ശ്ലോകം
ദിവസേനൈവ തത് കുര്യാദ്യേന രാത്രൌ സുഖം വസേത്
അഷ്ടമാസേന തത് കുര്യാദ്യേന വര്‍ഷാസുഖം വസേത്
പുര്‍വ്വേ വയസി തത് കുര്യാദ്യേന വൃദ്ധഃ സുഖം വസേത്
യാവജ്ജീവേന തത് കുര്യാദ്യേന പ്രേത്യ സുഖം വസേത്
അർത്ഥം
രാത്രി സുഖമായി കഴിയാൻ തക്കവണ്ണം പകൽ പ്രവർത്തിക്കുക. വര്‍ഷക്കാലം സുഖമായി കഴിയാൻ തക്കവണ്ണം എട്ടു മാസം പ്രവര്‍ത്തിക്കുക. വയസ്സ്കാലത്ത് സുഖമായി കഴിയാൻ തക്കവണ്ണം യൗവനത്തില്‍ പ്രവര്‍ത്തിക്കുക. മരിച്ചതിനുശേഷം സുഖമായി കഴിയാൻതക്കവണ്ണം ജിവിത കാലം മുഴുവന്‍ പ്രവര്‍ത്തിക്കുക. (മഹാഭാരതം)
സർവ്വ ഐശ്വര്യ പ്രാപ്തിക്ക്
ഓം അയുർദേഹി ധനംദേഹി
വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹി മേ പരമേശ്വരി
No comments:
Post a Comment