ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, October 17, 2015

ഗംഗാതരംഗ രമണീയ

ശംഭോ മഹാദേവാ:


ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരണാസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചര മനേക ഗുണസ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്രവന്തം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധാരംജടിലം ത്രിനേത്രം
പാശങ്കുശാഭയവരപ്രദ ശൂലപാണിം
വാരണാസിപുരപതിം ഭജ സുപ്രഭാതം.
ശീതാംശുശോഭിതകിരീട വിരാജമാനം
ഫാലേക്ഷണാനലവിശോഷണ പഞ്ചബാണം
നാഗാധിപാരചിത ഭാസുരകർണ്ണപൂരം
വാരണസീപുരപതീം ഭജവിശ്വനാഥം .
പഞ്ചാനനം ദൂരിത മത്ത മതംഗ ജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലയം മരണശോക ജരാടവീനാം
വാരണാസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണ നിർഗുണ മദ്വിതീയ
മാനന്ദ കുന്ദമ പരാജിതമപ്രമേയം
നാദാത്മകം സകള നിഷ്കള മാത്മരൂപം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യനിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃദ്കമല മദ്ധ്യ ഗതം പരേശം
വാരണാസീപുരപതിം ഭജ വിശ്വനാഥം
രാഗാദി ദോഷ രഹിതം സ്വജനാനുരാഗ
വൈരാഗ്യ ശാന്തിനിലയം ഗിരിജാസഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരണാസീപുരപതിം ഭജ വിശ്വനാഥം

ശംഭോ മഹാദേവാ:ശംഭോ മഹാദേവാ:


ഗംഗാതരംഗ രമണീയ ജടാകലാപം
ഗൗരീനിരന്തര വിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരണാസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചര മനേക ഗുണസ്വരൂപം
വാഗീശവിഷ്ണു സുരസേവിത പാദപീഠം
വാമേനവിഗ്രഹ വരേണ കളത്രവന്തം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധാരംജടിലം ത്രിനേത്രം
പാശങ്കുശാഭയവരപ്രദ ശൂലപാണിം
വാരണാസിപുരപതിം ഭജ സുപ്രഭാതം.
ശീതാംശുശോഭിതകിരീട വിരാജമാനം
ഫാലേക്ഷണാനലവിശോഷണ പഞ്ചബാണം
നാഗാധിപാരചിത ഭാസുരകർണ്ണപൂരം
വാരണസീപുരപതീം ഭജവിശ്വനാഥം .
പഞ്ചാനനം ദൂരിത മത്ത മതംഗ ജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലയം മരണശോക ജരാടവീനാം
വാരണാസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണ നിർഗുണ മദ്വിതീയ
മാനന്ദ കുന്ദമ പരാജിതമപ്രമേയം
നാദാത്മകം സകള നിഷ്കള മാത്മരൂപം
വാരണാസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യനിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃദ്കമല മദ്ധ്യ ഗതം പരേശം
വാരണാസീപുരപതിം ഭജ വിശ്വനാഥം
രാഗാദി ദോഷ രഹിതം സ്വജനാനുരാഗ
വൈരാഗ്യ ശാന്തിനിലയം ഗിരിജാസഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരണാസീപുരപതിം ഭജ വിശ്വനാഥം

ശംഭോ മഹാദേവാ:

Thursday, October 15, 2015

ജ്യോതിഷത്തിലെ ശാസ്ത്രീയത


ഒട്ടേറെ ഹൈന്ദവവിശ്വാസങ്ങളും ആചാരങ്ങളും ജ്യോതിഷത്തോട്‌ ഉറ്റബന്ധം പുലര്‍ത്തുണ്ട്‌. ഓരോ പുതിയ പ്രവൃത്തി ആരംഭിക്കുമ്പോഴും പ്രവൃത്തി ആരംഭിക്കുന്നത്‌ നാം അനുഷ്ഠിച്ചുപോരുന്ന ഏറ്റവും ലഘുവായ ആചാരമാണ്‌. ഇതിലും ഏറെ ഗൗരവമുള്ള പല അനുഷ്ഠാനങ്ങളും വേറെ കണ്ടെത്താന്‍ കഴിയും അവ കൂടുതല്‍ ഗൗരവത്തോടെ കൂലങ്കഷമായ ശാസ്ത്രവിശകലനത്തിലൂടെ നമുക്ക്‌ കണ്ടുപിടിക്കാനുണ്ട്‌. ഈ കര്‍ത്തവ്യം ഒരു ജ്യോതിഷ പണ്ഡിതനാണ്‌ നമുക്ക്‌ നിര്‍വ്വഹിച്ചുതരുന്നത്‌. ഇന്ന്‌ ഒട്ടേറെ വ്യാജജ്യോതിഷികളും മുറി ജ്യോത്സ്യന്മാരും രംഗത്തുവന്നതോടെ ശുഭമുഹൂര്‍ത്തം മനസ്സിലാക്കുന്നതില്‍ പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നു.


 ജ്യോതിഷം വളരെ ശാസ്ത്രീയമായ ഒരു അപഗ്രഥനമാണ്‌. ഓരോ അവസ്ഥാവിശേഷത്തിന്റെയും കൃത്യമായ ഫലം പ്രവചിക്കാന്‍ ജ്യോതിഷിക്ക്‌ കഴിയും. നാം ഈ പ്രപഞ്ചത്തെ ബ്രഹ്മം എന്നുവിളിക്കുന്നു. അത്‌ ഒരു അണ്ഡാകൃതിയിലാണെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു; അതാണ്‌ ബ്രഹ്മാണ്ഡം. ഒട്ടേറെ സൗരയൂഥങ്ങളടങ്ങുന്ന ബ്രഹ്മത്തിലെ ഒരു സൗരയൂഥം മാത്രമാണ്‌ നമ്മുടേത്‌. ടോളമിക്കും എത്രയോ മുന്‍പുതന്നെ സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും അതിനെ ചുറ്റിക്കൊണ്ട്‌ ഒന്‍പതോ പത്തോ ഗ്രഹങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നും വേദങ്ങളില്‍ തന്നെ സൂചനകളുണ്ട്‌. ഈ സൗര ആകര്‍ഷണ ശക്തിവിശേഷത്തെ ബ്രഹ്മോര്‍ജ്ജം എന്നുവിളിക്കുക. അതില്‍പ്പെട്ട ഭൂമിക്ക്‌ സ്വന്തമായ ഭൗമോര്‍ജ്ജം ഉണ്ടായിരിക്കണമല്ലോ. ഈ ഊര്‍ജ്ജത്തിന്റെ പ്രവര്‍ത്തനമാണ്‌ ആകര്‍ഷണം. അതിനാണ്‌ പാശ്ചാത്യര്‍ ഗുരുത്വാകര്‍ഷണം എന്നുപറയുന്നത്‌. ഭൂമി സ്വയം ഊര്‍ജ്ജകേന്ദ്രമാണെന്നുള്ളതിന്‌ പുറമെ സൗരയൂഥത്തിലെ മറ്റ്‌ സൃഷ്ടികളോടും (നവഗ്രഹങ്ങള്‍) ബന്ധപ്പെട്ടുകിടക്കുന്നു. അതേസമയം സൗരയൂഥത്തിനപ്പുറത്ത്‌ ബ്രഹ്മോര്‍ജ്ജം വഹിക്കുന്നു. നക്ഷത്ര സമുച്ചയങ്ങളോളും ബന്ധപ്പെട്ട്‌ കിടക്കുന്നു. ഈ മൂന്നുതരം ബന്ധങ്ങളും ഭൂമിയില്‍ ജനിക്കുന്ന ഏത്‌ പുല്ലിനേയും പുല്‍ച്ചാടിയേയും സ്വാധീനിക്കുന്നുണ്ട്‌. നമുക്ക്‌ ചിന്തിക്കാനുള്ളത്‌ ഭൗമവസ്തുക്കളെപ്പറ്റിയായതുകൊണ്ട്‌ ഈ ഫലഗണന ഭൂമിയെ കേന്ദ്രമാക്കി നിര്‍ത്തിയിട്ടുവേണം. അങ്ങിനെയാണ്‌ ജ്യോതിഷത്തില്‍ നടുക്ക്‌ ഭൂമിയും ചുറ്റുമായി നവഗ്രഹങ്ങളേയും അതിനപ്പുറത്തുള്ള നക്ഷത്രസഞ്ചയങ്ങളേയും ഉള്‍പ്പെടുത്തുന്ന 12 രാശികള്‍ ഗണിക്കപ്പെട്ടത്‌. ഒരു ജൗതിഷിക്ക്‌ ഭൂമിയുടെ ചലനം, സൗരയൂഥത്തിലെ മറ്റ്‌ അംഗങ്ങളുടെ ചലനം, നക്ഷത്രസമുച്ചയങ്ങളുടെ ചലനം – ഇതെല്ലാം കണക്കുകൂട്ടി എടുക്കേണ്ടിവരുന്നു. സമാനൂര്‍ജ്ജങ്ങള്‍ ശക്തിപ്പെടുത്തുകയും വിഷമൂര്‍ജ്ജങ്ങള്‍ ക്ഷീണിപ്പിക്കുകയും ചെയ്യും. ഈ അടിസ്ഥാനം വച്ച്‌ നല്ല സമയമേത്‌ ചീത്തസമയമേത്‌ എന്ന്‌ കണ്ടെത്താനും ഒരു ദേവജ്ഞന്‌ വലിയബുദ്ധിമുട്ടൊന്നുമില്ല.



ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വശക്തനും ആയ പരബ്രഹ്മമാണ്‌. അതുകൊണ്ടുതന്നെ ഈ ബ്രഹ്മാണ്ഡം, ആ ബ്രഹ്മാണ്ഡത്തിന്റെ ഊര്‍ജ്ജാംശങ്ങലാണല്ലോ സൗരയൂഥം! അതിലെ ഒരു അംഗമായ ഭൂമിയിലെ ഒരു സൃഷ്ടിയാണല്ലോ ജീവന്‍! ഈ ജീവന്‌ പ്രത്യക്ഷമല്ലെങ്കിലും സദാ പരോക്ഷമായ ഒരു ബന്ധം ബ്രഹ്മാണ്ഡത്തോടുണ്ട്‌. ഇത്‌ 100:1 എന്ന തോതില്‍ നിലനില്‍ക്കുമ്പോള്‍ ഏറ്റവും അശക്തമാണല്ലോ. മറിച്ച്‌ ജീവാത്മാവിന്റെ ശക്തി സംഭരിക്കാനുള്ള ശേഷി നിത്യേനയെന്നാണം വര്‍ധിപ്പിച്ചെടുക്കാന്‍ കഴിയുമ്പോള്‍ ഈ ഒന്നിനെ വളര്‍ത്തി 50 ആക്കുകയോ 100 ആക്കുകയോ ചെയ്യാം. അങ്ങനെ വ്യക്തിയിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന്‌ അനുകൂലമായ സമയം അല്ലെങ്കില്‍ വ്യക്തിയിലെ ഊര്‍ജ്ജത്തിനും ബ്രഹ്മാണ്ഡത്തിലെ ഊര്‍ജ്ജത്തിനും പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്ന കൃത്യമായ സമയം ഇതാണ്‌ – ശുഭമുഹൂര്‍ത്തം അല്ലെങ്കല്‍ നല്ല സമയം. ബ്രഹ്മാണ്ഡവും സൗരാണ്ഡവും ഭൗമാണ്ഡവും ഈ വ്യക്തിയും ഒരേയൊരു ഋജുരേഖയില്‍ വരുന്ന സമയമാണ്‌ ഇത്‌. അപ്പോള്‍ ഈ വ്യക്തിക്ക്‌ തനിക്ക്‌ പുറമേ നില്‍ക്കുന്ന മൂന്ന്‌ മണ്ഡലങ്ങളില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയുന്നു. അപൂര്‍വ്വം സമയങ്ങളില്‍ ഋജുരേഖയില്‍ നില്‍ക്കുമ്പോള്‍പോലും മറ്റേതെങ്കിലും തരത്തില്‍ ഊര്‍ജ്ജപ്രവാഹത്തിന്‌ തടസം നേരിടുമ്പോള്‍ അത്‌ മുഹൂര്‍ത്തദോഷമായിത്തീരുന്നു. അങ്ങനെവന്നാല്‍ അതിന്‌ പ്രായശ്ചിത്തം ആവശ്യവുമാണ്‌. ഇതേവിധത്തിലുള്ള കണക്കുകൂട്ടലാണ്‌ ജന്മനക്ഷത്രങ്ങള്‍ക്കും ഗ്രഹസ്ഥിതിയ്ക്കും ഒക്കെത്തന്നെ അടിസ്ഥാനം.

Friday, October 2, 2015

ശിവന്റെ രൂപം



ഭസ്മ ഭൂഷിതനാണ് മഹാദേവന്‍. ഭസ്മം ശിവതത്വത്തെ സൂചിപ്പിക്കുന്നു. സംഹാരമൂര്‍ത്തിയായ മഹാദേവന്‍ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. പശുവിന്‍റെ പാല്, തൈര്, വെണ്ണ, ഗോമൂത്രം, ചാണകം എന്നിവ ഉള്‍പ്പെടുന്ന പഞ്ച ഗവ്യത്തില്‍ ഒന്നായ ചാണകം അഗ്നിയില്‍ നീറ്റി എടുക്കുന്നതാണ് ഭസ്മം. അഗ്നിശുദ്ധി ചെയ്തത് എന്ന കാരണത്താല്‍ ഭസ്മം ഏറ്റവും പരിശുദ്ധമായ പ്രസാദമാണ്. നമുക്ക് ക്ഷേത്രങ്ങളില്‍ നിന്നും കിട്ടുന്ന പ്രസാദങ്ങളില്‍ വച്ച് ഏറ്റവും പരിശുദ്ധം ഭസ്മമാണ്. ശവം ഭസ്മീകരിക്കുന്നതിന്‍റെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയില്‍ ധരിച്ചാല്‍ കൈയാല്‍ ചെയ്ത പാപവും, മാറില്‍ ധരിച്ചാല്‍ മനഃകൃതമായ പാപവും, കഴുത്തില്‍ ഭസ്മം ധരിച്ചാല്‍ കണ്ഠത്താല്‍ ചെയ്ത പാപവും നശിക്കും.  


ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാന്‍ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീര്‍ക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാന്‍ സാധിക്കുകയില്ല. മനുഷ്യന്‍റെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പില്‍ സമന്മാരാണ്. ഭസ്മം നെറ്റിയില്‍ ധരിക്കുന്ന ഒരാള്‍ ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആര്‍ജിച്ചിരിക്കുകയാണ്. കപാല ധാരിയായ ശിവഭഗവാന്‍ ശ്മശാനത്തിലെ ചുടലചാമ്പാലം ചെറുചൂടോടെ വാരിപൂശുന്നു. അങ്ങനെ നശ്വരമായതിനെയെല്ലാം ഉപേക്ഷിച്ച് അനശ്വരമായതിനെ സ്വീകരിക്കുവാന്‍ ഭസ്മഭൂഷിതന്‍ തന്‍റെ ഭക്തരോട് ഉപദേശിക്കുന്നു. ഭസ്മം സ്ഥിരമായി അണിയുന്നവന്‍റെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാന്‍ വിധിയില്ല. എല്ലാം ഹരനാണ്.

ശിവരൂപം:

മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.

തൃക്കണ്ണ് :

ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), ത്രയംബകം (त्र्यम्बकम्അംബകം= കണ്ണ്) എന്നീ നാമങ്ങളിലും അറിയപ്പെടുന്നു.

ചന്ദ്രകല :

ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു . അതിനാൽതന്നെ ചന്ദ്രശേഖരൻ, ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.

ഭസ്മം:

ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.

ജട:
ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.

നീലകണ്ഠം:

സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി.അന്നുമുതൽ ശിവൻ നീലകണ്ഠൻ(സംസ്കൃതം नीलकण्ठഃ) എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.

ഗംഗാനദി:

സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.

നാഗങ്ങൾ:

നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്. വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.

മാൻ:

കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.

തൃശൂലം:

ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.

ഢമരു:

ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.

നന്തി:

ശിവന്റെ വാഹനമായ വൃഷഭമാണ് നന്തി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്തിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്തി.