ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, July 14, 2015

ഗൌതമിയുടെ കര്‍മ്മഫലം


മഹാഭാരതത്തില്‍ സുപ്രധാനമെന്നു വിശേഷിപ്പിക്കാവുന്ന ആയിരകണക്കിന് മുഹൂര്‍ത്തങ്ങളുണ്ട് ...ഇക്കൂട്ടത്തില്‍ എല്ലാ സുമനസ്സുകള്‍ക്കും അറിയാവുന്ന ഒരു സന്ദര്‍ഭമാണ് ഭീഷ്മാചാര്യരുടെ അന്ത്യമെന്നത്...ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടക്കുന്ന അവസരം..മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ഉത്തരം നല്‍കുന്നുണ്ട്...ഈ കലിയുഗത്തിലും നിത്യജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുന്ന കാര്യങ്ങളാണ് അവയെല്ലാം...ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു...
എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുകതന്നെ വേണം..ഭീഷ്മര്‍ ഈ അവസരത്തില്‍ ധര്മ്മപുത്രരോട് ഗൌതമിയെന്ന വൃദ്ധയുടെ കഥ പറഞ്ഞു...ഗൌതമിയുടെ കഥ ആലോചനാമൃതമായിമാറുന്നു....



സാത്വികയായ ഒരു വൃദ്ധയാണ് ഗൌതമി...തികച്ചും ഈശ്വരഭക്ത...എല്ലാ സല്‍ഗുണങ്ങളുടെയും വിളനിലം ...വനത്തില്‍ അവര്‍ ഏകയായി കഴിയുന്നു...ആകെയുള്ളത് ഒരു പുത്രനാണ് .. ഗൌതമിക്ക് തന്റെ പുത്രനേക്കാള്‍ പ്രിയപ്പെട്ടതായി ഈ പ്രപഞ്ചത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല്ല....ഗൌതമിയുടെ പുത്രനും ഗുണസമ്പന്നനാരുനു..ആരെയും വേദനിപ്പിക്കാതെ ഒരു യുവാവ്,....അങ്ങനെയിരിക്കെ ഒരു ദിവസം സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു...


ഗൌതമിയുടെ പുത്രന്‍ വനത്തിലൂടെ നടന്നുവരുന്നു...ഒരു സര്‍പ്പം ആ യുവാവിനെ കടിച്ചു...സര്‍പ്പദംശനമെറ്റ യുവാവ് തല്‍ക്ഷണം മൃതിയടഞ്ഞു...
ഗൌതമിക്ക് ഈ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല എന്നത് സ്വാവാഭികം..കനത്ത ദുഃഖം വരുമ്പോള്‍ അത് ക്ഷോഭാമായി മാറും..കുറ്റവാളി ആരെന്നു അറിയുമ്പോളാണ് ദേഷ്യമുണ്ടാകുക...ഇവിടെ സര്‍പ്പമാണ് കാരണമെന്ന് അറിഞ്ഞതോടെ ഗൌതമിയുടെ നിയന്ത്രണം തെറ്റി...തന്റെ വ്യകതിപരമായ എല്ലാ സിദ്ധികളെയും പുറത്തെടുക്കാന്‍ തന്നെ ഗൌതമി തീരുമാനിച്ചു...അര്‍ജ്ജുനകന്‍ എന്ന വ്യക്തിയെ ഗൌതമി വിളിച്ചു വരുത്തി ..ഗൌതമിയുടെ അഞ്ജാനുവര്‍ത്തിയാരുന്നു അര്‍ജ്ജുനകന്‍ ...കുറ്റവാളിയായ സര്‍പ്പത്തെ എത്രയും വേഗം പിടിച്ച ശേഷം കണ്മുന്നില്‍ ഹാജരാക്കാന്‍ ആരുന്നു കല്‍പ്പന...അര്‍ജ്ജുനകന്‍ ആ ദൌത്യം ഏറ്റെടുത്തു ...കുറ്റവാളിയായ സര്‍പ്പത്തെ പിടിച്ചു ഗൌതമിയുടെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ആ സര്‍പ്പം പറഞ്ഞു "ഞാന്‍ നിരപരാധിയാണ് "..

നീ എങ്ങനെയാണ് നിരപരാധിയാകുക ..?.."....സര്‍പ്പം തുടര്‍ന്നു...
"കാലനാണ് യഥാര്‍ഥ കുറ്റവാളി ഞാന്‍ ഒരു നിമിത്തം മാത്രമാണ് ..
ഗൌതമി നിസ്സാരക്കാരിയല്ല ..കാലനെ ശിക്ഷിക്കാനുള്ള തപശക്തി ഗൌതമിക്കുണ്ട് ...ഗൌതമി തന്റെ സിദ്ധി ഉപയോഗിച്ച് കാലനെ മുമ്പില്‍ വരുത്തി ...ചോദിച്ചു...?.."എന്തിനാണ് എന്റെ പുത്രനെ ശിക്ഷിച്ചത് ...?കാലന്‍ പറഞ്ഞു..


"ഞാന്‍ ആരെയും രക്ഷിക്കുന്നില്ല ശിക്ഷിക്കുന്നുമില്ല ലോകത്തിന്റെ വ്യാകരണമനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു...കാലം അവസാനിക്കുന്നു എന്നതിന് കാലനായ ഞാന്‍ പ്രതീകാത്മകമായി നിലകൊള്ളുന്നു..."
ഇതൊന്നും എനിക്ക് കേള്‍ക്കണ്ട..എന്റെ പ്രിയ പുത്രന്‍ എന്ത് തെറ്റാണ് ചെയ്തത്...?

"കര്‍മ്മഫലം ആരും അനുഭവിച്ചേ പറ്റു..കര്മ്മഫലത്തില്‍ നിന്നും ആര്‍ക്കും മോചനമില്ല...ഗൌതമി ചെയ്ത കര്‍മ്മത്തിന്റെ ഫലം കൊണ്ടാണ് പുത്രാ ദുഃഖം അനുഭവിക്കേണ്ടി വന്നത്.....
ഞാന്‍ ഇനി എന്ത് ചെയണം...?


"അനുഭവിക്കുക ഫലം സ്വയം ഏറ്റെടുക്കുക ...കര്‍മ്മഫലം ഏറ്റെടുക്കാന് ഗൌതമി തയ്യാറായിരുന്നു...അവര്‍ ആരെയും കുറ്റപ്പെടുത്തിയില്ല ...ഈ കഥ പറഞ്ഞ ശേഷം ഭീഷ്മര്‍ പറഞ്ഞു ..ഞാന്‍ എന്റെ കര്‍മ്മഫലം ശരശയ്യയില്‍ കിടന്നു അനുഭവിച്ചുകൊണ്ടിരിക്കുന്നു..വളരെ വലിയ ഒരു ഗുണപാഠം ഇതില്‍നിന്നു പഠിക്കാനുണ്ട്..പ്രതിസന്ധിഘട്ടങ്ങളില്‍ പതറിയതുകൊണ്ട് കാര്യമില്ല...അത് ഏറ്റെടുക്കുക..പുഞ്ചിരിയോടെ നേരിടുക..അനര്‍ഹമായ ഒരു പ്രതിസന്ധിയും നമുക്ക് വന്നുചേരുകയില്ല...

No comments:

Post a Comment