ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, June 16, 2015

ഗോവിന്ദാഷ്ടകം

സത്യജ്ഞാനമനന്തം നിത്യ-
മനാകാശം പരമാകാശം
ഗോഷ്ഠപ്രാംഗണരിംഖണലോല-
മനായാസം പരമായാസം
മായാകല്പിതനാനാകാര-
മനാകാരം ഭുവനാകാരം
ക്ഷ്മാമാനാഥമനാഥം പ്രണമത
ഗോവിന്ദം പരമാനന്ദം.

മൃത്‌സ്നാമത്സീഹേതി യശോദാ-
താഡനശൈശവസംത്രാസം
വ്യാദിതവക്ത്രാലോകിതലോകാ-
ലോകചതുർദ്ദശലോകാളിം
ലോകത്രയപുരമൂലസ്തംഭം
ലോകാലോകമനാലോകം
ലോകേശം പരമേശം പ്രണമത
ഗോവിന്ദം പരമാനന്ദം.
ത്രൈവിഷ്ടപരിപുവീരഘ്നം
ക്ഷിതിഭാരഘ്നം ഭവരോഗഘ്നം
കൈവല്യം നവനീതാഹാര-
മനാഹാരം ഭുവനാഹാരം
വൈമല്യസ്ഫുടചേതോവൃത്തി-
വിശേഷാഭാസമനാഭാസം
ശൈവം കേവലശാന്തം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഗോപാലം ഭൂലീലാവിഗ്രഹ-
ഗോപാലം കുലഗോപാലം
ഗോപീഖേലനഗോവർദ്ധനധൃതി-
ലീലാലാളിത ഗോപാലം
ഗോഭിർന്നിഗദിത ഗോവിന്ദസ്ഫുട
നാമാനം ബഹുനാമാനം
ഗോധീഗോചരദൂരം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഗോപീമണ്ഡലഗോഷ്ഠീഭേദം
ഭേദാവസ്ഥമഭേദാഭം
ശശ്വദ് ഗോഖുരനിർദ്ധൂതോദ്ധത-
ധൂളീധൂസരസൗഭാഗ്യം
ശ്രദ്ധാഭക്തിഗൃഹീതാനന്ദമ-
ചിന്ത്യം ചിന്തിതസദ്ഭാവം
ചിന്താമണിമഹിമാനം പ്രണമത
ഗോവിന്ദം പരമാനന്ദം.

സ്നാനവ്യാകുലയോഷിദ്‌വസ്ത്ര-
മുപാദായാഗമുപാരൂഢം
വ്യാദിത്സന്തീരഥ ദിഗ്‌വസ്ത്രാ
ദാതുമുപാകർഷന്തം താഃ
നിർദ്ധൂതദ്വയശോകവിമോഹം
ബുദ്ധം ബുദ്ധേരന്തഃസ്ഥം
സത്താമാത്രശരീരം പ്രണമത
ഗോവിന്ദം പരമാനന്ദം.
കാന്തം കാരണകാരണമാദി-
മനാദിം കാളഘനാഭാസം
കാളിന്ദീഗതകാളിയശിരസി
സുനൃത്യന്തം മുഹുരത്യന്തം
കാലം കാലകലാതീതം കലി-
താശേഷം കലിദോഷഘ്നം
കാലത്രയഗതിഹേതും പ്രണമത
ഗോവിന്ദം പരമാനന്ദം.

വൃന്ദാവനഭുവി വൃന്ദാരകഗണ-
വൃന്ദാരാധിതവന്ദ്യായാം
കന്ദാഭാമലമന്ദസ്മേര
സുധാനന്ദം സുഹൃദാനന്ദം
വന്ദ്യാശേഷമഹാമുനിമാനസ-
വന്ദ്യാനന്ദപദദ്വന്ദ്വം
നന്ദ്യാശേഷഗുനാബ്ധിം പ്രണമത
ഗോവിന്ദം പരമാനന്ദം.

ഫലശ്രുതി

ഗോവിന്ദാഷ്ടകമേതദധീതേ
ഗോവിന്ദാർപ്പിതചേതാ യോ
ഗോസിന്ദാച്യുത മാധവ വിഷ്ണോ!
ഗോകുലനായക! കൃഷ്ണേതി
ഗോവിന്ദാംഘ്രിസരോജദ്ധ്യാന-
സുധാജലധൗതസമസ്താഘോ
ഗോവിന്ദം പരമാനന്ദാമൃത-
മന്തഃസ്ഥം സ സമഭ്യേതി.

Saturday, June 13, 2015

ശയനപ്രദക്ഷിണം പൂർണസമർപ്പണം


ഭക്തിയുടെ ഏറ്റവും ഉന്നതമായ മുഖമായിട്ടാണ് കാലാകാലങ്ങളായി ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണത്തെ കണക്കാക്കുന്നത്.

അഭീഷ്ടഫലസിദ്ധിയിൽ പലരും ഇഷ്ട ദേവന്മാർക്ക് മുന്നിൽ ശയനപ്രദക്ഷിണം ചെയ്യുന്ന പതിവുണ്ട്.

ക്ഷേത്രക്കുളത്തിൽ കുളിച്ച്, ക്ഷേത്രദർശനം നടത്തി ശുദ്ധിയോടെ, ഈറനുടുത്താണു ശയനപ്രദക്ഷിണം ചെയ്യുന്നത്.

എന്നാൽ,  ഒരു വഴിപാടെന്നോ നേര്‍ച്ചയെന്നോ എന്ന നിലയിലല്ലാതെ ശയനപ്രദക്ഷിണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ചിന്തിക്കുന്നവർ വിരളം.

പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമാണു പലർക്കും ശയനപ്രദിക്ഷിണം.

ആചാര്യന്മാരുടെ അഭിപ്രായപ്രകാരം ശരീരത്തെ പൂർണമായും ഭക്തിമയമാക്കുന്ന പ്രക്രിയയാണു ശയനപ്രദക്ഷിണം.

കണ്ണുകൾ അടച്ചും കൈകൾ കൂപ്പിയും നാം പ്രാർഥിക്കാൻ നിൽക്കുമെങ്കിലും മനസ്സു പൂര്‍ണമായും പ്രാർഥനയിൽ മുഴുകുന്നില്ല.

ശാരീരികമായ അര്‍പ്പണം പൂർണമായി ഉണ്ടാകുമ്പോൾ മാത്രമേ പ്രാർഥന ഫലം ചെയ്യൂ. മനസ്സും ശരീരവും ഒരുപോലെ പൂര്‍ണമായും അര്‍പ്പിക്കപ്പെടുന്ന ആരാധനയാണ് ശയനപ്രദക്ഷിണം.

ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണത്. ശയനപ്രദക്ഷിണത്തിലൂടെ ശരീരത്തിനു ദിവ്യമായ ഒരു ചൈതന്യം ലഭിക്കുന്നു. ശരീരത്തിലെ ഊർജം വർധിക്കുന്നു. മനസ്സിലും ശരീരത്തിലും പോസിറ്റിവ് എനർജി നിറയുന്നു.

പൊതുവേ പുരുഷന്മാർക്കു മാത്രമാണു ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം അനുവദിച്ചിട്ടുള്ളത്.

ശയനപ്രദക്ഷിണം ചെയ്യുമ്പോൾ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണം എന്നാണു ശാസ്ത്രം.

ശയനപ്രദക്ഷിണത്തിനു വിലക്കുള്ളതിനാൽ സ്ത്രീകൾ അടി പ്രദക്ഷിണമാണു ചെയ്യുക.ശയനപ്രദക്ഷിണത്തിനു തുല്യമായി ഇതു കണക്കാക്കപ്പെടുന്നു.

Saturday, June 6, 2015

ഹൈന്ദവ സംസ്കാരം



ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്.


വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ


“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”


ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവരാരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.


“ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ”


ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.

അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം.

മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്.

യേശുക്രിസ്തുവിന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ബൈബിള്‍

മുഹമ്മദ് നബി എന്ന പ്രവാചകന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് മുസ്ലീമുകള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ഖുര്‍ആന്‍

ഒരാള്‍ ഒരുകാലഘട്ടത്തില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും
ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.

മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?

എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.

ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം
എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍
അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്.

ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്. അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്. പകരം നമ്മള്‍ പറഞ്ഞത്:-


“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”


ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.


“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”


നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.
അതുകൊണ്ട് നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായാലും മാര്‍ക്സിസ്റ്റുുകാരനോ, കോണ്‍ഗ്രസ്സുുകാരനോ, ബി.ജെ.പി ക്കാരനോ, ഇടതുപക്ഷക്കാരനോ, വലതുപക്ഷക്കാരനോ, മദ്ധ്യപക്ഷക്കാരനോ ആരുമാവട്ടെ ഒരിക്കലും പാര്‍ട്ടി മാറാതെ ആ പാര്‍ട്ടിയില്‍ തന്നെ നിന്നുകൊണ്ട് അഭിമാനത്തോടുകൂടി പറയാന്‍ കഴിയണം ഞാന്‍ ഒരു ഹിന്ദുവാണെന്ന്...