ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 15, 2016

ശ്രീകൃഷ്ണന്‍റെ 16008 ഭാര്യമാര്‍:

ശ്രീകൃഷ്ണന്‍റെ 16008 ഭാര്യമാര്‍:

****************
മനുഷ്യ ശരീരത്തിലെ പ്രധാന ചക്രങ്ങൾ/ആധാരങ്ങൾ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ, ബിന്ദുവിസ്സർഗ്ഗം, ലലനാ ചക്രം, പിന്നെ ഒൻപതാമത്തെ ചക്രം സഹസ്രാരം എന്നിവയാണ്. ഇതിൽ ബിന്ദുവിസ്സർഗ്ഗ ചക്രവും ലലനാ ചക്രവും താരതമ്യേന ചെറുതാണ്. കുണ്ഡലിനി ശക്തി മൂലാധാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സുഷുമ്നാ നാഡിയിലൂടെ ഓരോരോ ചക്രങ്ങളിൽ സ്പർശിച്ച് , അവയ്ക്ക് ജീവൻ നല്കി മുകളിലേക്ക് പോയി സഹസ്രാര ചക്രത്തിൽ എത്തുന്നു. സഹസ്രാരത്തിൽ നിന്ന് ആജ്ഞാ ചക്രത്തിലേയ്ക്കും ബിന്ദുവിസ്സർഗ്ഗത്തിലേയ്ക്കും ലലനാ ചക്രത്തിലേയ്ക്കും എത്തിചേരുമ്പോൾ അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാകുന്നു.
സഹസ്രാര ചക്രം ആയിരം ഇതളുകളുള്ള ഒരു താമരയാണ്. ഓരോ ഇതളിനും പതിനാറു കലകൾ വീതമുണ്ട്. കുണ്ഡലിനി ശക്തി എട്ടു ചക്രങ്ങൾക്കും ജീവൻ നല്കി സഹസ്രാരത്തിൽ എത്തുമ്പോൾ പൂർണ്ണാവതാരങ്ങൾക്ക് പതിനാറ് കലകളും വികസിക്കുന്നു.
ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ ഈശ്വരാംശത്തെയാണ് ഈ 16008 [16 X 1000 + 8] കൊണ്ട് [നിഗൂഡമായ അർത്ഥം] സൂചിപ്പിക്കുന്നത്. ഇവയെയാണ് ആലങ്കാരികമായി ഭാര്യമാർ എന്ന് സൂചിപ്പിക്കുന്നത്. ഇതത്രേ പൂര്‍ണ്ണാവതാരമായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ 16008 ഭാര്യമാര്‍ എന്ന് നമ്മള്‍ പറയുന്നത്.

(കടപ്പാട്: ശ്രീ മുതുകുളം പ്രദീപ്‌)

No comments:

Post a Comment