ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, November 9, 2016

ശ്രീ ശാരദാദേവി


ശ്രീ ശാരദാദേവി




ശ്രീരാമകൃഷ്ണ പരമഹംസരുടെ ആത്മീയ സഖിയായിരുന്നു ശാരദാദേവി. പൂർവ്വാശ്രമത്തിൽ ഇവരുടെ പേര് ശാരദാമണി മുഖോപാദ്ധ്യായ എന്നായിരുന്നു. അദ്ദേഹത്തിനാകട്ടെ അവർ കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. പരമഹംസനും ശിഷ്യർക്കും അവർ മാതാ ആയിരുന്നു. രാമകൃഷ്ണ മിഷന്റെവളർച്ചക്ക് ഇവർ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്.


ബംഗാളിൽ ജയറാംബാടി എന്ന സ്ഥലത്ത്‌ 1853-ൽ ആയിരുന്നു ശാരദാദേവിയുടെ ജനനം. 1859-ൽ അഞ്ചുവയസ്സുണ്ടായിരുന്ന മാതാ അന്നത്തെ രീതികളനുസരിച്ച്‌ 22 വയസ്സുണ്ടായിരുന്ന ശ്രീരാമകൃഷ്ണനെ വിവാഹം ചെയ്തു.[1] തുടർന്ന് ഇരുവരും സ്വഗൃഹങ്ങളിലേക്ക്‌ മടങ്ങി. പിന്നീട്‌ പ്രായപൂർത്തിയായപ്പോൾ 1871-ൽ ശാരദ ബന്ധുക്കളുമൊത്ത്‌ പരമഹംസന്റെ അടുത്ത്‌ എത്തി, ഈ യാത്രയിലെ ദുരിതങ്ങളിൽ നിന്ന് അവരെ രക്ഷിച്ചത്‌ കാളീ മാതാവാണെന്ന് അന്നുതന്നെ ശാരദക്ക്‌ ബോധ്യപ്പെട്ടിരുന്നത്രെ. ശ്രീരാമകൃഷ്ണന്റെ അന്ത്യം വരെ അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്‌ ശാരദാദേവിയായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം മഠത്തിന്റെ കാര്യങ്ങളും അവർ ഭംഗിയായ്‌ നടത്തി. 1920-ൽ കടുത്ത ജ്വരം ബാധിച്ചതിനേ തുടർന്ന് ഏതാനം നാൾ ചികിത്സയിൽ കഴിഞ്ഞതിനു ശേഷം ജുലൈ‌ 20-ന്‌ അന്തരിച്ചു.


ജീവചരിത്രം

1853ഡിസംബർ22 ന് പശ്ചിമബംഗാളിലുള്ള ഒരു ബ്രാഹ്മീണ കുടുംബത്തിലാണ് ശാരദാമണി ജനിച്ചത്. പിതാവ് രാമചന്ദ്ര മുഖോപാദ്ധ്യായ ഒരു കർഷകനായിരുന്നു, കൂടാതെ പുരോഹിത ജോലികളും ചെയ്തിരുന്നു. അമ്മ ശ്യാമസുന്ദരീ ദേവി. ദിവ്യത്വമുള്ള ഒരു മകൾ തങ്ങൾക്ക് ജനിക്കുമെന്ന് നേരത്തേ തന്നെ ചില പ്രകൃത്യതീതശക്തികൾ ഈ ദമ്പതികൾക്ക് സൂചന നൽകിയിരുന്നുവെന്ന് പറയപ്പെടുന്നു. നാടോടിക്കഥകളും, ഹിന്ദു പുരാണങ്ങളും കേട്ടാണ് ശാരദാമണി വളർന്നത്. ശാരദാമണിക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നു. വീട്ടുജോലികളിൽ അമ്മയെ സഹായിച്ചും, സഹോദരങ്ങളെ കരുതലോടെ നോക്കി വളർത്തിയുമാണ് ശാരദാമണി തന്റെ ബാല്യം പിന്നിട്ടത്.[4][5] 1864 ലെ ക്ഷാമകാലത്ത് വിശന്നുവലഞ്ഞവർക്ക് ഭക്ഷണം കൊടുക്കുന്നതിൽ ശാരദാമണി സദാ ശ്രദ്ധാലുവായിരുന്നു. കാളിയേയും, ലക്ഷ്മിയേയും ശാരദാമണി നിരന്തരം ആരാധിച്ചിരുന്നു.


No comments:

Post a Comment