കൃഷ്ണനാട്ടത്തിന്റെ ഉത്ഭവം
യതി വര്യനായ സാക്ഷാല്‍ വില്വമംഗലം സ്വാമിയാരും കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദന് തമ്പുരാനും സമകാലികരും പരസ്പ്പരം ബഹുമാനിക്കുന്നവരും ,ഗുരുവായൂര്‍ കണ്ണന്റെ ഭക്തന്മാരും ആയിരുന്നു ,ഭഗവാന്റെ ദര്‍ശനത്തിനായി ഒരിക്കല്‍ രണ്ടുപേരും ഒരുമിച്ച് ഗുരുവായൂരില്‍ ഒരിക്കല്‍ വന്നു പെട്ടു.!
ഗുരുവായൂരില്‍ ഇന്ന് നാം കാണുന്ന ...കൂത്തമ്പലം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു .! അതിനരികിലായി വില്വമംഗലം സ്വാമിയാര് പതിവില്‍ അധികം സന്തോഷത്തോടെ ,ഒട്ടു പരവശനായി ,കണ്ണുനീര് വാര്‍ത്ത് ,ആനന്ദത്തില്‍ ആറാടി അങ്ങനെ ഇരിക്കുകയായിരുന്നു ..! ഈ സമയം ഭഗവത് ദര്‍ശനത്തിനായി അവിടെ എത്തിയ മാനവേദന് തമ്പുരാന് സ്വാമിയാരുടെ ഈ ഇരിപ്പ് കണ്ടു .! അദ്ദേഹം അടുത്തു ചെന്ന് സ്വാമിയാരോട് ചോദിച്ചു "അവിടുന്ന് ഇന്നെന്താ ഇങ്ങനെ ..?"നിത്യ പൂജയ്ക്ക് പോലും ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുന്ന വില്വമംഗലം ഗദ്ഗദ കണ്ഡനായി പറഞ്ഞു "ദാ..കണ്ടില്ലേ ...കണ്ണന് ഓടി നടന്നു കളിക്കുന്നു "..----"ഉവ്വോ എനിക്ക് കാണുന്നില്ലല്ലോ ഒരു നോക്ക് ദര്‍ശനം തരായെങ്കില്‍ "..മാനവേദന് തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ "അത് ഞാന്‍ കണ്ണനോട് ചോദിച്ചിട്ട് പറയാം "എന്നായി സ്വാമിയാര്..!
അടുത്ത ദിവസം മാനവേദനെ കണ്ടപ്പോള്‍ സ്വാമിയാര് അറിയിച്ചു "ഭാഗ്യണ്ട് തമ്പുരാന് ....ഭഗവാന് അനുവദിച്ചിരിക്കുന്നു നാളെ കാണാം "..അടുത്ത ദിവസം പതിവുപോലെ ക്ഷേത്രത്തില്‍ എത്തിയ തമ്പുരാന് ഭക്ത്യാദരവോടെ ആകാംക്ഷാ ഭരിതനായി സ്വാമിയാരുടെ സമീപം വന്നു വണങ്ങി നിന്നു..! :"ദാ എന്നെ തൊട്ടു നോക്കൂ "സ്വാമിയാരുടെ നിര്‍ദേശം കേട്ട മാത്രയില്‍ തമ്പുരാന് അപ്രകാരം ചെയ്തു ..! കോരിത്തരിച്ചു പോയി തമ്പുരാന് ....ഒരു കണ്ണന് ചിരട്ടയില്‍ മണ്ണും വാരി പുഞ്ചിരി തൂകി ഉണ്ണിക്കണ്ണന് തൊട്ടരികില്‍ നില്ക്കുന്നു ..! ഇത് കണ്ട മാത്രയില്‍ എല്ലാം മറന്ന തമ്പുരാന് ഭക്തിപാരവശ്യത്തോടെ ഓടി ചെന്ന് ഉണ്ണിക്കണ്ണനെ വാരി പുണരാന്‍ ശ്രെമിക്കവേ."ഇത് വില്വ മംഗലം പറഞ്ഞിട്ടില്ലല്ലോ "..എന്നരുളി ചിരിച്ചു കൊണ്ട് ഒരു കള്ള നോട്ടവും നോക്കി കണ്ണന് അപ്രത്യക്ഷനായി .! കണ്ണന് തന്റെ കരവലയത്തിലൂടെ ഊര്‍ന്ന് ഇറങ്ങിയത് പോലെ തോന്നി തമ്പുരാന് ..! അടുത്ത ക്ഷണത്തില്‍ കണ്ണ് ചിമ്മി നോക്കിയപ്പോള്‍ ..എന്തൊരത്ഭുതം ..! തന്റെ കൈത്തണ്ടയില്‍ ഒരു വര്‍ണ്ണ മയില്‍ പീലി കതിര് തൂങ്ങി കിടക്കുന്നു ..! ഇത് ഭഗവാന്റെ ശിരോ അലങ്കാരമായ പിഞ്ച് ചാ ചലത്തില്‍ നിന്നു വീണു കിട്ടിയതെന്ന് ഉറച്ച്...ആ പീലി നിമിത്തം ആക്കികൊണ്ട് അദ്ദേഹം അതി മനോഹരമായ ഒരു കൃഷ്ണ മുടി നിര്‍മ്മിച്ചു.! അത് ശിരസില്‍ അണിഞ്ഞ് നൃത്തം ആടുവാന്‍ തക്കവണ്ണം ഭാഗവതാനുസാരിയായ ശ്രീ കൃഷ്ണ കഥകള്‍ കോര്‍ത്തിണക്കിയ വര്‍ണ്ണാഭമായ രംഗമാലികകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.!അതിനു അനുയോജ്യമായ ശ്ലോകങ്ങളും സംഗീത സാന്ദ്രമായ പദങ്ങളും മറ്റും ദേവ ഭാഷയായ സംസ്കൃതത്തില്‍ തന്നെ രചിച്ചു .!ഈ കാവ്യമാണ് "കൃഷ്ണ ഗീതി "എന്ന പേരില്‍ ഖ്യാതി നേടിയത്..! ഇതിന്റെ ദൃശ്യാവിഷ്ക്കാരമാണ് നാട്യ കലയായ കൃഷ്ണനാട്ടം
ആത്മീയത ഉൾക്കൊണ്ടാൽ ഭൗതികജീവിതം സമ്പന്നവും അർത്ഥപൂർണ്ണവുമാക്കാമെന്നു് പറഞ്ഞു തരുന്ന സനാതനധർമ്മത്തിനെ കുറിച്ച് അറിയാനും പഠിക്കാനും സാധിച്ചാൽ അത് ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം
ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന്‍ മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില്‍ ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.
labels
- ഹിന്ദു ധർമ്മം (816)
- ശുഭചിന്ത (549)
- ശ്രീ ഗുരുവായൂരപ്പൻ (305)
- ക്ഷേത്രങ്ങൾ (238)
- അമ്മേ നാരായണ (236)
- പുരാണകഥകൾ (226)
- ശ്രീമഹാദേവൻ (204)
- ശ്രീമഹാഭാഗവതം (159)
- അമൃതവാണി (153)
- സ്വാമി അയ്യപ്പൻ (152)
- ശ്രീമദ് ദേവീഭാഗവതം നിത്യപാരായണം (144)
- നാമാവലി (123)
- കീർത്തനങ്ങൾ (101)
- ഭാഗവതം നിത്യപാരായണം (95)
- ശ്രീരാമചരിതം (95)
- ശ്രീസുബ്രഹ്മണ്യസ്വാമി (58)
- മന്ത്രങ്ങൾ (51)
- ഗീതാദര്‍ശനം (36)
- ശ്രീ ലളിതാസഹസ്രനാമസ്തോത്രം (32)
- ശ്രീഗണപതി (30)
- വ്രതങ്ങള്‍ അനുഷ്ഠാനങ്ങള്‍ (25)
- ഗുരുവരം (17)
- ശ്രീനാരായണഗുരുദേവൻ (14)
- ഭാരതീയ കാവ്യമീമാംസ (8)
Saturday, November 12, 2016
കൃഷ്ണനാട്ടത്തിൻ്റ ഉത്ഭവം
Subscribe to:
Post Comments (Atom)
No comments:
Post a Comment