അമൃതവാണി

ഏതു പ്രവൃത്തി ചെയ്യുമ്പോഴും ഈശ്വരസ്മരണ വിടാതെ കാത്തുസൂക്ഷിക്കണം. എവിടെ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും, ആ സ്ഥലം തൊട്ടു വന്ദിച്ചതിനുശേഷമേ ആകാവൂ. പേന, പുസ്തകം, വസ്ത്രം, പാത്രം, പണിക്കുള്ള സാധനങ്ങള്‍ എന്നിങ്ങനെ എന്തും തൊട്ടു വന്ദിച്ചെടുക്കുന്ന ശീലം വളര്‍ത്തണം. ഈശ്വരസ്മരണ നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നമ്മുടെ ശീലം മറ്റുള്ളവരിലും ആ സ്വഭാവം വളര്‍ത്താന്‍ സഹായിക്കും.
പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈശ്വര സ്മരണ ഉണര്‍ത്തുന്ന വാക്കുകള്‍ വേണം ആദ്യം പറയുവാന്‍.
പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈശ്വര സ്മരണ ഉണര്‍ത്തുന്ന വാക്കുകള്‍ വേണം ആദ്യം പറയുവാന്‍.
ഓം നമഃശിവായ,
ഹരിഃ ഓം,
ജയ് മാ
തുടങ്ങിയവയൊക്കെ നല്ലതാണ്. കുട്ടികളെയും ഇങ്ങനെ ചെയ്യാന്‍ പഠിപ്പിക്കണം. ഓം നമഃശിവായ എന്നാല്‍, ശിവമായിട്ടുള്ളതിനെ നമിക്കുന്നു എന്നാണര്‍ത്ഥം. ഒരു കൈ ഉയര്‍ത്തി റ്റാറ്റാ പറയുമ്പോള്‍, തമ്മില്‍ അകലുകയാണ്. ഇരുകൈകളും ചേര്‍ത്ത് തൊഴുമ്പോള്‍, ഹൃദയം പരസ്പരം അടുക്കുന്നു.
No comments:
Post a Comment