ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, November 10, 2016

ലങ്കാലക്ഷ്മിയും ശ്രീ ഹനുമാനും

പുരാണകഥകളിലൂടെ


ലങ്കാലക്ഷ്മിയും ശ്രീ ഹനുമാനും


ലക്ഷ്മി എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ഐശ്വര്യം എന്നാണ്.ലങ്ക എന്ന മഹാരാജ്യത്തിന്‍റെ ഐശ്വര്യവും ഒരു ലക്ഷ്മി ആയിരുന്നു..
അതാണ്‌ ലങ്കാലക്ഷ്മി!!


കരയിലെത്തിയ ഹനുമാന്‍സ്വാമി തന്‍റെ ശരീരം കടുകുമണിയോളം ചെറുതാക്കുകയും, ആരും കാണാതെ ലങ്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.എന്നാല്‍ ലങ്കയുടെ കാവലാളായി കഴിയുന്ന ലങ്കാലക്ഷ്മി, മാരുതിയുടെ കടന്ന് കയറ്റത്തെ കണ്ട് പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു..


ആരാണ്‌ നീ? കള്ളനാണോ? എന്തിനു വന്നു? നിനക്ക് അത്ര ധൈര്യമോ?...
തുടര്‍ന്ന് പരുഷമായ വാചകങ്ങളാല്‍ അധിക്ഷേപവും.അത് കേട്ട് കോപം വന്ന ഹനുമാന്‍സ്വാമി ലങ്കാലക്ഷ്മിയെ ആഞ്ഞടിക്കുന്നു.ആ ശ്രീരാമഭക്തന്‍റെ പ്രഹരം താങ്ങാന്‍ ശേഷിയില്ലാതെ ലങ്കാലക്ഷ്മി, വായില്‍ നിന്നും ചോര വമിച്ച് താഴെ വീഴുന്നു.



തേത്രായുഗേ, ശ്രീരാമദൌത്യവുമായി വരുന്ന, ഒരു കപിശ്രേഷ്ഠന്‍റെ അടി കൊള്ളുമ്പോള്‍ ലങ്കാവാസം അവസാനിപ്പിക്കണം എന്നത് ലങ്കാലക്ഷ്മിക്ക് മുന്നേ അറിവുള്ളതാണ്.ഇപ്പോള്‍ അതിനുള്ള സമയം ആഗതമായിരിക്കുന്നു.ശ്രീരാമദാസനായ ഹനുമാന്‍ സ്വാമിയുടെ അടിയേറ്റ് വീണ ലങ്കാലക്ഷ്മി, സീതാദേവി ശിംശപാവൃക്ഷത്തിന്‍റെ ചുവട്ടില്‍ ഉണ്ടെന്ന് ഹനുമാന്‍ സ്വാമിയെ ബോധിപ്പിച്ച ശേഷം ലങ്കയില്‍ നിന്ന് വിടവാങ്ങി.
അതേ, ശ്രീരാമദൂതുമായി മാരുതി ലങ്കയിലെത്തിയതോടെ, രാവണന്‍റെ ഐശ്വര്യം നശിച്ചു തുടങ്ങിയിരിക്കുന്നു

No comments:

Post a Comment