ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, November 13, 2016

വാഗ്ദേവതേ ദേവി വാണി സരസ്വതി

വാഗ്ദേവതേ  ദേവി വാണി സരസ്വതി
 വാണിടേണം എൻ   നാവിനുള്ളിൽ
വാചാല മാവാൻ , വിജയം ഭവിക്കാൻ  (2)
വിമലേ നിൻ  നാമം ഒന്ന് മാത്രം


വാഗ്ദേവതേ  ദേവി വാണി സരസ്വതി

ജപ മാല പോലെന്നിൽ നിൻ  നാദ മാധുരി
ലയമായി, ശ്രുതി ആയി കൊരുക്കുംപോൾ  (2)
ആ ദിവ്യ രാഗത്തിൻ    ആനന്ദ  ലഹരിയിൽ
സൌപർണികയിൽ   ആറാടി


വാഗ്ദേവതേ  ദേവി വാണി സരസ്വതി


അജ്ഞത മാറ്റുന്ന വേദ  സ്വരുപിണി
അറിവായി , ഉണർവായി   പുൽകുമ്പോൾ   (2)
ആ പ്രേമ ലഹരിയിൽ നീന്തി  തുടിക്കുന്ന
അരയന്നമായി ഞാൻ മാറട്ടെ


വാഗ്ദേവതേ  ദേവി വാണി സരസ്വതി


പശ്യതി , ശ്രുതി മീട്ടി  പാടുമ്പോൾ
കാൽ  ചിലമ്പ്  അണിഞ്ഞു നീ ആടുമ്പോൾ (2)
സുന്ദരി ,  ശുഭദേ  നിൻ  പാദ പത്മം
കണ്ടണയാൻ  ഒരു വരമേകു


വാഗ്ദേവതേ  ദേവി വാണി സരസ്വതി
 വാണിടേണം എൻ   നാവിനുള്ളിൽ
വാചാല മാവാൻ , വിജയം ഭവിക്കാൻ  (2)
വിമലേ നിൻ  നാമം ഒന്ന് മാത്രം

No comments:

Post a Comment