മേഘങ്ങള്‍ ഇടതിങ്ങി നിറഞ്ഞാലും കൊടുങ്കാറ്റടിച്ചാലും ആകാശത്തിന് അതുകൊണ്ടൊന്നും യാതൊരു വികാരവും ഉണ്ടാവുന്നില്ല. ആകാശം സദാ ഒരേവിധം സ്വച്ഛമായിരിക്കുന്നു. അതുപോലെ പ്രാരബ്ധവശാല്‍ ഉണ്ടാവുന്ന വിവിധപ്രവൃത്തികള്‍ ജ്ഞാനിയെ അല്‍പംപോലും ബാധിക്കുന്നില്ല.
ഒരേ പ്രകാരത്തില്‍ നിര്‍മലബ്രഹ്മാകാരമായിത്തന്നെ വര്‍ത്തിക്കുന്നു. ഏതു പരിതഃസ്ഥിതിയിലും പതിവ്രതയായ സ്ത്രീ തന്റെ പതിയില്‍ത്തന്നെ പരിപൂര്‍ണമായും മനസ്സര്‍പ്പിച്ചിരിക്കുന്നതുപോലെ ജ്ഞാനിയും ഏതവസ്ഥയിലായിരുന്നാലും (ഏതു പരിതസ്ഥിതിയിലും) നിരന്തരം സ്വസ്വരൂപാവസ്ഥയില്‍ത്തന്നെ ലയിച്ചിരിക്കുന്നു. ജ്ഞാനിയുടെ മൗനംതന്നെ വാക്കുകള്‍ക്കോ, മനസ്സിനോ എത്താനാവാത്ത ബ്രഹ്മസ്വരൂപത്തിന്റെ ഉത്തമവ്യാഖ്യാനമാണ്. ഇടയ്‌ക്കെപ്പോഴെങ്കിലും ജ്ഞാനി വല്ലതും മൊഴിഞ്ഞാല്‍ത്തന്നെ ആ ഭാഷണം ആകാശവാണിയെ (അശരീരിയെ)പ്പോലെ അഹന്താ രഹിതമായിരിക്കും.
ഗുരു, ശിഷ്യന്‍, ജ്ഞാനി, അജ്ഞാനി മുതലായ യാതൊരു ഭേദഭാവങ്ങള്‍ക്കും ബ്രഹ്മാകരമായി വര്‍ത്തിക്കുന്ന ജ്ഞാനിയുടെ ഉള്ളില്‍ സ്ഥാനമുണ്ടാവില്ല. സുഖദുഃഖരഹിതമായ നിലയില്‍ വര്‍ത്തിച്ചാലും ചിലപ്പോള്‍ അവിടുന്ന്, അടുത്തുള്ളവരുടെ ദുഃഖത്തില്‍ അനുതാപമുള്ളവനായി കാണപ്പെടും. ഏതു പ്രവൃത്തിയും-ജ്ഞാനിയുടെ ജീവിതത്തിലുടനീളം-സഹജമായിത്തന്നെ പരോപകാരാര്‍ത്ഥമായിരിക്കും.
രമണമഹര്‍ഷി