ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Friday, July 27, 2018
ഗുരുപൂർണിമ
Thursday, July 19, 2018
കര്‍ക്കിടകക്കഞ്ഞി
വേണ്ട സാധനങ്ങൾ
1] മുക്കുറ്റി
2] കീഴാര്‍നെല്ലി
3] ചെറൂള
4] തഴുതാമ
5] മുയല്‍ച്ചെവിയന്‍
6] കുറുന്തോട്ടി
7] കറുക
8] ചെറുകടലാടി
9] പൂവ്വാങ്കുറുന്തില
10] കക്കുംകായ
11] ഉലുവ
12] ആശാളി
കഴിഞ്ഞുപോയ ഒരു കൊല്ലത്തിലെ ഓരോ മാസത്തിലും ശരീരത്തിനുണ്ടായ ദോഷങ്ങള്‍ക്കു പരിഹാരമായി ഓരോ ഔഷധങ്ങള്‍ ചേര്‍ക്കുന്നു എന്നു സങ്കല്‍പ്പം.
1. ചിങ്ങം - മുക്കുറ്റി
2. കന്നി - കീഴാര്‍നെല്ലി
3. തുലാം - ചെറൂള (വേര്)
4. വൃശ്ചികം - തഴുതാമ (വേര്)
5. ധനു - മുയല്‍ചെവിയന്‍
6. മകരം - കുറുന്തോട്ടി (വേര്)
7. കുംഭം - ബലിക്കറുക
8. മീനം - ചെറുകടലാടി
9. മേടം - പൂവാംകുറുന്നില (വേര്)
10. ഇടവം - കക്കും കായ
11. മിഥുനം - ഉലുവ
12. കര്‍ക്കടകം - ആശാളി
(ഇതില്‍ കക്കും കായയുടെ പരിപ്പ് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് കട്ട് കളഞ്ഞെടുക്കണം)
ഇതില്‍ പറിച്ചെടുക്കാനുള്ളവയാണ് ഭൂരിഭാഗവും. ഓര്‍ക്കുക, തൊട്ടുരുടിയാടാതെ പറിച്ചെടുക്കുന്ന ഔഷധസസ്യങ്ങളുടെ പ്രഭാവം കൂടും.
ഔഷധങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം എടുത്തു നന്നായി ചതച്ച് തുണിയില്‍ കിഴികെട്ടി ഉണക്കലരിയോടൊപ്പം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു കഞ്ഞി വെയ്ക്കുക. വെന്ത കഞ്ഞിയില്‍ ആവശ്യത്തിനു തേങ്ങാപ്പാലും ഇന്തുപ്പും ചേര്‍ത്തു കഴിക്കാം.
കൂടുതല്‍ രുചി വേണമെങ്കില്‍ ചെറിയ ഉള്ളി നെയ്യില്‍ വറുത്തു കോരി കഞ്ഞിയില്‍ ചേര്‍ക്കാം.
Wednesday, July 11, 2018
കർക്കടകം വരവായി കർക്കടകമാസം എങ്ങനെയാണ് ആചരിക്കേണ്ടത്?
മിഥുനം കർക്കടകം മാസങ്ങൾ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദർശനം നടത്തണം. താങ്കളുടെ സൗകര്യാർത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവർഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളിൽ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം.
രാവിലെയും വൈകിട്ടും 2 മുതൽ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിച്ച് വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാൻ. 11 പേരുള്ള അതായത് ശ്രീരാമൻ, സീത, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരൻ, നാരദൻ എന്നിവരുൾപ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പിൽ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാൻ.
കർക്കടകത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം?
കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള് ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു. ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം. ഇതിഹാസമെന്ന നിലയിലാണ് രാമായണം മഹത്തരമായിരിക്കുന്നത്. 5–ാമത്തെ വേദമായിട്ടാണ് രാമായണം പരിഗണിച്ചിരിക്കുന്നത്.
ആധ്യാത്മികരഹസ്യങ്ങളും ധർമ്മതത്വങ്ങളുമാണ് രാമായണത്തിൽ പറയുന്നത്. നിരവധി ധർമ്മതത്വങ്ങൾ ഉപദേശിക്കുന്ന ഗ്രന്ഥങ്ങൾ പ്രചാരത്തിലുണ്ടെങ്കിലും ഉത്തമഗുണങ്ങളെ ഉദാഹരണങ്ങളിലൂടെ എങ്ങനെ വ്യത്യസ്തമായി പറയാം എന്നും രാമായണത്തിലുണ്ട്. ധർമ്മങ്ങൾ എങ്ങനെ പാലിക്കപ്പെടണമെന്നും ധർമ്മം പാലിക്കാത്തവരുടെ പതനം ഏതു വിധത്തിലാകുമെന്നും രാമായണം പറയുന്നു. ആയതിനാൽ കർക്കടകമാസം രാമായണമാസമായാണ് ആചരിക്കുന്നത്. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ട് ഈ സമയം കൃഷിക്കനുയോജ്യമല്ലാത്തതിനാലാണ് പുണ്യാത്മാക്കളായ പൂർവ്വികർ കർക്കടകമാസം ഈശ്വരജപത്തിനായി മാറ്റിവച്ചത്.
ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്. പിള്ളേരോണമാണ് കർക്കടകത്തിലെ തിരുവോണം. പിന്നെ ഇല്ലംനിറ, വല്ലംനിറ ആഘോഷിക്കുന്നത് കർക്കടകത്തിലാണ്. ഇങ്ങനെ പല പ്രാധാന്യങ്ങളുമുള്ള തത്വസമുദ്രം കടഞ്ഞെടുത്ത അമൃതായ രാമായണം സംസാര രോഗങ്ങൾ മാറാൻ അതിങ്ങനെ തന്നെ എടുത്തുകഴിച്ചാൽ മതി. തത്വം അതിൽ അലിഞ്ഞു കിടപ്പുണ്ട്. മഹാവിഷ്ണു രാമനായും വേദം രാമായണമായും അവതരിച്ചു എന്നാണ് വിശ്വസിക്കുന്നത്. വേദപാരായണ ഫലമാണ് രാമായണ പാരായണം കൊണ്ടും ലഭിക്കുന്നത്.
ചിങ്ങമാസം മുതൽ ഐശ്വര്യപൂർണ്ണമാകുന്നതാണ്. സൂര്യൻ ചന്ദ്രന്റെ ക്ഷേത്രമായ കർക്കടകത്തിൽ സഞ്ചരിക്കുമ്പോൾ പുണ്യാത്മാക്കൾക്ക് ബലക്ഷയം സംഭവിക്കും. ഇതിനൊരു പരിഹാരമാണ് രാമായണപാരായണവും വ്രതവും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പുണ്യകർമ്മങ്ങളും മൈഥുനവും ഒഴിവാക്കണമെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ചന്ദ്രന് ബലം സിദ്ധിക്കുന്ന സമയമാണ്. ഈ സമയത്ത് വീട്ടിൽ കൊണ്ടുവരുന്ന ഒന്നിനും ക്ഷയം സംഭവിക്കില്ല. പൂജയ്ക്കും, പുത്തരി ഇല്ലംനിറ തുടങ്ങിയവയ്ക്കും പ്രാധാന്യവും ഔഷധിയുടെ അധിപൻ ചന്ദ്രനായതുകൊണ്ടാണ് ഔഷധസേവയ്ക്കും ദശപുഷ്പങ്ങൾ ചാർത്താനും ഈ മാസം ഉത്തമമായത്. നവഗ്രഹശാസ്ത്രത്തിൽ ചന്ദ്രന്റെ അതിദേവതയായി ദേവിയെ കണക്കാക്കുന്നു. ഭഗവതിസേവക്കും, തൃകാലപൂജയ്ക്കും, ശ്രീചക്രപൂജയ്ക്കും, ചണ്ഡികാഹോമത്തിനും കർക്കടകത്തിൽ പ്രാധാന്യം കൽപിക്കുന്നത് മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങളെ സചേതനമാക്കുകയാണ് ലക്ഷ്യം. യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. വളരെ പണചിലവുമില്ല. ഭക്തിയെന്നൊരു നിഷ്ട മാത്രം മുഖ്യം. ഭക്തിപൂർവ്വം രാമായണം പാരായണം ചെയ്യുമ്പോൾ ശരീരവും ഭവനങ്ങളും ദേവാലയങ്ങളും ഗ്രാമവും ശുദ്ധമാകുന്നു. രോഗങ്ങളെല്ലാം മനസ്സിന്റെ തീവ്രത കൊണ്ടുണ്ടാകുന്ന അശുദ്ധിയാണ്. മനസ്സ് ശുദ്ധമായിരുന്നാൽ എല്ലാ രോഗത്തിൽ നിന്നും മുക്തി ലഭിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ!
ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഓം: നമോ: നാരായണായ.