
ഞൊടിയിടകൊണ്ട് മനസ്സ് മനുഷ്യനെ സ്‌നേഹത്തില്‍ നിന്നു വിദ്വേഷത്തിലേക്കും, സൗഹൃദത്തില്‍ നിന്നു ശത്രുതയിലേക്കും നയിക്കും. ഇന്നു സുഹൃത്തായിരിക്കുന്ന വ്യക്തി നാളെ ശത്രുവായി മാറാം. അതുപോലെ ഇന്ന് നമ്മെ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തി നാളെ നമ്മുടെ ഉറ്റസുഹൃത്തായെന്നും വരാം. ഒരു സ്ഥിരതയുമില്ലാത്ത ഈ മനസ്സാണ് നമ്മളെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും.
മനസ്സിന്റെ ഈ പ്രകൃതം അറിയണം. അതിനെ വിവേകപൂര്‍വം നിയന്ത്രിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ നമ്മള്‍ വെറും വികാരജീവികളായി മാറും. ഫലമോ? പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ കഴിയാതെയാകും. സന്തോഷവും സമാധാനവും നഷ്ടപ്പെട്ട്, ദുഃഖത്തിനും വിഷാദരോഗത്തിനും അടിമകളായി മാറും. ഈ വിധത്തില്‍ ജീവിക്കാനുള്ള മോഹം തന്നെ നഷ്ടപ്പെട്ട് ആത്മഹത്യചെയ്യുന്ന എത്രയോ പേരെ നമ്മള്‍ കാന്നുന്നു.
No comments:
Post a Comment