ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, August 4, 2017

എന്തിന് നമ്മുടെ നന്മ ഉപേക്ഷിക്കണം.



ഒരിക്കൽ ഒരരുവിയിൽ നിന്നും അംഗസ്നാനം ചെയ്യുകയായിരുന്നു ഈശ്വരീയ ജ്ഞാനി.... വെള്ളത്തിൽ കിടന്ന് മരണ വെപ്രാളത്തിൽ പിടയുന്ന ഒരു തേളിനെ ജ്ഞാനികണ്ടു.

അദ്ദേഹം ഇരു കരങ്ങളില് അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ തേൾ ജ്ഞാനിയുടെ കൈ വെള്ളയിൽ കുത്തി.


ജ്ഞാനി.. അസഹ്യമായ വേദനയനുഭവപ്പെട്ടപ്പോൾ. കൈ കുടഞ്ഞു.


ആ ക്ഷുദ്ര ജീവി വെള്ളത്തിൾ താഴ്ന്നു പോകുമ്പോൾ ജ്ഞാനി വീണ്ടും അതിനെ കോരിയെടുത്തു.


രണ്ടാം തവണയും അത് ജ്ഞാനിയെ കുത്തി വേദനിപ്പിച്ചു.
ജ്ഞാനി കൈ കുടഞ്ഞു. വീണ്ടും അത് വെള്ളത്തിൽ വീണു.
മൂന്നാം തവണയും ജ്ഞാനി അതിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ അനുചരന്മാർ സംശയത്തിന്റെ ചോദ്യമെറിഞ്ഞു

സ്വാമിൻ.....അങ്ങ് അതിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പാഴൊ
ക്കെ അത് അങ്ങയെ ഉപദ്രവിക്കുകയാണ്. ഉപേക്ഷിച്ചു കളയൂ അതിനെ....."
ജ്ഞാനി മൂന്നാമത്തെ പരിശ്രമത്തിൽ അതിനെ കോരിയെടുത്ത് കരയിലേക്കെറിഞ്ഞ്  രക്ഷപ്പെടുത്തി.

വേദന കൊണ്ട് പുളഞ്ഞ ജ്ഞാനി അനുചരരോട് ചോദിച്ച ഒരു ചോദ്യമുണ്ട്.
പതിനാല് നൂറ്റാണ്ടിപ്പുറവും ആ ചോദ്യം മുഴങ്ങുകയാണ്


" ആ ജീവി അതിന്റെ തിന്മ
ഉപേക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എന്തിന് എന്റെ
നന്മ ഉപേക്ഷിക്കണം??"


സംഘര്ഷ കലുഷിതമായ സമകാലിക സാഹചര്യത്തില് എല്ലാ മനുഷ്യരും ഉറക്കെ വിളിച്ചു പറയേണ്ട സ്നേഹ ശബ്ദമാണത്.

"ഒരാള് അയാളുടെ തിന്മ ഉപേക്ഷിക്കുന്നില്ലെങ്കില്
നാം എന്തിന് നമ്മുടെ നന്മ ഉപേക്ഷിക്കണം.
നമുക്ക് പൂർണ്ണ മനസ്സാൽ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യാം

ജംബുകേശ്വര ക്ഷേത്രം

Image result for ജംബുകേശ്വര ക്ഷേത്രം

തമിഴ് നാട്ടിലെ ശ്രീരംഗനാഥ ക്ഷേത്രംത്തിനു അടുത്തുള്ള ശിവക്ഷേത്രം.
പഞ്ചഭൂതക്ഷേത്രങ്ങളിൽ ജലത്തിനു പ്രധാനമുള്ള ക്ഷേത്രം.
ഒന്നാംശതകത്തിൽ പണിതു എന്നു വിശ്വസിക്കപ്പെടുന്നു.ചോള രാജാവായ കോചെങ്കണ്ണൻ പണിത ഈ മഹാക്ഷേത്രം കഴിഞ്ഞ 2000 വർഷങ്ങളിലായി വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.  ചോളരും പാണ്ഡ്യരും കോസലന്മാരും പല ഘട്ടങ്ങളിലായി പണിതു തീർത്തതാണു ഇന്നു കാണുന്ന ക്ഷേത്രം


ഐതിഹ്യം

കാവേരി നദീ തീരത്ത് ഒരിടത്ത്  ജംബുക വൃക്ഷത്തിനടിയിൽ ശിവലിംഗം അവതരിച്ചുവെന്നും ഒരു ആനയും ചിലന്തിയും ആരാധന നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. ആന തുമ്പികൈയിൽ ജലം ഏടുത്ത് അഭിഷേകം ചെയ്യും.ചിലന്തി പൂക്കൾ പൊഴിച്ചിടും. ചിലന്തിയും ആനയും തമ്മിൽ മത്സരമാകുകയും ഇരുവരും മരിക്കുകയും ചെയ്തു.
അടുത്ത ജന്മത്തിൽ ചിലന്തി കോചെങ്കണ്ണനായി പിറന്നു ആനകൾക്ക് എത്താത ഉയരത്തിൽ ശിവലിംഗം പ്രതിഷ്ടിച്ചു എന്നു വിശ്വാസം



പ്രത്യേകതകൾ

18 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ക്ഷെത്രത്തിൽ ആകെ 5 പ്രകാരങ്ങൾ (ഗോപുരങ്ങൾ) ഉണ്ട്. അവയിൽ 3,4 പ്രകാരങ്ങൾ പതിമൂന്നാം നൂറ്റാണ്ടിൽ പണിതു.ഏഴു നിലകളുള്ള കിഴക്കൻ ഗോപുരവും,ഒൻപത് നിലകളൂള്ള പടിഞ്ഞാറൻ ഗോപുരവും പ്രധാനം. ദ്വജസ്ഥംഭത്തിൽനിരവധി കൊത്തുപണികൾ ഉള്ള ഏക പാദത്രിമൂർത്തിയുടെ ശില്പമുണ്ട്.


പഞ്ചഭൂതക്ഷേത്രങ്ങൾ

തിരുവണ്ണാമലൈ;അഗ്നിക്ക് പ്രധാനം
ചിദംബരം;ആകാശം
കാഞ്ചീപുരം;ഭൂമി
കാലഹസ്ഥി;വായു
ജംബുകേശ്വരം;ജലം


Thursday, August 3, 2017

രാമായണം 10 ചോദ്യം ഉത്തരവും - 10




1. സമുദ്രാന്തര്‍ഭാഗത്ത് ജ്വാലാമുഖിയായ പെണ്‍ കുതിരയുടെ പേരെന്താണ്?

2. അഗ്നി ദേവനെ പ്രസാദിപ്പിക്കാന്‍ ഇന്ദ്രജിത്ത് എവിടെയാണ് ഹോമം നടത്തിയത്?

3. എന്തുകൊണ്ട് ഇന്ദ്രജിത്തിനെ വധിക്കാന്‍ ലക്ഷ്മണനെ നിയോഗിച്ചത്?

4. ലക്ഷ്മണന്‍ വനവാസക്കാലത്ത് ആഹാര നിദ്രാദികളെ ഉപേക്ഷിച്ചപ്പോള്‍ എന്തുകൊണ്ടാണ് ശ്രീരാമന്‍ ഒന്നും പറയാതിരുന്നത്?

5. ഇന്ദ്രജിത്തിനെ വധിക്കാന്‍ ഉപയോഗിച്ച അസ്ത്രം.?

6. എത്ര ദിവസം കൊണ്ടാണ് ഇന്ദ്രജിത്തിനെ വധിച്ചത്.?

7. പാതാളത്തിലെ ഗംഗ (ഗംഗ മൂന്നു ലോകങ്ങളിലും ഒഴുകുന്നു.) ?

8. സീതയെ വധിക്കാന്‍ പോയ രാവണനെ പിന്‍തിരിപ്പിച്ചതാര്.?

9. ഹോമം നടത്താന്‍ രാവണനെ ഉപദേശിച്ചതാര്.?

10. രാവണന്റെ ഹോമസ്ഥലത്തെ വാനരപ്പടയ്ക്കു കാണിച്ചു കൊടുത്തതാര്?




ഉത്തരം


1. ബഡവാ.

2. നികുംഭിലയില്‍.

3. പന്ത്രണ്ടു കൊല്ലം ആഹാരവും നിദ്രയും ഉപേക്ഷിച്ചവനു മാത്രമേ ഇന്ദ്രജിത്തിനെ കൊല്ലാന്‍ പറ്റൂ എന്ന് ബ്രഹ്മാവിന്റെ വരം ഇന്ദ്രജിത്തിനുള്ളതുകൊണ്ട്.

4. വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട്. പന്ത്രണ്ടു കൊല്ലം ആഹാരവും നിദ്രയും ഉപേക്ഷിച്ച ആളിനു മാത്രമേ മേഘനാദനെ വധിക്കാന്‍ കഴിയൂ.

5. ഇന്ദ്രാസ്ത്രം.

6. മൂന്ന് അഹോരാത്രങ്ങള്‍ കൊണ്ട്.

7. ഭോഗവതി.

8. സുപാര്‍ശ്വന്‍ എന്ന മന്ത്രി.

9. ശുക്രന്‍.

10. വിഭീഷണന്റെ ഭാര്യ സരമ.



ശുഭചിന്ത

Image result for candle light


മെഴുക് തിരി പോലെയാണ് എല്ലാപേരുടെയും ജീവിതം ... ദൂരത്ത് നിന്ന് നോക്കിയാൽ പ്രകാശം മാത്രമേ കാണൂ :.. അടുത്ത് ചെന്ന് നോക്കുക കണ്ണീർ ചിന്തുന്നത് കാണാൻ പറ്റും

മാർക്കണ്ഡേയൻ



ശിവഭക്തി ഒന്നുകൊണ്ടുമാത്രം പ്രാണരക്ഷ നേടിയ മഹാമുനിയാണ് മാർക്കണ്ഡേയൻ

ബ്രഹ്മാവിൽ നിന്ന് നേരിട്ടു ജനിച്ച ഭൃഗുമഹർഷിയുടെ പരമ്പരയിൽ മൃകാണ്ഡു എന്നൊരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിന് ശിവപ്രസാദം കൊണ്ട് ജനിച്ച പുത്രനാണ് മാർക്കണ്ഡേയൻ.


ശിവഭക്തനായ മൃകാണ്ഡു സന്താനലാഭത്തിനുവേണ്ടി ശിവനെ തപസ്സു ചെയ്തു. ശിവൻ സംപ്രീതനായി ചോദിച്ചു:- “ അങ്ങയ്ക്ക് പതിനാറു വയസ്സിൽ ദിവംഗതനാകുന്ന പുത്രനെ നൽകാം. അവൻ ശ്രേഷ്ഠനും ദിവ്യനും അനശ്വരനും ആയിരിക്കും. അഥവാ ദീർഘായുസ്സുളള സാധാരണ സ്വഭാവിയും യോഗ്യതകളുടെ പോരായ്മകളുളളവനുമായ ഒരു പുത്രനെ തരാം. ഇഷ്ടമുളളത് വരിക്കുക .”


മൃഗാണ്ഡുവിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മുനി പതിനാറു വയസ്സുളള സൽപുത്രനെ വരിച്ചു. അങ്ങനെ മാർക്കണ്ഡേയൻ ജനിച്ചു. ശിവഭക്തികൊണ്ടും അനന്യസാധാരണമായ ധിക്ഷണാ ശക്തിമൂലവും ബാലൻ പ്രശസ്തനായി. അവനിൽ വേദശാസ്ത്രജ്ഞാനം സ്വയം ഉൽപന്നമായി. വൈരാഗ്യം സിദ്ധിച്ചു.


ജീവൻമുക്താവസ്ഥ തെളിഞ്ഞുവന്നു. ബാല്യത്തിലെതന്നെ ഈ അസാധാരണ പ്രതിഭകണ്ട മാതാപിതാക്കളുടെ ഉളളം ഉരുകി. ഏതാനും വർഷം മാത്രം ആയുസ്സുളള അവനെ കാണുമ്പോൾ മാതാപിതാക്കൾ വിതുമ്പി. ഇതിൻറെ കാരണമാരാഞ്ഞ മകനോട് മൃകാണ്ഡു സത്യം ബോധിപ്പിച്ചു. മാർക്കണ്ടേയൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ മരണത്തെ അതിജീവിക്കും. അവൻ സന്ന്യാസദീക്ഷ സ്വീകരിച്ചു. ശിവപൂജയും തുടങ്ങി. വർഷങ്ങൾ പിന്നെയും കഴിഞ്ഞു. പതിനാറു വയസ്സ് തികയുന്ന നാൾ, കാലൻ തൻ്റെ വാഹനത്തിലേറി മാർക്കണ്ഡേയന്റെ പ്രാണനെടുക്കാനെത്തി. *ഈ സമയം മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. കാലൻ തൻറെ പാശം ചുഴറ്റിയെറിഞ്ഞു. ശിവലിംഗത്തേയും ഒപ്പം മാർക്കണ്ടേയനേയും കാലപാശം ചുറ്റി. ശിവന് മഹാകോപം ഉണ്ടായി. അദ്ദേഹം കാലനെ വധിച്ച് ഭക്തനെ രക്ഷിച്ചു



പിന്നെ ദേവൻമാരുടെ അഭ്യർത്ഥന മാനിച്ച് കാലനെ പുനർജനിപ്പിച്ചു. മാർക്കണ്ഡേയൻ നിത്യം ജീവിച്ചിരിക്കുന്നയാളായ ചിരംജീവിയാകാൻ അനുഗ്രഹിച്ചു. ശിവന്റെ അനുഗ്രഹം ലഭിച്ച മാർക്കണ്ഡേയൻ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ വീണ്ടും തപസ്സുതുടർന്നു. ആറ് മന്വന്തരങ്ങൾ വേഗം കടന്നുപോയത് ഇദ്ദേഹം അറിഞ്ഞില്ല. ഇന്ദ്രന് ഭയമായി. അവസാനകൈ എന്നവണ്ണം ദേവലോകസുന്ദരിമാരെ വിലാസലോലുപരായി മുനിയുടെ തപസ്സിളക്കാൻ വിട്ടു. വായുവും വരുണനും അവരെ സഹായിക്കാനും. സ്ത്രീയുടെ നഗ്നസൗന്ദര്യവും വികാരവിക്ഷോഭവും, ലാസ്യനൃത്ത പ്രകടനങ്ങളും മുനിയുടെ ഹൃദയത്തെ സ്പർശിച്ചില്ല. ഇന്ദ്രനും കൂട്ടരും മടങ്ങിപ്പോയി. വിഷ്ണു മാർക്കണ്ഡേയനെ അനുഗ്രഹിച്ചു. ഒരിക്കൽ ഈ മുനി പുഷ്പഭദ്രാപദം എന്നയിടത്ത് വിശ്രമിക്കുകയായിരുന്നു. പ്രകൃതി അസാധാരണ ചേഷ്ടകൾ കാട്ടി. കാറ്റുവീശി. പ്രളയകാലമേഘങ്ങൾ ആവിർഭവിച്ചു. ഇടിവെട്ടി ദിഗന്തങ്ങളെ നടുക്കി. മേഘങ്ങൾ പേമാരി ചൊരിഞ്ഞു. മുനിയുടെ കാൽചുവട്ടിൽ കടൽ വന്നുചേർന്നു. കടൽച്ചുഴിയിൽ പതിച്ച മുനി ഉയർന്നുപൊങ്ങിയപ്പോൾ ഒരരയാൽ കണ്ടു. അതിൻറെ വടക്കുകിഴക്ക് ഒരരയാലിലയിൽ ശിശു ശയിക്കുന്നു. മാർക്കണ്ഡേയൻ ശിശുവിനെ സമീപിച്ചു. അതിന്റെ ഉച്ഛ്വാസവേഗത്തിൽപ്പെട്ട് കുഞ്ഞിന്റെ വയറ്റിൽ വന്നു ചേർന്നു. അവിടെ ചക്രവാളങ്ങളും ജ്യോതിസ്സുകളും മറ്റെല്ലാ പ്രപഞ്ചവസ്തുക്കളും കാണപ്പെട്ടു. ദൃഢനിശ്ചയവും പരിശ്രമവും അതുകൊണ്ടു നേടാനാവാത്ത ഒന്നും തന്നെയില്ല എന്ന് മാർക്കണ്ഡേയൻ തെളിയിച്ചു.


ഷഷ്ഠിവ്രതം

Related image

സന്താനഭാഗ്യത്തിന് ഏറെ ഗുണകരമാണ് ഷഷ്ഠിവ്രതം. 


മഹാരോഗങ്ങള്‍കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കും ഷഷ്ഠിവ്രതമെടുത്താല്‍ രോഗശാന്തിയുണ്ടാവും. വെളുത്തപക്ഷത്തിലെ ഷഷ്ഠിയാണ് ഉത്തമം. തലേദിവസം ഒരുനേരമേ ഭക്ഷണം പാടുള്ളൂ. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. ഷഷ്ഠിദിവസം ഉപവാസമാണ് ഉത്തമം. ആരോഗ്യപരമായി സാധിക്കാത്തവര്‍ക്ക് ഉച്ചപൂജയുടെ നിവേദ്യം ക്ഷേത്രത്തില്‍ നിന്നു വാങ്ങി കഴിക്കാം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്‍മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ശുദ്ധിയാക്കി (ചാണകം മെഴുകി ശുദ്ധി വരുത്തുന്നത് ഉത്തമം) ഭഗവാന്റെ ചിത്രം വയ്ക്കണം.പുഷ്ങ്ങളും ദീപവും കര്‍പ്പൂരവും കൊണ്ട് പൂജ ചെയ്ത് സ്‌കന്ദസ്‌തോത്രങ്ങള്‍ ഭക്തിപൂര്‍വ്വം ഉരുവിട്ട് പ്രാര്‍ത്ഥിക്കണം. 


സുബ്രഹ്മണ്യസ്വാമിയുടെ പ്രാര്‍ത്ഥന ചൊല്ലുകയും പുരാണപാരായണം ചെയ്യുകയും വേണം. രാത്രിപൂജ ദര്‍ശിച്ച് വ്രതം പൂര്‍ത്തിയാക്കാം. ഷഷ്ഠിദിവസങ്ങളില്‍ മാത്രമായും ഷഷ്ഠി പൂര്‍ത്തിയാകുന്ന പോലെ ആറുദിവസം തുടര്‍ച്ചയായും ഈ വ്രതമെടുക്കാം. തികഞ്ഞ ശ്രദ്ധയും ഭക്തിയും ഈ വ്രതത്തിന് നിര്‍ബന്ധമാണ്. വ്രതദിവസവും തലേദിവസവും പകലുറക്കം അരുത്. വെറും നിലത്തേ കിടക്കാവൂ. ആഡംബരം പാടില്ല. ശ്രദ്ധയോടെ 6, 12, 18 തുടങ്ങി യഥാശക്തി ദിവസം വ്രതം പാലിക്കണം. സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതുവായ ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഉദ്ദിഷ്ടകാര്യ സിദ്ധി, സര്‍പ്പദോഷ ശാന്തി, ത്വക്ക് രോഗശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്.



ഷഷ്ഠിവ്രതത്തിനു പിന്നിലുള്ള പ്രധാന ഐതിഹ്യം


പാര്‍വതീപരമേശ്വരന്‍മാരുടെ പുത്രനായി താരകാസുര നിഗ്രഹത്തിനായി ഗംഗാനദിയിലെ ശരവണപൊയ്കയില്‍ സുബ്രഹ്മണ്യന്‍ അവതരിച്ചു. മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും അഗ്‌നിയില്‍ (ശിവന്റെ നേത്രാഗ്‌നി) നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനകയാല്‍ സ്‌കന്ദന്‍ എന്നും സദാ യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും ആറുമുഖങ്ങളോടു കൂടിയ വനാകയാല്‍ ഷണ്‍മുഖന്‍ എന്നും അനന്തവും ഗോപ്യവുമായ ജ്ഞാന ത്തിന്റെ അധികാരിയാകയാല്‍ ഗുഹന്‍ എന്നും ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്ക്കയാല്‍ ശരവണഭവന്‍ എന്നും കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരകബ്രഹ്മമെന്നും ഭഗവാന്‍ വാഴ്ത്തപ്പെടുന്നു.



ഏഴാം വയസ്സില്‍ത്തന്നെ താരകാസുര നിഗ്രഹത്തിനായി സ്‌കന്ദനെ ബ്രഹ്മാദികള്‍ ദേവന്മാരുടെ സേനാപതിയായി വാഴിക്കുകയും ചെയ്തു. ഇന്ദ്രിയങ്ങളാകുന്ന സേനകളുടെ പതിയായിരിക്കുന്നതുകൊണ്ടും ദേവസേനാപതി എന്നുപറയുന്നു. തുടര്‍ന്ന് സ്‌കന്ദന്‍ ഘോരയുദ്ധം ചെയ്ത് താരകാസുരനെയും സിംഹവക്ത്രനെയും വധിച്ചു. അവരുടെ ജ്യേഷ്ഠനായ ശൂരപദ്മാസുരന്മാരുമായി സ്‌കന്ദന്‍ അനേകകാലം യുദ്ധംചെയ്തു. മായാവിയായ ശൂരപദ്മാസുരന്‍ തന്റെ മായകൊണ്ട് സ്‌കന്ദനെ മറച്ചുകളഞ്ഞു. ഇതുകണ്ട് ദേവന്മാരും പാര്‍വതീദേവിയും വളരെയധികം ദുഃഖിതരായിതീര്‍ന്നു. അവര്‍ ആറു ദിനങ്ങള്‍ കഠിനമായ വ്രതനിഷ്ഠ അനുഷ്ഠിക്കുകയും അതിന്റെ ഫലമായി സ്‌കന്ദന്‍ ശൂരപദ്മാസുരന്റെ മായയെ ഇല്ലാതാക്കി അവനെ വധിക്കുകയും ചെയ്തു. ഇതാണ് ഷഷ്ഠിവ്രതപ്രാധാന്യം

Wednesday, August 2, 2017

രാമായണം 10 ചോദ്യം ഉത്തരവും - 09



1. വിഭീഷണന്‍ നാലു മന്ത്രിമാരോടുകൂടി വന്ന് രാമനെ ശരണം പ്രാപിച്ചത് എവിടെ വച്ച്.?

2 അയോദ്ധ്യയിലേക്ക് ‘ഭരതനെ വിവരം ധരിപ്പിക്കുന്നതിന് ആരെയാണ് രാമന്‍ പറഞ്ഞയച്ചത്.?

3. ഭരതനെ ശ്രദ്ധിക്കണമെന്നും രാജ്യത്തിലാസക്തനോ വിരക്തനോ എന്നു സംശയിക്കുന്നതായും തോന്നുമാറ് മാരുതിയോട് പറഞ്ഞതെന്തുകൊണ്ട്.?

4 ഭഗവാന്‍ പരമ’ഭക്തനായ ‘ഭരതനെ സംശയിക്കുന്നതായി ‘ഭാവിക്കുന്നതെന്തുകൊണ്ട്.?

5 ആരാണ് ഗുഹനോട് ശ്രീരാമന്റെ ആഗമനം അറിയിച്ചത്.

6 പുഷ്പകവിമാനം നിര്‍മ്മിച്ചതാര്.?

7 നന്ദി ഗ്രാമത്തില്‍ ‘ഭരതന്റെ ആശ്രമത്തില്‍ എത്തിയശേഷം പുഷ്പകവിമാനത്തിന് എന്തു സംഭവിച്ചു.?

8 അയോദ്ധ്യ നിവാസികളായ സ്ത്രീ ജനങ്ങള്‍ ശ്രീരാമന്‍ തിരിച്ചുവരുമ്പോള്‍ അത്യാവശ്യ ഗൃഹകാര്യങ്ങള്‍ ഉപേക്ഷിച്ചെങ്കിലും വിശേഷ വസ്ത്രാഭരണങ്ങള്‍ ധരിച്ചിരുന്നു. (ഗോപസ്ത്രീകളെ പോലെയല്ല ) ഇത് എന്തിനെ സൂചിപ്പിക്കുന്നു.

9 അഭിഷേകത്തിന് നാല് സമുദ്രത്തില്‍ നിന്നും ജലം കൊണ്ടുവരുവാന്‍ സുഗ്രീവന്‍ ആരെയൊക്കെ നിയോഗിച്ചു?

10 ശ്രീരാമ പട്ടാഭിഷേകം ഏതെല്ലാം മഹര്‍ഷിമാര്‍ കൂടിയാണ് ചെയ്തത്?



ഉത്തരം 

1. രാമേശ്വരത്ത് വച്ച്.

2 മാരുതിയെ.

3.പതിനാലുകൊല്ലക്കാലം രാ ജാധിപത്യം വഹിച്ചശേഷം ജിതേന്ദ്രീയനായാല്‍കൂടെ അ ധികാരത്തെ ഒഴിയുവാന്‍ പ്ര യാസമായ സംഗതിയാണ്.

4. അധികാരം ഉള്ള എല്ലാവരും ‘ ഭരതനെപ്പോലെ ആയിരിക്കി ല്ല എന്നറിയിക്കാന്‍.

5. മാരുതി

6.ബ്രഹ്മാവ് മനസങ്കല്‍പത്താല്‍ ഉണ്ടാക്കി.

7.വിശ്രവസ്സിന്റെ പുത്രനായ കുബേരന് തിരിച്ചു നല്‍കി.

8. സ്ത്രീകളുടെ പ്രകൃതി സിദ്ധമായ ആഗ്രഹത്തെ അതീവബദ്ധപ്പാടുളള സമയത്തു കൂടി അവരുപേക്ഷിച്ചില്ല

9. മാരുതി, ജാംബവാന്‍, അംഗദന്‍, സുഷേണന്‍.

10. വസിഷ്ഠന്‍, വാമദേവന്‍, ജാബാലി, ഗൗതമന്‍.


നിങ്ങളുടെ സ്വപ്നം - ശുഭചിന്ത




നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ കൂടുതൽ കൂടുതൽ അറിവുകൾ നേടുക.........


അത് നിങ്ങളുടെ ശേഷികളെ ഉന്നതമാക്കുന്നതായിരിക്കും.........!


നിങ്ങളുടെ സ്വപ്നം സാധ്യമാക്കുവാൻ നിങ്ങളൊരു മഹാജ്ഞാനിയാകേണ്ടതില്ല....


അത് യാഥാർത്ഥ്യമാക്കാനുള്ള വഴികളെകുറിച്ചും, ചെയ്യേണ്ട പ്രവർത്തികളെ കുറിച്ചും തികഞ്ഞ ബോധ്യമുണ്ടായാൽ മാത്രം മതി........


അറിവിന്റെ പ്രകാശം ജീവിതത്തെ ധന്യമാക്കും...

അമൃതവചനങ്ങൾ



പണ്ടൊക്കെ ആദ്ധ്യാത്മിക സംസ്കാരത്തിനായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ ഭൗതിക സംസ്കാരം എല്ലാം കീഴടക്കിയിരിക്കുന്നു. ​ഇനി ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ലാത്ത വണ്ണം ഇവിടെ ഉപഭോഗസംസ്കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വസംസ്കാരത്തിന്റെ ഇരട്ടി ശക്തിയാണിതിന്.
ഭൗതികസംസ്കാരത്തെ പിഴുതെറിഞ്ഞ് പഴയ ജീവിതരീതി കൊണ്ടു വരാമെന്ന് ഇനി ചിന്തിച്ചിട്ട് കാര്യമില്ല. ആ ശ്രമം നിരാശയ്ക്കേ കാരണമാകൂ. ലോകം ആകെ മാറിയിരിക്കുന്നു. ഈ അവസ്ഥയില്‍ ഉന്നതമായ ജീവിത മൂല്യങ്ങള്‍ പകര്‍ന്നു തന്ന നമ്മുടെ ശരിയായ സംസ്കാരം നശിക്കാതെ എങ്ങനെ മുന്നോട്ടുപോകാന്‍ കഴിയും എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്.



വിദ്യാഭ്യാസം എന്തിനുവേണ്ടിയാണെന്ന് നമ്മൾ ആലോചിക്കണം. ആധുനിക വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടി, ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കണം എന്നത് ശരിയാണ്.  ഉന്നതജോലിയിലൂടെ ഏറെ ധനം സമ്പാദിച്ചാല്‍ നമുക്ക് മനഃസമാധാനം നേടാന്‍ കഴിയുന്നുണ്ടോ? ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യന്‍ തന്റെ ലക്ഷൃമയികാണുന്നത് പണവും അധികാരവും മാത്രമാണ്. എന്നാല്‍ ജീവിതത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും അടിത്തറ മനസ്സിന്റെ ഉന്നതിയാണ്. നമ്മുടെ മനസ്സിന്റെ സംസ്കാരം ഉയരണം. ആദ്ധ്യാത്മിക വിദ്യയിലൂടെ മാത്രമേ ഉത്തമ സംസ്കാരം നേടുവാന്‍ കഴിയൂ. അതുകൊണ്ട് നമ്മുടെ കുട്ടികള്‍ക്ക് ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത സംസ്കാരം കൂടി പകര്‍ന്നു നല്കണം. ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ രാമനു പകരം രാവണനെ ആയിരിക്കും നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. പുല്ലു വളര്‍ന്നുനില്‍ക്കുന്നിടത്തുകൂടി പത്തു പ്രാവശ്യം നടന്നാല്‍ അവിടെ വഴിതെളിഞ്ഞു കിട്ടും. എന്നാല്‍ പാറപ്പുറത്തുക്കൂടി എത്രപ്രാവശ്യം നടന്നാലും കാല്‍പ്പാടുതെളിയില്ല. അതുപോലെ ഇളം മനസ്സില്‍ നാം പകര്‍ന്ന മുല്യങ്ങള്‍ പെട്ടെന്ന് ഉറച്ചുകിട്ടും.
വലുതാവുമ്പോള്‍ അതവന് മാര്‍ഗദര്‍ശിയായിത്തീരും. 


ചെളി,ചുടുന്നതിനുമുമ്പ് അതില്‍ ഏതുരൂപവും മെനഞ്ഞെടുക്കാം. ചുട്ടുകഴിഞ്ഞാല്‍ പിന്നീട് രൂപം മാറുവാന്‍ കഴിയില്ല. അതുപോലെ ഭൗതികതയുടെ ചൂടേറ്റ് മനസ്സുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് നല്ലമൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കണം ഇന്ന് അതിനുള്ള സാഹജര്യങ്ങള്‍ കുറവായാണ് ആരും കാണുന്നത്.


തിരക്കില്‍ നിന്ന് തിരക്കിലേക്ക് ഓടുന്നതിന് ഇടയില്‍ നമ്മുടെ കുട്ടിക്കുവേണ്ടി കുറച്ചു സമയംനീക്കി വെക്കുക. സ്കൂളിലെ പഠനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ കൂടെ ആ ഇളം മനസ്സില്‍ നല്ല സംസ്കാരം കൂടി നല്കുക. സമൂഹം ആദരിക്കുന്ന, സമൂഹത്തെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഇളം തലമുറയാണ് നമുക്ക് വേണ്ടത്. അതിനുള്ള തുടക്കം നമ്മുടെ ശ്രമങ്ങളില്‍ നിന്ന് വേണം.


കടപ്പാട് : 

Tuesday, August 1, 2017

രാമായണത്തിന്റെ ധാര്‍മ്മികസൗന്ദര്യം



വൈദേഹീസഹിതം സുമദ്രുമതലേ ഹൈമേ മഹാമണ്ഡപേ
മദ്ധ്യേ പുഷ്പകമാസനേ മണിമയേ വീരാസനേ സംസ്ഥിതം
അഗ്രേ വാചയതി പ്രഭഞ്ജനസുതേ തത്ത്വം മുനിഭ്യാം പരം
വ്യാഖ്യാന്തം ഭരതാദിഭിഃ പരിവൃതം രാമം ഭജേ ശ്യാമളം.


കല്‍പവൃക്ഷച്ചുവട്ടിലെ സുവര്‍ണ്ണമണ്ഡപത്തില്‍ രത്നനിര്‍മ്മിതമായ പുഷ്പകം എന്നു പേരുള്ള വീരാസനത്തില്‍ സീതാസമേതനായി ഇരുന്നരുളുന്നവനും, മുന്നിലിരുന്നു ഹനുമാന്‍ വായിക്കുന്ന ഉപനിഷദ്കഥകളുടെ സാരാംശം മഹര്‍ഷിമാര്‍ക്കായി പറഞ്ഞുകൊടുക്കവേ, വ്യാഖ്യാവസാനം വരെ ഭരതന്‍ തുടങ്ങിയവരാല്‍ ചുറ്റും സേവിയ്ക്കപ്പെടുന്നവനും ശ്യാമളവര്‍ണ്ണനുമായ ശ്രീരാമചന്ദ്രനെ ഭജിയ്ക്കുന്നു.


വാല്മീകിരാമായണം ഭാരതത്തിന്റെ ഇതിഹാസം മാത്രമല്ല ആദികാവ്യം കൂടിയാണ്‌. പരമ്പരാഗതമായി വാല്മീകി ആദികവിയായും വാല്മീകിരാമായണം ആദികാവ്യമായും കണക്കാക്കപ്പെടുന്നു. അതുകൊണ്ട്‌ ഇതിഹാസത്തിന്റേയും കാവ്യത്തിന്റേയും മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതിയാണ്‌ വാല്മീകി രാമായണം. താഴെ ചേര്‍ക്കുന്ന വരികള്‍ വാല്മീകിരാമായണത്തിന്റെ അനശ്വരതയെ വ്യക്തമാക്കുന്നു.



യാവത്‌ സ്ഥാസ്യന്തി ഗിരയഃ
സരിതശ്ച മഹീതലേ
താവത്‌ രാമായണകഥാ
ലോകേഷു പ്രചരിഷ്യതി.


ഗിരികളും പുഴകളും ഉള്ള കാലം വരെ രാമായണകഥ ലോകത്ത്‌ നിലനില്‍ക്കും. അത്‌ കാലങ്ങളായി സാമാന്യജനതയുടെ ജീവിതത്തെ പലരീതിയില്‍ പവിത്രീകരിച്ച്‌ കൊണ്ടിരിയ്ക്കും. രാമകഥയിലെ ജീവിതമുഹൂര്‍ത്തങ്ങളും ധാര്‍മ്മികബോധവും ജനങ്ങളുടെ ഭൗതികവും ആദ്ധ്യാത്മികവുമായ ജീവിതത്തെ എത്രയോ കാലമായി ഉണര്‍ത്തുകയും നവീകരിയ്ക്കുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു. അതുകൊണ്ടാണ്‌ മധുരവും മധുരാക്ഷരവുമായ രാമമന്ത്രം ഉരുവിടുന്നതും കവിതാശാഖയില്‍ കേറിയിരിയ്ക്കുന്നതുമായ വാല്മീകികോകിലത്തെ നാം വന്ദിയ്ക്കുകയും സ്തുതിയ്ക്കുകയും ചെയ്യുന്നത്‌:


വാല്മീകിരാമായണത്തിന്റെ രചനയ്ക്കുശേഷം പല കാലങ്ങളിലായി നിരവധി രാമായണങ്ങള്‍ പുറത്തുവന്നു. കാലനിര്‍ണ്ണയരാമായണം, ആഞ്ജനേയരാമായണം, കണ്ണശ്ശരാമായണം, അദ്ഭുതരാമായണം, ആനന്ദരാമായണം, യോഗവാസിഷ്ഠം അഥവാ വസിഷ്ഠരാമായണം, അദ്ധ്യാത്മരാമായണം, തത്ത്വസംഗ്രഹരാമായണം തുടങ്ങി അനേകം രാമായണ രചനകള്‍ നിലവിലുണ്ട്‌. പ്രാദേശിക ഭാഷകളിലും രാമായണ കഥയ്ക്ക്‌ നിരവധി പാഠാന്തരങ്ങളുണ്ടായി.


ഹിന്ദിയിലെ രാമചരിതമാനസവും വംഗഭാഷയില്‍ രചിയ്ക്കപ്പെട്ട കൃത്തിവാസരാമായണവും തമിഴകത്തെ കമ്പരാമായണവും മലയാളത്തില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടും പ്രാദേശികഭാഷാ രാമായണങ്ങളില്‍ മികച്ചുനില്‍ക്കുന്നവയാണ്‌. ഇന്ത്യയില്‍ മാത്രമല്ല ബര്‍മ്മ, സിലോണ്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രാമായണകഥയുടെ വൈവിധ്യപൂര്‍ണ്ണമായ പാഠാന്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. രാമായണകഥ മുഴുവന്‍ ഒറ്റശ്ലോകത്തില്‍ സംഗ്രഹിച്ച താഴെ ചേര്‍ക്കുന്ന ഏകശ്ലോകീരാമായണവും കൗതുകകരമാണ്‌:



പൂര്‍വം രാമതപോവനാദിഗമനം
ഹത്വാ മൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം
സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം
ലങ്കാപുരീമര്‍ദ്ദനം
പശ്ചാത്‌ രാവണകുംഭകര്‍ണനിധനം
പ്രായേണ രാമായണം.
ഗായത്രീരാമായണം, ശ്രീനാമരാമായണം എന്നിവയും ഏറെ അറിയപ്പെടുന്നവയാണ്‌.


രാമായണകഥയെ ആസ്പദമാക്കി പില്‍ക്കാലത്ത്‌ രചിയ്ക്കപ്പെട്ട സാഹിത്യകൃതികള്‍ക്ക്‌ കണക്കില്ല. പത്തൊമ്പത്‌ സര്‍ഗങ്ങളുള്ള കാളിദാസന്റെ രഘുവംശമഹാകാവ്യമാണ്‌ അവയില്‍ മികച്ചത്‌. ഭവഭൂതിയുടെ ഉത്തരരാമചരിതം മഹാവീരചരിതം എന്നീ രണ്ടുനാടകങ്ങള്‍ രാമായണകഥാനുസാരികളാണ്‌. ‘ഉത്തരേ രാമചരിതേ ഭവഭൂതിര്‍വിശിഷ്യതേ’ എന്ന ചൊല്ല്‌ പ്രസിദ്ധമാണ്‌. ഭാസന്റെ പ്രതിമാനാടകവും അഭിഷേകനാടകവും രാമായണകഥയെ അവലംബിച്ച്‌ എഴുതപ്പെട്ടവയാണ്‌. പ്രവരസേനന്റെ സേതുബന്ധനം, ഭട്ടിയുടെ ഭട്ടികാവ്യം, കുമാരദാസന്റെ ജാനകീഹരണം അഭിനന്ദന്റെ രാമചരിതം മല്ലന്റെ ഉദാരരാഘവം, ജാനകീപരിണയം എന്നീ മഹാകാവ്യങ്ങള്‍, അജ്ഞാതകര്‍ത്തൃകമായ ഉദാത്തരാഘവം, ദിങ്ങ്നാഗന്റെ കുണ്ടമാല, മുരാരിയുടെ അനര്‍ഘരാഘവം, രാജശേഖരന്റെ ബാലരാമായണം, അജ്ഞാതകര്‍ത്തൃകമായ മഹാനാടകം, കേരളീയ ഗ്രന്ഥകാരനായ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിനാടകം തുടങ്ങി പില്‍ക്കാലത്ത്‌ പ്രത്യക്ഷപ്പെട്ട ഒട്ടേറെ കൃതികള്‍ രാമായണ കഥയുടെ പ്രഭാവം സൂചിപ്പിയ്ക്കുന്നുണ്ട്‌. മാത്രമല്ല പുതിയ കാലത്ത്‌ വിവിധരൂപഭാവങ്ങളില്‍ രാമായണകഥയുടെ ആവിഷ്കാരം വന്നുകൊണ്ടിരിയ്ക്കുന്നു. ഇപ്രകാരം രാമായണകഥ ജനമനസ്സുകളില്‍ കാലാതിവര്‍ത്തിയായി വിരാജിയ്ക്കുന്നു.



വാല്മീകിയുടെ രാമായണേതിഹാസത്തിന്ന്‌ പില്‍ക്കാലത്ത്‌ ഉണ്ടായ പുനരാഖ്യാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്‌ എ. ഡി. പതിനാലാം നൂറ്റാണ്ടില്‍ രചിയ്ക്കപ്പെട്ടു എന്നു വിശ്വസിയ്ക്കപ്പെടുന്ന അജ്ഞാതകര്‍ത്തൃകമായ അദ്ധ്യാത്മരാമായണമാണ്‌. ആദ്ധ്യാത്മികമായ തത്ത്വങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും പ്രാധാന്യം കൊടുത്ത്‌ സംസ്കൃതത്തില്‍ രചിയ്ക്കപ്പെട്ട കൃതിയാണിത്‌. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യവും തദനുബന്ധിയായ ആശയങ്ങളും അദ്ധ്യാത്മരാമായണത്തിലെ മുഖ്യപ്രമേയാംശമാണ്‌. അറുപത്തിയഞ്ച്‌ സര്‍ഗങ്ങളിലായി ഈ കൃതിയില്‍ രാമായണകഥ പറയപ്പെട്ടിരിയ്ക്കുന്നു. ആദ്ധ്യാത്മികതത്ത്വങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അദ്ധ്യാത്മരാമായണത്തിലെ ‘രാമഗീത, ലക്ഷ്മണോപദേശം’ തുടങ്ങിയ ഭാഗങ്ങള്‍ ആത്മജ്ഞാനപരമായ ആശയങ്ങളാല്‍ നിര്‍ഭരങ്ങളാണ്‌.



കഥാനായകനായ രാമന്‍ തീര്‍ത്തും വിഷ്ണുവിന്റെ അവതാരരൂപമായാണ്‌ കൃതിയില്‍ ആവിഷ്കരിയ്ക്കപ്പെടുന്നത്‌. ജീവാത്മ-പരമാത്മഭാവങ്ങള്‍ക്ക്‌ പ്രകടമായ പ്രാധാന്യം കൊടുത്തുകൊണ്ട്‌ രചിയ്ക്കപ്പെട്ട അദ്ധ്യാത്മരാമായണം ഒരു കാവ്യത്തെക്കാളേറെ അദ്ധ്യാത്മഗ്രന്ഥം എന്ന രീതിയിലാണ്‌ പില്‍ക്കാലത്ത്‌ കൊണ്ടാടപ്പെട്ടത്‌. മധ്യകാലത്ത്‌ ഭാരതം മുഴുവന്‍ വീശിയടിച്ച ഭക്തിപ്രസ്ഥാനത്തിന്റെ പ്രഭാവത്തില്‍ പിറന്ന ഒരു കൃതി എന്ന നിലയില്‍ ധര്‍മ്മബോധപ്രചാരണമാണ്‌ അദ്ധ്യാത്മരാമായണത്തിന്റെ രചനകൊണ്ട്‌ ഉദ്ദേശിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാണ്‌. സീതാദേവി രാമനെക്കുറിച്ച്‌ പറയുന്ന ഒരു ഭാഗം ഇപ്രകാരമാണ്‌:


രാമം വിദ്ധി പരം ബ്രഹ്മ
സച്ചിദാനന്ദമദ്വയം
സര്‍വോപാധിവിനിര്‍മുക്തം
സത്താമാത്രമഗോചരം.


രാമായണകഥയെ ആസ്പദമാക്കി തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ഛന്‍ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ട്‌ മലയാളിമനസ്സില്‍ ചെലുത്തിയ പ്രഭാവം ഏറെ ആഴമേറിയതാണ്‌. സംസ്കൃതത്തില്‍ രചിയ്ക്കപ്പെട്ട അദ്ധ്യാത്മരാമായണത്തെ ആധാരമാക്കിയാണ്‌ എ. ഡി. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന്‌ വിശ്വസിയ്ക്കപ്പെടുന്ന എഴുത്തച്ഛന്‍ തന്റെ കൃതി രചിച്ചത്‌. ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനതയില്‍ എഴുതപ്പെട്ട ഒരു രചനയാണ്‌ ഇതെന്ന്‌ എഴുത്തച്ഛന്റെ താഴെ ചേര്‍ക്കുന്ന വരികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌:


ഭക്തി കൈക്കൊണ്ടു കേട്ടുകൊള്ളുവിന്‍ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാന്‍ രാമമാഹാത്മ്യമെല്ലാം
ബുദ്ധിമത്തുക്കളായോരിക്കഥ കേള്‍ക്കുന്നാകില്‍
ബദ്ധരാകിലുമുടന്‍ മുക്തരായ്‌ വന്നുകൂടും.

മൂലത്തിലുള്ള 2400-ല്‍ പരം പദ്യങ്ങളെ അടിസ്ഥാനമാക്കി എഴുത്തച്ഛന്‍ എണ്ണായിരത്തോളം ഈരടികളില്‍ തന്റെ കിളിപ്പാട്ടിന്റെ രചന നടത്തിയിരിയ്ക്കുന്നു. അദ്ധ്യാത്മരാമായണത്തില്‍ പറയാത്ത പലകാര്യങ്ങളും എഴുത്തച്ഛന്‍ തന്റെ കൃതിയില്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്‌. രാമകഥ കേവലമായി പറയുക എന്നല്ല അത്‌ എപ്രകാരം ജനമനസ്സില്‍ ധാര്‍മ്മികബോധം സൃഷ്ടിയ്ക്കാനുതകും എന്ന്‌ അന്വേഷിയ്ക്കുകയായിരുന്നു  എഴുത്തച്ഛന്‍ ചെയ്തത്‌. രാമഭക്തിയിലൂടെ മനുഷ്യര്‍ പവിത്രീകരിയ്ക്കപ്പെടുമെന്ന്‌ അദ്ദേഹം കരുതി.


രാമായണകഥയില്‍ നിറഞ്ഞുനില്‍ക്കുന്ന ഹനുമാന്‍ രാമഭക്തിയുടെ പ്രതീകമാണ്‌. ഹനുമാന്റെ അന്തരംഗം മുഴുവന്‍ രാമഭക്തിയാല്‍ നിര്‍ഭരമത്രെ. എന്നാല്‍ ഒരു ഭക്തികാവ്യം എന്ന നിലയ്ക്കു മാത്രമല്ല അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ പ്രാധാന്യം. മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അദ്ധ്യാത്മരാമായണം നല്‍കിയ സംഭാവന ചെറുതല്ല. മലയാളഭാഷയുടെ പിതാവായി അദ്ദേഹം കൊണ്ടാടപ്പെടുന്നതിന്റെ സാംഗത്യം അതാണ്‌. മലയാളഭാഷാശൈലിയുടെ തെളിമ, വിപുലമായ പദസമ്പത്ത്‌, ഭാഷാപ്രയോഗങ്ങളുടെ വൈവിധ്യം, കാവ്യഭാഷയുടെ ഭംഗി എന്നീ ഘടകങ്ങള്‍ അദ്ദേഹത്തിന്റെ ഭാഷയെ ഊര്‍ജ്ജസ്വലമാക്കി. ഒരു ഭാഷ എന്ന നിലയില്‍ മലയാളഭാഷയ്ക്ക്‌ കൈവന്ന അപൂര്‍വ്വ സൗഭാഗ്യമായിരുന്നു അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ രചന.
രാമായണകഥാനുസാരിയായ മറ്റു കൃതികള്‍ക്ക്‌ ലഭിയ്ക്കാത്ത പ്രസിദ്ധിയും പ്രചാരവുമാണ്‌ എഴുത്തച്ഛന്റെ കിളിപ്പാട്ടിന്‌ ലഭിച്ചത്‌.



വാല്മീകിരാമായണത്തിലെ രാമന്‍ ആദര്‍ശശാലിയായ മനുഷ്യനാണെങ്കില്‍ എഴുത്തച്ഛന്റെ കിളിപ്പാട്ടിലെ രാമന്‍ ഈശ്വരസ്വരൂപനാണ്‌. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരരാമായണം എന്നീ എഴുഭാഗങ്ങളായി രചിയ്ക്കപ്പെട്ട അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ ഭക്തിരസപ്രധാനമായ, അദ്ധ്യാത്മതത്ത്വപ്രതിപാദകമായ നിരവധി ഭാഗങ്ങള്‍ എഴുത്തച്ഛന്‍ ബോധപൂര്‍വം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കൗസല്യാസ്തുതി, അഹല്യാസ്തുതി, ജടായുസ്തുതി, നാരദസ്തുതി തുടങ്ങി സ്തോത്രകവിതയുടെ ശീലുകളില്‍ രചിയ്ക്കപ്പെട്ട ഭാഗങ്ങള്‍ അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ സുലഭമാണ്‌. അതുപോലെത്തന്നെ ലക്ഷ്മണോപദേശം, ആദിത്യമന്ത്രം തുടങ്ങിയ ഭാഗങ്ങള്‍ ഏറെ ധാര്‍മ്മികസൗന്ദര്യം ഉള്ളവയാണ്‌. ഇപ്രകാരം ഭക്തികാവ്യമെന്ന നിലയ്ക്കും സാഹിത്യകൃതി എന്ന നിലയ്ക്കും അഭ്യര്‍ഹിതമായ സ്ഥാനം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനുണ്ട്‌ എന്ന്‌ വ്യക്തമാണ്‌. രാമായണകഥാപാരായണം ജീവന്‍മുക്താവസ്ഥയിലേക്ക്‌ നയിക്കുന്നു എന്ന വിശ്വാസം ജനമനസ്സുകളില്‍ രൂഢമൂലമാണ്‌.


യസ്തു പ്രത്യഹമധ്യാത്മരാമായണമനന്യധീഃ
യഥാശക്തി വദേത്‌ ഭക്ത്യാ സ ജീവന്‍മുക്ത ഉച്യതേ.

ആ പുണ്യകഥാപാരായണം നമ്മെയും നമ്മുടെ തലയുറയെയും മുക്തിസ്ഥാനമായ വൈകുണ്ഠപദത്തിലേക്കു തന്നെ നയിക്കും.


ശ്രീരാമേത്യേകദാ വക്തും മനോ യസ്യ പ്രവര്‍ത്തതേ
വൈകുണ്ഠവാസിനസ്തസ്യ കുലമേകോത്തരം ശതം.


കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌


വേദാന്ത ദർശനം




മതത്തിന്റെ അടിത്തറ അനുഭൂതിയാണ്. കേവലം വിശ്വാസമല്ല. ആചാരങ്ങളും ഐതിഹ്യങ്ങളും ദർശനങ്ങളും വിസ്വാസങ്ങളുമേല്ലാം അനുഭൂതിയിലൂടെ ആധ്യാത്മികതയിലേക്ക് നയിക്കുമെങ്കിൽ മാത്രമേ, അവയ്ക്ക് പ്രാമാണ്യവും പ്രസക്തിയും കൽപ്പിക്കേണ്ടാതുള്ളൂ. അനുഭൂതിയിലൂടെ ആധ്യാത്മികത കൈവരിക്കാനാകു. ദേവാലയങ്ങളുടെ ലക്ഷ്യം ദേവാലയവുമായി ബന്ധപ്പെയ്ട്ട ബാഹ്യാചാരങ്ങൽക്കുമപ്പുറം നമ്മെ എത്തിക്കലായിരിക്കണം. അനുഭൂതിയിലെത്തിയാൽ ഗ്രന്ഥങ്ങൾ  ഗ്രന്ഥങ്ങലാല്ലാതായിത്തീരും എന്നാണ്  ശ്രുതി. ജീവിതം തന്നെ അനുഭൂതിയെ ലക്ഷ്യമാക്കിയുള്ള ഒരു അന്വേഷണമാണ്. അധ്യാത്മിക അനുഭൂതിയാണ്  മതത്തിന്റെ അന്തഃ സത്ത. ഏറ്റവും മഹത്തായ ഈശ്വരാരാധന മനുഷ്യസ്നേഹവും, ഉദാത്തമായ ആധ്യാത്മിക സാധന മനുഷ്യ സേവനവുമാണ്‌. മനുഷ്യനെക്കാൾ ശ്രേഷ്ഠനായി ലോകത്തിൽ യാതൊന്നും തന്നെയില്ലെന്ന് മഹാഭാരതവും പറയുന്നു.



ഗുഹ്യം  ബ്രഹ്മ തദിദം വോ ബ്രഹ്മീമി
ന മനുഷാത്  ശ്രേഷ്ഠതരം ഹി കിം ചിത്
എന്നാണ്  മഹാഭാരതത്തിൽ പറയുന്നത്.


 ബ്രാഹ്മണൻ അഗ്നിയിലും, മുനി ഹൃദയത്തിലും , അൽപ്പബുദ്ധി വിഗ്രഹത്തിലും ഈശ്വരനെ കാണുമ്പോൾ വിജിതാത്മാവ് എല്ലാറ്റിലും ഈശ്വരനെ കാണുന്നു. എല്ല സ്ഥാവര ജംഗമങ്ങളിലും കുടികൊള്ളുന്ന ചൈതന്യമാണ് ഈശ്വരൻ. സമഭാവനയാണ് ശുദ്ധമായ ഭക്തിയോഗം.


 സർവ്വത്ര സർവ്വേശ്വരദർശനം. കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതുമേല്ലാം ഈശ്വരാത്മക മായിരിക്കാനുള്ള അന്തഃകരണ ശുദ്ധിയാണ് ഭക്തിയുടെ പരമമായ ലക്ഷ്യം. ഭേദഭാവനയുള്ളവൻ ഭക്തനല്ല; നിശ്ചയം. ഈശ്വരനെ ഒരു വ്യക്തിയായി കാണുന്നതിന്  പകരം ഒരു ചൈതന്യ സ്വരൂപമായി അറിഞ്ഞാൽ സർവ്വവ്യാപിയും സർവ്വാന്തര്യാമിയുമായ ഈശ്വരൻ  നമ്മുടെ ഹൃദയകമലത്തിൽ പ്രകാശിക്കും.


ബഹിർമുഖമായി നിരന്തരം വിഷയങ്ങളിലേക്ക് കുതിക്കുന്ന മനസ്സിനെ അന്തർമുഖമാക്കി  സർവ്വേശ്വരനെ ഭക്തിപൂർവ്വം ഏകാഗ്രമായി ഭാജിക്കുന്നതിനെയാണ്  ഉപാസന എന്നു പറയുന്നത്.

ഉപാസനയെന്നാൽ അടുത്തിരിക്കുക എന്നാണർത്ഥം. അന്തർമുഖമയ മനസ്സ് തന്റെ ഇഷ്ട്ട ദേവനിൽത്തന്നെ നിശ്ചലമാക്കി നിർത്തുന്നതാണ്  ഉപാസന.

രാമായണം: 10 ചോദ്യം, ഉത്തരവും - 8




1. ആരൊക്കെയാണ് നാല് ലോകപാലകന്മാര്‍?

2.കുബേരന്റെ രാജധാനി ?

3.സംഗീത വിദ്യയാല്‍ നിപുണന്മാരായ ദേവ വര്‍ഗം?

4. പട്ടാഭിഷേക സമയത്ത് ശ്രീരാമന്‍ സീതാദേവിക്ക് ഒരു മുത്തുമാല കൊടുത്തു ഇത് ദേവി ആര്‍ക്കാണ് കൊടുത്തത്?

5. ശ്രീരാമന്‍ ആരെയാണ് യുവ രാജാവായി അഭിഷേകം ചെയ്തത്? 6.ഹനുമാന്‍ ശ്രീരാമനില്‍ നിന്നും ആവശ്യപ്പെട്ട വരം?

7. വരം ലഭിച്ച ഹനുമാന്‍ എന്തു ചെയ്തു?

 8ആരാണ് ശ്രീരാമന് രാക്ഷസ കുലോല്‍പത്തി കേള്‍പ്പിച്ചത്?

9 പുലസ്ത്യന്‍ ആരുടെ മകന്‍?

10. പുലസ്ത്യന്‍ എവിടെ തപസ്സ് ചെയ്തു?

11. പുലസ്ത്യന്റെ തപസ്സിന് തടസ്സമുണ്ടാക്കിയതാര്?





ഉത്തരങ്ങള്‍


1. ഇന്ദ്രന്‍,യമന്‍,വരുണന്‍,, കുബേരന്‍ എന്നിവര്‍

2 അളകാപുരി.

3.ഗന്ധര്‍വ്വന്മാര്‍

4.മാരുതിക്ക്

5. ലക്ഷ്മണനെ

6. രാമനാമവും, ചരിതവും ലോകത്തില്‍ ഉളളിടത്തോളം കാലം ജീവിച്ചിരിക്കാനും, രാമനാമം ജപിപ്പാനും അനുഗ്രഹിക്കണമെന്ന്.

7.ഹിമാലയത്തിലേക്ക് തപസ്സിന് പോയി.

8. അഗസ്ത്യ മുനി

9 ബ്രഹ്മാവിന്റെ

10. മേരുപര്‍വ്വതത്തില്‍ തൃണബിന്ധു വിന്റെ ആശ്രമത്തില്‍.

11. ഗന്ധര്‍വ്വ കന്യകമാര്‍




ശുഭചിന്ത

Image result for lord guruvayoorappan



ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക....

വിഷ്ണുദ്വാദശാക്ഷരി മന്ത്രം


  
പ്രജാപതിഃ ഋഷിഃ ഗായത്രീഛന്ദഃ വാസുദേവാ ദേവതാ


ധ്യാനം


ഓം വിഷ്ണും ശാരദചന്ദ്രകോടി സദൃശം
ശംഖം രഥാംഗം ഗദാ
മംഭോജം ദധതം സിതാബ്ജനിലയം
കാന്ത്യാ ജഗന്മോഹനം
ആബ്ദ്ധാംഗദഹാരകുണ്ഡല മഹാ
മൗലിം സ്ഫുരല്‍കങ്കണം
ശ്രീവത്സാങ്കുമുദാരകൗസതുഭധരം
വന്ദേ മുനീന്ദ്ര സ്തുതം




അര്‍ത്ഥം
കോടിക്കണക്കിന് ശരല്‍കാല ചന്ദ്രനൊത്തവനും ശംഖ്, ചക്രം, ഗദ, താമര ഇവ പൂണ്ടവനും, വെണ്‍താമരയില്‍ കുടികൊള്ളുന്നവനും, കാന്തികൊണ്ട് ലോകങ്ങളെയെല്ലാം മോഹിപ്പിക്കുന്നവനും (മോഹം ജനിപ്പിക്കുന്നവനും) തോള്‍വള, മണിമാല, കടുക്കന്‍ ഇവ അണിഞ്ഞവനും വലിയ തലയുള്ളവനും വിളങ്ങുന്ന കൈവളകള്‍ ഇട്ടവനും ശ്രീവത്സമറുവ്, ശ്രേഷ്ഠകൗസ്തുഭരണം ഇവ പേറുന്നവനും മുനീശ്വരന്‍മാര്‍ വാഴ്ത്തുന്നവനും ആയ മഹാവിഷ്ണുവിനെ ഞാന്‍ സ്തുതിക്കുന്നു


മൂലമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

ഹിന്ദു ഹെൽപ് ലൈൻ. / Hindu helpline



നമസ്തേ ധന്യാത്മൻ,


അന്തർദേശീയ ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ സേവാ വിഭാഗത്തിൽ ഉൾപ്പെടുന്ന പദ്ധതിയാണ് ഹിന്ദു ഹെൽപ് ലൈൻ.  രാജ്യത്താകമാനം ഒരു കോൾ സെന്ററായി പ്രവർത്തിക്കുന്ന ഈ സംരഭം ആദ്യമായി നിലവിൽ വന്നത് 2008ൽ കേരളത്തിലാണ്.രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കുന്ന ഹിന്ദുവിനും രാഷ്ട്രീയ, ജാതി ഭേദമന്യേ  ഹെൽപ് ലൈനിൽ വിളിച്ച് സഹായമഭ്യർത്ഥിക്കാം എന്നുള്ളത്  ഇതിന്റ എടുത്തു പറയേണ്ട സവിശേഷതകളിലൊന്നാണ്.


എന്തു കൊണ്ട് ഹിന്ദു ഹെൽപ് ലൈൻ ?

ഒരു ഹിന്ദുവിന് അവന്റെ ദൈനം ദിന ജീവിതത്തിൽ നിരവധി യാത്രകൾ  ജോലി സംബന്ധമായോ , തീർത്ഥാടന സംബന്ധമായോ , മറ്റാവശ്യങ്ങൾക്കായോ ചെയ്യേണ്ടി വരുന്നു. യാത്രക്കിടയിൽ അവനൊരു അപകടം സംഭവിക്കുന്നു, അലെങ്കിൽ വഴി തെറ്റിപ്പോകുന്നു. ആ സമയം അവൻ ആരേയാണ് സമീപിക്കുക?  അല്ലെങ്കിൽ മറ്റൊരാൾക്ക് തൊഴിൽ പരമായ, അല്ലെങ്കിൽ നിയമപരമായ, അതുമല്ലെങ്കിൽ മതപരമോ വിദ്യാഭ്യാസപരമോ ആയ ഒരു സഹായം വേണ്ടി വരുന്നു ഈ സമയത്ത് ആരാണ് അവന് കൈത്താങ്ങാകുക  ? ഇങ്ങനെയുള്ള അവസരങ്ങളിൽ  വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര വർക്കിങ് പ്രസിഡന്റ മാനനീയ ഡോക്ടർ പ്രവീൺ ഭായ് തൊഗാഡിയയുടെ  മാർഗ നിർദ്ദേശത്തിൽ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ് ലൈനിലേക്ക് നിങ്ങൾക്ക് വിളിക്കാം , പരാതി ലഭിച്ചതിനു ശേഷം പത്തു മിനിട്ടു മുതൽ രണ്ടു മണിക്കൂറിനുള്ളിൽ ഫലപ്രദമായ നിർദ്ദേശം നിങ്ങൾക്ക് ലഭിക്കുന്നതാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദു ഹെൽപ് ലൈനിന് കോൾ സെന്റെറുകളുണ്ടാകും, അതു കൂടാതെ രാജ്യത്തിന് പൊതുവായി ഒരു കോൾ സെന്റെറും പ്രവർത്തിക്കുന്നുണ്ടാകും .അവയുടെ ബന്ധപ്പെടേണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു


നാഷണൽ ഹിന്ദു ഹെൽപ് ലൈൻ :07588682181




ഹിന്ദു ഹെൽപ് ലൈനിന്റെ പദ്ധതികൾ


ലൗ ജിഹാദ്

കേരളം ലൗ ജിഹാദ് എന്ന പദം കേട്ടു തുടങ്ങിയത് പോലും ഹിന്ദു ഹെൽപ്പ് ലൈനിലൂടെയാണ്. പ്രണയച്ചതിയിലൂടെ മാനസിക നില പോലും തകർന്ന് പോയ  ഏകദേശം എണ്ണായിരത്തോളം പെൺകുട്ടികളെ കൗൺസിലിംഗിലൂടെ ഹിന്ദു ഹെൽപ് ലൈൻ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഈ സാമൂഹിക വിപത്തിനെതിരേ കേരളത്തിലെ എല്ലാ ജില്ലകളിലും ബോധ വത്കരണ ക്ലാസ് കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തകർ സംഘടിപ്പിച്ചു പോരുന്നു.



ഒരു പിടി അരി

കേരളത്തിൽ ഒരു ഹിന്ദുവും പട്ടിണി കിടക്കരുത് എന്ന് ഉറപ്പു വരുത്താനായി ഹിന്ദു ഹെല്പ് ലൈൻ ആരംഭിച്ച  പദ്ധതിയാണ് '  ഒരു പിടി അരി '. ഹിന്ദുവിന്റെ പഞ്ചദാനങ്ങളിൽ, മഹാദാനമായ  അന്നദാനത്തെ, സഹജീവികളുടെ പട്ടിണി മാറ്റുക എന്ന സാമൂഹിക കടമയുമായി ബെന്ധപെടുത്തുകയാണ് ഹിന്ദു ഹെല്പ് ലൈൻ.  ദിവസവും വീട്ടിലെ ഉപയോഗത്തിനായി എടുക്കുന്ന  അന്നത്തിലെ ഒരു പിടി അരി ദാനത്തിനായി മാറ്റി വെക്കണം എന്നത് ഹിന്ദുവിന് നിഷ്കർച്ചിട്ടുള്ള ദിനചര്യയാണ്. അന്നപൂർണ്ണേർശ്വരീ സ്തോത്ര ജപത്തോടൊപ്പം ഈ കർമ്മം ചെയ്യുന്നത് മോക്ഷ പ്രദായകവുമാണ്.  ഇങ്ങനെ മാറ്റി വെയ്ക്കുന്ന അരി  സൂക്ഷിക്കുവാൻ ഒരു സഞ്ചി ഹിന്ദു ഹെൽപ് ലൈൻ നല്കും.ശേഖരിക്കപ്പെട്ടിട്ടുള്ള അരി എല്ലാ ഏകാദശി നാളിലും ഹിന്ദു ഹെൽപ്പ് ലൈൻ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ്.



ഇന്ത്യ ഹെൽത്ത് ലൈൻ

     ഒരു രോഗി മരണമടയുന്നത് അസുഖത്തിന്റെ കാഠിന്യത്തേക്കാളേറെ ശരിയായ രോഗ നിർണയവും, ചികിത്സയും യഥാസമയത്ത് ലഭിക്കാത്തത് കൊണ്ടാണ്.ഒരു പ്രത്യേക ചികിത്സാ രീതിയിൽ നിപുണനായ പ്രഫഷണൽ ഡോക്ടറെ സമീപിക്കാനോ അദ്ദേഹത്തിന് കൺസട്ടിങ് ഫീസ് നല്കാനോ ഒരു സാധാരണക്കാരനായ ഹിന്ദുവിന് കഴിഞ്ഞെന്ന് വരില്ല. ഇവിടെയാണ് ഇന്ത്യ ഹെൽത്ത് ലൈനിന്റെ പ്രസക്തി. നിങ്ങൾക്ഇന്ത്യ ഹെൽത്ത് ലൈൻ കാൾ സെന്ററിലേക്ക് വിളിച്ച് രോഗ വിവരം നൽകിയാൽ അതാത് ചികിത്സാ മേഖലയിലെ ഡോക്ടറുടെ കൺസൾട്ടിങ്ങ് സൗകര്യം സൗജന്യമായി നിങ്ങൾക്ക് കോർഡിനേറ്റേഴ്സ് ലഭ്യമാക്കുന്നതാണ്. കഴിഞ്ഞ രണ്ടു മാസക്കാലത്തിനുള്ളിൽ ഇന്ത്യ ഹെൽത്ത് ലൈൻ അട്ടപ്പാടിയിലും ചേർത്തലയിലും തൃശൂരിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതോടൊപ്പം ഹയർ സെക്കണ്ടറി, ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ള ഏതൊരാൾക്കും അനീമിയ, പ്രമേഹം, അമിതവണ്ണം മുതലായ രോഗങ്ങൾക്കുള്ള ചികിത്സാ പരിശീലനം " ഹെൽത്ത് അംബാസിഡർ ട്രെയിനിംഗിലൂടെ " ഇന്ത്യാ ഹെൽത്ത് ലൈൻ നൽകി വരുന്നു.



ബ്ലഡ് ഫോർ ഇന്ത്യ

    ചികിത്സാ സമയത്ത് രക്തം കിട്ടാതെ വലയാത്തവരായി ആരുമുണ്ടാകില്ല. ഈ അവസ്ഥയ്ക്ക് ഒരു പരിഹാര മാർഗമാണ് ബ്ലഡ് ഫോർ ഇന്ത്യ. ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് "Blood4 India" ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത് രക്ത ദാതാവായി രജിസ്റ്റർ ചെയ്യാവുന്നതാണ്. രക്തം ആവശ്യമുള്ളവർ ബ്ലഡ് ഫോർ ഇന്ത്യ കോൾ സെന്ററിലേക്ക് വിളിച്ചാൽ ആവശ്യമുള്ള രക്തം യഥാസമയം ലഭ്യമാക്കുന്നതാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 800 യൂണിറ്റ് രക്തമാണ് ബ്ലഡ് ഫോർ ഇന്ത്യ പ്രവർത്തകർ ദാനം ചെയ്തത് . കേരളത്തിൽ ഒരു ലക്ഷം രക്ത ദാതാക്കളെ കണ്ടെത്തുക എന്നുള്ളത് ഈ കൂട്ടായ്മയുടെ ലക്ഷ്യമാണ്.



ഹിന്ദു അഡ്വക്കേറ്റ് ഫോറം

ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന എല്ലാ നിയമ പ്രശ്നങ്ങൾക്കും പരിഹാരമായി ഹിന്ദു ഹെൽപ് ലൈൻ അഭിഭാഷകരുടെ കൂട്ടായ്മയ്ക്ക് രൂപം നൽകിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോൾ ഹിന്ദു അഡ്വക്കേറ്റ് ഫോറത്തിന്റ സേവനം ലഭ്യമാണ്.നിയമ സഹായത്തിനായി ആവശ്യക്കാർക്ക് ഹിന്ദു ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്



സമൃദ്ധ കിസാൻ അഭിയാൻ


ഭാരതത്തിലെ ഏകദേശം അറുപതു ശതമാനത്തോളം ജനങ്ങളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എന്നാൽ കൂടിയ ഉത്പാദനച്ചിലവും രാസവള പ്രയോഗവും ഇന്ന് കാർഷിക മേഖലയെ തരിപ്പണമാക്കി. ഡോ. പ്രവീൺ തൊഗാഡിയജി ഈ വിപത്തിനു പരിഹാരം കാണാനായി ഗുജറാത്തിലെ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുകയും അതിലൂടെ വികസിപ്പിച്ചെടുത്ത പ്രാചീന ജൈവ കൃഷരീതി ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലും തിരുവല്ലയിലും കഴിഞ്ഞ വർഷം കർഷകർക്കായി സംഘടിപ്പിച്ച പരിശീലന ശിബിരത്തിൽ ഏകദേശം നാനൂറോളം  പേർ പങ്കെടുത്തു . പ്രസ്തുത ചടങ്ങിൽ പ്രവീൺ തൊഗാഡിയ ജി കർഷകരോട് നേരിട്ടു സംവദിക്കുകയും, പരിശീലനം നൽകുകയും, കൃഷി രീതി  വിശദമാക്കിയിട്ടുള്ള ബുക്ക് ലെറ്റ് വിതരണം ചെയ്യുകയും ചെയ്തു.



ഹൃദയ പൂർവ്വം


        പതിനഞ്ചു വയസ്സിനു താഴെ പ്രായമുള്ള ഹൃദ്രോഗ ബാധിതരായ കുട്ടികൾക്ക് ഹിന്ദു ഹെൽപ്പ് ലൈൻ നൽകി വരുന്ന ചികിത്സാ സഹായ പദ്ധതിയാണ് ഹൃദയ പൂർവ്വം. ഇതിന്റ ഭാഗമായി ഏകദേശം നൂറോളം സൗജന്യ ശസ്ത്രക്രിയകൾ സംസ്ഥാനത്തുടനീളം നടത്തുകയുണ്ടായി.
നിസ്വാർത്ഥ സേവനത്തിന്റെ അഞ്ചു വർഷം പിന്നിടുന്ന ഈ മുഹൂർത്തത്തിൽ 2017 ഏപ്രിൽ 23ന് ഹിന്ദു ഹെൽപ്പ് ലൈൻ "അശ്വമേധം " എന്ന പേരിൽ ഒരു പൊതു സമ്മേളനം എറണാകുളത്തപ്പൻ ക്ഷേത്രത്തോട് ചേർന്നുള്ള ദർബാർ ഹാളിൽ സംഘടിപ്പിച്ചു . പ്രസ്തുത സമ്മേളനത്തിൽ ഡോ. പ്രവീൺ തൊഗാഡിയ കേരള ഹിന്ദു സമൂഹത്തെ അദിസംബോധന ചെയ്തു.


ഹിന്ദു സാഹോദര്യത ദേശമെങ്ങും വളർത്തുവാൻ താങ്കളുടെയും കുടുംബാംഗങ്ങളുടെയും സഹകരണം  ഞങ്ങൾ പ്രതീക്ഷിക്കുന്നു.


ഹിന്ദുവിന്റെ വിശ്വസ്വനീയ  സഹായ ഹസ്തം 24 *7 സമയത്തും നിങ്ങളോടൊപ്പം.


ബന്ധപ്പെടുക : 9497 54 55 11