മനുഷ്യജീവിതത്തിന്റെ പരമലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണെന്നു ഭക്തന്മാരെല്ലാം വിശ്വസിക്കുന്നു ...ഈശ്വരനെ നേരിട്ട് കാണാന്‍ സാധിക്കുമോ എന്ന് പലര്‍ക്കും സംശയമാണ് ...ഈശ്വരനുണ്ടോ എന്ന് തന്നെ സംശയിക്കുന്ന നാസ്ഥികന്മാരും യുക്തിവാദികളുമുണ്ട് ..അതിനുള്ള ഉത്തരമാണ് ഇക്കാലത്ത് ജീവിച്ച ശ്രീരാമകൃഷ്ണപരമഹംസന്റെ ജീവിതം ...അദ്ദേഹം ഈശ്വരനെ ജഗത് മാതാവിന്റെ രൂപത്തില്‍ സാക്ഷാത്ക്കരിക്കുകയും ദേവിയോട് സംസാരിക്കുകയും ചെയ്തുകൊണ്ട് അമ്മയുടെ അടുത്ത് സ്വന്തം മകന്‍ എന്നതുപോലെ ജീവിച്ച ഒരാളാണ്..പരിപൂര്‍ണ്ണമായ വിശ്വാസവും വ്യാകുലതയുമുണ്ടെങ്കില്‍ ഈശ്വരനെ ആര്‍ക്കും നേരിട്ട് കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയാറുള്ളത്..അതിനു ദൃഷ്ടാന്തമായി അദ്ദേഹം പറഞ്ഞ ഒരു കഥയാണിത് ...
ദരിദ്രനായ ഒരു അമ്മയ്ക്ക് ബുദ്ധിമാനായ ഒരു കുട്ടി ഉണ്ടായിരുന്നു , കുടിലന്‍...അമ്മയ്ക്ക് അവനെ സ്കൂളില്‍ പഠിപ്പിക്കണമെന്ന് മോഹം ..എന്നാല്‍ അടുത്തൊന്നും സ്കൂളില്ല ...ദൂരെയുള്ള ഒരു സ്കൂളില്‍ എത്തണമെങ്കില്‍ വലിയ ഒരു കാട് കടന്നു പോകണം...എന്ത് ചെയ്യാം ! ...കുടിലനെ സ്കൂളില്‍ ചേര്‍ത്ത് അമ്മ സന്തുഷ്ടയായി...ഒരു ദിവസം കുടിലന്‍ ദുഃഖത്തോടുകൂടി അമ്മയോട പറഞ്ഞു : "അമ്മെ കാട്ടില്‍ക്കൂടി കടന്നു പോകുമ്പോള്‍ എനിക്ക് പേടിയാകുന്നു... ഭയങ്കരമായ ഒരു കാട് അതില്‍ ആരെയും കാണുകയുമില്ല.." അമ്മ മകനെ സമാധാനിപ്പിച്ചുകൊന്ദ് പറഞ്ഞു : "മകനെ പേടിക്കണ്ട ,അവിടെ മധുസൂദനന്‍ ഉണ്ട് നിന്നെ രക്ഷിക്കാന്‍." ...കുട്ടി കൗതുകത്തോടെ ചോദിച്ചു : 'ആരാണ് മധുസൂദനന്‍ ' ...അമ്മ മറുപടി പറഞ്ഞു ;അത് നിന്റെ ചേട്ടനാണ് ..നിഷ്കളങ്കമായ ബാലമനസ്സിനു സമാധാനമായി..
അടുത്ത ദിവസം കാട്ടില്‍കൂടി പോകുമ്പോള്‍ കുടിലന്‍ ഉറക്കെ വിളിച്ചു...മധുസൂദനന്‍ ചേട്ടാ എന്ന്..യാതൊരു മറുപടിയുമില്ല.'അനുജന്‍ ഇവിടെ വിഷമിക്കുമ്പോള്‍ ചേട്ടന്‍ സഹായിക്കുവാന്‍ വരില്ലേ..? ...എന്ന് പറഞ്ഞുകൊണ്ട് കുട്ടി ഉറക്കെ കരയുവാന്‍ തുടങ്ങി...മധുസൂദനന്‍ ഉടനെ ഓടിവന്നു കുട്ടികളെയും കൂട്ടി കളിതമാശകള്‍ പറഞ്ഞുകൊണ്ട് കാടിന്റെ അതിര്‍ത്തി വരെ പോയി.പിന്നെ ദിവസവും കുടിലന്‍ തന്റെ മധുസൂദനന്‍ ചേട്ടനെ വിളിക്കുകയും മധുസൂദനന്‍ വന്നു കുട്ടിയുടെ പേടി തീര്തുകൊടുക്കുകയും ചെയ്തു....
ഒരു ദിവസം ഗുരുവിന്റെ വീട്ടില്‍ ഒരു സദ്യയുണ്ടായിരുന്നു...അതിനു ശിക്ഷ്യന്മാരെല്ലാം യഥാശക്തി വലിയ വലിയ സമ്മാനങ്ങള്‍ കൊണ്ടുപോയി കൊടുത്തിരുന്നു...കുടിലനും എന്തെങ്കിലും കൊടുക്കണം എന്ന് മോഹം...അവന്‍ അമ്മയുടെ അടുത്ത ശാട്യം പിടിച്ചു...ദരിദ്രയായ അമ്മയ്ക്ക് ഒന്നുംകൊടുക്കാന്‍ കഴിഞ്ഞില്ല.മധുസൂദനന്‍ ചേട്ടനോട് ചോദിച്ചാല്‍ എന്തെങ്കിലും തരുമെന്നായി അമ്മ...
കുട്ടി അതനുസരിച് കാറ്റില്‍ വന്നു മധുസൂദനനെ വിളിച്ചുപറഞ്ഞു .. "ഇന്ന് ഗുരുവിന്റെ വീട്ടില്‍ ആഘോഷമാണ് ,അതിനു ഗുരുവിനു സമ്മാനം കൊടുക്കുവാനായി നല്ല ഒരു സമ്മാനം വേണം" ..
മധുസൂദനന്‍ ചെറിയ ഒരു പാത്രം പാല്‍ കൊടുത്ത് അത് ഗുരുവിനു സമ്മാനിക്കുവാന്‍ പറഞ്ഞു...കുടിലന്‍ അതുപോലെ ചെയ്തു ...പക്ഷെ ഗുരുവിനു ഇത്ര ചെറിയ പാത്രത്തില്‍ പാല്‍ കൊണ്ടുവന്നത് തൃപ്തിയായില്ല..അഗണ്യഭാവത്തില്‍ അത് അകത്തു കൊടുക്കുവാന്‍ പറഞ്ഞു...അകത്തു ചെന്ന് ആ പാത്രത്തില്‍ നിന്ന് പാല്‍ ഒഴിച്ചപ്പോള്‍ പിന്നെയും അത്രയ്ക്ക് തന്നെ ഉണ്ടാവുന്നതായി കണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു ...അന്നത്തെ സദ്യക്ക് വേണ്ട പാല്‍ മുഴുവന്‍ ആ പാത്രത്തില്‍ നിന്ന് കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തുഷ്ടനും വിസ്മിതനുമായ ഗുരു എവിടെ നിന്നാണ് ഈ പാത്രം കിട്ടിയത് എന്ന് അന്വേഷിച്ചു..
മധുസൂദനന്‍ ചേട്ടന്‍ തന്നതാണെന്ന് കുടിലന്‍ പറഞ്ഞപ്പോള്‍ തനിക്ക് ചേട്ടനെ കാണിച്ചുതരുമോ എന്നായി ഗുരുനാഥന്‍...കാണിച്ചുതരാമെന്നു പറഞ്ഞു കുടിലന്‍ ഗുരുവിനെയും കൂട്ടി കാട്ടില്‍ചെന്നു ...കുട്ടി മധുസൂദനന്‍ ചേട്ടനെ വിളിച്ചു ...അപ്പോള്‍ "അനുജാ ,നിന്നെപ്പോലെ നിഷ്കളങ്കമായ വിശ്വാസമോ വ്യാകുലതയോ ഇല്ലാത്തതിനാല്‍ ഗുരുവിനു എന്നെ കാണുവാന്‍ സാധിക്കുകയില്ല " ...എന്ന് ഒരു അശരീരി വാക്കാണ് കേട്ടത്..സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ തന്നെയാണ് കുടിലന്റെ ജ്യേഷ്ടന്‍ എന്ന് മനസിലാക്കി ഗുരു അന്ന് മുതല്‍ കുടിലനെ എറ്റവും അധികം സ്നേഹിക്കാന്‍ തുടങ്ങി ...
ഇതുപോലെ നിഷ്കളങ്കമായ ഭക്തിയും വിശ്വാസവും വ്യാകുലതയും ഉണ്ടെങ്കില്‍ ആര്‍ക്കും ഈശ്വരനെ കാണാവുന്നതാണ്...ഈശ്വരന്‍ അവരില്‍ നിന്ന് മറഞ്ഞിരിക്കയില്ല. അതുകൊണ്ട് ഈശ്വരനില്‍ നിഷ്കളങ്കമായ ഭക്തിയും ഈശ്വരദര്‍ശനത്തിലുള്ള വ്യാകുലതയുമുണ്ടാകുവാനാണ് നാം ശ്രമിക്കേണ്ടത്. കാമകാഞ്ചനകളില്‍ നിന്ന് നിശ്ശേഷം ഒഴിഞ്ഞുമാറണമെന്നര്‍ത്ഥം..
No comments:
Post a Comment