കാച്ചില്‍, ചേമ്പ്, ചേന-ഏത്തക്കായ ചെറുകിഴങ്ങ്-മധുരക്കിഴങ്ങ്-കൂര്‍ക്ക നനകിഴങ്ങ് ഇവയാണ് എട്ടങ്ങാടിക്കായി ചുട്ടെടുക്കുന്നത്- എള്ള് വറുത്തത് പയര്‍ വറുത്ത് പൊടിച്ചത് തേങ്ങ അരിഞ്ഞ് വറുത്തതും ചേര്‍ക്കും.
ഉണ്ടാക്കുന്ന വിധം: കിഴങ്ങുകളെല്ലാം ചുട്ടെടുക്കുകയോ വേവിച്ചെടുക്കുകയോ ചെയ്യും-ഇതിലേക്ക് ശര്‍ക്കര പാവുകാച്ചി അതില്‍ വേവിച്ച കിഴങ്ങുകളും ചെറുപയര്‍-വന്‍പയര്‍ ഇവ വറുത്ത് പൊടിച്ചതും തേങ്ങ അരിഞ്ഞ് വറുത്തെടുത്തതും എള്ള് വറുത്തതും കൂട്ടിച്ചേര്‍ത്തതിലേക്ക്-നെയ്യ്-തേന്‍-പാല്‍ ഇവ ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി-ചില സ്ഥലങ്ങളില്‍ നാളികേരം ചിരവിയിട്ട് ചേര്‍ക്കും.
കഥ: പാര്‍വതി ദേവിയുടെ ഭക്തയായ സുന്ദരിയെന്ന യുവതി വേദികനെന്ന യുവാവിനെ വിവാഹം ചെയ്തു. കുടിയിരുപ്പിന് മുന്‍പേ വേദികന്‍ മരിച്ചു. സുന്ദരിയുടെ ഹൃദയഭേദകമായ വിലാപം പാര്‍വതീ ദേവിയെ വിഷമിപ്പിച്ചു. ദേവി മഹാദേവനോട് സുന്ദരിയുടെ ദുഃഖകാരണം പറഞ്ഞു. ഭഗവാന്‍ അതില്‍ വലിയ ശ്രദ്ധ നല്‍കിയില്ല. ദേവി അതീവ ദുഃഖിതയായി തന്റെ ഭക്തയെ രക്ഷിക്കാതെ താന്‍ മഹാദേവനെ സ്പര്‍ശിക്കുകയോ-നല്ല വസ്ത്രം ഉടുക്കുകയോ ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നു. ശിവന്റെ മനസ്സലിഞ്ഞ് കാലനെ നോക്കി-കാലന്‍ വേദികന് ജീവന്‍ തിരിച്ചുനല്‍കി. ദേവി ബോധരഹിതയായ സുന്ദരിയെ വിളിച്ചുണര്‍ത്തിയ കഥയാണ് ഈ പാട്ടിലുള്ളത്. വേദികന് ജീവന്‍ തിരികെ കിട്ടിയ ദിവസമാണ് തിരുവാതിര എന്ന് ഒരു കഥ.
രാധാ പണിക്കര്‍
No comments:
Post a Comment