത്തിൽ മ്യൂസിയം ആരംഭിച്ചത്.



☸മീനാക്ഷിയമ്മാൻ വിഗ്രഹം

ശിവക്ഷേത്രമാണെങ്കിലും പാർവ്വതിയുടെ അവതാരമായ മീനാക്ഷിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പച്ചൈ ദേവി, മരഗതവല്ലി, താടഗൈ പിരട്ടി, സുന്ദരവല്ലി തുടങ്ങി നിരവധി പേരുകളിൽ മധുരൈ മീനാക്ഷി അറിയപ്പെടുന്നു.



☸വിഷ്ണു നടത്തിക്കൊടുത്ത കല്ല്യാണം

മീനാക്ഷിയായി അവതാരമെടുത്ത പാർവ്വതിയുടേയും സുന്ദരേശ്വനായ ശിവന്റേയും വിവാഹം നടത്തിക്കൊടുത്തത് വിഷ്ണു ആണെന്ന് ഒരു ഐതിഹ്യം ഉണ്ട്.



☸പതിനേഴാം നൂറ്റാണ്ടിൽ

പതിനേഴാം നൂറ്റാണ്ടിൽ വരച്ചിട്ടുള്ള പെയിന്റിംഗുകളാണ് ക്ഷേത്രത്തിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം.



☸ഗോപുരത്തിലെ പ്രതിമകൾ

ക്ഷേത്രഗോപുരത്തിൽ ആയിരക്കണക്കിന് ശില്പങ്ങളാണ് കൊത്തിവച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ എത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ് ഈ പ്രതിമകൾ