ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 8, 2016

ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ ക്ഷേത്രം



ആലുവയിൽ പെരിയാറിനാൽ ചുറ്റപ്പെട്ട പ്രദേശമാണ് ഉളിയന്നൂർ.ഇവിടെയാണ് പെരുന്തച്ചന്റെ കലാവിരുതിനാൽ അനുഗ്രഹിക്കപ്പെട്ട ശ്രീ മാടത്തിലപ്പൻ ക്ഷേത്രം.ശിവൻ ആണ് പ്രതിഷ്ഠ.
ബിസി അഞ്ഞൂറ്റി ഇരുപത്തി അഞ്ചാം ആണ്ടിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട "പണി തീരാത്ത അമ്പല"ത്തിൽ നിന്നും ഇരുപതു മീറ്റർ മാറിയാണ് പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രം.നൂറ്റിയെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്. കിഴക്കോട്ടു ദർശനമായി ശിവനും.പടിഞ്ഞാറു ദർശനമായി ശ്രീ പാർവതിയും ദർശനം നൽകുന്നു.


ദേവതകളാൽ നിർമ്മിക്കപ്പെട്ടത് എന്ന് കരുതുന്ന ഇരുപത് അടി ഉയരത്തിലുള്ള പണി തീരാത്ത അമ്പലം ഒരു അത്ഭുതമാണ്.ഇത്ര  വർഷങ്ങൾ ആയിട്ടും...നശിക്കാതെ നിവർന്നു നിൽക്കുന്ന പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം.ഈ ക്ഷേത്രത്തിന്റെ താഴെയുള്ള നിലവറയിൽ ആണ് സ്വയംഭൂ ആയ ഗണപതി.അതിനൊരു രസകരമായ ഐതിഹ്യവും ഉണ്ട്.


വർഷങ്ങൾക് മുൻപ് ക്ഷേത്രത്തിൽ കന്നി മൂലയിൽ ആയിരുന്നു ഗണപതിയുടെ പ്രതിഷ്ഠ.ഒരിക്കൽ വിഗ്രഹം അപ്രത്യക്ഷമായി.പ്രശ്നത്തിൽ മാതാപിതാക്കൾക്കു ആദ്യം നിവേദ്യം നൽകിയതിന് ശേഷം തനിക്കു നൽകുന്നതിൽ പ്രതിഷേധിച്ചു ആണ് ഗണപതി അപ്രത്യക്ഷനായത്.ഇനി മുതൽ ആദ്യം പുത്രന് നൽകിയ ശേഷം താങ്കൾക് നിവേദ്യം നൽകിയാൽ മതി എന്ന് ശിവ പർവ്വതിമാർ സമ്മതിച്ചു.അതിനു ശേഷമാണു നിലവറയിൽ ഗണപതി സ്വയംഭൂ ആയി പ്രത്യക്ഷനായത് എന്നാണ് പഴമക്കാർ പറയുന്ന ഐതിഹ്യം.


68കഴുക്കോലുകൾ ചേർത്താണ് പെരുന്തച്ചൻ  ക്ഷേത്രത്തിന്റെ ഗർഭ ഗൃഹം പണി കഴിപ്പിച്ചിരിക്കുന്നത്. 68കലകളും,നാലു വേദങ്ങളും എന്ന കണക്കിലാണ് 68കഴുക്കോലുകൾ.പെരുന്തച്ചന്റെ അസാമാന്യ വൈദഗ്ധ്യം വിളിച്ചോതുന്ന പണികളാണ് ക്ഷേത്രത്തിൽ..


ഒരിക്കൽ ഗ്രാമവാസികൾക്കു കുളം നിർമ്മിക്കാനായി പരുന്തച്ചനോട് ആവശ്യപ്പെട്ടു.ഒരു ഭാഗത്തെ കരക്കാർ കുളം വട്ടത്തിൽ മതിയെന്നും,മറ്റു ചിലർ ചതുരത്തിൽ വേണമെന്നും,ചിലർ ത്രികോണത്തിൽ വേണമെന്നും ആവശ്യ പെട്ടത് പ്രകാരം ഒരു ഭാഗം ചതുരവും,ഒരു ഭാഗം ത്രികോണവും,ഒരു ഭാഗം വട്ടത്തിലും ആയി ഒരു കുളം പണിതിരുന്നു.


ആ കുളത്തിൽ ഇറങ്ങിയാൽ ദിക് ഏതാണെന്നു മനസ്സിലാകില്ല.ബ്രാഹ്മണർക്കു ആകട്ടെ കിഴക്കു ദിക് നോക്കി വേണം പ്രാർത്ഥനകൾ നിർവ്വഹിക്കുവാൻ...അങ്ങനെ ക്രമേണ ആ കുളം ആരും ഉപയോഗിക്കാതെ ആയി എന്നാണ് ഐതിഹ്യം. അദ്ദേഹത്തിന്റെ മകൻ പ്രവചിച്ചത് പോലെ ക്ഷേത്രത്തിനടുത്തു കൂടെ പെരിയാർ ഒഴുകിയപ്പോൾ കുളത്തിന്റെ ആവശ്യം പൂർണമായി ഇല്ലാതായി.പുളിച്ചുവട് എന്ന  ഭാഗത്തായിരുന്നു ആ കുളം.

ആ കുളം നികത്തി ബ്രിട്ടീഷുകാർ റയിൽപാളം നിർമ്മിച്ചു. പറഞ്ഞാൽ തീരാത്ത ഐതിയപെരുമയുമായി ശ്രീ മാടത്തിലപ്പൻ ക്ഷേത്രം പെരിയാറിന്റെ തീരത്തു തല ഉയർത്തി നിൽക്കുന്നു.🏵🏵🏵🏵🏵🏵🏵🏵🏵

No comments:

Post a Comment